top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം

മരുമക്കത്തായ തീയരും, മക്കത്തായ തീയരും ഏത് നാടുകളിൽ നിന്നുമാണ് ഈ ഉപദ്വീപിലേക്ക് വന്നത് എന്നതിനെക്കുറിച്ച് യാതോരു വ്യക്തമായ രേഖയും നേരത്തെ സൂചിപ്പിച്ച, ഇങ്ഗ്ളിഷ് ഭരണകാലത്ത് എഴുതപ്പെട്ട, ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കണ്ടില്ല. എന്നാൽ, C.A. Innes. ICS എഴുതിയെന്ന് പറയപ്പെടുന്ന Malabar and Anjengo എന്ന ഗ്രന്ഥത്തിൽ, തീയർ എന്ന ജനം ഈഴവരാണ് എന്ന് പ്രസ്താവിച്ചതിന് ശേഷം ഈ വിധം ഒരു വാചകം എഴുതിച്ചേർത്തതായി കാണുന്നു:


The tradition of their immigration is embodied in a well-known story which connects them with the Kammalan, or chief artizan caste.

തീയർ മലബാറിലേക്ക് കുടിയേറിയതിന്റെ പഴമയിൽ ഉള്ള ചരിത്രം എന്ന് പറഞ്ഞുകൊണ്ട് എഴുതിക്കാണുന്നത് ഈഴവർ ഈ ഉപഭൂഖണ്ഡത്തിലേക്ക് (തിരുവിതാംകൂറിലേക്ക്) കുടിയേറിയതിനെക്കുറിച്ചുള്ള പഴമയിൽ ഉള്ള കഥയാണ്.


മരുമക്കത്തായ തീയരുടെ മുത്തപ്പൻ ആദ്ധ്യാത്മികതയും മറ്റും വെറും പൈശാചിക നൃത്തങ്ങളും മറ്റുമാണ് എന്ന വ്യാഖ്യാനം പേറുന്ന ഈ വിധ ഗ്രന്ഥങ്ങളിൽ തീയരെ ഇടിച്ചുതാഴ്ത്താൻതന്നെ ഒരു വൻ ശ്രമം നടന്നതായി കാണുന്നുണ്ട്. അന്നുള്ള ബ്രാഹ്മണർക്കും, അമ്പലവാസികൾക്കും നായർമാർക്കും, കൊടുവാൾ തീയരും മറ്റു വിധത്തിൽ അടിയാളരായി ജീവിക്കുന്ന തീയരും പ്രശ്നമല്ലായിരിക്കാം. പോരാത്തതിന്, ഇന്ന് പലവിധ സംവരണങ്ങളിലൂടേയും സാമൂഹികമായി ഉയരത്തിൽ പിടിച്ചുകേറിയ തീയരേയും ഇടിച്ചുതാഴ്ത്തേണ്ടിവരില്ല. കാരണം, ഇവർ രണ്ടുകൂട്ടരും അവരുടെ അപര്യാപ്തമായ വ്യക്തിത്വവും മാനസിക കഴിവില്ലായ്മയും പൊക്കിക്കാണിച്ചുകൊണ്ടുതന്നെയാവാം സാമൂഹികമായി നിലനിൽക്കുന്നത്. കാരണം സംവരണം എന്ന വാക്കുതന്നെ കഴിവുകുറവ് ഒരു അവകാശവാദമായി ഉപയോഗിക്കുന്ന ഒരു തന്ത്രവും ആയുധവും ആണ്.


എന്നാൽ, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ തണലിൽ യാതോരു സംവരണത്തിന്റേയും ചരടുപിടിക്കാതെ സാമൂഹിക ഉന്നത നിലവാരങ്ങളിലേക്ക് പൊന്തിവന്ന Tellicherryയിലും മറ്റും ഉണ്ടായിരുന്ന ഒരു ചെറിയ കൂട്ടം തീയർ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം. കാരണം, കാലാകാലങ്ങളായി നുറുങ്ങിനിന്നിരുന്ന വ്യക്തിത്വത്തിൽ വെറും ഇങ്ഗ്ളിഷ് ഭാഷാ ആഴത്തെ ഒരു വൻസമ്പത്തായി നിറച്ചുകൊണ്ടുമാത്രം സാമൂഹികമായി ഉയർന്നവർ ആണ് ഈ കൂട്ടർ. ഈ വിധം അവരിൽ നിറഞ്ഞത് ഇങ്ഗ്ളിഷിലേയും ഇങ്ഗ്ളണ്ടിലേയും പാരമ്പര്യങ്ങളാണ്. ഉയർന്ന ഇങ്ഗ്ളിഷ് നിലവാരത്തിലേക്ക് വളർന്ന ഉയർന്ന ജാതിക്കാർക്കും ഇവർ ഒരു പ്രശ്നം അല്ലായിരിക്കാം.


എന്നാൽ പ്രാദേശിക ഭാഷയിൽ വൻ ആഭിജാത്യവും സാമൂഹിക മഹിമയും നിലനിർത്തിയവർക്ക് ഈ കൂട്ടർ ഒരു പ്രശ്നം തന്നെയായിരുന്നു എന്നുതോന്നുന്നു. തീയർ എന്ന ജനം ഈഴവരാണ് എന്ന് ആണയിട്ടു പ്രസ്താവിക്കുന്നവരിൽ ഇവരും ഉണ്ടാവാം മുൻപന്തിയിൽ. അതേ സമയം തീയരിലും ഒരു വൻ ശതമാനും പേർക്കും തങ്ങളുടെ പാരമ്പര്യമായ ethnicity കാത്തുസൂക്ഷിക്കുന്നതിൽ വ്യക്തമായ താൽപ്പര്യമൊന്നുമുണ്ടാവില്ലതാനും.


മരുമക്കത്തായ തീയർ Central Asiaയിലെ Tian Shan പർവ്വത പ്രദേശങ്ങളിൽ നിന്നും കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് മലബാറിലേക്ക് കുടിയേറിയ ഒരു ചെറിയ സംഖം ആളുകളുടെ പിന്മുറക്കാരാണ് എന്ന ഒരു വാദംകണ്ടിരുന്നു. ഈ വാദത്തിന് ചരിത്രപരമായ എന്ത് പിൻബലമാണ് ഉള്ളത് എന്ന് അറിയില്ല.



എന്നാൽ Thiyyar എന്ന പേരിൽ ഒരു Wikipedia Page ആരംഭിക്കാൻ Tellicherryക്കാരായ ചിലർ ഒരു ശ്രമം നടത്തിയിരുന്നു 2013ൽ. ഈ വിവരം അറിഞ്ഞപ്പോൾതന്നെ ഇതു നടക്കുന്ന കാര്യം അല്ലായെന്ന് തോന്നിയിരുന്നു. കാരണം, ഈഴവ സംഘടന വൻ ബലമുള്ളതാണ്. മാത്രവുമല്ല ഇന്ന് മിക്ക IT മേഖലകളിലും അവരുടെ ആളുകളും, പോരാത്തതിന് അവരുടെ അവകാശവാദത്തിന് പിന്തുണനൽകാൻ തയ്യാറുള്ള പല ജനക്കൂട്ടങ്ങളിൽ പെട്ടുവരും വൻ സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ട്. Wikipediaയിൽ Thiyyarഎന്ന പേജ് പ്രദർശിപ്പിക്കാൻ സമ്മതം ലഭിച്ചില്ലതന്നെ. കുറച്ചുകഴഞ്ഞപ്പോൾ, Wikipediaയിൽ കരടുരൂപത്തിൽ വച്ചിരുന്ന Thiyyar എന്ന പേജ് വിക്കീപ്പീടിയ ഇന്ത്യാ പേജുകൾ നടത്തിപ്പുചെയ്യുന്നവർ ഡെലീറ്റ് ചെയ്യുകയും ചെയ്തു. മുകളിൽ നിൽകിയിട്ടുള്ള ചിത്രം കാണുക .


കാശ്മീരുകാരുടെ അവസ്ഥയാണ് ഈ Thiyyar പ്രസ്ഥാനത്തിന്റേതും എന്ന് തോന്നുന്നു. ഞങ്ങൾ ഇന്ത്യാക്കാരല്ലാ എന്ന് എത്ര ഉറപ്പിച്ചുപറഞ്ഞിട്ടും കാര്യമില്ല. ഇന്ത്യയിൽ അവരുമായി യാതോരു ബന്ധവുമില്ലാത്തവരും യാതോരു കൂസലുമില്ലാതെ വീണ്ടും വീണ്ടും തത്തപറയുന്നതുപോലെ ഉരുവിട്ടുകൊണ്ടിരിക്കും, കാശ്മീരുകാർ ഇന്ത്യാക്കാരാണ്, ഞങ്ങളും അവരും ഒന്നാണ്, എന്ന്.


