ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

7. ആശയവിനിമയത്തിൽ ഉയർന്ന മ്യൂല്യങ്ങൾ നിലനിർത്തിയ Anglo-Indian വംശജർക്ക് എന്ത് സംഭവിച്ചു

ഇങ്ഗ്ളിഷിൽ implode എന്നൊരു വാക്കുണ്ട്. ഇതിന്റെ അർത്ഥം explode എന്ന വാക്കിന് നേരെ വിപരീതമാണ്. explode എന്ന വാക്കിന്റെ അർത്ഥം പൊട്ടിത്തെറിക്കുക എന്നതാണല്ലൊ. implode എന്ന വാക്കിന്റെ അർത്ഥം ഉള്ളിലോട്ട് പൊട്ടിത്തെറിക്കുക എന്നതാണ്. എന്നുവച്ചാൽ, പുറംലോകം സ്പോടനാത്മകമായി ഉള്ളിലേക്ക് ഇടിച്ചുകയറുക എന്നുവേണമെങ്കിൽ പറയാം. ഉദാഹരണത്തിന്, കടലിനടിയിൽ പോയ ഒരു കപ്പലിന്റെ വെള്ളംകയറാതുള്ള ഒരു മുറി പെട്ടന്ന് ഉള്ളിലേക്ക് പൊളിഞ്ഞ്, കടൽവെള്ളം ശക്തമായി ഇരച്ചുകയറുന്നു.


ഇതേ അവസ്ഥയായിരിക്കേണം, ആ സ്ക്കൂളിലെ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരങ്ങളോട് കൂറുപുലർത്തിയിരുന്ന Anglo-ഇന്ത്യൻ ടീച്ചർമാരുടേത്. അവരുടെ ലളിതമായ സംസാര രീതിയ്ക്ക് അധികകാലം പിടിച്ച് നിൽക്കാനാവില്ല. ആരേയും നീയെന്നും, അവനെന്നും, അവളെന്നും, എടീ, എടാ, അവറ്റകൾ, സാറ്, അദ്ദേഹം, ചേട്ടൻ, ചേച്ചി എന്നല്ലാമുള്ള വിവേചന പരമായ ഭാഷാകോഡുകൾ ഇല്ലാത്ത അന്തരീക്ഷത്തിന് ചുറ്റും, ഈ വക വാക്ക്കോഡുകൾക്ക് വീണ്ടും നിയമസാധുതയുടെ ശക്തിപ്രാപിച്ച് ഇടിച്ച്കയറിവരുന്ന അവസ്ഥ.


ഈ സാമൂഹികമായ വ്യതിചലനം അവരുടെ മാനസിക നിലവാരത്തെ ബാധിച്ചിട്ടുണ്ടാകാം. അവരെല്ലാം എവിടെപോയിട്ടുണ്ടാകും എന്ന് അറിയില്ല. സാമ്പത്തിക നിലവാരവും, രാഷ്ട്രീയവും, സാമൂഹികവും ആയ അധികാരങ്ങളും മറ്റും സ്വാധീനിക്കുന്ന ഭാഷാകോഡുകളാണ് ശക്തി പ്രാപിച്ച് വീണ്ടും അധികാര സ്ഥാനങ്ങളിലേക്ക് വരുന്നത്.


ഇങ്ങിനെയെല്ലാമായിരുന്നെങ്കിലും, ഇന്ന് സർവ്വത്ര കാണുന്ന വിരസങ്ങളായ പാഠപുസ്തകങ്ങൾക്ക് അതീതമായി വിദ്യാഭ്യാസത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ട് എന്ന ധ്വനി, ഈ കാലഘട്ടത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിൽ ഉദിക്കുന്നു. ഇത്യാദികാര്യങ്ങളിൽ പരിശീലനം ലഭിക്കാതെ പോയല്ലോ എന്ന ഒരു ദു:ഖവും മനസ്സിൽ ഉണ്ട്.


പൊതുവായിപ്പറഞ്ഞാൽ, താരതമ്യേനെ മൃദുലമായ ആശയവിനിമയ അന്തരീക്ഷം. വിദ്യാർത്ഥികളും, ടീച്ചർമാരും ബോഡിങ്ങ് വോഡനും (Warden) എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയത്തിൽ ഒരേ നിലവാരം. You, He, She തുടങ്ങിയ പദങ്ങളും അവയുടെ വകഭേദങ്ങളും അങ്ങോട്ടും ഇങ്ങോട്ടും.


എന്നിരുന്നാലും, ഇത് ഒരു അളവു വരെ തികച്ചും കൃത്രിമമായ ഒരു അന്തരീക്ഷമായിരുന്നു. കാരണം, വിദ്യാർത്ഥികളിൽ മിക്കവരും പ്രാദേശിക ഭാഷാഅന്താരിക്ഷങ്ങളിൽ നിന്നും വരുന്നവരാണ്.


എന്നിട്ടും മറ്റേപുറം ഇങ്ഗ്ളിഷ് ഭാഷാ കോഡുകളുടെ മൃദുലമായ കോഡുകൾ നടപ്പിൽവരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.


എന്നാൽ, ടൈറ്റാനിക്കിന്റെ അവസ്ഥയായിരുന്നു അവരുടേത്. യാതോരു ആലമ്പവും ഇല്ലാത്ത അവസ്ഥതന്നെ. മാന്യമായ ആശയവിനിമത്തിന് ചില്ലിക്കാശിന്റെ വില തരാത്ത സമൂഹികാന്തരീക്ഷമാണ് സംജാതമാകാൻ പോകുന്നത്.


ഇവരിലെ സ്ത്രീകളുടെ ലളിതമായ പെരുമാറ്റരീതികളെ എങ്ങിനെയാണ് പൊതുവായി നിർവ്വചിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല.


ഇങ്ഗ്ളിഷ് ഭാഷയുടെ മൃദുലതയെ മനസ്സിലാക്കാൻ തയ്യാറില്ലാത്ത പല സിനിമാക്കാരും അവരുടെ സിനിമകളിൽ ഒരു തരം കോമാളി കഥാപാത്രങ്ങളായി ഇവരിലെ പുരുഷന്മാരെ ചിത്രീകരിച്ചതായി കണ്ടതായി ഓർക്കുന്നു.


വിദ്യാഭ്യാസത്തെക്കുറിച്ച് ഇവരിൽ നിന്നും ലഭിക്കുമായിരുന്ന പലകാര്യങ്ങളെക്കുറിച്ചും, പിന്നീട് പലപ്പോഴും ഓർമ്മിച്ചിരുന്നു. അത് എന്തെല്ലാമായിരുന്നു എന്ന് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.


മാത്രവുമല്ല, സ്ക്കൂളിൽ പെട്ടെന്നൊരു അന്തരീക്ഷമാറ്റം സംഭവിച്ചതായി ഒരു പുതുവർഷ ക്ളാസിലേക്ക് തിരിച്ചു വന്നപ്പോൾ അനുഭവപ്പെട്ടു. അന്ന് അതിന്റെ കാരണം മനസ്സിലായില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം, പല ബോധോദയങ്ങൾക്കിടയിൽ അതിന്റെ കാരണവും പെട്ടെന്ന് ഒരു വെളിപാടെന്ന പോലെ മനസ്സിൽ ഉദിച്ചു.

</