top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന ഇൻഡിക്കന്റ് വാക്ക് കോഡുകൾ


ഫ്യൂഡൽ ഭാഷകളിൽ കാണുന്ന Indicant word-codesനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.


ഫ്യൂഡൽ ഭാഷകളിൽ കാണുന്ന നീ - അങ്ങ്, അവൻ - അദ്ദേഹം, അവൾ - അവര് തുടങ്ങിയ തികച്ചും എതിർകോണിൽ ഉള്ള വാക്കുകളെ ബഹുമാനമില്ലായ്മ - വൻ ആദരവ്, എന്ന എതിർകോണുകളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന രണ്ടു വെറും വാക്കുകളായാണ് സാധാരണയായി മനസ്സിലാക്കപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ ഈ വിധ 180 ഡിഗ്രി എതിർകൊണുകളിൽ ഉള്ള ഈ വാക്കുകൾക്ക് വൻ ബീഭത്സകമായ ശക്തിയും ബലവും ഉണ്ട് എന്നതാണ് വാസ്തവം.


ഇടതുവാശത്തുള്ള വാക്ക് രൂപം ഒരു വ്യക്തിയ്ക്ക് മറ്റേ വ്യക്തിയിൽ ഉള്ള പല അവകാശങ്ങൾക്കും അധികാരങ്ങൾക്കും മേൽനോട്ട അധികാരങ്ങൾക്കും, മറ്റേ ആളെ വിളിക്കാനുള്ള അധികാരത്തിനും മറ്റേ ആളുടെ വിളികേൾക്കാനുള്ള ബാധ്യസ്തതയ്ക്കും, കൽപ്പിക്കാനുള്ള അധികാരത്തിനും കൽപ്പന അനുസരിക്കാനുള്ള നിർബന്ധതയ്ക്കും, അങ്ങിനെ പല കാര്യങ്ങൾക്കും വ്യക്തമായതോ അവ്യക്തമായതോ ആയ അളവുകൾ നിശ്ചയിക്കുന്നുണ്ട്.


'നീ' എന്ന സംബോധന 'അങ്ങ്' എന്ന് ആവുമ്പോൾ, ഈ വിധ കാര്യങ്ങൾ നേരെ മലക്കം മറിയാം. ഉദാഹരണത്തിന്, 70 - 30 എന്ന രീതിയിൽ അക്കമൂല്യങ്ങളിൽ ആനുപാതികമായി ആദ്യത്തെ സ്ഥിതിയെ കാണാമെങ്കിൽ, വാക്കുകൾ മലക്കം മറിയുമ്പോൾ, ഈ അളവുകൾ 30 - 70 എന്നതിലേക്ക് മാറിമറിഞ്ഞതായും കാണാം.


നൂറുകണക്കിനും ആയരിക്കണക്കിനും വാക്കുകൾ ആളുകളെ തമ്മിൽത്തമ്മിലുള്ള തൊഴിൽപരമായും കുടുംബപരമായും സാമൂഹികമായും വൈകാരികമായും ഇന്ദ്രിയാനുഭൂതിയാലും മറ്റുമായ ബന്ധങ്ങളിൽ സൂക്ഷ്മമായും അല്ലാതെയും പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വെറും ഒരു നീ എന്നത് അങ്ങ് (സാർ, താങ്കൾ) ആയും, അവൻ അദ്ദേഹമായും മറ്റും മാറിമറിഞ്ഞാൽ ഈ വിധ ആയിരിക്കണക്കിന് വാക്കുകൾക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന സോഫ്ട്വർ കോഡുകളിൽ പലവിധ സൂക്ഷ്മ ഇടങ്ങളിലും മൂല്യവ്യത്യാസം വരും. 30 മാറി 70തും, 70ത് മാറി 30തും ആവാം. അങ്ങിനെ പലതും.


