top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്👉👇

ഇന്ത്യാ രൂപീകരണത്തോടുകൂടി, SNDPയും അതിന്റെ നേരെ എതിർപക്ഷമായ NSSസ്സും മത്സരിച്ച് സ്കൂളുകളും ആട്ട്സ് / സയൻസ് / പ്രൊഫഷനൽ കോളജുകളും സ്ഥാപിച്ചുതുടങ്ങിയെന്ന് തോന്നുന്നു. ഈ വക കാര്യങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഈ എഴുത്തുകാരന്റെപക്കൽ ഇല്ല. എന്നാൽ നാരായണ ഗുരു, അമ്പലങ്ങൾ അല്ല, മറിച്ച് സ്കൂളുകൾ ആണ് കൂടുതലായി ആരംഭിക്കേണ്ടത് എന്ന് ഉത്ഘോഷിച്ചുവെന്ന് കേട്ടതായി തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല.


പൊതുജനങ്ങളുടെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം നൽകേണം എന്ന ആശയം ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കൊണ്ടുവന്നതും, അത് നടപ്പിൽ വരുത്തിയതും ഇങ്ഗ്ളിഷ് ഭരണമാണ് എന്നാണ് തോന്നുന്നത്. ഇവർക്ക് മുൻപ് ഈ കാര്യം ആരെങ്കിലും ഈ ഉപഭൂഖണ്ഡത്തിലെ ഏതെങ്കിലും പ്രദേശത്തിൽ നടപ്പിൽ വരുത്തിയിരുന്നുവോ എന്ന് അറിയില്ല.


ഇന്നുള്ള തരിശായതും കൃത്യമായ ലക്ഷ്യബോധമില്ലാത്തതുമായ വിദ്യാഭ്യാസത്തെ മനസ്സിൽ വച്ചുകൊണ്ട്, ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതിയെ മനസ്സിലാക്കാൻ ആവില്ലതന്നെ.


ഈ വിഷയം പിന്നീടെ വ്യക്തമായി ചർച്ചക്ക് എടുക്കാൻ പറ്റുള്ളു. കാരണം വിദ്യാഭ്യാസം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടിരിക്കുക എന്നതാണ് പറയേണ്ടിയിരിക്കുന്നത്. ആ കാര്യത്തിലേക്ക് പ്രവേശിക്കേണ്ടുന്ന ഇടം അല്ല ഇത്.


എന്നിരുന്നാലും, ഇത്രയും മാത്രം പറയാം. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ ഉപദ്വീപിലെ നൂറുകണക്കിന് തമ്മിൽ ബന്ധമില്ലാതിരുന്ന പ്രദേശങ്ങളിൽ ചില പൊതുവായുള്ള സാമൂഹിക ഭാവങ്ങളും മാനസിക സ്വഭാവങ്ങളും ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു.


വ്യക്തികൾ തമ്മിൽത്തമ്മിൽ ഏതോ അദൃശ്യമായ കണ്ണികളാൽ കോർത്തിണക്കപ്പെടുകയും, അതേ കണ്ണികളിൽ വ്യത്യസ്ത നിലവാരങ്ങളിൽ പലവിധ പരിമിതികളിലും ചിലവിധ പൈശാചിക അധികാരങ്ങൾ പേറിയുമായാണ് നിലനിൽക്കുന്നത്. ഈ കൂട്ടർക്ക് ഏത് വിധത്തിലുള്ള സ്വാതന്ത്ര്യങ്ങളും സൌകര്യങ്ങളും ഉത്തരവാദിത്വങ്ങളും അധികാരങ്ങളും നൽകിയാലും, അവർ ഈ അദൃശ്യമായുള്ള കണ്ണികൾ സൃഷ്ടിക്കുന്ന അലങ്കാരമാതൃകയിൽ (patternണിൽ) തന്നെ വന്നുപതിക്കുകയും, ആ അലങ്കാരമാതൃകയിൽ അവരുടെ സ്ഥാനം നിർണ്ണയിക്കുന്ന രീതിയിൽ തന്നെ പെരുമാറുകയും വിധേയത്വവും കൂറും മറ്റും കാണിക്കുകയും കർക്കശ സ്വഭാവവും നിർദ്ദയത്വവും പ്രമാണിത്വവും ഭീകരഭാവവും മറ്റും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പോരാത്തതിന്, ഈ അലങ്കാരമാതൃകയിലെ സ്ഥാനത്തിന് അനുസൃതമായിത്തന്നെ വ്യക്തികൾ സത്യസന്ധത, കുടിലത, ചതി, വക്രത തുടങ്ങിയ സ്വഭാവങ്ങളും കാട്ടുന്നു. അവർ മറ്റുള്ളവരിൽ ചിലരെ പിന്നിൽനിന്നും കുത്തുക അപഹസിക്കുക തരംതാഴ്ത്തുക തുടങ്ങിയ രീതിയിൽ പെരുമാറുന്നു. ഇവർ മറ്റുചിലരോട് അമിത വിനയവും ആരാധനയും സത്യസന്ധതയും കൃത്യനിഷ്ഠതയും കാണിക്കുന്നു.


യഥാർത്ഥത്തിൽ എല്ലാ സമൂഹങ്ങളിലും ഈ വിധമായുള്ള ഒരു അലങ്കാരമാതൃക (pattern) ഉണ്ടാവാം എന്നുള്ളതാവാം വാസ്തവം.


എന്നാൽ ഇങ്ഗ്ളിഷിൽ വാക്ക് കോഡുകുൾക്ക് ആശ്ചര്യകരമാംവിധത്തിലുളള ഒരു പരന്ന പ്രകൃതമാണ് ഉള്ളത്. വ്യക്തികളെ നീ, നിങ്ങൾ, താങ്കൾ എന്നും, അവൻ, അവൾ, അയാൾ, അദ്ദേഹം, അവർ, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, അമ്മാവൻ, അമ്മായി, അച്ചൻ, അമ്മ, സാർ, മാഢം, തുടങ്ങിയ വാക്കുകളിൽ അല്ല ബന്ധിപ്പിക്കപ്പെടുന്നത് എന്ന് വെണമെങ്കിൽ ചെറുതായി സൂചിപ്പിക്കാം. ഈ വക വാക്കുകളെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്താൽ, ഈ വാക്കുകളിൽ ഉൾക്കൊള്ളന്ന പലവിധ അതിശക്തമായ ദീശാകോഡുകളും മറ്റും മാഞ്ഞുപോകും എന്ന് മനസ്സിലാക്കുക.


അതിനാൽത്തന്നെ വ്യക്തികൾ തമ്മിൽ ബന്ധപ്പെടുമ്പോൾ, മുകളിൽ സൂചപ്പിക്കപ്പെട്ട മിക്ക ഹീന ഭാവങ്ങളും, മനുഷ്യമനസ്സിലും സ്വഭാവത്തിലും വ്യക്തികളുടെ അനൈച്ഛിക ചേഷ്ടകളിലും (reflex actionനുകളിലും) പ്രകടിപ്പിക്കപ്പെടില്ലതന്നെ. കാരണം വാക്കുകൾ വ്യക്തികളെ കുഴികളിലും ചളിക്കുണ്ടുകളിലും ഉയരംകുറഞ്ഞ സമതലപറമ്പുകളിലും പീഠഭൂമിപ്രദേശങ്ങളിലും കുന്നിൻചരിവുകളിലും മലമുകളുകളിലും ദിവ്യപർവ്വത കൊടുമുടികളിലും മേഘപാളികളിലും എന്നവണ്ണം പതിപ്പിച്ചുവക്കാനുള്ള ഉയർച്ചത്താഴ്ചയുള്ള വാക്ക് ഭാവങ്ങൾ ഇങ്ഗ്ളിഷ് പദങ്ങളിൽ ഇല്ലതന്നെ. ഇത് ഒരു വൻ കാര്യമാണെങ്കിലും, ഇങ്ഗ്ളിഷുകാർക്ക് ഇതിനെക്കുറിച്ച് കാര്യമായ വിവരം ഇല്ലതന്നെ.


എന്നിരുന്നാലും, ഈ ഉപദ്വീപിൽ ഏതാണ്ട് പകുതിയോളം പ്രദേശത്തിൽ ബൃട്ടിഷ്-ഇന്ത്യയെന്ന അതിഗംഭീരമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുവാനും അതിനെ ഭരിക്കുവാനും ഉള്ള ഒരു ഐതിഹാസികമായ അവസരം ലഭിച്ചപ്പോൾ, ഈ രാഷ്ട്രത്തിലെ സാമൂഹികാന്തരീക്ഷത്തിലെ രാക്ഷസീയഭാവങ്ങളെ തുടച്ചുമാറ്റി ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിലെ ഒരു രത്നക്കൽ (jewel) ആക്കിമാറ്റാൻ അവർ പദ്ധതിയിട്ടിരുന്നു എന്നതാണ് സത്യം. ഈ വിവരമൊന്നും ആർക്കും അറിയാത്ത കാര്യങ്ങൾ ആയിമാറിക്കൊണ്ടിരിക്കുയാണ് ഇന്ന്.


