top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ തമ്മിലുള്ള പലവിധ സാമ്യതയിലും മറ്റും കയറിയുള്ള വിക്രിയങ്ങൾ👉👇

1887ൽ പ്രസിദ്ധീകരിച്ച Malabar Manualലിൽ തന്നെ ഇന്ത്യയെന്ന ഒരു പുരാതന മഹാരാഷ്ട്രത്തെക്കുറിച്ചും, കേരളമെന്ന പ്രാചീണ രാജ്യത്തെക്കുറിച്ചും മറ്റുമുള്ള വ്യക്തവും ചിലപ്പോൾ അവ്യക്തവുമായ, സിദ്ധാന്തോപദേശ ഉദ്ദേശത്തോടുകൂടിയുള്ള, സൂചനകൾ അങ്ങുമിങ്ങും കണ്ടിരുന്നു.


എന്നാൽ, 1600റുകളിൽ ഇങ്ഗ്ളിഷ് കച്ചവട പ്രസ്ഥാനങ്ങൾ ദക്ഷിണേഷ്യയിൽ പലദിക്കിലും വാണിജ്യ സംരംഭങ്ങൾ ആരംഭിച്ചപ്പോഴും, പിന്നീട് Madrasസിലും Calcuttaയിലും Bombayയിലും Tellicherryയിലും കൊടിമരങ്ങൾ നാട്ടിയപ്പോഴും ഈവിധം ഒരു ഇന്ത്യയെന്ന രാഷ്ട്രത്തെക്കുറിച്ചോ, കേരളമെന്ന രാജ്യത്തെക്കുറിച്ചോ യാതോരു ചിന്തയോ ചർച്ചയോ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാൽ ഉപദ്വീപിനെ പൊതുവായി ഇന്ത്യയെന്ന് യൂറോപ്യന്മാർ നാമകരണം ചെയ്തത്, ഇങ്ഗ്ളിഷുകാരും ഈ ഭൂപ്രദേശത്തിന്റെ പേരായി ഉപയോഗിച്ചിരുന്നു.


എന്നാൽ 1887ൽ Malabar Manual പ്രസിദ്ധീകരിച്ചപ്പോഴേക്കും കാര്യങ്ങൾക്ക് വൻമാറ്റംതന്നെ സംഭവിച്ചു. ഉപദ്വീപിന്റെ തെക്ക്-കിഴക്കായി Madrasസിലും വടക്ക്-കിഴക്കായി Calcuttaയിലും പടിഞ്ഞാറ് Bombayയിലും തെക്ക്-പടിഞ്ഞാറ് Tellicherryയിലും, മുഗൾ രാജാക്കളുടെ പാരമ്പര്യ ശക്തികേന്ദ്രമായ ഡെൽഹിയിലും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾക്ക് ശക്തി പ്രാപിക്കുകയും അവിടങ്ങളിലുള്ള പാരമ്പര്യമായി അടിമജനമായിക്കഴിഞ്ഞിരുന്ന ജനങ്ങളുടെ വൻ പിന്തുണയും ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോൾ, ഈ ഉപദ്വീപ് ആകെക്കൂടി ഒരു ഒറ്റ രാഷ്ട്രമാണ് എന്ന ചിന്ത ഓരോ തലമുറപിന്നിടുമ്പോഴും കൂടുതൽകൂടുതൽ ശക്തിപ്രാപിച്ചുവന്നുകൊണ്ടിരുന്നു എന്ന് തോന്നുന്നു.


ഏതാണ്ട് 1900 ആയപ്പോഴേക്കും പുതുതായി ജനിച്ചുവരുന്ന വ്യക്തികൾക്ക് ഇങ്ങിനെയൊരു ഒറ്റരാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാൻ പ്രയാസം ഇല്ലാ എന്ന അവസ്ഥവന്നു. കാരണം, ഉപദ്വീപിലൂടെ തലങ്ങുവിലങ്ങുമായി കിടക്കുന്ന തീവണ്ടിപ്പാതകളും, പുതുതായിവന്ന ദീർഘദൂര പാതകളും, എല്ലായിടത്തു യാത്രക്കാർക്ക് സുരക്ഷ ഏകുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാരുള്ള പോലീസ് സ്റ്റേഷനുകളും മറ്റും സ്ഥാപിതമായി വന്നിരുന്നു. പോരാത്തതിന് ഇങ്ഗ്ളണ്ട് ഭരിക്കുന്ന ബൃട്ടിഷ്-ഇന്ത്യയിലെ പൌരന്മാർ ആണ് തങ്ങൾ എന്ന് പൊതുവിദ്യാഭ്യാസത്തിൽനിന്നും വിദ്യാർത്ഥികൾ മനസ്സിലാക്കിത്തുടങ്ങിയുമിരുന്നിരുന്നു.