ഈ കാര്യത്തെ ഒരു ചിത്രത്തിലൂടെ ചിത്രീകരിക്കാനായി ശ്രമിച്ചതാണ് മുകളിൽ നൽകിയിട്ടുള്ള Gif. ഇതിൽ അവകാശങ്ങളും അധികാരങ്ങളും മറ്റും മാറി മറിയുന്നതിനെ അളവുകോലിൽ ചിത്രീകരിച്ചിരിക്കുന്നത് കാണാം, കുറച്ച് ഭാവനകൂടി ഉപയോഗിക്കുകയാണെങ്കിൽ.


ഈ വിധ വാക്കുകൾക്ക് linear ആയുള്ള (ഒരു വരിയിൽ ഉള്ളതുപോലുള്ള) അളവുകൾ മാത്രമല്ല ഉള്ളത്. മറിച്ച്, പിടിച്ച് താഴ്ത്തുന്ന ഭാരം - മകളിലോട്ട് പൊങ്ങിപ്പോക്ക് സാധ്യമാക്കുന്ന ഭാരക്കുറവ്, വലിവ് - ഉന്തൽ, താഴെക്ക് വലിക്കൽ - മുകളിലോട്ട് ഉയർത്തൽ, കുഴിയിൽ വീഴ്ത്തൽ - കുഴിയിൽ നിന്നും വലിച്ച് പുറത്തെടുക്കൽ, വികസിക്കൽ - ചുരുങ്ങൽ, തുടങ്ങിയ മറ്റ് പലവിധ കാര്യങ്ങളും, പല വിധ പൊതുവിവരങ്ങളും സ്വകാര്യവിവരങ്ങളും വ്യക്തിബന്ധങ്ങളും മറ്റും വിനിമയം ചെയ്യുന്ന വാക്കുകളിൽ വ്യത്യസ്ത മൂല്യങ്ങൾ എന്ന രീതിയിൽ അദൃശ്യമായ കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും. 'നീ', 'അങ്ങ്' ആയി മാറിമറിയുമ്പോൾ, ഇവയിലെല്ലാം അക്കമൂല്യങ്ങളിലും ദിശാകോഡുകളിലും മലക്കം മറിച്ചൽ സംഭവിക്കാം.


ഓരോ വ്യക്തിയും അനേകം മറ്റ് വ്യക്തികളുമായി നേരിട്ടോ, അതുമല്ലെങ്കിൽ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കും. ഫ്യൂഡൽ ഭാഷകളിൽ ഈ വിധമുള്ള അനവധി കണ്ണികളുടെ അതിസങ്കീർണമായിട്ടുള്ള ഒരു കലവറയിൽ തന്നെയായിരിക്കും ഓരോ വ്യക്തിയും നിലനിൽക്കുന്നത്. ഏതെങ്കിലും ദിക്കിൽ വെച്ച് ഈ വ്യക്തിയെ നീയിൽ നിന്നും അങ്ങ് ആക്കുകയോ, അതുമല്ലെങ്കിൽ അങ്ങ് എന്ന നിലയിൽ നിന്നും നീ ആക്കുകയോ ചെയ്താൽ, ഈ അതിസങ്കീർണമായിട്ടുള്ള വ്യക്തിബന്ധ കണ്ണികൾ നിർമ്മിച്ചിരിക്കുന്ന കലവറതന്നെ ആകെപ്പാടെ ഇടിഞ്ഞ് മറിയുന്ന മാനസികാനുഭവം ആ വ്യക്തിയിൽ വന്നുചേരാം. മറ്റുള്ളവരിലും അത് സംഭവിക്കാം.


വ്യക്തികളെ ബന്ധിപ്പിക്കുന്ന കണ്ണികൾ തമ്മിൽ മുട്ടുന്ന ഇടത്തിൽ ഉളവാകുന്ന കോണുകളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. അത് പിന്നീടാവാം. അതുപോലെതന്നെ ജീവന്റെയും മനസ്സിന്റേയും സോഫ്ട്വേർ കോഡുകളെക്കുറിച്ചും പിന്നീടേ പറയാനാവുള്ളു.


