ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

8. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) വിദ്യാഭ്യാസ സംസ്ക്കാരത്തിന്റെ സൂക്ഷ്മമായ ഗുണമേന്മ

ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് പല കാര്യങ്ങളിലും ഒരു മെച്ചമുണ്ട് എന്ന അറിവ് ലഭിക്കുക താരതമ്യത്തിലൂടെയാവാം.


ഇന്ന് വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണാത്ത ഒരു പാട് കാര്യങ്ങളും അന്ന് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉള്ള വിദ്യാഭ്യാസത്തിൽ വളരെ സ്വാഭാവികമായി ഉണ്ടായിരുന്നു.


ഇതിൽ ഏറ്റവും മൌലികമായി ഉണ്ടായിരുന്നത്, വിവേചനപരമായുള്ളതും, വ്യക്തികളെ തരംതാഴ്ത്തുന്നതോ, അതുമല്ലെങ്കിൽ ചില ആളുകളെ ഒരു തരം ദിവ്യന്മാരായും തരംതിരിക്കുന്ന വാക്ക് കോഡുകൾ സംഭാഷണത്തിൽ ഇല്ലേയില്ലാ എന്നുള്ളതായിരുന്നു.


ഈ ഒരു എല്ലാറ്റിനേയും വലയം ചെയ്യുന്ന സംഭാഷണകോഡ്, അന്നുള്ള ഇങ്ഗ്ളിഷ് അദ്ധ്യാപനത്തിൽ മറ്റ് പല ഗുണമേന്മയുള്ള കാര്യങ്ങൾക്കും മൂല്യവും, പ്രചോദനവും നൽകിയിരുന്നു.


ഒന്നാമതായി ഒരു പ്രത്യേകതരം സത്യസന്ധത. ഫ്യൂഡൽ ഭാഷകളിൽ വലിയവരോട് സത്യസന്ധതയും സമയ കൃത്യതയും വാക്കും മറ്റും പാലിക്കണം എന്ന രീതിയിലാണ് വാക്ക് കോഡുകൾ പ്രവർത്തിക്കുന്നത്. ബഹുമാനിക്കാത്തവരോട് സത്യസന്ധതയും, സമയ കൃത്യതയും വാക്കും മറ്റും പാലിക്കേണ്ട എന്ന രീതിയിൽ തന്നെയാണ് ഫ്യൂഡൽ ഭാഷാകോഡുകൾ പരിശീലിക്കുന്നത്.


അതേ സമയം ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ഇങ്ങനെ ചില ആളുകൾ വിലകുറഞ്ഞവർ ആണ് എന്നും അവർക്ക് യതോരു തരം പരിഗണനയും നൽകേണ്ട എന്നു ഉള്ള ഒരു ചിന്തയേയില്ല. ഈ ഒരു ചിന്താഗതി പൂർണ്ണമായും ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറുപുലർത്തുന്നവരിൽ, ആ സ്ക്കൂളിൽ കണ്ടിരുന്നു.


ഇതിൽനിന്നും തന്നെയുള്ള മറ്റൊരു വികസനമായിരുന്നു, മുന്നിൽ ഉള്ള ആൾക്കാണ് പ്രഥമഗണന അഥവാ Precedence. തെറ്റായ മാർഗ്ഗങ്ങൾ ഉപയോഗിച്ച്, മുൻഗണനാ പരമായും മറ്റും ഒരു കാര്യം ലഭിക്കേണ്ടുന്ന ആളെ, പിന്നണിയിൽ നിന്നും കുടിലവും ഗൂഢവുമായ തന്ത്രങ്ങൾ ഉപയോഗിച്ച്, മറിച്ചിടുക എന്നുള്ളത് ഒരു തരം മഹാപാപവും നാണംകെട്ടതുമായ പ്രവർത്തനമാണ് എന്ന പൊതുവായുള്ള മതിപ്പ്.


ഇങ്ങിനെയൊക്കെയുള്ള കാര്യങ്ങൾ പറയുമ്പോൾ, ഇന്നുള്ള പലർക്കും വിശ്വസിക്കാൻ ആവില്ല. എന്നാൽ, മലബാറിലെ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സർക്കാർ ഓഫിസർമാർ കൈക്കൂലിവാങ്ങിക്കാറില്ലായിരുന്നു എന്നും, ഔദ്യോഗിക കർത്തവ്യങ്ങൾ അവരോട് പൊതുജനം ആവശ്യപ്പെട്ടാൽ, ഇന്ന് അതിശയിപ്പിക്കാൻപോന്ന വേഗതയിൽ അവർ കാര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട് എന്നതും, ഈ എഴുത്തുകാരന് നേരിട്ട് അറിവുള്ള കാര്യമാണ്. ഇക്കാര്യം പക്ഷെ ഏതെങ്കിലും വിഡ്ഢി ഔപചാരിക ചരിത്ര ഗ്രന്ഥത്തിലും കാണപ്പെടുമോ എന്ന് അറിയില്ല.


വാസ്തവം പറയുകയാണെങ്കിൽ, അന്ന് ഒരു പുരുഷനായ സർക്കാർ ഓഫിസർ കൈക്കൂലി വാങ്ങിച്ചാൽ അത് പോക്കറ്റടി പണിയായും, ഒരു വനിതാ സർക്കാർ ഓഫിസർ കൈക്കൂലി വാങ്ങിച്ചാൽ, അത് വേശ്യാവൃത്തിക്ക് തുല്ലമായ പണിയായും മറ്റ് ഓഫിസർമാർ പരിഗണിക്കുമായിരുന്നു. അത്രയ്ക്ക് മാത്രം കൈക്കൂലി വാങ്ങിക്കുക എന്ന പദ്ധതിയോട് അറപ്പ് ഇവരിൽ നിലനിന്നിരുന്നു.


മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനം പഴയകാല മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗവും, പിന്നീട് മെഡ്രാസ് സംസ്ഥാനത്തിന്റെ ഭാഗവും ആയിരുന്നു. തിരുവിതാംകൂറും മലബാറും തമ്മിൽ ഉള്ള ബന്ധം മുഖ്യമായും തിരുവിതാംകൂറിലെ മതംമാറി കൃസ്ത്യാനികളായ കുടിയേറ്റക്കാരിലും, മലബാറിലേക്ക് വേരുകൾ ആഴ്ത്താൻ ശ്രമിച്ച തിരുവിതാംകൂറിലെ കീഴ്ജാതിക്കാരുടെ സംഘടനയിലും ഒതുങ്ങിനിന്നുട്ടുണ്ടാവാം. പിന്നുള്ള ബന്ധം ഉപഭൂഖണ്ടത്തിന്റെ കടലോരങ്ങളിൽ ജീവിക്കുന്ന മുക്കുവർ മുഖേനെയും.


മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ച് പലതും പറയാനുണ്ട്. അത് പിന്നീട് ആവാം.