ഈ ഉപദ്വീപിലെ വ്യത്യസ്ത വംശീയരായ ജനക്കൂട്ടങ്ങളേയും, ഓരോ വ്യത്യസ്ത കൊച്ചുകൊച്ചുരാജ്യങ്ങളിൽ തന്നെയുള്ള വ്യത്യസ്ത വംശീയരായ ജനക്കൂട്ടങ്ങളേയും ഒറ്റക്കെട്ടായി പിടിച്ചുനിർത്തിയ അതിസങ്കീർണ്ണമായ കണ്ണി ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു. അല്ലാതെ, വെറും വാദത്തിന് പറയാവുന്ന സംസ്കൃത പൈതൃകമോ, രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളോ, വേദകാല സംസ്ക്കാരമോ, ഹൈന്ദവമതമോ ഇസ്ലാമോ മറ്റോ ഒന്നുതന്നെയല്ലതന്നെ.

1908ൽ പ്രസിദ്ധീകരിച്ച MALABAR AND ANJENGOൽ കേരളം എന്ന ഒരു രാജ്യം പഴയകാലത്ത് നിലനിന്നിരുന്നു എന്നും അതിനാൽ തന്നെ മലബാറും തിരുവിതാംകൂറും ഒറ്റ പ്രദേശമാണ് എന്നുമറ്റുമുള്ള കാര്യങ്ങൾ തർക്കമറ്റ ഒരു നിത്യസത്യം എന്നരീതിയിൽ തന്നെയാണ് എഴുതിക്കാണുന്നത്.


ഇങ്ഗ്ളിഷ് കമ്പനിയുടെ Tellicherryയിലെ 1600കളിലെ ഫാക്ടറയിലെ ഡയറിക്കുറിപ്പുകളിൽ കാണാത്ത ചിന്താവിശേഷങ്ങളാവാം പുതുതായി ഉദിച്ചുവന്നത്. അന്ന് അവർക്ക് Tellicherryക്ക് ചുറ്റുമുള്ള അനവധി കൊച്ചുകൊച്ചു മഹാരാജ്യങ്ങളും മഹാരാജാക്കളും, മഹാറാണിമാരും, പേരും പെരുമയും നിലനിർത്തുന്ന ഉന്നതകുല കുടുംബക്കാരും, പല നിലവരാത്തിൽ ഉള്ള കീഴജനവും, ഇവർക്കെല്ലാം കീഴെയുള്ള മൃഗതുല്യരായി കണക്കാക്കപ്പെട്ടിരുന്ന അടിമജനവും മറ്റുമായിരുന്നു നിത്യസത്യവും ഭൌതിക യാഥാർത്ഥ്യവും.


1800കളുടെ അന്ത്യത്തോടുകൂടി ചേരാ എന്നുള്ളത് കേരാ ആണ് എന്നുവരെ വ്യാഖ്യാനിക്കുന്നതായ് കാണുന്നു. പലതിലും കേര കണ്ടെത്തപ്പെടുന്നു. നാളീകേരം എന്നതിലും കേരയുണ്ട്. ഈ വാക്ക് തേങ്ങയുടെ പര്യായ പദമാണല്ലൊ!


MALABAR AND ANJENGO എന്ന ഗ്രന്ഥം ചെറുതായി ഒന്നു വായിച്ചുനോക്കിയപ്പോൾ ഒരു പുതിയ ചിന്ത മനസ്സിൽ ശക്തി പ്രാപിച്ചുവരുന്നതായി കാണുന്നു. ഈവക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് ഉദ്യോഗസ്ഥരാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പ്രാദേശിക വൻകിടക്കാരുടെ ആശയസ്വാധീനം വാക്കുകളിലും വാക്യങ്ങളിലും വിവരണങ്ങളിലും കാര്യമായിത്തന്നെ കാണുന്നുണ്ട്. മാത്രവുമല്ല, ഈവിധ ഗ്രന്ഥങ്ങൾ ആ കാലങ്ങളിൽമാത്രമല്ല, ഇന്നു പോലും ഒരു ഏകനായ വ്യക്തിക്ക് എഴുതിയെടുക്കാൻ സാധ്യമല്ല എന്നു തന്നെയുള്ള ഒരു ഉറച്ച വിവരമാണ് മനസ്സിൽ കയറുന്നത്. വയനാട്ടിലേയും കൊടുങ്ങലൂരിലേയും പാണ്ടിപ്രദേശങ്ങളിലേയും കാനറാ തീരങ്ങളിലേയും സാമൂഹിക വിവരങ്ങൾ മാത്രമല്ല, മറിച്ച് അനവധി പഴയകാല ഗ്രന്ഥങ്ങളിലേയും ഉള്ളടക്കങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ട് ഈവിധ ഗന്ഥങ്ങളിൽ. ഇത്രമാത്രം കാര്യങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ കയറി അന്ന് യാതോരു ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥനും പഠനം നടത്താൻ ഭൌതികമായി സാധ്യമല്ലതന്നെ.


