ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

11. അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം

ഇങ്ഗ്ളിഷിലെ മൃദുലവും, തമ്മിൽകുത്തിക്കുത്തി വാക്ക്കോഡുകൾ ഉപയോഗിക്കാത്തതുമായ അന്തരീക്ഷത്തിൽ, ബഹുമാന-അപമാന പ്രശ്നങ്ങളിൽ മനസ് വ്യാപൃതമാക്കാതെ കാര്യങ്ങളെ അവയുടെ കാര്യഗൌരവത്തോടുകൂടിയും, എന്നാൽ, ലളിതമായും കൈകാര്യം ചെയ്യാനാവും. ഇങ്ങിനെയുള്ള ഒരു അന്തരീക്ഷത്തിൽ, വിദ്യാഭ്യാസം എന്നത് തന്നെ അതീവ ലാളിത്യമുള്ള പലകാര്യങ്ങളുടേയും സമ്മേളിക്കലാവും.


ഉദാഹരണത്തിന്, നിവർന്ന്, കുനിയാതെ ക്ളാസിലെ കസേരയിൽ ഇരിക്കുക. മറ്റെ ആളെ തരംതാഴ്ത്താൻ എന്തെങ്കിലും ഉപാധി കണ്ടെത്താൻ വ്യാപൃതനാവാതെ ഇടപഴകുക. കാൽ മുട്ടുകൾ ആനയുടെ ചെവി ആടുന്നത് പോലെ ആട്ടാതെയിരിക്കേണം എന്ന് വിദ്യാർത്ഥികളെ പറഞ്ഞ് മനസ്സിലാക്കിക്കാം.


Thank you, I am sorry, I regret, I appologise, May I?, Can I?, Please, Could you? Would you? Excuse me തുടങ്ങി പല പദപ്രയോഗങ്ങളും, ആളുകളുടെ വലുപ്പവും ചെറുപ്പവും പരിഗണിക്കാതെ തന്നെ ഉപയോഗിക്കാം. ഈ ഒരു കാര്യം വെറും നിസ്സാരവും അഞ്ച് പൈസയുടെ പോലും വിലയില്ലാത്ത വാചക കസർത്തുകളാണ് എന്ന് ഫ്യൂഡൽ ഭാഷകളിൽ നിന്നു തോന്നാമെങ്കിലും, ഈ വക വാക്കുകൾ യാതോരു കരുതിക്കൂട്ടിയുള്ള മുതലെടുപ്പും ലക്ഷ്യമില്ലാത്ത ഭാഷാ അന്തരീക്ഷത്തിൽ, അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം ഉളവാക്കും.


വലിയ ആൾ എന്നോ ചെറിയ ആൾ എന്നോ ചിന്തിക്കാതെ പറഞ്ഞവാക്ക് പാലിക്കുക, സമയ കൃത്യത പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ്ഭാഷയുടെ വളരെ ശക്തവും, എന്നാൽ അതീവ മൃദുലവുമായ വാക്ക് കോഡുകളുടെ സംഭാവനകാളാണ്. ഇതിലെന്തിരിക്കുന്നു, ഏത് ഭാഷക്കാർക്കും ഇത് ആവും എന്നെല്ലാം ഘോഷിക്കാമെങ്കിലും, പ്രാവർത്തിക വേദിയിൽ, വലിയാളോടാണ് സമയ കൃത്യത പാലിക്കേണ്ടൂ. സ്വന്തം കീഴ് ജീവനക്കാരനോട് സമയകൃത്യത പാലിക്കുന്നതിൽ തന്നെ ഫ്യൂഡൽ ഭാഷയിലെ തൊഴിൽ ഉടമയ്ക്ക് മാനഹാനിയാണ് സംഭവിക്കുക.


ഒരു സാധനം ഒരു ഇടത്ത് നിന്നും എടുത്താൽ, അത് ആവശ്യം കഴിഞ്ഞാൽ അതേ സ്ഥാനത്ത് വെക്കണം എന്നത് ഏത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്? എന്നാൽ, വാസ്തവം പറയട്ടെ ഇതു മാതിരി നൂറുകണക്കിന് കൊച്ചുകൊച്ച് കാര്യക്ഷമതാ കോഡുകൾ തിങ്ങിനിറഞ്ഞ് കിടക്കുന്ന ഒരു സ്വപ്നഭൂമിതന്നെയാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷം.