top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ ദംശതയ്യാറെടുപ്പുള്ള വിഷപ്പല്ലുകൾ പ്രവർത്തനവേദിയിലും കൊണ്ടുനടക്കുന്നവരെക്കുറിച്ച്👉👇

Malabar Manualലിൽ William Logan ചിത്രീകരിച്ച വടക്കേ മലബാറിലെ തീയരും ഇന്നുള്ള തീയരിൽ മിക്കവരും തമ്മിൽ കാര്യമായ ബന്ധമില്ലതന്നെ. ഉദ്ദരണി നോക്കുക


QUOTE:

In appearance some of the women are almost as fair as Europeans, (ഈ സ്ത്രീകളിൽ ചിലരെ കണ്ടാൽ 'യൂറോപ്യൻ' സ്ത്രീകളോട് താരതമ്യംചെയ്യാനാവുന്ന വെളുപ്പ് നിറം ഉണ്ട്) and it may be said in a general way that to a European eye the best favoured men and women to be found in the district are the inhabitants of ancient Kadattunad, Iruvalinad, and Kottayam, of whom a large proportion belong to the Tiyan or planting community. END OF QUOTE.


CPS ആദ്യമായി തിരുവിതാംകൂറിൽ സർക്കാർ ഓഫിസർ ആയി നിയമിതയായത് 1970കൾക്ക് തൊട്ടുമുൻപുമുതലാണ്. അന്ന് തിരുവിതാംകൂറിൽ പൊതുജനത്തിൽപെട്ട ആളുകളിൽ പലർക്കും ഈ തീയ എന്ന ജനം എന്താണ് എന്നോ, ജാതീയമായി ഏത് നിലവാരത്തിൽ ഉള്ളതാണ് എന്നോ വ്യക്തമായി അറിയില്ലായിരുന്നു. തിരുവിതാംകൂറിൽ ആണെങ്കിൽ അന്ന് വൻ ജാതീയമായ വിരോദങ്ങൾ ഉള്ള അവസരമായിരുന്നു.


ഈഴവർക്ക് വൻ മാനസിക പ്രതിഷേധവും വിരോദവും ഉണ്ട്, അവരേക്കാൾ ഉയർന്ന ജാതിക്കാരോട്. അതേ സമയം നായർമാർ അവരുടെ സ്വകാര്യ ഇടങ്ങളിൽവച്ച് ഈഴവരെ തരംതാഴ്ത്തിത്തന്നെയാണ് സംസാരിക്കുക. 'കൊട്ടി' / 'ചൊവ്വൻ' തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ചിലപ്പോൾ അവരിൽ ചിലർ ഉപയോഗിക്കാറുണ്ടായിരുന്നു, ഈഴവരെക്കുറിച്ച്. കൊട്ടിയെന്നാൽ തെങ്ങിൻ മണ്ടയിൽ കയറി കള്ളിനായി ചെറിയ മുട്ടികൊണ്ട് കൊട്ടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കള്ള് ചെത്ത് ഒരു ഹീന പ്രവർത്തനമായാണ് സൂചനകളിൽ കാണുക.


വളരെ പ്രായാധിക്യമില്ലാത്ത CPS സർക്കാർ തലത്തിൽ officer ആയതിനാലും, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷാപരിജ്ഞാനം കൈവശമുള്ളതിനാലും, കുറച്ചൊക്കെ വെളുത്ത നിറത്തിനോട് അടുത്തുള്ള ത്വക്കിൻ നിറം ഉള്ളതിനാലും, മക്കൾക്ക് ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നല്ലവണ്ണം ഉള്ളതിനാലും, പലപ്പോഴും പലരും CPS ഒരു നായർ / ബ്രാഹ്മൺ വ്യക്തിയാണ് എന്ന് തെറ്റിദ്ധരിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പോരാത്തതിന്, സ്വന്തം സർക്കാർ വകുപ്പിലെ മറ്റ് ഓഫിസർമാരോടും, മേലുദ്യോഗസ്ഥരോടും ഇങ്ഗ്ളിഷിൽ തന്നെ ആശയവിനിമയം നടത്തുന്നത് തന്നെ തിരുവിതാംകൂറിൽ ഒരു അസാധാരണമായ സാമൂഹികാനുഭവമായിരുന്നു. ഇതിനെക്കുറിച്ച് പിന്നീട് കൂടതൽ വ്യക്തമായി പറയാം.