ഫ്യൂഡൽ ഭാഷാ ജനം ജീവിക്കുന്ന ദിക്കുകളിൽ നിത്യേനെ കാണുന്ന Road rage (വാഹനം ഓടിക്കുന്നവരിൽ പലപ്പോഴും ഉളവാകുന്ന പ്രകോപനപരമായ ദേഷ്യം) തുടങ്ങിയവയുടെ യഥാർത്ഥ ഉറവിടം ഈ മുകളിൽ സൂചിപ്പിച്ച കലവറയുടെ ഇടിഞ്ഞ്മറിയലിലാവാം സ്ഥിതി ചെയ്യുന്നത്. ഇന്ന് ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ നിറഞ്ഞുതുടങ്ങുന്നതോടുകൂടി, ഈ വിധ Road rageകൾ അവിടേയും ഏറിവരുന്നുണ്ട് എന്ന് കാണാനായേക്കാം. പലപ്പോഴും മാന്യമായി പെരുമാറുന്നവരാണ് ഈ വിധ Road rage പ്രകടിപ്പിക്കുക. ഫ്യൂഡൽ ഭാഷകളുടെ ഒരു പ്രത്യേക സവിശേഷതയാണ്, സരളമായും മാന്യമായും മര്യാദയോടും പെരുമാറുന്നവരെ പ്രകോപിക്കാൻ ആവുക എന്നത്. ഇങ്ങിനെയല്ലാത്തവരും പ്രകോപിക്കപ്പെടാം.


വ്യത്യസ്തങ്ങളായ വാക്കുകളുടെ Indicant word codeൽ മാറ്റം വരുമ്പോൾ ഉളവാകുന്ന മാറ്റത്തെ സൂചിപ്പിക്കാനായി ഈ വിധം കാണു:


വാ (വരു) എന്ന വാക്ക് നോക്കുക.

നീ വാ. അങ്ങ് വാ.

നീ പഠിക്ക്. അങ്ങ് പഠിക്ക്.

അവൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

നീ ചോദിക്കണം. അങ്ങ് ചോദിക്കണം.


തമ്മിൽ എതിർകോണുകളിൽ ഉള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഈ വാചകങ്ങൾ പറയുന്ന ആളിലും പറയുന്ന കാര്യത്തിന്റെ പലവിധ സവിശേഷതകളിലും വൻ മാറ്റങ്ങൾ ഉളവാകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.


അവളുടെ കുണ്ടി നോക്ക്. എന്ന വാക്യം വൻ നർമ്മരസവും രതിഭാവനാസുഖവും ഏകുന്ന അസഭ്യവചനം ആണെങ്കിൽ, അവരുടെ കുണ്ടി നോക്ക് എന്നുള്ളത് പലപ്പോഴും മുഖത്ത് ഉടനടി അടിവീഴ്ത്താൻ സൌകര്യപ്പെടുത്തുന്ന തെമ്മാടിത്തരവും ധിക്കാരവും അനുസരണക്കേടും (insubordination) ആജ്ഞാനിഷേധവും അധിക്ഷേപവും കയ്യേറ്റവും പുലഭ്യംപറിച്ചിലും മറ്റുമാണ്.


ഒരു കീഴ്ജാതിക്കാരനായ ആൾ ഐപിഎസ് പാസാക്കുന്നു. (അവർക്ക് സംവരണം ഉണ്ട്). പോലീസ് കോൺസ്റ്റബ്ൾമാരും, ഇൻസ്പെക്ടർമാരും, ഡിവൈഎസ്പിയും മറ്റും ഈ ആളുടെ (ഇദ്ദേഹത്തിന്റെ) മുന്നിൽ വന്ന് വൻ ദാസ്യഭാവത്തിൽ നിൽക്കുന്നു. സെലൂട്ട് ചെയ്യുന്നു.


