ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

31. Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത് എവിടെബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത് Lord Thomas Babington Macaulayആണ് .


ഇന്ന് ഇന്ത്യൻ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന പൊതുവായുള്ള വിവരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ടത്തിൽ ഒരു തരം കൊള്ളയടിയാണ് നടത്തിയത് എന്നാണ്. ഇങ്ങിനെയുള്ള ഒരു വിവരം തന്നെ ലോകമെമ്പാടും പരന്നിട്ടുണ്ട്. എന്നാൽ Macaulayയുടെ Minutes on Indian Education ഒന്ന് വായിക്കുകയും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചും അറിവ് ലഭിക്കുകയും ആണെങ്കിൽ ഇങ്ങിനെ ഒരു ചിന്തക്ക് സാധ്യതയില്ലാതാകും.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരിക്കുന്ന ഇടങ്ങളിൽ പൊതുജനത്തെ കാര്യമായിത്തന്നെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികൾ കമ്പനി ഭരണം നടത്തിയിരുന്നു. കച്ചവടകമ്പനിയുടെ മുഖച്ഛായതന്നെ ഒട്ടുമിക്കവാറും മാറി, അതിന് പകരം ഉത്തരവാദപ്പെട്ട ഒരു ഭാരണയന്ത്രമായാണ് കമ്പനി പ്രവർത്തിച്ചത്.


മദ്രസകളിലും ഹൈന്ദവ പാഠശാലകളിലും അറബിയും സംസ്കൃതവും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സർക്കാർ സ്റ്റൈഫെന്റും (Stipend) മറ്റ് ചിലവുകളും നൽകിയിരുന്നതായി കാണുന്നു.


എന്നിട്ടും ഇങ്ങിനെ പഠിച്ച വിദ്യാർത്ഥികളിൽ ചിലർ, അവർക്ക് യാതോരുവിധ തൊഴിൽപരമായി ഉപയോഗിക്കാൻ പറ്റാത്ത പഠനത്തിന് പ്രേരിപ്പിച്ചതിന് നഷ്ടപരിഹാരത്തിനായി സർക്കാരിൽ ഹരജി ൽകിയതായി രേഖപ്പെടുത്തിക്കാണുന്നു.


Macaulay ഈ ഉപദ്വീപിലെ ഭാഷകൾ പഠിച്ചില്ല. അതിനാൽ തന്നെ അവയെക്കുറിച്ച് ഗഹനമായ വിവരം ലഭിച്ചു എന്ന് പറയാൻ ആവില്ല. എന്നാൽ, അവ ‘rude’ (മര്യാദയില്ലത്തവ) ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു.


ഈ കുറിപ്പ് ഇവിടെ എഴുതുന്ന എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം, Macaulayയുടെ ഈ നിർവ്വചനം അതി ഗംഭീരമായ ഒരു തിരിച്ചറിവായിട്ടാണ് കാണുന്നത്. കാരണം, ഭാഷകൾക്ക് ഫ്യൂഡൽ ചുവയുണ്ട് എന്ന് Macaulay പറഞ്ഞില്ലെങ്കിലും, അവ സാമൂഹികമായി മോശപ്പെട്ട സ്വഭാവമുള്ളതാണ് എന്ന് മനസ്സിലാക്കാൻ ഇദ്ദേഹത്തിന് പറ്റി. ഈ ലളിത വിവരം പോലും ഇന്നുള്ള ഇങ്ഗ്ളിഷുകർക്ക് അറിവില്ലാ എന്നാണ് കാണുന്നത്.


ഇത് പോലെ Minutes on Indian Education രണ്ട് നാൾ മുൻപ് വായിക്കുന്നതിനിടയിൽ മറ്റൊരു വാക്യവും ശ്രദ്ധയിൽ പെട്ടു.


QUOTE: It will hardly be disputed, I suppose, that the department of literature in which the Eastern writers stand highest is poetry. ............. But when we pass from works of imagination to works in which facts are recorded, and general principles investigated, the superiority of the Europeans becomes absolutely immeasurable. END OF QUOTE


ഈ ഉദ്ദരിച്ച വാക്യത്തിൽ ശ്രദ്ധേയമായത്, ഫ്യൂഡൽ ഭാഷകൾക്ക് കാവ്യകലയിൽ (കവിതാ രചനയിൽ) ഉള്ള ഉച്ചത്വം അഥവാ പ്രതാപമാണ്. ഈ ഒരു സംഗതി, ഈ എഴുത്തുപരമ്പരയിലെ ഒന്നാം ഭാഗത്തിലെ 83ആം അദ്ധ്യായത്തിൽ (ഫ്യൂഡൽ ഭാഷകളിലെ മാസ്‌മരിക സൌന്ദര്യം) സൂചിപ്പിച്ചിരുന്നു.


എന്നാൽ, Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത്, ഇങ്ഗ്ളിഷ് സാഹിത്യത്തിനെയും മറ്റ് വിവരങ്ങളേയും യൂറോപ്യൻ പാരമ്പര്യങ്ങളുമായി കൂട്ടിക്കുഴച്ചതാണ്. ഇങ്ഗ്ളണ്ടിന് തൊട്ടടുത്തുള്ള ഫ്രഞ്ച് ഭാഷ പോലും ഫ്യൂഡൽ സ്വഭാവമുള്ളതാണ് എന്നാണ് തന്നുന്നത്. ആ ഭാഷയും അതീവ സുന്ദരമായ കാവ്യാത്മകതയുള്ളതാണ് എന്ന് സൂചിപ്പിച്ച് കാണുന്നുണ്ട് എന്നാണ് തോന്നുന്നത്.