എന്നാൽ ഈ Thiyyarരുടെ കാര്യത്തിൽ ചെറിയതോതിലുള്ള ഒരു വ്യതാസം ഉണ്ട്. തീയർ മാത്രമല്ല, തീയൻ എന്ന കൂട്ടരും ഈ ജനവിഭാഗത്തിൽ പെടും. ഫ്യൂഡൽ ഭാഷകൾ രണ്ടുകൂട്ടരുടേയും ഇടയിൽ ഒരു ആപ്പ് അടിച്ചുകയറ്റി രണ്ടുകൂട്ടരേയും രണ്ട് സാമൂഹിക ദ്രുവങ്ങളിൽ ആക്കിവച്ചിട്ടുണ്ട്.


മാത്രവുമല്ല രണ്ടുകൂട്ടരിലും ഒരു വലിയ വിഭാഗത്തിന് വ്യക്തമായ പാരമ്പര്യമഹിമയോ ആകർഷകമായ പൈതൃകമയോ ഉള്ളതായി അറിവില്ല. അവരുടെ ethnographic മേൽവിലാസം ഏതുവിധമായി മാറിയാലും പ്രശ്നമില്ലതന്നെ. സ്വന്തം കാര്യം മാത്രമേ അവരോരോരുത്തർക്കും പ്രശ്നമുള്ളു. കൊടുവാൾത്തീയൻ വളർന്നുവരുന്നത് വൈശ്യത്തീയന് പ്രശ്നംതന്നെയാണ്. അതേ സമയം വൈശ്യത്തീയനെ ഒന്ന് പിടിച്ച് നിലത്തിട്ട് തമർത്താൻ ആയാൽ മോശമില്ലാ എന്ന് കൊടുവാൾ തീയനും ഒരു ആഗ്രഹം മനസ്സിൽ ജനിച്ചേക്കാം.


ഈ വിധം മുകളിൽ എഴുതിയപ്പോൾ ഇതേ കൂട്ടരെ കാശ്മീരുകാരുമായി ഒന്ന് താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. അതായത് കാശ്മീരിലെ മുസ്ലിംസിനെ. അവരും ഇന്ത്യയിലെ മറ്റ് ജനങ്ങളുമായി വ്യക്തമായുള്ള വ്യത്യാസം വംശീയമാണ് എന്ന് തോന്നുന്നു. കാഴ്ചയിൽ മോശമില്ലാത്ത വ്യക്തിത്വം തന്നെയാണ് അവരിൽ പൊതുവായി കാണുന്നത്. ഇത് ഈ കൂട്ടർ അഫ്ഗാനിസ്ഥാനിലെ ആളുകളുമായി പലവിധത്തിലുള്ള വംശീയബന്ധം ഉള്ളതുകൊണ്ടാണ് എന്ന് പെട്ടെന്ന പറയാൻ തോന്നുമെങ്കിലും, Tellicherryയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ തിളക്കം ലഭിച്ച പല തീയരിലും, മറ്റ് തീയരിൽ കാണാൻ പറ്റാതിരുന്ന ശാരീരികമായ വളർച്ച കണ്ടതായി ഓർക്കുന്നു.


എന്നാൽ ഇതേ കൂട്ടരുടെ മക്കൾ ഇന്ത്യാ രാജ്യത്ത് ജനിച്ചു വളർന്നപ്പോൾ, ഈ വിധ വ്യക്തിത്വ വളർച്ച, അപ്രത്യക്ഷപ്പെട്ടിരുന്നു, പ്രത്യേകിച്ചും വൻ സാമ്പത്തിക ബലം ഇല്ലായെങ്കിൽ.


കാശ്മീരിലെ മുസ്ലിം ജനത അവിടുള്ള ബ്രാഹ്മണരുടെ കീഴിൽ പലവിധ അടിമ അവസ്ഥയിലും പെട്ടുജീവിക്കുന്നവരായിരുന്നുവെങ്കിലും, ഇസ്ലാം മതത്തിലെ ചില സാമൂഹിക സിദ്ധാന്തങ്ങൾ ഇവരുടെ വ്യക്തിത്വത്തിൽ ഒരു പ്രകാശവും വെളിച്ചവും പിന്തുണയും നൽകിയിട്ടുണ്ടാവും എന്ന് പറയാൻ തോന്നുന്നു. Tellicherryയിൽ തീയരിൽ ചിലരിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനം നൽകിയ വ്യക്തിത്വം പോലെ.


ദക്ഷിണ മലബാറിൽ ഏതാണ്ട് 1836മുതൽ ബ്രാഹ്മണ പക്ഷത്തിനോട് അവിടുള്ള കീഴ്ജനമായ മാപ്പിളമാരിൽ ചിലർ ഏറ്റുമുട്ടിയതിനോട് താരതമ്യം ചെയ്യാവുന്ന ഏറ്റുമുട്ടലുകൾ കാശ്മീരിലെ ബ്രാഹ്മണരായ പണ്ഡിട്ടുമാരുമായി കാശ്മീരി മുസ്ലിം ജനത പിൻകാലങ്ങിൽ നടത്തിയിരുന്നു എന്നു തോന്നുന്നു.


QUOTE from Wikipedia: The 100 year Dogra regime turned out to be a disaster for the Muslim peasantry of Kashmir Valley. Walter Lawrence described the conditions of the Valley's peasantry as being 'desperate' and noted that the Valley's peasantry attributed their miseries to the Maharajah's deputies rather than the rulers themselves. The state officials apparently kept the rulers from knowing the conditions of the Muslim peasantry in the Valley.


Lawrence in particular criticised the state officials who belonged to the Kashmiri Pandit community. Lawrence provided evidence that while many of the Kashmiri Pandit officials may have been ''individually gentle and intelligent, as a body they were cruel and oppressive.'' Scholar Ayesha Jalal states that the Maharajahs nurtured ties with Kashmiri Pandits and their Dogra kinsfolk in Jammu to trample on the rights of their subjects. Christopher Snedden also states that the Kashmiri Muslims were often exploited by the Kashmiri Pandit officials.


Walter Lawrence ഒരു ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായിരുന്നു. Sir Walter Roper Lawrence was a member of the British Council and an English author who served in the Indian Civil Service in British-India and wrote travelogues based on his experiences of traveling around in various parts of South Asia, including places outside British-India, such as Kashmir. ഈ വിഷയത്തെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം


ഇവിടെ വ്യക്തമായി പറയേണ്ടുന്ന കാര്യം ഇസ്ലാം മതപ്രസ്ഥാനങ്ങൾ കീഴ്ജനത്തിന് വൻ സംരക്ഷണവും പിന്തുണയും ആത്മവിശ്വാസവും നൽകിയിരുന്നു എന്ന് ചെറുതായി പറയാമെങ്കിലും, ലോകൈകമായി മുസ്ലിസ് എന്നും, മലബാറിൽ മാപ്പിളയെന്നും നിർവ്വചിക്കപ്പെടുന്നവർ പൂർണ്ണമായും ഇസ്ലാം ആണ് എന്ന് പറയാൻ പറ്റില്ലാ എന്നാണ് തോന്നുന്നത്. ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ പറ്റില്ലതന്നെ. കാരണം, ഈ മാപ്പിളമാരുടെ കാര്യങ്ങൾ അതീവ സങ്കീർണ്ണമായ ഒരു ചരിത്രവിഷയമാണ്. പിന്നീട് അതിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ട്.


