ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

12. മറ്റവൻ വളർന്നാൽ, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ആപത്താണ്


ഫ്യൂഡൽ ഭാഷാ വിദ്യാഭ്യാസത്തിൽ, കളവ് പറയരുത്, അന്യന് ഔന്നിത്യം വരുമ്പോൾ നാം ആനന്ദിക്കുകയാണ് ചെയ്യേണ്ടത്, മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കരുത്, എന്നെല്ലാം പഠിപ്പിക്കുന്നുണ്ട്, ഔപചാരികമായി. ഈ ഭാഷാ അന്തരീക്ഷത്തിൽ ഈ ഒരു പഠനം ആവശ്യമാണ്. എന്നാൽ ഇത് കാര്യമായ ഉപകാരം ചെയ്യില്ലതന്നെ.


കാരണം, ഏവർക്കും അറിവുള്ള കാര്യമാണ്, മറ്റവൻ വളർന്നാൽ, ഭാഷാ കോഡുകളിൽ ആപത്താണ് എന്നത്. ഈ ആപത്തിനെ പരിഗണിക്കാതെ, ആനന്ദിക്കാൻ പോയാൽ, ആപത്ത്, വൻ വിപത്തായി മാറും.


അത് പോലെ തന്നെ കളവ് പറയരുത് എന്ന ഒരു വാദം തന്നെ, ഫ്യൂഡൽ ഭാഷകളിൽ മുതിർന്നവരോടും, അധികാരികളോടും, അദ്ധ്യാപകരോടും മറ്റും കളവ് പറയരുത് എന്നേ അർത്ഥം ആകുന്നുള്ളു. തന്നെ സ്വന്തം പണിക്കാരനോട് കളവ് പറയരുത് എന്ന ഒരു ധ്വനി ഈ വിധ വിദ്യാഭ്യാസത്തിൽ ഉണ്ടോ എന്ന് അറിയില്ലതന്നെ. ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ആളുടെ പണിക്കാരൻതന്നെ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ആളുടെ പണിക്കാരനിൽ നിന്നും വലിയ വ്യത്യാസമുള്ള വ്യക്തിയാണ്.


വലിയവരോടും, അധികാരികളോടും, മറ്റും കളവ് പറയുന്നത് കുറ്റമാണ് എന്ന ഒരു ധാരണ ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന് തോന്നുന്നില്ല. കളവ് പറയാനുള്ള അവകാശം ഏവർക്കും ഉണ്ട്. കാരണം, അതെ, അല്ല, എന്ന രണ്ട് വാക്ക് ഉത്തരങ്ങൾ രണ്ട് വ്യത്യസ്ത അനുഭവമാണ് നൽകുകയെങ്കിൽ, അപകടം വരുത്തുന്ന വാക്ക് ഉപയോഗിക്കേണ്ടതില്ല. അത് മനുഷ്യന്റെ ജീവൻരക്ഷാ അവകാശം തന്നെയാണ്.


ഇന്ത്യയിൽ പോലീസിനോടും, അദ്ധ്യാപകരോടും കള്ളപറഞ്ഞാൽ, സത്യം പറയിക്കാൻ അവർക്ക് അവകാശം ഉണ്ട് എന്നാണ് പൊതുവായുള്ള ധാരണ. ഈ വിഷയം വളരെ സങ്കീർണ്ണമായിട്ടുള്ള ഒരു കാര്യമാണ്. കാരണം, ഇന്ത്യൻ സമൂഹം ഫ്യൂഡൽ ഭാഷകളിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഈ മുങ്ങിക്കുളിച്ചിരിക്കുന്ന അവസ്ഥമാറ്റി, ദേഹത്ത് നിന്നും മലിന ജലം പൂർണ്ണമായും മാറ്റിക്കഴിഞ്ഞാലെ, പോലീസുകാരുടെയും അദ്ധ്യാപകരുടേയും പെരുമാറ്റങ്ങളിലെ വൈകല്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവൂ.


ഈ ഒരു കാര്യം നടപ്പിൽ വരുത്തണമെങ്കിൽ, മാനസികമായി കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനോട് പൊരുത്തവും കൂറും ഉള്ള ഒരു ജനത ഈ നാട്ടിൽ ഇങ്ഗ്ളിഷ് ഭാഷാ പഠനത്തിന് പ്രചോദനം നൽകേണം. ഇന്ന് ഇങ്ങിനെയുള്ള ഒരു ജനതയെ ഈ രാജ്യത്തിലും ഈ ഉപഭൂഖണ്ടത്തിലും കണ്ടെത്താൻ വളരെ പണിപ്പെടേണ്ടിവരും.


മറ്റൊരാളുടെ വീടിന്റെ ഗെയ്റ്റ് തുറന്നാൽ അത് അടക്കണം. അന്യരുടെ വീട്ടിൽ ചെന്നാൽ ജനലിലൂടെ അകത്തേക്ക് നോക്കരുത്. ആളുകൾ വ്യക്തിപരമായി പറഞ്ഞകാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞ് നടക്കരുത്. അന്യരുടെ സ്വകാര്യ എഴുത്തുകളും ഡയറികളും അവർ അറിയാതെ തുറന്ന് വായിക്കരുത്.


ഒരാൾ പൂട്ടിവെച്ച സംഗതി ജിജ്ഞാസ തീർക്കാനായി തുറക്കരുത്. മറ്റുള്ളവർ സ്വകാര്യം ആയി അറിയിച്ച വിവരങ്ങൾ പുറത്ത് വിടരുത്. മറ്റുള്ളവരെപ്പറ്റി കേട്ട അപവാദകഥകൾ പ്രചിരിപ്പിക്കരുത്, അനാവശ്യമായി. കാരണം, സ്വന്തം പിതാവ്, മാതാവ്, കുട്ടികൾ, ഗുരുക്കന്മാർ, ആദ്ധ്യാത്മിക നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെപ്പറ്റിയെല്ലാം ഇതുപോലുള്ള അപവാദ കഥകൾ ചിലപ്പോൾ കണ്ടെക്കാം. ഇവയെല്ലാം അവഗണിച്ച് മറ്റൊരു വ്യക്തിയെ ഉപദ്രവിക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നതിൽ തെല്ലൊരു അപാകതയുണ്ട്.