ഇന്നും Google Search എന്ന സോഫ്ട്വേർ യന്ത്രസംവിധാനം ഇല്ലായെങ്കിൽ ഒരു ഏകനായ വ്യക്തിക്ക് ഈവിധം ഒരു ഗ്രന്ഥം എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ യന്ത്രസംവിധാനം ഉപയോഗിച്ചാലും, ലഭിക്കുന്ന വിവരം മറ്റുള്ളവർ കരുതിക്കൂട്ടി എഴുതിയുണ്ടാക്കുന്ന വിവരങ്ങൾതന്നെയാവും.


മലബാർ തിരുവിതാംകൂറിന്റെ ഭാഗമാണ്, ഈ മൊത്തമായുള്ള പ്രദേശം കേരളം എന്ന പ്രാചീന രാജ്യമാണ്, ഈ മൊത്തമായ പ്രദേശത്തിലെ പാരമ്പര്യ ഭാഷ മലയാളം ആണ് എന്നല്ലാം സ്ഥാപിച്ചതിന് ശേഷം, രണ്ട് കൂട്ടം തീയരും ഈഴവരാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഓരോ പതിറ്റാണ്ട് മുന്നോട്ട് പോകുമ്പോഴും, രണ്ട് കൂട്ടം തീയരും ഒറ്റ വംശീയരായ തീയരായി മാറിക്കൊണ്ടിരുന്നു. മാത്രവുമല്ല, ഇവർ രണ്ടും ഈഴവരും ആണ് എന്ന് ഈവക ഗ്രന്ഥങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പ്രസ്ഥാവിക്കുന്നു. ഇതുതന്നെ ഒരു സംശയം ജനിപ്പിക്കേണ്ടുന്ന സംഗതിയാണ്. കാരണം, ഈ മൂന്ന് കൂട്ടം ജനങ്ങളും ഈഴവർ തന്നെയാണ് എങ്കിൽ പിന്നെന്തിനാണ് ഈ ഗ്രന്ഥത്തിൽ എഴുതിയവർ ഇത് ആവർത്തിച്ചാവർത്തിച്ച് സമർത്ഥിക്കുന്നത്?


തീയർ ഈഴവരാണ് എന്ന് സമർത്ഥിക്കാനായി കിട്ടുന്ന വാക്കുകളുടെയെല്ലാം Etymologyയിലും (വാക്കുകളുടെ ഉത്ഭവത്തിലും) സ്വരങ്ങൾ തമ്മിലുള്ള പലവിധ സാമ്യതയിലും മറ്റും കയറി വിക്രിയങ്ങൾ കാട്ടി, ഈ മൂന്ന് ജനക്കൂട്ടങ്ങളും ഈഴവർതന്നെ എന്ന് സമർത്ഥിക്കപ്പെടുന്നു.


ഈഴവ എന്ന വാക്കിന് പൊതുവേ നൽകപ്പെടുന്ന Etymologyഈ വിധമാണ്.


ഈഴത്തുരുത്ത് - ഈഴം-തുരുത്ത്, സിംഹള ദ്വീപ്, ലങ്ക

ഈഴൻ - ഈഴവൻ

ഈഴം - സിംഹല, ഈഴം. 1. സിലോൺ, ശ്രീലങ്ക. 2. ഈഴവൻ, 3. സ്വർണ്ണം.


ഇതിലെവിടെയും തീയർ എന്ന വാക്കോ തീയൻ എന്ന വാക്കോ കാണുന്നില്ലതന്നെ. പിന്നെചെയ്യുന്നത്, തീയർ / തീയൻ എന്നവാക്കുകളിൽ കയറിയുള്ള അഭ്യാസമാണ്. ഈഴം എന്ന വാക്കിന്റെ തമിഴ് അർത്ഥം സിലോൺ ദ്വീപ് എന്നാണ് എന്ന് കാണുന്നു. ദ്വീപ് എന്ന വാക്ക് സംസ്കൃതവാക്കാണ്.


അപ്പോൾ തീയർ എന്നവാക്ക്, ദ്വീപർ എന്നവാക്കിൽ കാലക്രമേണെവന്ന തേയ്മാനവും വക്രീകരണവും ലോപിക്കലും സംഭവിച്ചതാണ് എന്നാണ് കണ്ടുപിടുത്തം. ഈ വിധ കണ്ടുപിടുത്തങ്ങൾ മലബാറിലേക്ക് പുതുതായിവന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും മറ്റ് ബൃട്ടിഷ് ഉദ്യോഗസ്ഥരും യാതോരു സംശയവുമില്ലാതെ വിശ്വസിച്ചു എന്നാണ് കാണുന്നത്.


ദ്വീപ് എന്ന വാക്ക് സംസ്കൃതവാക്കാണ് എന്നാണ് തോന്നുന്നത്. മലബാറിലെ പാരമ്പര്യ പ്രാദേശിക ഭാഷയിൽ സംസ്കൃതവും തമിഴും ഇല്ലായിരുന്നു എന്നും ഒരു തോന്നൽ. ശരിയാണോ എന്ന് അറിയില്ല. എന്നാൽ ശരിയാണെങ്കിൽ തീയർ എന്ന വാക്ക് ദ്വീപർ എന്നവാക്ക് മാറിത്തിരിഞ്ഞ് വന്നതാണ് എന്ന് തോന്നുന്നില്ല. കാരണം, ആരും ഇവിടെ സംസ്കൃതം സംസാരിച്ചിരിക്കില്ല. പ്രത്യേകിച്ചും തീയർ.


കൌശലക്കാരും കൈമിടുക്കുള്ളവരും തത്ത്വദീക്ഷയില്ലാത്തവരും നെറിയില്ലാത്തവരും മറ്റുമായ ആളുകളാണ് തിരുവിതാംകൂറിൽ സാമൂഹിക ഉയരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്ന് Col Munro പറഞ്ഞത് യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ മൊത്തം കാര്യം തന്നെയുമാവാം. ബൃട്ടണിൽ നിന്നും പുതുതായി വരുന്ന ഇങ്ഗ്ളിഷ് വംശജർക്ക് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ വൈരുദ്ധ്യഭാവ വൈവിധ്യങ്ങളെക്കുറിച്ചും, ഒന്നിൽകൂടുതലുള്ള വ്യക്തിത്വങ്ങളെക്കുറിച്ചും, വാക്ക് കോഡുകൾ മാറിമറിയുന്നതിന് അനുസൃതമായി സത്യവും അസത്യവും ഒരേ മുഖഭാവത്തോടുകൂടി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവിനെക്കുറിച്ചും യാതോരു വിവരവും ഇല്ലാ എന്നുള്ളതും, പ്രാദേശികർ നൽകുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഗഹനമേറിയ പുസ്തകങ്ങൾ എഴുതുന്നതിലെ ഒരു വൻ പാളിച്ചയായി നിലനിന്നിരുന്നു, അന്ന്. ഈവക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ഗ്രന്ഥങ്ങളും പഠനങ്ങളും നടത്തുമ്പോൾ, ഈ പാളിച്ചകളെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ആവശ്യമാണ്.


വടക്കേ മലബാറിലേ മരുമക്കത്തായ തീയരുടെ പാരമ്പര്യങ്ങളിൽപെട്ട മുത്തപ്പൻ ആരാധനാ സമ്പ്രദായത്തെക്കുറിച്ച്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും വ്യക്തമായി പഠിച്ച് എഴുതിയിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ ആവിധ എഴുത്ത് ഒന്ന് കണ്ടാൽകൊള്ളാമെന്നുണ്ട്.


എന്നാൽ പൊതുവെ പറയുമ്പോൾ, മരുമക്കത്തായ തീയർ ഈഴവരാണ് എന്ന് പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ എഴുത്തുകാരായി അറിയപ്പെടുന്ന ആളുകൾക്ക് ഈവക കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും വിവരം ആവശ്യമാണ്. അതില്ലായിരുന്നു എന്ന് വ്യക്തംതന്നെ.


ഔപചാരിക വിദ്യാഭ്യാസം 1982ൽ കഴിഞ്ഞുവെങ്കിലും, ഈ എഴുത്തുകാരൻ 1970കൾ മുതൽ ഏതാണ്ട് 1985 കാലം വരെ തിരുവിതാംകൂറിൽ താമസിച്ചിട്ടുണ്ട്. അന്നൊന്നും അവിടുള്ള ആരും തന്നെ മുത്തപ്പൻ ആരാധനെയെക്കുറിച്ച് പറഞ്ഞുകേട്ടതായി തോന്നുന്നില്ല. മാത്രവുമല്ല, തീയ്യ എന്ന് പറഞ്ഞപ്പോൾ അത് ബ്രാഹ്മണ ജാതിയിലെ ഏതോ ഉപജാതിയായിരിക്കാം എന്ന് പലർക്കും തോന്നിയ അനുഭവവും ഉണ്ട്.



ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് Trivandrumത്ത് കോളെജിൽ കൂടെപഠിച്ച ഒരാൾ Cannanoreൽ വന്നപ്പോൾ, ആ ആളെ ഈ എഴുത്തുകാരൻ ഒരു മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ടം കാണിക്കാൻ കൊണ്ടുപോയി. ആകെക്കൂടെ ബഹുവർണ്ണ ചമയങ്ങളും, മാറിൽ ചുരികക്കുറിയും, മഞ്ഞ മുഖത്തെഴുത്തും, തലയിൽ കരീടവും, ചുവപ്പു നിറത്തിലുള്ള ഉടയാടയും, ഒരു കൈയിൽ വാളും മറ്റൊന്നിൽ അമ്പും വില്ലും ആയി നിൽക്കുന്ന മുത്തപ്പനെ കണ്ടപ്പോൾ ഈ വന്ന ആൾക്ക് കാര്യം പിടികിട്ടിയില്ല. വരിയിൽ നിന്നു മുത്തപ്പനെ സമീപിച്ച് മുത്തപ്പൻ പറഞ്ഞതും കേട്ട് തിരിച്ച വന്നപ്പോൾ കഥകളിയോ ഓട്ടംതുള്ളലോ പോലുള്ള ഒരു വിനോദ സഞ്ചാര സൽക്കാര പരിപാടി പോലെയാണ് ആ ആൾക്ക് കിട്ടിയ ധാരണ. മുത്തപ്പൻ പറഞ്ഞതിനെക്കുറിച്ച് 'ആ ആൾ അങ്ങിനെ പറഞ്ഞു' എന്നരീതിയിലാണ് Trivandrumആൾ പറഞ്ഞത്. 1990കളിൽ പോലും മുത്തപ്പൻ ആരാധനയെക്കുറിച്ച് തിരുവിതാംകൂറിൽ വളരെ തുച്ഛമായ വിവരമേ ഉണ്ടായിരുന്നുള്ളു.


1982ൽ ആണ് എന്ന് തോന്നുന്നു, കൊടുംവിപ്ളവ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. അന്ന് ആദ്യമായി Trivandrumത്ത് ഒരു വൻ ഓണാഘോഷപരിപാടി നടത്തി. ഓണം ഘോഷയാത്രയിൽ മലബാറിലെ പാരമ്പര്യകലകൾ പങ്കെടുപ്പിച്ചിരുന്നു. അവയിൽ വടക്കെ മലബാറിലെ തെയ്യവും ഉണ്ടായിരുന്നു. അന്ന് Trivandrumത്ത് ഉള്ള ആളുകൾക്ക് ലഭിച്ച പൊതുവായുള്ള വിവരം ഈവിധ തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ പലതും കാഴ്ചകൾകാണാനായി വരുന്ന വിനോദസഞ്ചാരികൾക്കും മറ്റും വേണ്ടിയുള്ള കലാരൂപങ്ങളാണ് എന്നായിരുന്നു. ഈ വിധ കലകളെ അവയുടെ സ്വതസിദ്ധമായ ആദ്ധ്യാത്മിക പരിവഷേങ്ങളില്ലാതെ അന്ന് Trivandrumത്ത് തരിശായഭാവത്തിൽ പൊതുനിരത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, മലബാർ ഒരു കാട്ടുപ്രദേശം തന്നെയാണ് എന്ന ധാരണയാണ് ശക്തിപ്പെട്ടത്, അവിടങ്ങളിൽ.


ഈ എഴുത്തുകാരന് മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് ആദ്ധ്യത്മിക പ്രസ്ഥാനവുമായി കുറേകാലം മുൻപ് യാദൃശ്ചികമായി ഒരു അടുപ്പം വന്നുപെട്ടിരുന്നു. അതിനെക്കുറിച്ച് എഴുതാം എന്ന് കരുതുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page