എന്നാൽ ഇത്രയുംകൂടി പറയാം എന്നുതോന്നുന്നു: ലോകത്തിലുള്ള ഒട്ടുമിക്ക മുസ്ലിം മതവിശ്വാസികളും ജീവിക്കുന്നതും ചിന്തിക്കുന്നതും ഫ്യൂഡൽ ഭാഷകളിൽ തന്നെയാണ് എന്ന് തോന്നുന്നു. മാത്രവുമല്ല ഇതേ കാരണത്താൽ, അവർ പ്രവർത്തിക്കുന്നതും, പ്രതികരിക്കുന്നതും, ഏറ്റുമുട്ടുന്നതും, സഹകരിക്കന്നതും, പഠിക്കുന്നതുംമറ്റും ഫ്യൂഡൽ ഭാഷക്കാരോടൊപ്പം തന്നെയണ്. ഈ കാരണത്താൽ ഈ വിധ ഭാഷകളുടെ പിടിവലിയിൽ നിന്നും വിട്ടുനിൽക്കാൻ പ്രയാസം തന്നെയാണ്. വെറും ആദ്ധ്യാത്മിക ആദർശങ്ങൾകൊണ്ടുമാത്രം ഈവിധ കാര്യങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കില്ലതന്നെ.


ഇസ്ലാമിലെ സാമൂഹിക സാഹോദര്യം എന്ന സിദ്ധാന്തം, കാശ്മീരിലെ ഭാഷയിൽ ഉണ്ടായിരിക്കാവുന്ന ഫ്യൂഡൽ ഭാഷാ കോഡുകളുടെ ആപ്പടിച്ചുകയറ്റൽ പ്രക്രിയയിൽ നിന്നും കാശ്മീരീ മുസ്ളിംസിന് കുറച്ചൊക്കെ സംരക്ഷണം നൽകിയിട്ടുണ്ടാവാം എന്ന് തോന്നുന്നു. കാരണം, ഇന്ത്യയിലെ മറ്റൊരു വംശീയ ജനത്തിനും ഈ വിധം ഏതാണ്ട് 70വർഷങ്ങൾക്കുമേൽ ഒരു ഭീകരാന്തരീക്ഷത്തിൽ സാമൂഹിക ഐക്യം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ ആവില്ലതന്നെ. മറ്റുള്ളവരിൽ ഓരോരുത്തരും സ്വന്തം കാര്യം നോക്കി, സ്വന്തം മക്കളെ ഐഏഎസ്സും, ഐപിഎസ്സും ഡോക്ടറും മറ്റുമാക്കി സാമൂഹിക മഹിമയിലേക്ക് വളർത്താനും, മറ്റുള്ളവരെ തമർത്താനും നോക്കുമായിരുന്നു, ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷം അവർ അനുഭവിക്കുകയാണെങ്കിൽ.


കാശ്മീരുകാർ അവരുടെ സാമൂഹിക അന്തരീക്ഷത്തേയും അത് പ്രതിനിധീകരിക്കുന്ന സംസ്ക്കാരത്തേയും ആണ് സംരക്ഷിക്കാൻ നോക്കുന്നത് എന്ന കാഴ്ച്ചപ്പട് എടുക്കാൻ ഈ എഴുത്തുകാരൻ ശ്രമിക്കുകയാണ്.


കഴിഞ്ഞ 95ആം പോസ്റ്റിൽ ചേർത്തിരുന്ന വീഡിയോയിൽ ഓട്ടോ ഡ്രൈവറെ പോലീസുകാരൻ കുത്തിന് (collarറിന്) പിടിച്ച് ഞെട്ടിച്ച് സംസാരിക്കുന്ന രംഗം ഓർക്കുക. ഇതേ സാമൂഹികാന്തരീക്ഷത്തിലേക്ക് കാശ്മീരുകാരേയും പിടിച്ചെടുത്താൽ, അവരിലും പലരുടേയും വ്യക്തിത്വം ദ്രവിച്ചുപോകും എന്നുള്ള കാര്യം ഉറപ്പാണ്. ഈ വിധമുള്ള ഒരു രാജ്യത്തിൽനിന്നും വിട്ടുനിൽക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതിൽ വലിയ തെറ്റ് കാണുന്നില്ലാ എന്നാണ് പറയാനുള്ളത്.


അവർ മുസ്ലീം വർഗ്ഗീയവാദികൾ ആണ് എന്ന് പറഞ്ഞാലുള്ള പ്രശ്നം, അവർ ഇന്ത്യയിലെ മറ്റ് വംശീയരായ യാതോരു മുസ്ലീമിനേയും അവരുടെ നാട്ടിലേക്ക് സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യുന്നില്ലാ എന്നാണ് തോന്നുന്നത് എന്ന് പറയാം എന്ന് തോന്നുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page