top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 3 - ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനം

35. ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഈ ഉപഭൂഖണ്ടത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗങ്ങൾ ഭരിക്കുന്ന കാലത്ത്, ഇവിടെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ കാര്യമായ ചുവടുവെപ്പുകൾ എടുത്തു.


എന്നാൽ, ഈ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ എഴുത്ത് വിദ്യാഭ്യാസത്തിന്റെ ദിശയിലേക്ക് തിരിഞ്ഞത് തന്നെ ഔപചാരിക വിദ്യാഭ്യാസം എന്താണ് നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകാനാണ്.


ഈ ഉദ്ദ്യേശം Lord മെക്കോളെയുടെ വാക്കുകളിൽ കണ്ടെത്താനായേക്കാം.


ഈ ഉപഭൂഖണ്ടത്തിൽ സൃഷ്ടിക്കാൻ നോക്കുന്നത് "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect." (രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവർ).


Lord മെക്കോളെയുടെ ഈ വാക്കുകളാണ് ഇന്നും പ്രാദേശിക സാമൂഹിക നേതൃത്വങ്ങൾ പൊക്കിയെടുത്ത് ഒച്ചവെക്കുന്നത്.


നമ്മുടെ രാജ്യക്കാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചന നയം എന്നുവരെ ഈ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്. നമ്മുടെ ആളുകളെ പിടിച്ച് ഇങ്ഗ്ളിഷുകാരാക്കുകയോ? ഇത് നമ്മളെ അവരുടെ അടിമകളാക്കുകയല്ലെ ചെയ്യുന്നത്? അവർക്ക് ദാസ്യവേല ചെയ്യുകയാണോ നമ്മുടെ നിയോഗം?


എന്നാൽ, ഇതിന് മറുപടി നൽകാൻ വലിയ പ്രയാസം ഇല്ലതന്നെ. ഈ ഉപഭൂഖണ്ടത്തിൽ ആധിപത്യം ഉണ്ടായിരുന്ന ബ്രാഹ്മണർ ഇത് പോലുള്ള എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് തെമ്മാടിത്തമാകുമോ?


ഉദാഹരണത്തിന്, തിരുവിതാംകൂർ രാജ്യത്തിലെ ബ്രാഹ്മണർ മറ്റ് ജാതിക്കാരെ ഉന്നമനപ്പെടുത്താൻ തീരുമാനിക്കുന്നു. അവർ ഇങ്ങിനെ പ്രഖ്യാപിക്കുകയാണ് എന്ന് വിചാരിക്കുക:

രക്തത്തിലും നിറത്തിലും കീഴ്ജാതിക്കാർ (പുലയർ, വേടർ, കുറവർ, പറിയർ, പണ്ടാരങ്ങൾ, കുശവർ, കാണിക്കർ, മലആരയർ, ചൊവ്വർ, ഈഴവർ, ഷാണർ, ശൂദ്രർ). എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാർധമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ബ്രാഹ്മണർ ആയുള്ളവർ!!!


ഇങ്ങിനെയൊരു പ്രഖ്യാപനം അന്നുള്ള ബ്രാഹ്മണരിൽനിന്നും വരും എന്ന് കരുതേണ്ട. കാരണം, അവർക്ക് ഈ ഉപഭൂഖണ്ടത്തിലെ ജനങ്ങളെ അറിയാം. തലകുനിച്ചാൽ, തലയിൽപിടിച്ച് കയറി, താഴെ ഉരുട്ടിയിടാനാണ് ഏവരും ശ്രമിക്കുക. തലയിൽക്കയറ്റിയാൽ, ചെകിടത്ത് കടിക്കും.


ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ, ഇങ്ഗ്ളിഷ് കമ്പനി തയ്യാറാവുന്നത്, അവരുടെ കൈവശമുള്ള പാരമ്പര്യമായി ലഭിച്ച എല്ലാ മൂല്യമേറിയ വിവരവിജ്ഞാനങ്ങളും ഈ ഉപഭൂഖണ്ടത്തിലെ ജനത്തിന് കൈമാറാൻ തയ്യാറാകുക മാത്രമല്ല, മറിച്ച്, അത് സംഭാവ്യമാക്കിമാറ്റാൻ, അവർ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യും.


ഇങ്ഗ്ളണ്ടിൽ നിന്നും അൽപകാലത്തേക്ക് ഈ പ്രദേശത്തിൽ വരുന്ന ഇങ്ഗ്ളിഷുകാരിൽ പലർക്കും ഈ വിധം ആഴമില്ലാത്ത വിചാരധാരകൾ ഈ ഉപഭൂഖണ്ടത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്.


ആളുകളെ എത്രവേഗത്തിൽ നന്നാക്കാൻ പറ്റും എന്ന്. അവർ പലവിധ കാര്യങ്ങളും ചെയ്ത് കാണിച്ച് തരും.


യഥാർത്ഥത്തിൽ ഈ വക കാര്യങ്ങൾ ഈ നാട്ടിലെ ആളുകൾക്ക് സ്വന്തമായി വിഭാവനം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അല്ല. എന്നാൽ, തൊട്ടടുത്ത് നിൽകുന്ന ഉദ്യോഗസ്ഥനോട് പോലും ഒന്ന് ധൈര്യമായി കാര്യങ്ങൾ ചർച്ചചെയ്യാൻ പറ്റുന്ന ഭാഷയല്ല ഇവിടെയുള്ളത്. ഈ വിവരം ഈ കയറിവരുന്ന ഇങ്ഗ്ളിഷുകാർക്ക് അറിയില്ല തന്നെ.


