top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ അലങ്കാരമാതൃകാ ഡിസൈനുകളുടെ സാന്നിദ്ധ്യവും അസ്തിത്വവും👉👇

എഴുത്തിനെ മലബാറിലെ പഴയകാല സാമൂഹിക സംഭവവികാസങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ മനസ്സ് വെമ്പൽകൂട്ടുന്നുണ്ട്. എന്നിരുന്നാലും, ഭാഷകളുടെ അടിത്തട്ടിൽ അനങ്ങാപ്പാറമാതിരി നിലനിൽക്കുന്ന അലങ്കാരമാതൃകാ ഡിസൈനുകളെക്കുറിച്ച് പറഞ്ഞുതീർക്കേണ്ടിയിരിക്കുന്നു.


നിരന്തരം പ്രവർത്തിച്ചുകൊണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ രൂപകൽപ്പനചെയ്യുകയും നിയന്ത്രിക്കുകയും നടത്തിപ്പുചെയ്യുകയും നിലനിർത്തുകയും ചെയ്യുന്നതുമായ കോടാനുകോടി സോഫ്ട്വേർകോഡുകളുടെതന്നെ ഭാഗമായ മസ്തിഷ്ക സോഫ്ട്വേറുകളാവാം (brain softwareറുകളാവാം) ഭൌതിക ലോകത്തിൽ ഭാഷകളെ സൃഷ്ടിക്കുന്നത്.


ഓരോ വാക്കിന് പിന്നിലും അസംഖ്യം സോഫ്ട്വേർ കോഡുകൾ പ്രവർത്തിക്കുന്നുണ്ടാവാം. ഇക്കാര്യത്തെക്കുറിച്ച് പിന്നീടൊരിക്കാൽ പറയാം.


മനുഷ്യർ ഭാഷകൾ സ്വമേധയാ പഠിക്കുന്നത് അവരുടെ പിൻതലമുറക്കാരിൽ നിന്നും, ചുറ്റുമുള്ളവരിൽനിന്നും ആണ് എന്ന് പൊതുവേ മനസ്സിലാക്കപ്പെടുന്നുണ്ട്. അല്ലാതെ ഓരോ തലമുറയും പുതിയ ഭാഷ സൃഷ്ടിക്കുന്നതായി സാധാരണഗതിയിൽ പറയാറില്ല.


എന്നാൽ പ്രാദേശിക ആഫ്രിക്കൻ കാട്ടുജന്മിവർഗ്ഗങ്ങളുടെ അടിമകളായിരുന്ന Balala എന്നുപേരുള്ള ആളുകളിൽകണ്ടിരുന്ന ഒരു പ്രത്യേക പ്രതിഭാസം രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഈ ആളുകൾ അതീവ കഷ്ടപ്പാടുകളിൽ ആണ് ജീവിച്ചിരുന്നത്. അവരിൽ മുതിർന്നവരും, എന്തെങ്കിലും ഭാരം ചുമക്കാൻ കഴിവുള്ളവരും അവരുടെ ഗ്രാമങ്ങൾ വിട്ട് കാട്ടിലേക്ക് കൂറേ ദിവസങ്ങളോളം പോകും. ഭക്ഷണത്തിനായും വേട്ടക്കായും മറ്റ് സാധനങ്ങൾക്കായും ആണ് ഈ വിധം പോകാറ്. അങ്ങിനെ പോകുന്ന അവസരങ്ങളിൽ വളരെ ചെറിയ പിഞ്ചുകഞ്ഞുങ്ങൾവരെ, ഗ്രാമത്തിൽ അവരുടെ വളരെ പ്രായമുള്ള ബന്ധുജനങ്ങളുടെ പരിചരണത്തിൽ ആയിരിക്കും. ഈ കുട്ടികൾ വീടിന് പുറത്തിരുന്ന് നിത്യവും ഒന്നിച്ച് കളിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാൽ അവർക്ക് വ്യക്തമായ ഭാഷ ലഭിച്ചിരിക്കില്ല.


അതിനാൽതന്നെ അവർ സ്വന്തമായി പദങ്ങളും സ്വരങ്ങളും സൃഷ്ടിക്കുകയും സങ്കരവർഗ്ഗവാക്കുകളും മറ്റും ഉപയോഗിക്കുകയും ചെയ്യും. ഈ സംഭാഷണത്തിൽ വ്യക്തമായ വ്യാകരണ നിയമങ്ങൾ കണ്ടേക്കില്ല. ഒറ്റ തലമുറയോടുകൂടി ആ ജനത്തിന്റെ സംസാര ഭാഷയുടെ സ്വഭാവം തന്നെമാറിയിരിക്കും.


QUOTE from THE NATIVE RACES OF SOUTH AFRICA by GEORGE W. STOW, F.G.S., F.R.G.S :


and thus from this infant Babel proceeds a dialect composed of a host of mongrel words and phrases joined together without rule, and in the course of a generation the entire character of the language is changed. END OF QUOTE


ഈ വിധമുള്ള ഒരു സംഭവത്തിൽ, തലച്ചോറിനുള്ളിലെ വളരെ ബലവത്തായുള്ള സോഫ്ട്വേർ സംവിധാനം പിന്നണിയിൽനിന്നും പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. ആ കാര്യത്തിലേക്ക് പോകുന്നില്ല, ഇപ്പോൾ.


ഭാഷയും സംസ്ക്കാരവും (language and culture) തമ്മിൽ വൻ ബന്ധമുണ്ട് എന്ന് ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.


ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ, ദിവ്യരായ വ്യക്തികളും പ്രസ്ഥാനങ്ങളും ഒരു വശത്തും, തരംതാണവരും നിലവാരംഇല്ലാത്ത പ്രസ്ഥാനങ്ങളും മറുവശത്തും നിലനിൽക്കും. സാമൂഹികമായി എന്തൊക്കെ വിപ്ളവങ്ങളും സാമൂഹിക പരിഷ്ക്കരണയത്നങ്ങളും സംഭവിച്ചാലും, ഇതിൽ മാറ്റം വരില്ലതന്നെ


ഭാഷാകോഡുകളിൽ ദിവ്യരായുള്ളവരോട് അടിയാളത്തവും ആദരവും ബഹുമാനവും, തരംതാണവരോട് നികൃഷ്ടതയും, അവജ്ഞ കലർന്ന അനുകമ്പയും, തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ സൂചിപ്പിച്ചുകൊണ്ടുള്ള വാത്സല്യവും ആണ് ഫ്യൂഡൽ ഭാഷകൾ നിർദ്ദേശിക്കുന്ന പെരുമാറ്റചട്ടം. നാട്ടിലെ കീഴ്വഴക്കങ്ങളും പൊതുവിദ്യാഭ്യാസവും തൊഴിൽ അന്തരീക്ഷവും ഉദ്യോഗസ്ഥപെരുമാറ്റവും പോലീസ് പ്രവർത്തനവും മറ്റുമെല്ലാം ജനങ്ങളേയും പുതിയ തലമുറയേയും ഈ ഇരട്ടധ്രുവ (Bipolar) സാമൂഹിക പെരുമറ്റകീഴ്വഴക്കത്തിലേക്ക് നിർബന്ധിച്ച് ചേർക്കാനും പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.


ഈ വിധ ഭാഷാ അന്തരീക്ഷത്തിൽ നിന്നുകൊണ്ട്, ഈ വിധ പെരുമാറ്റച്ചട്ടങ്ങൾക്ക് (Codes of conductറ്റുകൾക്ക്) വിപരീതമയോ അവയോട് താദാത്മ്യത്തിൽ അല്ലാതയോ നിലനിൽക്കുക ചെയ്താൽ, അതിനെ മോശമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.


പറയാൻ വന്നത്, ഭാഷകളിൽ ഉള്ള അലങ്കാരമാതൃകാ ഡിസൈനുകളെക്കുറിച്ചാണ് (pattern-designനിനെക്കുറിച്ചാണ്). അത് പറഞ്ഞിട്ട് എഴുത്തിന്റെ പാതയിലേക്ക് പോകാം. എന്നാൽ ഇത് കുറച്ച് സങ്കീർണ്ണമായ ഒരു കാര്യമാണ്. അതിന്റെ പൂർണ്ണമായ കാര്യങ്ങൾ ഇവിടെ കുറിച്ചിടാൻപോയാൽ, എഴുത്തിന്റെ പാതിയിലേക്ക് എത്താൻ സമയം പിടിക്കും. അതിന് ഉദ്യമിക്കരുത് എന്നാണ് ഇപ്പോളെടുക്കുന്ന തീരുമാനം. എന്ത് സംഭവിക്കും എന്ന് പറയാൻ ആവില്ല, ഇപ്പോൾ.


മലബാറിലെ പാരമ്പര്യ മലയാളത്തിൽ (മലാബാറിയിൽ) You എന്ന പദത്തിനെ ഇഞ്ഞ്, ഇങ്ങൾ, നിങ്ങൾ എന്ന് തരംതിരിച്ച് കാണുന്നു. ഇതിൽ നിങ്ങൾ എന്ന പദം ആധുനിക മലയാളത്തിലെ (തിരുവിതാംകൂർ മലയാളത്തിലെ) താങ്കൾ എന്ന രീതിയിലാണ് മനസ്സിലാക്കിയിരുന്നത് എന്ന് തോന്നുന്നു. അതേസമയം, ഇങ്ങൾ എന്നും നിങ്ങൾ എന്നും സംബോധന ചെയ്യപ്പെടുന്നത്, ഏതാണ്ട് ഒരേ നിലവാരമുള്ളവരെതന്നെയാവാം. നിങ്ങൾ എന്ന വാക്ക് ഇങ്ങൾ ആകുന്നത്, സംബോധന ചെയ്യുന്ന ആളിൽ ആപേക്ഷിക അന്തസ്സ് കുറയുമ്പോഴാണ്. ഇന്നും മലബാറിൽ പോസീസ് ഇൻസ്പെകടറെ സാർ എന്ന് സംബോധന ചെയ്യുന്നതിന് പകരം, ഇങ്ങൾ എന്ന് സംബോധന ചെയ്താലും പ്രശ്നമില്ല എന്ന് മനസ്സിലാക്കുന്നു. നിങ്ങൾ എന്ന് സംബോധന ചെയ്താലാണ്, ഇൻസ്പെക്ടറിൽ Schizophreniaയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ചെറിയ ഒരു ലിപിയുടെ മാറ്റം, വൻ കോളിളക്കങ്ങൾ ഭൌതികലോകത്തിൽ വരുത്താൻ പറ്റുന്ന രീതിയിൽ, അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നുണ്ട് എന്ന് വ്യക്തം. ഈ കാര്യത്തിന്റെ വിശദാംശവും പിന്നീടെ പറയാൻ ആവുള്ളു.