ബൃട്ടിഷ്-ഇന്ത്യയിലെ വ്യക്തികളിൽ ഉള്ള തമ്മിൽത്തമ്മിലുള്ള മര്യാദകെട്ട പെരുമാറ്റങ്ങൾ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. എന്നാൽ മര്യാദകേട് ബഹുമാനിക്കുന്നവരോടല്ല, മറിച്ച് അന്യരോടാണ്.


ഈ ചിത്രീകരണം നോക്കുക:


ബസ്സ് നിർത്തുന്നു. ആളുകൾ ഇറങ്ങുന്നു. കയറാനായി ഒരാൾ വാതിലിന് മുന്നിൽ, ഇറങ്ങുന്നവർക്ക് അസൌകര്യം നൽകാത്ത ദൂരത്തിൽ നിൽക്കുന്നു. വേറെയും ആളുകൾ കയറാനായി വരുന്നു. അവർ മുന്നിലെ ആൾ ഇറങ്ങുന്നവർക്ക് സൌകര്യം നൽകാൻ നൽകിയ ഇടത്തിലെക്ക് ഉന്തിക്കയറി ആദ്യം നിന്ന ആളെ പിന്നിലാക്കുന്നു. പിന്നീടുവരുന്നവർ ഓരോരുത്തരും തമ്മിൽത്തമ്മിൽ ഉന്തിമാറ്റി മുന്നിൽ കയറാൻ നോക്കുന്നു.


എന്നാൽ ഈ കൂട്ടരിൽ ഒരാൾ ബഹുമാനിക്കുന്ന ഒരാൾ അവിടെ വന്നാൽ, ആ ആൾ ബഹുമാനിക്കപ്പെടുന്ന ആൾക്ക് കയറാൻ സൌകര്യം നൽകുന്നു. നല്ല manners ഉള്ള പെരുമാറ്റം!


വ്യക്തികൾ കുഴികളിലും പർവ്വതമുളിലും നിൽകുന്നതിന്റെ ഒരു ദൃഷ്ടാന്തമാണ് മുകളിലെ വരിയിൽ നൽകിയകാര്യം.


മുന്നിലേക്ക് ഇടിച്ചുകയറി സ്ഥാനം പിടിച്ച വ്യക്തിയെ ആ ആളിന്റെ കുടുയെുള്ളവർ അനുമോദിക്കുന്നു. ബഹുമാനിക്കപ്പെടേണ്ടുന്ന വ്യക്തിക്ക് സ്ഥാനം ഒഴിഞ്ഞുകൊടുത്ത വ്യക്തി ഒരു വൻ മദ്യാദയുള്ളവനാണ് (well-manneredആണ്) എന്ന് ദിവ്യവ്യക്തിയുടെ ആൾക്കാർ നിർവ്വചിക്കുന്നു.


അനുമോദിക്കപ്പെടുന്ന ഈ രണ്ടുവ്യക്തികളും ചെയ്ത കാര്യങ്ങൾ തമ്മിൽ വിപരിതഗുണമുള്ളവയാണ്. മുകളിൽ നൽകിയ ബസ്സും അതിലേക്ക് ഉള്ള കയറലും ഒരു ദൃഷ്ടന്തമായുള്ള ചിത്രീകരണം മാത്രമാണ്.


ചിത്രീകരിക്കപ്പെട്ടത് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ പൊതുവായികാണപ്പെടുന്ന വിപരീത രീതിയിലുള്ള സാമൂഹിക വാസ്തവങ്ങളും വ്യക്തിപെരുമാറ്റങ്ങളും ആണ്.


ഇവിടെ പ്രസക്തമായിട്ടുള്ള കാര്യം നാരായണ ഗുരു സ്കൂളുകൾ തുറക്കണം എന്ന പറഞ്ഞകാര്യമാണ്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ കൂടുൽ കാര്യങ്ങൾ പറയാൻ നോക്കാം.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code