(ഇവിടെ ഇപ്പോൾ സൂചിപ്പിക്കേണ്ടുന്ന കാര്യം മറ്റൊന്നാണ്. ഇന്ന് officer എന്ന പദപ്രയോഗം ശിപായി / ഗുമസ്തൻ എന്ന രീതിയിലേക്ക് കേരളാ സംസ്ഥാന സർക്കാർ ഇടങ്ങളിലും പൊതുജന മനസ്സിലും രൂപാന്തരീകരണം ചെയ്യുന്നതായി കാണുന്നു. ഈ ശിപായി / ഗുമസ്തൻ ഓഫിസർ എന്ന അർത്ഥത്തിലല്ല officer എന്ന പദം മുകളിൽ ഉപയോഗിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.)


Alleppey, Quilon, Trivandrum തുടങ്ങിയ ഇടങ്ങളിൽ മിക്കപ്പോഴും നായർ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകൾ ആണ് വാടകയ്ക്ക് എടുത്തിരുന്നത്. അവരിൽ എല്ലാർക്കും ഈഴവരോട് വ്യക്തമായി അറപ്പുപോലുള്ള ഒരു വികാരം കണ്ടിരുന്നു എന്ന് ഓർക്കുന്നു. എന്നാൽ ഈ വിധമായുള്ള ഒരു സമീപനം ആരുംതന്നെ CPSനോട് കാണിച്ചാതായി ഓർക്കുന്നില്ല. പലപ്പോഴും, അവരേക്കാൾ ഉയരത്തിലുള്ള ഒരു വ്യക്തിയാണ് എന്ന ധ്വനിനൽകികൊണ്ടുതന്നെയാണ് അവരിൽ മിക്കവരും പെരുമാറിയിരുന്നതു.


ഈ കാരണത്താൽ പലപ്പോഴും, നായർ വ്യക്തികൾക്ക് ഈഴവരോടുള്ള അറപ്പും വെറുപ്പും സൂചിപ്പിക്കുന്ന പല പദപ്രയോഗങ്ങളും CPSന്റെ സാന്നിദ്ധ്യത്തിൽ വച്ചുതന്നെ യാതോരു സങ്കോചവുമില്ലാതെ അക്കൂട്ടർ പ്രകടിപ്പിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.


അതേ സമയം ഈഴവരായുള്ള സർക്കാർ ഗുമസ്തർ CPS തങ്ങളെപ്പോലുള്ള ഒരു 'വെറും ഈഴവ' വ്യക്തിയാണ് എന്ന് സൂചിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലേ എന്നൊരു തോന്നൽ നിലനിൽക്കുന്നുണ്ട്, മനസ്സിൽ. പൊതുവേ പറഞ്ഞാൽ വീട്ടിൽ യാതോരുവിധ ജാതീയമായ ചിന്തകളും ഇല്ലായെങ്കിലും, ഞങ്ങൾ ഈഴവർ അല്ലായെന്ന ഭാവം CPSൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണസംവിധാനങ്ങളിലെ വൻ ഉയർന്ന നിലവാരങ്ങളിൽ നിന്നും, തിരുവിതാകൂറിലെ നാലാംകിട സർക്കാർ ഉദ്യോഗസ്ഥ അന്തരീക്ഷത്തിലേക്ക് മാറിയപ്പോൾ, CPSന്റെ ഇങ്ഗ്ളിഷ് പശ്ചാത്തലമുള്ള സ്വതസിദ്ധമായുള്ള ഔദ്യോഗിക പരുമാറ്റങ്ങളും, CPSജോലിചെയ്യുന്ന സർക്കാർ ഓഫിസുകളിലെ നാട്ടുനടപ്പുപോലുള്ള കീഴ്വഴക്കങ്ങളും തമ്മിൽ വൻ സ്വരചേർച്ചക്കുറവ് വന്നിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, Alleppeyവച്ച് ഒരു വൻ അഴിമതി ആരോപണം, കീഴ്ജീവനക്കാരിൽ ചിലരെല്ലാം ഒത്തുചേർന്നു Vigilence departmentലേക്ക് ആരെക്കൊണ്ടൊക്കേയോ അയപ്പിച്ചു. പോരാത്തതിന്, Alleppeyയിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന ചെറുകിട പത്രങ്ങളിലും ഈ വിധ വാർത്തകൾ വരികയുണ്ടായി.


ഈ സംഭവവികാസങ്ങളുടെ ഉള്ളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഈ ഒരു ആരോപണത്തിലെ വിഡ്ഢിത്തം, മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ചില സർക്കാർ ജീവനക്കാർ മുൻകൈയെടുത്താണ് ഈ ആരോപണം സൃഷ്ടിച്ചത് എന്നതായിരുന്നു. CPS ആണെങ്കിൽ കൈക്കൂലിയായി ഒരു പൈസപോലും വാങ്ങിക്കാത്ത മലബാർ officer cadreലെ വ്യക്തിയാണ്. ഈ കേഡറിൽ ഉള്ളവരിൽ അന്ന് പൊതുവായി കണ്ടിരുന്ന, നിലവാരക്കുറവുള്ളവർ അവരെക്കുറിച്ച് മൂല്യനിർവ്വഹണം ചെയ്ത് അഭിപ്രായപ്രകടനം നടത്തുന്നതിനോടുള്ള, കൂസൽഇല്ലായ്മ CPSലും കണ്ടിരുന്നു എന്ന് തോന്നുന്നു. എന്നാൽ, ഇങ്ഗ്ളിഷ് ഭരണം മാഞ്ഞുപോയി എന്നുമാത്രമല്ല, സ്ഥലം തിരുവിതാംകൂറുമാണ്. ഉദ്യോഗസ്ഥ സംസ്ക്കാരം തന്നെ തികച്ചും തലതിരിഞ്ഞതായിരുന്നു.


യാതോരു ദാസ്യമനോഭാവവും ഇല്ലാതെ, ആരോടും കാര്യങ്ങൾ ഇങ്ഗ്ളിഷിൽ വ്യക്തമായി പറഞ്ഞുഫലിപ്പിക്കാൻ പറ്റും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയായിരുന്നു. തിരുവിതാംകൂറിൽ പൊതുവേപറഞ്ഞാൽ, സംസ്ഥാന സർക്കാരിൽ ഓഫിസർമാരിൽ ഇങ്ഗ്ളിഷ് പരജ്ഞാനമുള്ളവർ വളരെ കുറവായിരുന്നു. അന്നത്തെ IAS / IPS ഓഫിസർമാരുടെ കാര്യമല്ല പറഞ്ഞത്. അന്നൊക്കെ നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ളവരായിരുന്നു IAS / IPSസ്സുകാർ എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള അനുഭവജ്ഞാനമില്ല.


Vigilence department അന്വേഷണം തുടങ്ങിയിരുന്നെങ്കിലും, CPS അതിന് തക്കതായ ഗൌരവം നൽകിയില്ലാ എന്നാണ് തോന്നുന്നത്. മലബാറിലെ ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനത്തിന്റെ പാരമ്പര്യങ്ങളുടെ കണ്ണികളുമായി ബന്ധം ഉള്ളതിനാൽ, താൻ യാതോരുവിധ അഴിമതിയും ചെയ്തിട്ടില്ല, പിന്നെന്താനാണ് ഈ വിധ പരാതികളെക്കുറിച്ച് വേവലാതിപ്പെടുന്നത് എന്ന ഭാവം തന്നെയായിരുന്നിരിക്കാം മനസ്സിൽ.


എന്നാൽ Quilonൽ, CPS ജില്ലാ റജിസ്ട്രാറായി (District Registrarആയി) ജോലിചെയ്യുന്ന അവസരത്തിൽ, ഒരു ദിവസം ഓഫിസിൽ രണ്ട് പോലീസുകാർ കയറിവന്നു. Vigilence DySp അയച്ചതാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് CPSനോട് Vigilence ഓഫിസിൽ പോകണം എന്നാണ് അവർവന്ന് ആവശ്യപ്പെട്ടത്.


