ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

14. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിടിപ്പുകേട്

മാന്യമായും, സ്വന്തം മാനസികവും വ്യക്തിത്വപരവുമായ നിലവാരത്തെ തരംതാഴ്ത്താതെയും സാമൂഹികമായും, മറ്റും ആശയവിനിമയം നടത്താനുതകുന്ന ഒരു ഗംഭീര പരിശീലനം തന്നെയായിരുന്നു ഈ ഉപഭൂഖണ്ഡത്തിലെ ഏതാണ്ട് പകുതിയോളം ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്ന ഇങ്ഗ്ളിഷ് ഭരണം വിദ്യാഭ്യാസം എന്ന പേരിൽ ലക്ഷ്യമിട്ടിരുന്നത്.


അല്ലാതെ, Political Scienceൽ പഠിപ്പിക്കുന്ന Locke, Hobbes തുടങ്ങിയ അനവധിപ്പേരുടെ മനോവിചാരങ്ങളെ ഫ്യൂഡൽ ഭാഷകളിൽ കുഴച്ച് പഠിപ്പിച്ചിട്ട് യാതോരു കാര്യവുമുണ്ട് എന്ന് തോന്നുന്നില്ല.


കാരണം, ഇവരുടെ മനോവിചാരങ്ങൾ ഫ്യൂഡൽ ഭാഷകളിൽ കുഴച്ചിട്ട് പഠിച്ചാൽ, മുഖദാവിൽത്തന്നെ പ്രശ്നം വരേണ്ടുന്നതാണ്. കാരണം, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകൾ ഇങ്ഗ്ളിഷിൽ പ്രതീക്ഷിക്കാനാവാത്ത രീതിയിൽ പലവിധ രൂപഭാവങ്ങളിലേക്കും മാറി മറിയുന്നുണ്ട്. ഇങ്ങിനെയുള്ള വേദിയിൽ, Locke, Hobbes തുടങ്ങിയവർ സംവാദംചെയ്യുന്ന സാമൂഹിക മനുഷ്യാവകാശങ്ങൾക്ക് പ്രസക്തി വരുന്നില്ല. കാരണം, ഇങ്ഗ്ളിഷിലുള്ള വ്യക്തികളല്ല, ഫ്യൂഡൽ ഭാഷകളിൽ ഉള്ള വ്യക്തികൾ.


അതേ സമയും, ഇക്കൂട്ടരുടെ ആശയങ്ങൾ ഇങ്ഗ്ളിഷിൽ പഠിച്ചാൽ, ഇങ്ഗ്ളിഷ് ഭാഷാ വിവരം നന്നാവും. ഇത്, ആ വ്യക്തിയുടെ സാമൂഹിക മനുഷ്യ സമത്വചിന്താഗതിക്ക് ഊക്ക് കൂട്ടും. അല്ലാതെ, ഈ വക പഠനങ്ങൾക്ക് മറ്റ് യാതോരു ഉപയോഗവും ഇല്ലതന്നെ. കാരണം, Political Scienceൽ പറയുന്ന യാതോരു തത്വം പ്രകാരമോ, സിദ്ധാന്തം (Theorem) പ്രകാരമോ അല്ല, ഇന്ന് ലോകമെമ്പാടും ജനാധിപത്യമെന്ന ആശയം വളർന്നത്. ഈ ഉപദ്വീപിൽത്തന്നെ ഈ അപക്വ ആശയം പരന്നത് ഇങ്ഗ്ളിഷ് ഭരണം 1909ലും, 1919ലും നടത്തിയ ശ്രമങ്ങളിലൂടെയാണ്.


ഈ ആശയം ഈ ഉപദ്വീപിൽ നടപ്പിൽ വരുത്താൻ ഉത്തേജനം നൽകിയ ഇങ്ഗ്ളണ്ടിലെ സ്ക്കൂൾ പാഠ്യപുസ്തക പണ്ഡിതന്മാർക്ക്, ഈ ഉപഭൂഖണ്ടത്തിലെ ഭാഷാ കോഡ് പ്രകാരമുള്ള മനുഷ്യ വ്യക്തിത്വ വ്യത്യാസത്തെക്കുറിച്ച് യാതോരു അറിവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിനാൽത്തന്നെ ഇവിടെ നടപ്പിലായ ജനാധിപത്യം എന്ന ആശയം ഒരു തരം വിഡ്ഢി ആശയമായാണ് രുപപ്പെട്ടത്. ഇതിനെക്കുറിച്ച് പിന്നീട് കൂടുതൽ പറയാം.


അതേ സമയം ലോകമെമ്പാടും ഉണ്ടായിരുന്ന രാജവാഴ്ചകൾക്കും മറ്റ് ഭരണസംവിധാനങ്ങൾക്കും Political Scienceലെ ഈ സിദ്ധാന്തങ്ങളുമായി ബന്ധമുണ്ടോ എന്നതും ആലോചിക്കേണ്ടുന്ന കാര്യമാണ്. കാരണം, സാമൂഹിക ഘടയുടേയും മനുഷ്യബന്ധങ്ങളുടേയും സാമൂഹികാധികാരത്തിന്റേയും, വിധേയത്വത്തിന്റേയും രൂപകൽപ്പനയിൽ ഭാഷാ കോഡുകൾക്ക് കാര്യമായ പങ്കുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഈ വക പഠനങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല.