top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും, അതേ സമയം വൻ മത്സരബുദ്ധി മറ്റുള്ളവരിൽ ജനിപ്പിക്കുന്നതും ആയ ഭാഷ

ധ്യാനത്തിനും പഠനത്തിനും സൂഷ്മബുദ്ധി ആവശ്യമുള്ള മറ്റ് പ്രവർത്തനത്തിനും ആവശ്യമായ ഏകാഗ്രതയെ ഫ്യൂഡൽ ഭാഷാകോഡുകൾ ഏതുവിധമാണ് ബാധിക്കുക എന്നത് കൂടി ഈ വേളയിൽ ഒന്ന് നോക്കുകയാണ്.


ഫ്യൂഡൽ ഭാഷാകോഡുകളുടെ വളരെ ഹീന സ്ഥാനത്ത് ജനിച്ചു വളർന്ന് ജീവിച്ച് മാനസികമായി പരിചയവും യോജിപ്പും വന്ന വ്യക്തിക്ക് ഭാഷാ കോഡുകളിലെ ഹീന വാക്ക് ഭാവങ്ങൾ കുടച്ചിൽ അനുഭവപ്പെടുത്തില്ല എന്നാണ് തോന്നുന്നതും പൊതുവായി പറയാനുള്ളതും. അമർത്തിവെക്കപ്പെട്ട വ്യക്തിക്കും മനസ്സിനും, ആ അവസ്ഥയോട് യോജിപ്പാണ് ഉള്ളത് എങ്കിൽ, കാര്യമായ മാനസിക ആളിക്കത്തലുകൾ അനുഭവപ്പെടാതെ തന്നെ, ഈ വിധ വാക്കുകളുടെ നിത്യപ്രഹരത്തിന്റെ വേദന തൊട്ടറിയാതെ ജീവിക്കാനും ചിന്തിക്കാനും ആയേക്കാം.


ഈ വിധ ആൾക്ക് സ്വന്തം മുറിയിൽ ഇരുന്നുകൊണ്ട് കഠിന തപസ്സിൽ ഏർപ്പെടാനും ധ്യാനിക്കാനും മറ്റും ആയേക്കാം. കുടച്ചിൽ വരുന്നത്, ഈ ആളെ കുറച്ചുപേർ വൻ വ്യക്തിയായി മനസ്സിലാക്കുകയും ആരാധിക്കുകയും വാക്ക് കോഡുകളിൽ വൻ സ്ഥാനങ്ങളിൽ അവരോഹിക്കുകയും ചെയ്യുമ്പോഴാവും.


ഈ വിധം ചെയ്യുന്നത് പലപ്പോഴും വിപരീത ഫലം നൽകിയേക്കാം. നീ - അങ്ങ്, അവൻ - അദ്ദേഹം എന്ന എതിർകോണുകളിൽ ഉള്ള സ്ഥാനങ്ങളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും അന്ദോലനം ചെയ്യപ്പെടുമ്പോഴും, താഴേക്കും - മുകളിലേക്കും ഇട്ട് ആട്ടുമ്പോഴും, മനസ്സിനും വ്യക്തിത്വത്തിലും കടുച്ചിൽ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ വക ആളുകൾക്ക് ആ അവസരത്തിൽ നല്ലത് വനത്തിലേക്ക് പോയി വല്ല ഗുഹയിലും ഇരുന്ന് തപസ്സ് തുടരുന്നതാണ്, നടക്കുന്നകാര്യമാണെങ്കിൽ.


നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സ്കൂളിൽ പഠിക്കുന്നവ്യക്തിയെ പെട്ടെന്ന് പത്താംക്ളാസിന് ശേഷം സർക്കാർ വക പ്രാദേശിക ഭാഷാ ഹൈയർ-സെക്കണ്ടറി-സ്കൂളിൽ ചേർത്താലും ഇതേ അവസ്ഥ വന്നേക്കാം. മനസ്സും വ്യക്തിത്വവും ഒന്ന് കുടഞ്ഞുപോകുന്ന അവസ്ഥവന്നേക്കാം.


അതിലേക്കൊന്നും ഇപ്പോഴ് കടക്കുന്നില്ല. എഴുത്തിന്റെ പാതയിലേക്ക് വീണ്ടും പിടിച്ച് കേറുകയാണ്.


ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവാകാൻ പോകുന്ന വ്യക്തി ചെറുപ്പക്കാരനായ നാണുവാണ്. തന്റെ കൂടപ്പിറപ്പുകളും കൂട്ടുകാരും നാട്ടുകാരും അയൽവാസികളും ഈഴവരാകാനാണ് സാധ്യത. നാണുവിന്റെ ചിന്താഗതിയും മാനസികഭാവവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നിരിക്കാം. പ്രാദേശിക ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതായതിനാൽ, അതിന്റെ വാക്ക് കോഡുകൾ നാണുവിനേയും സ്വാധിനിച്ചേക്കാം.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ മേൽനോട്ടം പുറംനാട്ടിൽ നിന്നും ഇങ്ങോട്ടേക്ക് വീശുന്നുണ്ടായിരുന്നു എന്നതിനാൽ, വേണമെങ്കിൽ സാമൂഹിക സ്വാതന്ത്ര്യങ്ങൾക്കും വ്യക്തിപരമായുള്ള ഉന്നമനത്തിന്നും ആഗ്രഹിക്കാം. എന്തിനും എവിടേയും നേതാവു കളിക്കാനുള്ള ഒരു അമിത ആഗ്രഹം വ്യക്തികളിൽ ജനിപ്പിക്കാൻ പ്രകോപനം നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ. ചുറ്റും കുറച്ച് അനുയായികളോ അനുചരന്മാരോ ഉള്ള ദൃശ്യം. കൂട്ടത്തിൽ നടക്കുമ്പോൾ നടക്കു നടക്കുന്ന ദൃശ്യം. ഇങ്ങിനെ പലതും ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യവർദ്ധനവ് കാണുന്നവരിലും കേട്ടറിവുവരുന്നവരിലും വരുത്തുന്ന കാര്യമാണ്.


ഈ വക വൈകാരിക ഹേതുക്കൾ നാണുവിനെ എത്രമാത്രം ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിരുന്നു എന്ന് അറിയില്ല. യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ ഏത് മഹാനേയും പഠനവിധേയനാക്കുന്ന അവസരത്തിലും ഈ വിധമായുള്ള ഒരു കാര്യം പ്രത്യേകമായി എടുത്തു പരിശോധിക്കേണ്ടതാണ് എന്നു പറയാമെന്ന് തോന്നുന്നു. ഈ ഒരു കാര്യത്തിന്റെ തീക്ഷണതയെക്കുറിച്ച് പ്രാദേശിക ഇങ്ഗ്ളിഷുകാർക്ക് യാതോരു അറിവും ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ നിത്യേനെ നടക്കുന്ന പലകാര്യങ്ങളേയും ഇങ്ഗ്ളിഷുകാർ പല രീതിയിൽ വ്യാഖ്യാനിക്കുന്നതും വിശദ്ധീകരിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ അവിയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന യഥാർത്ഥ സാമൂഹിക വൈകാരിക ഹേതുവെന്താണ് എന്ന് അവർക്ക് യാതോരു എത്തുംപിടിയും ഇല്ലാ എന്നാണ് അനുഭവപ്പെട്ടത്. അവർ അവരുടെ വളരെ മിനുസമേറിയ ആശയവിനിമയ അന്തരീക്ഷത്തിൽ നിന്നുകൊണ്ട്, ഇരുട്ടിൽ തപ്പുന്നതുമാതിരി പലവിധ വിഡ്ഢി വിശദ്ധീകരണങ്ങളും നൽകുന്നതു കണ്ടിട്ടുണ്ട്.


അവർ വിശദ്ധീകരിക്കാൻ ശ്രമിക്കുന്ന സമൂഹത്തിൽ, അവർക്ക് യാതോരു രീതിയിലും അറിവ് ലഭിക്കാത്ത പലവിധ ഭീകരതകളും വെറും ആശയവിനിമയത്തിൽതന്നെ ഉണ്ട് എന്ന് പറഞ്ഞാലും അവർക്ക് അത് അംഗീകരിക്കാൻ പ്രയാസം നേരിടും. ഇങ്ഗ്ളിഷിൽ ഇല്ലാത്ത വിവരങ്ങൾ ലോകത്തിൽ ഉണ്ട് എന്നത് തന്നെ അംഗീകരിക്കാൻ പ്രയാസം ഉള്ളകാര്യമാണ്.


അടുത്തതായി എടുക്കാനുള്ളത്, നാണുവെന്ന ചെറുപ്പക്കാരൻ പാരമ്പര്യ ഈഴവ ചിന്താഗതികൾക്കും വ്യക്ത്യപരമായുള്ള അതിരുകൾക്കും അപ്പുറത്തേക്ക് കടുന്നു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പഠിക്കുന്നതും മറ്റും മറ്റ് ഈഴവ സമപ്രായക്കാരും മുതിർന്നവരും കുടുംബക്കാരും മറ്റും ഏതുവിധമാണ് കണ്ടത് എന്നതും, സഹിച്ചത് എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.


പലപ്പോഴും കുടെയുള്ളവർക്ക് അവരുടെ ഇടയിൽ ഉള്ള ഒരാളിൽ അവരേക്കാൾ വലിയ ചിന്താഗതിയും അഭിലാക്ഷങ്ങളും ബന്ധങ്ങളും മറ്റും കാണുന്നത് വൻ മനോവേദനയും അസൂയയും വിരോധവും ആണ് വരുത്തുക എന്നാണ് അനുഭവം. ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു നിത്യ വാസ്തവം തന്നെയാണ്.


കൂടെയിരുന്ന് സാധാരണ മനുഷ്യനെപ്പോലെ ഭക്ഷണം കഴിക്കുന്നതും, മറ്റെല്ലാ രീതിയിലും ഒരേ പോലുള്ള ഒരാളെ ദിവ്യനായി കാണാൻ സാധാരണ ഗതിയിൽ മറ്റുള്ളവർക്ക് കഴിയില്ല. മറിച്ച് വല്ല രാജപദവിയോ, ഫ്യൂഡൽ ഭാഷകളിൽ കീരീടം ധരിച്ചിരിക്കുന്നവർ എന്ന് കാണപ്പെടുന്ന ഇന്നുള്ള ഐഏഎസ് ഓ, ഐപിഎസ് ഓ മറ്റോ ഈ ആളിൽ ഉണ്ട് എന്ന് അറിഞ്ഞാൽ, കൂടെയിരിക്കുന്നത് ദിവ്യനാണ് എന്ന് ഭാഷാ കോഡുകൾ താനേ വിളിച്ചറിയിക്കും.


പോരാത്തതിന്, കൂടെയുള്ള ഈഴവരിൽ മിക്കവരും മാനസികമായി തരംതാണ് ജീവിക്കുന്നവർ ആയിരിക്കാം. അവർ നാണുവിനെ അവരിൽ ഒരാളായും മറ്റുമായി വാക്കു കോഡുകളിൽ കുടുക്കിനിർത്തുന്നത് നാണു ഏതുവിധത്തിൽ കൈകാര്യം ചെയ്തിരിക്കാം എന്നതും ചിന്തിക്കാവുന്നകാര്യങ്ങൾ ആണ്. ഇദ്ദേഹത്തിന് അവരോടുള്ള മാനസിക യോജിപ്പ് എത്രത്തോളം ഉണ്ടാവും എന്നതാണ് വിഷയം. ഭാഷ ഇങ്ഗ്ളിഷല്ല, മറിച്ച്, ഫ്യൂഡൽ ആണ്. തമ്മിൽ അറപ്പു ഉളവാക്കുന്ന വാക്ക് കോഡുകളാണ് നിത്യസംഭാഷണത്തിൽ പലപ്പോഴും വരിക, മാനസിക നിലവാര വ്യത്യാസം തമ്മിൽത്തമ്മിൽ ഉണ്ടെങ്കിൽ.


ശ്രീ നാരായണ ഗുരുവായി അറിയപ്പെടുന്നതിന് മുൻപ് കൂടെയുള്ളവർ നാണുവിൽ അമാനുഷിക ദിവ്യത്വം കാണും എന്ന് തോന്നുന്നില്ല. കാരണം, ഭാഷ ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും, അതേ സമയം വൻ മത്സരബുദ്ധി മറ്റുള്ളവരിൽ ജനിപ്പിക്കുന്നതും ആണ്.


എന്നിട്ടും ഇദ്ദേഹത്തെ നേതാവായി പരിചയപ്പെടുത്താനും ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് സംഘടനയും പ്രസ്ഥാനവും ആൾക്കൂട്ടത്തെ അണിനിരത്താനും ചിലർ ഇറങ്ങിവന്നു എന്നുള്ളത് ഏതുവിധമായിരിക്കാം എന്ന് ഒന്ന് ചിന്തിച്ചുനോക്കുകയാണ്.


Adolf Hitler എഴുതിയ Mein Kampf എന്ന ഗ്രന്ഥത്തിൽ ഏതുവിധമാണ് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കേണ്ടതെന്നും അവരെ ഒരു സംഘടനയായി അണിനിരത്തേണ്ടതെന്നും, മറ്റും വളരെ കൃത്യമായി എണ്ണമിട്ടരീതയിൽ വിശദ്ധീകരിക്കുന്നുണ്ട്. അതേ പോലെതന്നെ ശക്തിയാർജ്ജിച്ചുവരുന്ന പ്രസ്ഥാനങ്ങളെ നിലംപരിശാക്കനുള്ള വേലകളും ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വളരെ സാധ്യതയുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, അവ ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ കാര്യമായി നടപ്പിലാക്കാൻ ആവില്ലതന്നെ.


എന്നാൽ ആ ഗ്രന്ഥത്തിൽ പറഞ്ഞകാര്യങ്ങൾക്ക് ശ്രീ നാരായണ ഗുരുവിന്റെ കാര്യത്തിൽ പ്രസക്തിയില്ലാ എന്നാണ് തോന്നുന്നത്.


നാണു വെന്ന ചെറുപ്പക്കാരൻ സാവധാനത്തിൽ ശ്രീ നാരായണ ഗുരുവായി മാറിയതിന്റെ യാതോരു വ്യക്തമായ ചിത്രമോ വിവരമോ ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. എന്നാൽ, അറിവിൽ വന്ന ഒന്ന് രണ്ട് കാര്യങ്ങളെ പ്രതിപാദിക്കാം എന്ന് തോന്നുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page