ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

6. ഇങ്ഗ്ളിഷ് സംസ്ക്കാര വിദ്യാഭ്യാസം അനുവഭപ്പെട്ടുതും, ഇന്ത്യൻ വിദ്യാഭ്യാസം അനുഭവിച്ചുതീർത്തതും

വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് ഈ അവസരത്തിൽ എഴുതണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, അതിലേക്ക് കടന്നുപോയി. ഈ വഴിത്താരയിൽ വീണ്ടും എപ്പോഴാണ് തിരിച്ച് വരിക എന്ന് അറിയില്ല. അതിനാൽത്തന്നെ കുറച്ച് കൂടി കാര്യങ്ങൾ എഴുതാം.


1964ൽ ദേവർകോവിലിൽ വന്നെങ്കിലും, ആ കാലത്ത് തന്നെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു ഇങ്ഗ്ളിഷ് സ്ക്കൂൾ ബോഡിങ്ങ് ഹോമിൽ (Boarding Home) ഏതാനും വർഷങ്ങൾ താമസിച്ചിരുന്നു. ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉണ്ടായിരുന്ന Anglo-ഇന്ത്യൻ വംശജരായിരുന്നു അന്ന് ആ സ്ക്കൂൾ നടത്തിയിരുന്നത്. കറിക്കുലം (Curriculum) Cambridge University Certification ആയിരുന്നു എന്ന് തോന്നുന്നു. തീർച്ചയില്ല. ജനുവരിയിലാണ് സ്ക്കൂൾ ആരംഭിക്കുക. ഡിസംബറിൽ അവസാനിക്കും.


നാടെങ്ങും മാത്രമല്ല, തെരുവോരങ്ങളിലും മറ്റും മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന കാലമാണ്. ഉഷ്ണം കുറവായിരുന്നിരിക്കും.


ഈ സ്ക്കൂൾ ഇന്നും നിലവിൽ ഉണ്ടെങ്കിലും, ഈ എഴുത്തുകാരന്റെ സ്ക്കൂൾ ബാച്ചിന് തൊട്ട് പിന്നാലെ വന്ന വർഷം, ഈ സ്ക്കൂൾ അതിന്റെ കറിക്കുലം മാറ്റുകയും, കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന്റെ കറിക്കുലത്തിലേക്ക് മാറുകയും ചെയ്തു എന്നാണ് അറിയുന്നത്.


ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താതാത്മ്യം ഉണ്ടായിരുന്ന Anglo--ഇന്ത്യൻ വംശജർ, ആ സ്ക്കൂളിന്റെ ആദ്യകാല കറിക്കുലത്തിൽ പഠനം നടത്തിയത് അനുഭവിക്കുകയും, അതിന് ശേഷം 5ആം ക്ളാസിൽ കേരളാ സ്ക്കൂൾ സിലബസ് ഇങ്ഗ്ളിഷ് മീഡിയത്തിലേക്ക് മാറുകയും ചെയ്തപ്പോൾ, ഈ രണ്ട് സമ്പ്രദായങ്ങളും തമ്മിലുള്ള പൂർണ്ണമായ വ്യത്യാസം തലക്ക് അടികിട്ടുന്നത് പോലെ അനുഭവിച്ചറിഞ്ഞു എന്നാണ് ഓർമ്മ.


ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് സ്ക്കൂളിൽ പഠിക്കുന്ന അവസരത്തിൽത്തന്നെ സംവിധാനങ്ങൾക്ക് സാവധാനം തേയ്മാനവും കലർപ്പും, ബലഹീനതയും വന്നുകൊണ്ടിരുന്നത് ശ്രദ്ധിക്കപ്പെടാനാവുമായിരുന്നു.

കാരണം, സ്ക്കൂളിലെ അദ്ധ്യാപിക-അദ്ധ്യാപകരിലും, മറ്റ് ജീവനക്കാരിലും ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉണ്ടായിരുന്ന Anglo--ഇന്ത്യൻ വംശജരുടെ എണ്ണം കുറഞ്ഞ് വരികയും പൂർണ്ണമായ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിൽ നിന്നുമുള്ളവർ ഏറിവരികയും ചെയ്യുന്നത് കണ്ട് അനുഭവിച്ചിരുന്നു എന്ന് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഓർമ്മിക്കുന്നു.


ഈ രണ്ട് കൂട്ടരുടെയും പെരുമാറ്റങ്ങളിൽ തമ്മിൽ പലകാര്യത്തിലും വ്യത്യാസം ഉള്ളതായി ഓർമ്മിക്കുന്നു.


ഇതുമായി ബന്ധപ്പെട്ടും, അന്ന് ലഭിച്ചിരുന്ന പാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ചും മറ്റും കുറച്ച് കാര്യങ്ങൾ വിവരിക്കാൻ തോന്നുന്നു. മാഞ്ഞ് പോയി, ഒരു നിഴലുപോലും ബാക്കി കണ്ടെത്താൻ ആവാത്ത കാര്യങ്ങളാണ്.