top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള അലങ്കാരമാതൃക👉👇

Linguistics അഥവാ ഭാഷാ ശാസ്ത്രം പഠിച്ചിട്ടില്ലാത്തതിനാൽ, അതിൽ എന്താണ് ഉള്ളത് എന്നത് അറിയില്ല. എന്നാൽ etymology എന്ന ഒരുവാക്ക് ശ്രദ്ധയിൽ വന്നുപെട്ടിരുന്നു. ആ വാക്കിന്റെ അർത്ഥം the study of the origin of words and the way in which their meanings have changed throughout history എന്ന് കാണുന്നു. മലയാള നിഖണ്ടുവിൽ ഈ വാക്കിന്റെ അർത്ഥം പദോൽപത്തി ശാസ്ത്രം എന്നും, ശബ്ദോൽപത്തിശാസ്ത്രം എന്നും കാണുന്നു.


ആദ്യമായി പദങ്ങൾ ഏതുവിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. എന്നാൽ, ഭൌതികലോകത്തിൽ പദങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, അവയ്ക്ക് രൂപവും ഭാവവും ശബ്ദവും അർത്ഥവും, മറ്റുപദങ്ങളുമായുള്ള ബന്ധവും, മനുഷ്യമനസ്സിലും മറ്റ് ജീവജാലങ്ങളുടെ മനസ്സിലും അവ സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങളും വിക്ഷോഭങ്ങളും, പോരാത്തതിന്, അതീന്ത്രിയ ഇടങ്ങളിൽ ഈ പുതിയ വാക്കിന് ഉള്ള സ്വാധീനവും മറ്റും വ്യക്തിമായി നിർവ്വചിക്കുന്ന കോഡിങ്ങ്, അമാനുഷിക അതീന്ത്രിയ സോഫ്ട്വേറിൽ എഴുതപ്പെടും എന്നുള്ളതായിരിക്കാം വാസ്തവം.


കമ്പ്യൂട്ടറിലും വിവിധതരത്തിലുള്ള സോഫ്ട്വേറുകളിലും ഓരോ കാര്യങ്ങൾ ചെയ്തെടുക്കുമ്പോഴും, സൃഷ്ടിക്കുമ്പോഴും, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് കാണാൻപറ്റാത്തരീതിയിൽ, സോഫ്ട്വേറിന്റെ പിന്നണിയിൽ ഈ വിധം കോഡിങ്ങുകൾ എഴുതപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. ഇതേ പോലെതന്നെയാണ് അതീന്ത്രിയ സോഫ്ട്വേർ സംവിധാനത്തിന്റേയും കാര്യം എന്ന് ലളിതമായി പറയുകയാണ്.


ഈ എഴുത്തകാരന് ആകെ അറിയുന്ന ഭാഷകൾ ഇങ്ഗ്ളിഷും, മലായളവും ആണ്. പോരാത്തതിന് മലബാറി എന്ന പഴയകാലത്ത് മലയാളം എന്ന പേരുള്ള ഭാഷയിലെ കുറച്ച് വാക്കുകളും അറിയാം. ഹിന്ദി പഠിച്ചിട്ടുണ്ട്. എന്നാൽ ആ ഭാഷ പഠിക്കില്ലാ എന്ന തീരുമാനം പിന്നീട് ജീവിതത്തിൽ എടുത്തതിനാൽ, ഇന്നും ഹിന്ദി മനസ്സിലാകില്ല.


പണ്ടൊരു കാലത്ത് തമിഴ് ഭാഷ ചെറുതായി വായിക്കാൻ അറിയുമായിരുന്നു. എന്നാൽ ആ ഭാഷയും പഠിക്കേണ്ട എന്ന തീരുമാനം എടുത്തതിനാൽ, ആ ഭാഷയും കാര്യമായി അറിയില്ല. ഒരു കാലത്ത് കന്നഡ വളരെ ചെറുതായി മനസ്സിലാക്കാൻ പറ്റുമായിരുന്നു. എന്നാൽ ഈ ഭാഷയുടേയും കഥ ഇതേ പോലൊക്കെത്തന്നെ.