അതേ സമയം തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ, You എന്ന പദത്തിന്റെ വാക്കുകൾ നീ, താൻ, ഇയാൾ, നിങ്ങൾ, താങ്കൾ, സാർ, മാഡം/മേഡം തുടങ്ങിയവാക്കുകൾ ആണ്.


നോക്കൂ:

മലബാറി മലയാളത്തിൽ You: ഇഞ്ഞി, ഇങ്ങൾ, നിങ്ങൾ

തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ You: നീ, താൻ, ഇയാൾ, നിങ്ങൾ, താങ്കൾ, സാർ, മാഡം/മേഡം


ഈ കാര്യംതന്നെ ഒന്ന് ചിന്തിച്ചാൽ അറിയാം, മലബാറിലെ പാരമ്പര്യ മലയാളവും തിരുവിതാംകൂറിലെ ആധുനിക മലയാളവും തമ്മിലുള്ള ഒരു ഘടനാപരമായ (structural) വ്യത്യാസം.


ഈ രണ്ട് ഭാഷകളും, വ്യക്തിബന്ധത്തിലും സാമൂഹിക ബന്ധങ്ങളിലും വ്യത്യസ്തങ്ങളായ കണ്ണികളും ആകൃതിയും ചട്ടകൂടും രൂപകൽപ്പനചെയ്യുന്നുണ്ട്. എന്നുവച്ചാൽ വ്യക്തികൾ വ്യത്യസ്ത രീതിയിലാണ് ബന്ധപ്പെടുക, ബന്ധപ്പെട്ടിരിക്കുക. ഈ കാര്യം ഒരു സോഫ്ട്വേർ കോഡിങ്ങായി കാണുകയാണെങ്കിൽ, വളരെ വ്യക്തമായ വ്യത്യാസങ്ങൾ കാണാൻ പറ്റിയേക്കാം.


ഒരാൾ Trivandrumത്തെ സെക്രട്ടേറിയറ്റിൽ ഉള്ള ഒരു ഓഫിസിൽപോയി അവിടുള്ള ശിപായി, ഗുമസ്തൻ, സൂപ്രണ്ട് (superintendent), സെക്ഷൻ ഓഫിസർ എന്നിവരോടും, അവർക്ക് മുകളിൽ ഉള്ള ഓഫിസർമാർ എന്ന് നിർവ്വചിക്കപ്പെടുന്നവരോടും സംസാരിക്കുന്നു എന്ന് കരുതുക. വന്ന ആൾ പൂർണ്ണമായും മലബാറി മലയാളത്തിൽ ആണ് സംസാരിക്കുന്നത്. അല്ലെങ്കിൽ പൂർണ്ണമായും തിരുവിതാംകൂർ മലയാളത്തിലാണ് സംസാരിക്കുന്നത്.


ഓരോ ഉദ്യോഗസ്ഥനോടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന You എന്ന വാക്ക് എന്താണ് എന്നത് വളരെ ശക്തമായ ഒരു സാമൂഹിക നിർവ്വചനം തന്നെയായി നിലനിൽക്കും. ഈ രണ്ട് വ്യത്യസ്ത ഭാഷകളിലും സാധ്യമായ വാക്ക് കണ്ണികൾ വ്യത്യസ്തങ്ങൾ ആയേക്കാം.


ഈ ആശയവിനിമയ രംഗം അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളിലെ Design viewവിൽ ദർശ്ശിക്കപ്പെടാൻ പറ്റുമെങ്കിൽ, ഓരോ വ്യത്യസ്ത Youവും, ഒരോ വ്യത്യസ്ത സ്ഥാനീകരണം ആ രണ്ടുവ്യക്തികളിൽ സൃഷ്ടിക്കുന്നതായി കാണപ്പെടാം. മാത്രവുമല്ലാ, രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ അലങ്കാരമാതൃകാ ഡിസൈനുകളുടെ സാന്നിദ്ധ്യവും അസ്തിത്വവും (existence) കാണാൻ പറ്റിയേക്കാം.


എഴുതുന്ന കാര്യങ്ങൾ കുറച്ച് സംങ്കീർണ്ണമായതായതിനാൽ, ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code