ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

45. ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുന്നതിലൂടെ വ്യക്തിത്വം അടിമുടി മാറുന്നതിനെക്കുറിച്ച്

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവരെ ("a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect.") ഈ ഉപഭൂഖണ്ടത്തിൽ സൃഷ്ടിക്കുകയെന്നതായാണ് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസ ലക്ഷ്യം.


അല്ലാതെ, പ്രാദേശിക ദുഷ്ടതകൾ മനസ്സിൽ സൂക്ഷിക്കുന്നവരിൽ കുറച്ച് ഇങ്ഗ്ളിഷ് കൂടി ചേർത്ത് അവരുടെ ദുഷ്ടതയ്ക്ക് കൂടുതൽ ബലം നൽകലല്ല.


മനസ്സിലെ ഉള്ളടക്കം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ആയാൽ പ്രദേശിക ഫ്യൂഡൽ ഭാഷകൾ മനസ്സിൽ ഉള്ള ഒരു വ്യക്തിയിൽ നിന്നും ഈ ആൾ തികച്ചും വ്യത്യസ്തനാവും.


രണ്ടും അടിമുടി വ്യസ്ത്യസ്തമായ മാനസിക വളർച്ചയാണ്. രണ്ടിലുമുള്ള വ്യക്തികൾ മനുഷ്യർതന്നെയാണ് എന്ന് പൊതുവായി പറയാമെങ്കിലും, അവർ തമ്മിലുള്ള പൊതവായുള്ള കാര്യങ്ങൾ ഈ ലളിതമായ നിർവ്വചനത്തിൽ മാത്രം ഒതുങ്ങിനിൽക്കും.


ഇക്കാര്യം വ്യക്തമാക്കാനായി, ഈ ഒരു ചിത്രീകരണം നോക്കുക.


പാരമ്പര്യ ഇങ്ഗ്ളണ്ടിൽ, ഒരു വീട്ടിൽ ഗാർഹിക തൊഴിൽ ചെയ്യാനായി ഒരു വനിത വരുന്നു. ഈ ആൾ മുൻവാതിലിലൂടെ തന്നെ അകത്ത് വരുന്നു. ആ വീട്ടിലെ അന്തേവാസികൾ ഇരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു. വീട്ടുകാർ ഈ സ്ത്രീയെ പരാമർശിക്കുന്നതും, സംബോധനചെയ്യുന്നതും ആയ വാക്കുകൾ തന്നെ, ഈ സ്ത്രീ തിരിച്ചും ഉപയോഗിക്കുന്നു. എല്ലാരും ഉപയോഗിക്കുന്ന അതേ ഡൈനിങ്ങ് മേശക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നു. വസ്ത്രവിധാനത്തിലും മറ്റും യാതോരും താഴ്മയോ അധമത്വമോ ഈ തൊഴിൽ ചെയ്യാനായി വന്ന വനിത പ്രദർശിപ്പിക്കുന്നില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഈ ഉപഭൂഖണ്ടത്തിൽ ഈ ഒരു സാമൂഹിക രംഗം മനസ്സിൽ വിഭാവനം ചെയ്യാൻ പോലും ആവില്ലതന്നെ.


വീട്ടിൽ ഗാർഹിക തൊഴിൽ ചെയ്യാൻ വരുന്ന വേലക്കാരി അടുക്കളവാതിലിലൂടെ വേണം അകത്ത് വരാൻ. പല വീടുകളിലും ഈ ആൾക്ക് ഇരിക്കാൻ പോലും സൌകര്യം നൽകാറില്ല. നിലത്ത് ഇരുത്തുന്നതാണ് ഉചിതം. ഡൈനിങ്ങ് ടെയ്ബ്ളിൽ കൂടെ ഇരുത്തിയാൽ പ്രശ്നമാണ്. വസ്ത്രവിധാനത്തിൽ ഈ ആൾ വേലക്കാരിയാണ് എന്ന് തിരിച്ചറിയുന്ന രിതിയിൽ ഉള്ളതാവുന്നതാണ് അഭികാമ്യം. അങ്ങോട്ട് ഉപയോഗിക്കുന്ന നീ, നിന്റെ, അവൾ, അവളുടെ, പേര് വിളി തുടങ്ങിയ പദപ്രയോഗങ്ങൾ ഈ സ്ത്രീ തിരിച്ചും പ്രയോഗിച്ചാൽ ഗുരുതരമായ പ്രശ്നമാണ്.


എന്നാൽ, എന്തെങ്കിലും വിഡ്ഢിത്തം നിറഞ്ഞ മനുഷ്യ സമത്വവാദം മനസ്സിൽ കയറി, നമ്മളെല്ലാം ഒരേ നിലക്കാരാണ് എന്ന ഭാവം വീട്ടുകർ എടുത്താൽ, വീട്ടുവേലക്കാരി വാക്ക്-കോഡുകളിൽ ആ വീട്ടുകാരെ നിലംപരിശാക്കും.


സാമൂഹികമായി ആളുകളെ വ്യത്യസ്ത നിലവാരങ്ങളിൽ അടുക്കിവച്ച്, അവരിൽ കീഴ്ത്തട്ടുകാർക്ക് മുകളിലുള്ളവരെ കടിക്കുവാൻ പല്ലുകൾ നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ. ഈ കടിച്ച് കീറലിൽനിന്നും രക്ഷനേടാനായി മുകൾത്തട്ടിലുള്ളവർ പലവിധ സാമൂഹിക കവചങ്ങളും പേറി നടക്കും.


ആ വിധ കവചങ്ങളിൽപെട്ടവായാണ്, കീഴിൽപെട്ടവരെ ഇടിച്ച് താഴ്ത്തി നിർത്തുക. നിലത്തിരുത്തുക. അമിത വിധേയത്വം കാണിക്കുന്നവർക്ക് മാത്രം സൌകര്യങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ.


മെക്കോളയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കീഴിൽപ്പെട്ടവർക്ക് മുകളിൽ പെട്ടവരെ കൂടുതൽ നന്നായി കടിക്കാനുതകുന്ന ഒരു പുതിയ ആയുധം നൽകൽ അല്ല. മാത്രവുമല്ല, മുകളിൽപെട്ടവർക്ക് കീഴിൽപെട്ടവരെ കൂടുതൾ കാര്യക്ഷമമായി അമർത്താനുള്ള ഒരു ഉരുക്ക് കട്ട നൽകലുമല്ല.


മറിച്ച്, ഈ ദുഷ്ട മാനസികാവസ്ഥ ഉളവാക്കുന്ന ദുഷ്ട ഭാഷകളേയും സംസ്ക്കാരത്തെയും തുടച്ചുമാറ്റുക എന്നതാണ് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന മഹത്തായ പ്രസ്ഥാനം ലക്ഷ്യമിട്ടത്.

ലോക ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പ്രസ്ഥാനങ്ങളിൽ ഒന്നായ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ, ലോക ചരിത്രത്തിൽ ഏറ്റവും ദുഷ്ട പ്രസ്ഥാനങ്ങളിൽ ഒന്നായാണ് ഇന്ന് ഔപചാരിക ചരിത്രം സ്ക്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്നത്.


ദുഷ്ട മാസികാവസ്ഥകൾ അല്ലാതെ, ഇങ്ങിനെയുള്ള ഒരു ഔപചാരിക വിദ്യാഭ്യാസം മറ്റെന്താണ് ഇവിടെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്?