ഈ പലതരം ഭാഷകളും അറിയാതിരുന്നതിനാലും, ഇങ്ഗ്ളിഷ് മോശമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നതിനാലും, ഈ രാജ്യത്തിലെ പലദിക്കിലും പലവിധ സംഘർഷങ്ങളിലേക്ക് നയിച്ചേക്കാവുന്ന അലോസരങ്ങളായ സാഹചര്യങ്ങളിൽ, ഏതാണ്ട് ദേഹത്ത് എണ്ണയിട്ട പോലെ ഊരിപ്പോരാൻ ആയിട്ടുണ്ട് എന്നാണ് ഓർമ്മ. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.


എന്നാൽ പറഞ്ഞുവന്നത്, വളരെ ചെറിയ ഭാഷാജ്ഞാനം കൈവശംവച്ചുകൊണ്ടാണ് ഭാഷകളക്കുറിച്ച് സംസാരിക്കുന്നത് എന്ന് കാലേക്കൂട്ടി വ്യക്തമാക്കാനാണ്. എന്നുവാച്ചാൽ ഭാഷാപാണ്ഡിത്യം അവകാശപ്പെടുന്നില്ല. യാതോരു പാണ്ഡിത്യവും അവകാശപ്പെടുന്നില്ല.


ഈ എഴുത്തുകാരന്റെ ഒരു നിരീക്ഷണം, ഓരോ ഭാഷയ്ക്കും വ്യക്തമായ ഒരു അലങ്കാരമാതൃക (pattern) ഉണ്ട് എന്നതാണ്. ഈ അലങ്കാരമാതൃകയിൽ ആണ് വ്യത്യസ്തവാക്കുകൾ അടക്കിവെക്കപ്പെടുക. ഓരോ വാക്കും മറ്റു വാക്കുകളുമായി തമ്മിൽ ബന്ധപ്പെടുന്നതും, ബിന്ധിപ്പിക്കപ്പെടുന്നതും, ഈ patternണിനുള്ളിലെ കണ്ണികൾ പ്രകാരം ആയേക്കാം. ഈ വിധം ഇവിടെ പറഞ്ഞത്, ഒരു പരിധിവരെ വ്യാകരണത്തെക്കുറിച്ചാണ് എന്ന് സമ്മതിക്കാമെങ്കിലും, അതിനെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്.


മനുഷ്യർ തമ്മിലും വ്യത്യസ്ത മനുഷ്യ വർഗ്ഗങ്ങൾ തമ്മിലും, മൃഗങ്ങൾ തമ്മിലും, മനുഷ്യരും മൃഗങ്ങൾ തമ്മിലും, പോരാത്തതിന് മനുഷ്യരും ഭൌതിക ലോക സംഭവങ്ങളും തമ്മിലും, മനുഷ്യരും കാലവും തമ്മിലും മറ്റും വാക്കുകളാൽ ബന്ധപ്പെടുമ്പോഴും ബന്ധിപ്പിക്കപ്പെടുമ്പോഴും, ഈ വാക്കുകളുടെ pattern പ്രകാരം ആയേക്കാം തമ്മിൽ ബന്ധിപ്പിക്കപ്പെടുക.


ഈ മുകളിൽ പറഞ്ഞകാര്യത്തിന്റെ അഗാധതയിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ലതന്നെ.


എന്നാൽ, ചെറിയതോതിൽ ചിലത് പറയാം.


ഇങ്ഗ്ളിഷിൽ വാക്കുകളുടെ pattern പല ഇടത്തും വളരെ ലളിതമാണ്. You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയവാക്കുകൾ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന pattern യാതോരു സങ്കീർണ്ണതയുമില്ലാതെ ആണ് കാണപ്പെടുക.


