top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 3 - ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനം

44. വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ

ഈ ഉപഭൂഖണ്ടത്തിൽ അധികാരസ്ഥാനത്തിൽ വന്ന മിക്ക ജനക്കൂട്ടങ്ങളും ബ്രാഹ്മണ/ജന്മി കുടുംബങ്ങളുമായാണ് വൈവാഹിക ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നത്. പലർക്കും അനവധി വൈവാഹികമോ, അല്ലാത്തതോ ആയ ബന്ധങ്ങൾ ഉണ്ടാവും. അവയിൽ പുറത്ത് പറയാൻ താൽപ്പര്യമുള്ളവ ഉയർന്ന ജാതിക്കാരുടെ കുടുംബങ്ങളുമായിട്ടാവും.


എന്നാൽ, പലപ്പോഴും ഈ ഒരു വിവേചനം ഇങ്ഗ്ളിഷുകാർ വൈവാഹിക ബന്ധത്തിൽ കാട്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. അവരിൽ ചിലർ ഈ ഉപദ്വീപിൽ അവരുടെ സ്വന്തം നാട്ടിലെ സ്ത്രീജനങ്ങൾ ഇല്ലാത്തത് കൊണ്ട് പലപ്പോഴും പ്രാദേശിക സ്ത്രികളോടൊപ്പം ആണ് താമസിച്ചിരുന്നത്.


തലശ്ശേരിയിൽ തീയ്യരിൽ സാമൂഹികമായി താഴെ നിലവാരത്തിലുള്ള സ്ത്രീകൾ ഇവരുടെ കൂടെ ജീവിച്ചിരുന്നു. ഇവരെക്കുറിച്ച് തീയ്യന്മാരുടെ ഇടയിൽ വിലയില്ലാ എന്നാണ് Edgar Thurston നോട് ഒരു തീയ്യ സാമൂഹിക നേതാവ് പറഞ്ഞത്. എന്നാൽ, സാമുഹിക വാസ്തവം നേരെ തിരിച്ചായിരിക്കും. ഈ സ്ത്രീകൾ പെട്ടന്ന് തന്നെ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം നേടുകയും, അവരുടെ സാമൂഹികമായ അടിയാളത്ത നിലവരത്തിൽനിന്നും പുറത്തു വരികയും ചെയ്തു എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്.


തലശ്ശേരിയിൽ 'സായ്വ് വെച്ച മാത' എന്ന സ്ത്രീ ഒരു സാമൂഹിക സദസ്സിൽ വന്നപ്പോൾ ആളുകൾ എല്ലാവരും വളരെ ബഹുമാനത്തോട് കൂടി എഴുന്നേറ്റ് നിന്ന കാര്യം, ഈ സംഭവം ചെറുപ്പത്തിൽ നേരിട്ട് കണ്ട, ഒരു വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞിരുന്നു.


ഇങ്ങിനെയുള്ള സ്ത്രീകളുടെ Anglo-ഇന്ത്യൻ രക്തത്തിൽ ജനിച്ച കുട്ടികൾക്ക് ഔപചാരികമായി സമൂഹിക അധമത്വം അല്ല ലഭിച്ചത് എന്ന് പറയാമെങ്കിലും, മറ്റൊരു കാര്യമായ സംഗതി കൂടി ഇവടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.


അത് ഇതാണ്.


EDGAR THURSTON എഴുതിയ CASTES AND TRIBES OF SOUTHERN INDIA Volume 2ലെ ചില വിവരങ്ങൾ വായിക്കുന്നതിനിടയിൽ, താഴെ നൽകിയിട്ടുള്ള ഒരു പ്രസ്താവന കാണാൻ ഇടയായി.


QUOTE: Writing concerning the prevalence of insanity indifferent classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........


The subject seems to be one worthy of further study by those competent to deal with it. END OF QUOTE.


(ഉദ്ദരണിയുടെ തർജ്ജമ): വ്യത്യസ്ത ജനക്കൂട്ടങ്ങളിൽ ഉള്ള മനോരോഗത്തിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, സെൻസസ് കമ്മിഷനർ 1891ൽ ഈ വിധം പ്രസ്താവിക്കുന്നു: സ്ഥിതിവിവരക്കണക്ക് പ്രകാരം യൂറോപ്യൻ രക്തവും പ്രാദേശിക രക്തവും ഇടകലർന്നവരിലാണ് മനോരോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ളത് എന്ന് കാണുന്നു.


ഈ വിഷയത്തിൽ പ്രാപ്തതയുള്ളവരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ളതാണ്, ഈ വിഷയം എന്ന് തോന്നുന്നു (തർജ്ജമയുടെ അന്ത്യം)


ഇങ്ഗ്ളിഷിൽ കാര്യമായ പ്രവീണ്യം ഉള്ള Anglo-ഇന്ത്യക്കാർ അനുഭവിച്ച ഒരു സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണ് ഈ വിവരം വിരൽ ചൂണ്ടുന്നത്. ഇങ്ഗ്ളിഷ് സംസാരിക്കുമ്പോൾ മാനസികമായി വളരെ ഉയരങ്ങളിൽ എത്തുകയും, അതേ സമയം പ്രാദേശികമായ മലബാറിയോ, മലയാളമോ, തമിഴോ മറ്റോ സംസാരിക്കുമ്പോൾ, ചുറ്റുമുള്ള മറ്റ് പ്രാദേശികർ തരംതാഴ്ത്തിവെക്കുന്ന ഒരു മാനസിക അവസ്ഥ.


കാരണം, Anglo-ഇന്ത്യക്കാരുടെ മാതാവിന്റെ വശം ചിലപ്പോഴെല്ലാം സാമൂഹികമായി തരംതാണതായാണ് പ്രാദേശിക സാമൂഹം നിർവ്വചിക്കുക. മാത്രവുമല്ല, ഇവരുടെ ഇങ്ഗ്ളിഷ് പ്രാവീണ്യവും അതിനാൽത്തന്നെ ലഭിക്കുന്ന മറ്റ് സാമൂഹിക സ്വാതന്ത്ര്യങ്ങളെയും പകയോടും വിദ്വേഷത്തോടും ആണ് മറ്റ് പ്രാദേശികർ വീക്ഷിക്കുക.


ഇവരുടെ കൈയിൽ പെട്ടാൽ ഇഞ്ഞി, ഇന്റെ, എന്താനെ, എന്താളെ, എടാ, എടീ, ഓൻ, ഓള് തുടങ്ങിയ വാക്ക്-പ്രയോഗങ്ങൾ അനുഭവിപ്പിക്കാൻ കുരുതിക്കൂട്ടിത്തന്നെ ഈ കൂട്ടർ നിത്യമായി പരിശ്രമിക്കും. കടികൊടുക്കാതെ വിടില്ല.


മാനസിക നിലവാരം ഉയരങ്ങളിലും, ചളിക്കുണ്ടിലും പൊങ്ങിയും താഴ്ന്നും ആന്തോളനം ചെയ്യുന്ന അവസ്ഥ. ഇതാണ് മാനസിക പ്രശ്നം ഉണ്ടാക്കുന്ന കാര്യം. ഈ നിസ്സാര വിവരം മനശ്ശാസ്ത്രം എന്ന നാട്യശാസ്ത്രം തൊടാത്തതിന് ഉള്ള പ്രത്യേകമായുള്ള കാരണം, ഇങ്ഗ്ളിഷുകാർക്ക് ഈ കാര്യത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നുള്ളതാണ്.