എന്നാൽ ഈ ആൾ പഴയ ചങ്ങാതിമാരുടെ സാന്നിധ്യത്തിൽ പെടുമ്പോൾ കാര്യങ്ങൾ വേറെയാണ്. അവർമിക്കവരും, ഫ്യൂഡൽ ഭാഷാകോഡുകളിൽ ഹീന വാക്ക്കോഡുകൾ നിർവ്വചിക്കുന്ന തൊഴിലുകൾ ചെയ്യുന്നവരാണ്. അവരിൽ ഒരാൾ ഈ ആളെ (ഇവനെ), എടാ, ഇഞ്ഞി ആടെപ്പോയി ഇരിക്കെടാ (നീ അവിടെ പോയി ഇരിക്ക് എടാ), എന്ന് പറയുമ്പോൾ, ഈ ആൾക്ക് (ഇവന്) അനുഭവപ്പെടുന്ന മാനസികാവസ്ഥ, തന്നെ ഉയരങ്ങളിൽ നിന്നും പിടിച്ച് വലിച്ച്, സാമൂഹിക ഗർത്തത്തിൽ ജീവിക്കുന്നവർ തമ്മിൽ നെയ്ത് വച്ചിരിക്കുന്ന് വലയിലെ ഒരു കണ്ണിയായി മാറ്റുന്നതായാണ്.


നാട്യശാസ്ത്രത്തിലും മറ്റും പരാമർശിക്കപ്പെടുന്ന ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങൾ പോലും എതിർകോണുകളിൽ സ്ഥിതിചെയ്യുന്ന Indicant word-codes തികച്ചും വ്യത്യസ്തമായ മാനസികാനുഭവങ്ങളാണ് മറ്റൊരു ആളിൽ ജനിപ്പിക്കുക.


ഉദാഹരണത്തിന്, ഹാസ്യം.


മഹാനായ അദ്ദേഹം ചിരിച്ച കളിയാക്കുന്നതും, നിലവാരം കുറഞ്ഞ അവൻ ചിരിച്ച് കളിയാക്കുന്നതം, മറ്റൊരു അദ്ദേഹത്തിലും മറ്റൊരു അവനിലും വ്യത്യസ്തങ്ങളായ രീതിയിലാണ് അനുഭവപ്പെടുക.


ഇങ്ങിനെ ആയിരക്കണക്കിന് അതിസൂക്ഷ്മവും അതി സങ്കീർണ്ണവും ആയുള്ള ഒരു പ്രദേശമാണ് ഫ്യൂഡൽ ഭാഷകൾ. ഈ വിധം ഉള്ളിന്റെ ഉള്ളിൽ പോയി ആരും തന്നെ കാര്യങ്ങളെ വീക്ഷിക്കില്ലായെങ്കിലും, എല്ലാവരും ഈ വിധ കാര്യങ്ങൾ ഉളവാക്കുന്ന വെപ്രാളങ്ങളേയും മാനസിക സമ്മർദ്ദങ്ങളേയും കുറിച്ച് വളരെ വ്യക്തമായിത്തന്നെ ബോധവാന്മാരാണ്.


എന്നാൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ അനങ്ങാപ്പാറപോലെയാണ്. വാക്കുകൾക്ക് Indicant word-codes എന്ന പ്രതിഭാസംതന്നെയില്ലതന്നെ.


യഥാർത്ഥത്തിൽ ഇന്ന് മന:ശസ്ത്രം എന്ന തിക്കച്ചം പൊള്ളയായ അക്കാഡമിക്ക് പഠനത്തിൽ, പലതരം ആളെ വെപ്രാളപ്പെടുത്താൻ സൌകര്യപ്പെടുത്തുന്ന സാങ്കേതിക പദങ്ങളുടെ മറവിൽ നിന്നുകൊണ്ട്, വ്യാഖ്യാനിക്കാനും വിശദ്ധീകരിക്കാനും ശ്രമിക്കപ്പെടുന്ന പല മാനസിക ചാഞ്ചാട്ടങ്ങളേയും മനോവേദനകളേയും മാനസിക വെപ്രാളങ്ങളേയും വളരെ സൂക്ഷ്മമായ കൃത്യതയോടുകൂടി പഠിക്കാനും അളക്കാനും അവയ്ക്ക് തിരുത്തൽവരുത്താനും ഈ വിധ കാര്യങ്ങളുടെ വ്യക്തമായ ധാരണകൾകൊണ്ട് സാധ്യമാകുന്നതാണ്.


കീഴ്ജാതിയിൽ പെട്ട വ്യക്തി സ്വന്തം വീട്ടിലും നാട്ടിലും ഇരുന്ന് തപസ്സ് അനുഷ്ഠിച്ച് വൻ വ്യക്തി പ്രഭാവം കൈവരിച്ചാലും, ഈ വിധ വാക്ക് കോഡുകളുടെ പിടിവലിയിൽ നിന്നും മോചിതനായേക്കില്ലതന്നെ. വനപ്രദേശത്ത് പോയി ആൾപ്പാർപ്പില്ലാത്ത ഇടത്ത് ചെന്നാൽ, ഇതിൽ നിന്നും മോചനം ലഭിച്ചേക്കാം. എന്നാൽ വന്യമൃഗങ്ങൾ ഏതുവിധം പെരുമാറും എന്ന് പറയാൻ ആവില്ല.


മറ്റൊരുകാര്യം പറയേണ്ടത്, ഇങ്ഗ്ളിഷ് ഭരണം അവർ നേരിട്ട് ഭരിച്ചുകൊണ്ടിരുന്ന ചില ഇടങ്ങളിൽ ഇങ്ഗ്ളിഷ് പഠന സൌകര്യം കീഴ്ജാതിക്കാരിൽ പെട്ട ആളുകളുടെ കുട്ടികൾക്ക് സൌകര്യപ്പെടുത്തിയത്, കീഴ്ജാതിക്കാരിലും ഉയർന്ന ജാതിക്കാരിലും പലവിധ മാനസിക വെപ്രാളങ്ങൾക്കും ഇടനൽകിയിട്ടുണ്ടാവാം. ഈ കാര്യവും ഒരു പരന്ന രീതിയിൽ പറഞ്ഞുവിടാൻ പറ്റുന്ന കാര്യമല്ല. മറിച്ച്, വളരെ സൂക്ഷ്മായതും, കണ്ണുകൾ കൊണ്ട് കാണാൻപറ്റാത്തതുമായ പലവിധ വ്യക്തിബന്ധ കണ്ണികളെ ഓരോന്നായി എടുത്ത് പരിശോധിച്ചാലെ, ഓരോ വ്യക്തിയിലും കുടുംബത്തിലും സാമൂഹിക ദിക്കിലും ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനം വരുത്തിയ മാനസിക ഉന്നമനവും വെപ്രാളങ്ങളും വ്യക്തമായി മനസ്സിലാക്കാൻ പറ്റുള്ളു. അതിനൊന്നും ആരുംതന്നെ ശ്രമിച്ചതായി കാണുന്നില്ലതന്നെ.


ഇവിടെ ഈവിധം എഴുത്തിന്റെ പാതവിട്ട് എഴുതേണ്ടിവന്നത്, ശ്രീ നാരായണ ഗുരുവും, അദ്ദേഹത്തോടൊപ്പം ചേർന്ന ആളുകളും, മറ്റെല്ലാവരും ഇതേ സാമൂഹിക കലവറയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നത് സൂചിപ്പിക്കാനും വേണ്ടിയാണ്.


മറ്റുള്ളവർ തന്നിലേക്ക് പലവിധത്തിൽ എറിഞ്ഞ് കൊള്ളിക്കുന്ന വാക്കുകളുടെ പിടിവലിയിൽ നിന്നും മുക്തിനേടാൻ ഫ്യൂഡൽ ഭാഷകളിൽ പഴുതില്ലതന്നെ. അതേ സമയം മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്നത് പോലുള്ള ചൂണ്ടകളും, കുഴിയിൽ നിന്നും മുകളിലേക്ക് വലിച്ചുയർത്താൻ സഹായിക്കുന്ന കൊക്കകളും മറ്റും വാക്കുകൾ നെയ്യുന്ന ചരുടുകളുടെ വക്കിൽ ഇല്ലാത്ത ഭാഷയാണ് ഇങ്ഗ്ളിഷ്. അതിനുള്ളിൽ ഉള്ളവർക്ക് ഒരു പരിധിവരെ ഈ വക മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മോചനം ലഭിക്കാം. (ഇങ്ഗ്ളിഷ് സമൂഹങ്ങളിലും മാനസിക പ്രശ്നങ്ങൾ ഇല്ലേ എന്ന ചോദ്യം ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല).

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code