എന്നാൽ, മലയാളം, ഹിന്ദി, തമിഴ്, മലബാറി, കന്നഡ തുടങ്ങിയ ഭാഷകളിൽ ഈ ഓരോ വാക്കിനും വ്യത്യസ്ത രൂപത്തിലുള്ള Indicant word codes കാണപ്പെടുന്നുണ്ട്. ഈ ഓരോ ഭാഷയും സൃഷ്ടിക്കുന്ന വാക്കുകളുടെ pattern അതീവ സങ്കീർണ്ണതയുള്ളതായി കാണപ്പെടും.മുകളിൽ നിൽയിട്ടുള്ള ചിത്രത്തിൽ, ആദ്യത്തേത് English ഭാഷയിലെ He എന്ന പദം, ഭൂതകാലം, സംസാരകാലം, ഭാവികാലം എന്നതിലെ വ്യത്യസ്ത സമയങ്ങളുമായി വാക്കുകളിലൂടെ ബന്ധപ്പെടുന്നതിന്റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്.


രണ്ടാമത്തെ ചിത്രം മലയാളം പോലുള്ള ഒരു ഫ്യൂഡൽ ഭാഷയിൽ നാല് വ്യത്യസ്ത വ്യക്തികൾ തമ്മിൽ (മാത്രം) ഏതെല്ലാം വ്യത്യസ്ത You എന്ന വാക്കിന്റെ Indicant Word code-കണ്ണികളാൽ, ബന്ധിക്കപ്പെടാം എന്നതിന്റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്. ഈ ചിത്രം വിശദ്ധീകരിക്കാൻ ഇവിടെ പറ്റില്ല. താൽപ്പര്യമുള്ളവർക്ക് pristine-ENGLISH! What is different about it? എന്ന ഗ്രന്ഥം ഈ Telegram ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.


ഇവിടെ പറഞ്ഞുവന്നകാര്യം, ഓരോ ഭാഷയ്ക്കും അതിന്റേതായുള്ള നൈസർഗ്ഗികവും വിശിഷ്ടലക്ഷണവും (characteristic features) ഉള്ള പ്രത്യേകമായ അടിസ്ഥാനപരമായ വാക്കുകളുടെ, അതിസങ്കീർണ്ണമായുള്ള pattern കാണാൻപറ്റുന്നതാണ് എന്നതാണ്.


പെട്ടെന്ന് നോക്കിയാൽ, മലയാളത്തിനും തമിഴിനും മലബാറിക്കും, ഹിന്ദിക്കും, കന്നഡയ്ക്കും മറ്റും ഒരേ തരത്തിലുള്ള വാക്കുകളുടെ pattern ആണ് ഉണ്ടാവുക എന്ന് തോന്നാമെങ്കിലും, അങ്ങിനെ ആവണം എന്നില്ല. മലയാളത്തിന്റെ ഏറ്റവും വ്യക്തമായുള്ള ഒരു വ്യത്യാസം സാർ (Saar) എന്നവാക്കിന്റെ എങ്ങുംനിറഞ്ഞുനിൽക്കുന്ന (ubiquitous) സാന്നിദ്ധ്യമാണ്. ഈ വാക്ക്, ഇങ്ഗ്ളിഷിലെ Sir എന്ന പദത്തിന്റെ മലയാളെ തർജ്ജമയാണ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട് എങ്കിലും അത് മലയാളത്തിന്റെ കാര്യത്തിൽ ഒട്ടുംതന്നെ ശരിയല്ലതന്നെ.


മലയാളത്തിൽ ഈ സാർ എന്ന് പദം, ഒരു സ്ഥാനനാമവും, ഉദ്യോഗപദവിയും, സാമൂഹിക പദവിയും മറ്റുമാണ്. പേരിന് പിന്നിൽ ഒട്ടിച്ചു ചേർത്താണ് ഇത് പദവി പ്രഖ്യാപിക്കുന്നത്. അങ്ങിനെയുള്ള അവസരത്തിൽ, ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ പല പദങ്ങളേയും ഇത് തള്ളിമാറ്റി, ഈ സാർ പദം ആ ഒഴിഞ്ഞ സ്ഥലങ്ങൾ കൈയേറും. വ്യക്തിയിൽ വ്യക്തമായതും കഠിനമായതുമായ മാനസികഭാവ ചലനങ്ങളും വ്യതിയാനങ്ങളും രൂപാന്തരീകരണങ്ങളും സംഭവിക്കാം.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page