അമേരിക്കയിൽ കഴിഞ്ഞ 30 വർഷങ്ങളിൽ, ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ യാതോരു പ്രകോപനവും ഇല്ലാത്ത അവസരങ്ങളിൽ, പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാർ തോക്കെടുത്ത് ആളുകളെ വെറുതെ വെടിവെച്ചിടുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഈ ഒരു കാര്യത്തിന്റെ സാധ്യതയെക്കുറിച്ച് ഈ എഴുത്തുകാരന്റെ ഒരു പഴയ കാല പുസ്തകത്തിൽ പ്രവചിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിന്റെ ചർച്ചതന്നെ നിരുത്സാഹിപ്പിക്കാനാണ് അവിടെക്ക് കടന്നിട്ടുള്ള ഫ്യൂഡൽ ഭാഷക്കാർ ശ്രമിച്ചത്.


പണ്ടൊരിക്കൽ അതീവ മതിപ്പുളവാക്കുന്ന ഔദ്യോഗിക സ്ഥാനനാമമുള്ള ഒരു ചെറുകിട സർക്കാർ തൊഴിലാളിയോട് ഒരു വ്യക്തിവന്ന് അയാളെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തപ്പോൾ, schizophrenia എന്ന് നിർവ്വചിക്കപ്പെട്ടിട്ടുള്ള മനോരോഗത്തിന്റെ മിക്ക ലക്ഷണങ്ങളും ആ സർക്കാർ ഓഫിസ് തൊഴിലാളിയിൽ ദൃശ്യമായത് കണ്ടതായി ഓർക്കുന്നു. ഈ സംഭവത്തിന്റെ കൂടുതലായുള്ള പശ്ചാത്തലം പിന്നീട് ഒരിക്കൽ പറയാം.


ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്നവർക്ക് സാധാരണയായി ഒരോ വേദിയിലും വ്യക്തമായ അധമമോ, ബഹുമാനമോ ലഭിക്കും. ഇതിൽ ഇളക്കം സംഭവിക്കുമ്പോൾ പ്രശ്നമാണ്. എന്നാൽ, സാധാരണ ഗതിയിൽ അങ്ങിനെയുള്ള ഒരു സാമൂഹികാവസ്ഥ സംജ്ജാതമാകാതിരിക്കാൻ ആളുകൾ കരുതിക്കൂട്ടി തയ്യാറെടുക്കും.


ഇങ്ഗ്ളിഷിൽ ആകുമ്പോൾ, എല്ലാ വേദിയിലും ഏതാണ്ട് നിശ്ചലമായ മാനസിക നിലവാരം വാക്ക് കോഡുകളിൽ ലഭിക്കും.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഈ മാനസികാവസ്ഥ ലഭിക്കാൻ പറ്റുന്ന അവസരം സന്യാസം സ്വീകരിച്ച് വനവാസത്തിന് പോകുമ്പോഴാണ്.


1. ഈ എഴുത്തിൽ വരാൻ പോകുന്ന ബഹുമുഖ വസ്ത്തുക്കൾ


2. പ്രചോദിപ്പിക്കപ്പെട്ട മനോവൃത്തി


3. ഒരു വഹനനൌക മാത്രം


4. മുട്ടികൊണ്ട് തലയിൽ അടിച്ചേൽപ്പിക്കുന്ന വ്യർത്ഥവിവരങ്ങൾ


5. അനൌപചാരിക വാണിജ്യവിവരങ്ങളും ഔപചാരിക വിദ്യാഭ്യാസവും


6. ഇങ്ഗ്ളിഷ് സംസ്ക്കാര വിദ്യാഭ്യാസം അനുവഭപ്പെട്ടുതും, ഇന്ത്യൻ വിദ്യാഭ്യാസം അനുഭവിച്ചുതീർത്തതും


7. ആശയവിനിമയത്തിൽ ഉയർന്ന മ്യൂല്യങ്ങൾ നിലനിർത്തിയ Anglo-Indian വംശജർക്ക് എന്ത് സംഭവിച്ചു


8. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് വിദ്യാഭ്യാസ സംസ്ക്കാരത്തിന്റെ സൂക്ഷ്മമായ ഗുണമേന്മ


9. ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്ക്


10. ഇങ്ഗ്ളിഷ് സൌകുമാര്യത വിറങ്ങലിച്ചുപോയി


11. അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം


12. മറ്റവൻ വളർന്നാൽ, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ആപത്താണ്


13. ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രംമാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം


14. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിടിപ്പുകേട്


15. പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു


16. വ്യത്യസ്ത മനോഭാവക്കാരായ പാതിരിമാർ


17. ഇങ്ഗ്ളിഷ് ഭാഷാ പരമായി രണ്ടുതട്ടിൽ നിൽക്കുന്ന പാതിരിമാർ


18. ജനാധിപത്യം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ


19. രുചികരമായ പാഠപുസ്തകങ്ങളും അരോചകമായവയും


20. മലബാറി ഭാഷയുടെ കഥകഴിച്ചതെങ്ങിനെ


21. കുത്തനെ മറിഞ്ഞ വിദ്യാഭ്യാസം


22. 'ഞാനാണ് മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ത്വര


23. ഇങ്ഗ്ളിഷിലെ സ്വാഭാവിക അച്ചടക്കം


24. അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ അക്കങ്ങളുടെ മൂല്യത്തിന്റെ വിസ്തൃതി


25. വാക്ക് കോഡുകളിലൂടെയുള്ള ആന്തോളനം


26. വിറങ്ങലിച്ച ഇങ്ഗ്ളിഷ് പഠനവും കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും


27. കുത്തിമറിഞ്ഞ സാമൂഹീകാന്തരീക്ഷം


28. ഇങ്ഗ്ളിഷിൽ ഉച്ചാരണ പിശക് പടർത്തിയ തിരുവിതാംകൂർ ഭാഷ


29. വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുന്ന ഫ്യൂഡൽ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം


30. എതിർ ദിശകളിലേക്ക് ചൂണ്ടുന്ന ചരിത്രങ്ങൾ


31. Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത് എവിടെ


32. ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്


33. പ്രാദേശിക സാമൂഹിക നേതാക്കളുടെ വെപ്രാളം


34. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദിവ്യ ലക്ഷ്യങ്ങൾ


35. ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം


36. ബൃട്ടിഷ്-ഇന്ത്യയും ഇന്ത്യയും


37. അന്തർദ്ദേശീയ ചരിത്രങ്ങളിൽ ഉള്ള സ്ഥലനാമങ്ങൾ


38. എവിടാണ് ഈ ഇന്ത്യ?


39. കേരളോൽപ്പത്തിയുടെ ഉൽപ്പത്തി


40. പുതിയ പശ്ചാത്തലം ഉണ്ടാക്കിക്കൊണ്ടുള്ള മുന്നോട്ടുള്ള നീക്കം


41. പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ


42. മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ


43. ഓലക്കുടയുടെ സാമൂഹിക മഹിമ


44. വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ


45. ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുന്നതിലൂടെ വ്യക്തിത്വം അടിമുടി മാറുന്നതിനെക്കുറിച്ച്


46. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ മാനസിക സ്വാസ്ഥ്യവും, അസ്വാസ്ഥ്യവും


47. ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ അപമര്യാദയുള്ളവയാണ്


48. ഒരു IP ഓഫിസറുടെ ഓർമ്മക്കുറിപ്പിൽ നിന്നും


49. അനുഭവിച്ചറിഞ്ഞ് രണ്ട് വ്യത്യസ്തതരം അഭിരുചികൾ


50. അദ്ധ്യാപകർ സ്വർണ്ണ ഗോപുരങ്ങളിലും, വിദ്യാർത്ഥികൾ നാറുന്ന നിലത്തും എന്നും ആകുന്ന വിദ്യാഭ്യാസം

bottom of page