ഇനി ചിന്തിക്കേണ്ടുന്നത്, എന്താണ് ഇങ്ഗ്ളിഷ് അഭിരുചി, അഭിപ്രായങ്ങൾ, സാൻമാർഗ്ഗികതയും ധർമ്മാധർമ്മവിവേചനവും, ബുദ്ധിശക്തിയും മറ്റും എന്നാതാണ്. ഇവയെന്താണ് എന്ന് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ കുറിപ്പ് എഴുതുന്ന എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഔപചാരിക വിദ്യാഭ്യാസം എന്നത്, ഈ വക കാര്യങൾ പഠിപ്പിക്കുക എന്നതായിരിക്കേണം ഉദ്ദേശിക്കുന്നത്.


1. ഈ എഴുത്തിൽ വരാൻ പോകുന്ന ബഹുമുഖ വസ്ത്തുക്കൾ


2. പ്രചോദിപ്പിക്കപ്പെട്ട മനോവൃത്തി


3. ഒരു വഹനനൌക മാത്രം


4. മുട്ടികൊണ്ട് തലയിൽ അടിച്ചേൽപ്പിക്കുന്ന വ്യർത്ഥവിവരങ്ങൾ


5. അനൌപചാരിക വാണിജ്യവിവരങ്ങളും ഔപചാരിക വിദ്യാഭ്യാസവും


6. ഇങ്ഗ്ളിഷ് സംസ്ക്കാര വിദ്യാഭ്യാസം അനുവഭപ്പെട്ടുതും, ഇന്ത്യൻ വിദ്യാഭ്യാസം അനുഭവിച്ചുതീർത്തതും


7. ആശയവിനിമയത്തിൽ ഉയർന്ന മ്യൂല്യങ്ങൾ നിലനിർത്തിയ Anglo-Indian വംശജർക്ക് എന്ത് സംഭവിച്ചു


8. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് വിദ്യാഭ്യാസ സംസ്ക്കാരത്തിന്റെ സൂക്ഷ്മമായ ഗുണമേന്മ


9. ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്ക്


10. ഇങ്ഗ്ളിഷ് സൌകുമാര്യത വിറങ്ങലിച്ചുപോയി


11. അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം


12. മറ്റവൻ വളർന്നാൽ, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ആപത്താണ്


13. ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രംമാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം


14. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിടിപ്പുകേട്


15. പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു


16. വ്യത്യസ്ത മനോഭാവക്കാരായ പാതിരിമാർ


17. ഇങ്ഗ്ളിഷ് ഭാഷാ പരമായി രണ്ടുതട്ടിൽ നിൽക്കുന്ന പാതിരിമാർ


18. ജനാധിപത്യം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ


19. രുചികരമായ പാഠപുസ്തകങ്ങളും അരോചകമായവയും


20. മലബാറി ഭാഷയുടെ കഥകഴിച്ചതെങ്ങിനെ


21. കുത്തനെ മറിഞ്ഞ വിദ്യാഭ്യാസം


22. 'ഞാനാണ് മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ത്വര


23. ഇങ്ഗ്ളിഷിലെ സ്വാഭാവിക അച്ചടക്കം


24. അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ അക്കങ്ങളുടെ മൂല്യത്തിന്റെ വിസ്തൃതി


25. വാക്ക് കോഡുകളിലൂടെയുള്ള ആന്തോളനം


26. വിറങ്ങലിച്ച ഇങ്ഗ്ളിഷ് പഠനവും കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും


27. കുത്തിമറിഞ്ഞ സാമൂഹീകാന്തരീക്ഷം


28. ഇങ്ഗ്ളിഷിൽ ഉച്ചാരണ പിശക് പടർത്തിയ തിരുവിതാംകൂർ ഭാഷ


29. വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുന്ന ഫ്യൂഡൽ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം


30. എതിർ ദിശകളിലേക്ക് ചൂണ്ടുന്ന ചരിത്രങ്ങൾ


31. Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത് എവിടെ


32. ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്


33. പ്രാദേശിക സാമൂഹിക നേതാക്കളുടെ വെപ്രാളം


34. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദിവ്യ ലക്ഷ്യങ്ങൾ


35. ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം


36. ബൃട്ടിഷ്-ഇന്ത്യയും ഇന്ത്യയും


37. അന്തർദ്ദേശീയ ചരിത്രങ്ങളിൽ ഉള്ള സ്ഥലനാമങ്ങൾ


38. എവിടാണ് ഈ ഇന്ത്യ?


39. കേരളോൽപ്പത്തിയുടെ ഉൽപ്പത്തി


40. പുതിയ പശ്ചാത്തലം ഉണ്ടാക്കിക്കൊണ്ടുള്ള മുന്നോട്ടുള്ള നീക്കം


41. പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ


42. മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ


43. ഓലക്കുടയുടെ സാമൂഹിക മഹിമ


44. വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ


45. ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുന്നതിലൂടെ വ്യക്തിത്വം അടിമുടി മാറുന്നതിനെക്കുറിച്ച്


46. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ മാനസിക സ്വാസ്ഥ്യവും, അസ്വാസ്ഥ്യവും


47. ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ അപമര്യാദയുള്ളവയാണ്


48. ഒരു IP ഓഫിസറുടെ ഓർമ്മക്കുറിപ്പിൽ നിന്നും


49. അനുഭവിച്ചറിഞ്ഞ് രണ്ട് വ്യത്യസ്തതരം അഭിരുചികൾ


50. അദ്ധ്യാപകർ സ്വർണ്ണ ഗോപുരങ്ങളിലും, വിദ്യാർത്ഥികൾ നാറുന്ന നിലത്തും എന്നും ആകുന്ന വിദ്യാഭ്യാസം

bottom of page