ഈ വിധ ചർച്ച / സംഭാഷണം / ഉടമ്പടി സംഭാഷണം / അന്വേഷണ സംഭാഷണം തുടങ്ങിയ കാര്യങ്ങളിൽ അങ്ങോട്ട് പോകുന്നതിലും, അതുമല്ലെങ്കിൽ മറുപക്ഷം ഇങ്ങോട്ട് വരുന്നതിലും, കാര്യമായ മാനസിക അനുഭവ വ്യത്യാസം ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ വരില്ലതന്നെ. എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാര്യങ്ങൾ ഈ വിധമല്ലതന്നെ. ആൾബലമില്ലാതെ ഒരു വ്യക്തി, മറ്റൊരു ആളുടെ ശക്തികേന്ദ്രത്തിൽ കയറിച്ചെന്നാൽ, ഭാഷാകോഡുകൾ സൃഷ്ടിക്കുന്ന അദൃശ്യമായ ചട്ടക്കൂടുകൾ കയറിവരുന്ന ആളെ ഒതുക്കിക്കളയും. ഈ വിധ വിവരം കൊളോണിയൽ കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയം പടിച്ചുവെന്ന് വേണം മനസ്സിലാക്കാൻ.


എന്നാൽ ഈ വിധ വിവരങ്ങൾ CPSന് അറിവുണ്ടായിരുന്നു എന്നുതോന്നുന്നു. മനസ്സിലും ഔദ്യോഗിക അനുഭവത്തിലും ബൃട്ടിഷ്-മലബാറിൽ 1947വരെ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഔദ്യോഗിക കീഴ്വഴക്കങ്ങളും മറ്റും മനസ്സിൽ സൃഷ്ടിച്ചിരുന്ന frameൽ നിന്നുകൊണ്ട്, CPS പോലീസുകാരോട് ഈ വിധം പറഞ്ഞുപോലും.


'ഇതും ഒരു സർക്കാർ ഓഫിസാണ്. DySpക്ക് ഇവിടെ വന്ന് എന്നോട് സംസാരിക്കാവുന്നതാണ് എന്ന് അറിയിക്കുക.'


പോലീസുകാർ പോയി. കുറച്ചുകഴിഞ്ഞപ്പോൾ DySp കയറിവന്നു. മോശമില്ലാത്ത ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള വ്യക്തി. കുറേ കാര്യങ്ങൾ ചോദിച്ചു. വ്യക്തമായ മറുപടി നൽകി. ഒരു പൈസപോലും കൈക്കൂലിയായി വാങ്ങിച്ചിട്ടില്ലാ എന്ന ആത്മവിശ്വസം ഉള്ളതിനാൽ യാതോരുവിധ ബലക്കുറവും ഇല്ലാതെ സംസാരിച്ചു.


DySpയുടെ പെരുമാറ്റവും മോശമില്ലാത്തതായിരുന്നു. സംസാരം മിക്കവാറും ഇങ്ഗ്ളിഷിൽ തന്നെയായിരുന്നു. പോകാൻ നേരത്ത്, CPSന്റെ പേര്, കുടുംബ മേൽവിലാസം, അമ്മയുടെ പേര് തുടങ്ങിയവ രേഖപ്പെടുത്തി.


DySpപോയി. ഈ സംഭവം മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങിയപ്പോഴാണ്, Vigilence departmentന്റെ അന്വേഷണ റിപ്പോട്ടിന്റെ പകർപ്പ് കൈപ്പറ്റിയത്. വായിച്ചപ്പോൾ, CPS ഞെട്ടിയിരിക്കാം. വൻ അഴിമതിക്കാരി എന്ന റിപ്പോട്ടാണ് വന്നിരിക്കുന്നത്. മാത്രവുമല്ല, ഇങ്ങിനെയൊരു നിർണ്ണയത്തിലെത്താൻ സഹായിച്ച പലവിധ യുക്തികളും നിരത്തിവച്ചിരിക്കുന്നു. കഠിനമായ വിദ്വേഷം ഉള്ള വ്യക്തിയാണ് റിപ്പോട്ട് തയ്യാറാക്കിയത് എന്ന് വ്യക്തം.


ഇതെന്താണ് ഈ ആൾക്ക് ഇത്രമാത്രം വിരോധം എന്ന് CPSന് മനസ്സിലായില്ലാ എന്ന് തോന്നുന്നു. DySpയുടെ പേര് അറിവുള്ളതിനാൽ ഈ ആളെക്കുറിച്ച്, സ്വന്തം ഓഫിസിലെ കീഴ്ജീവനക്കാരോട് ചോദിച്ചു.


ഇവരിൽ ചില ഈഴവരായുള്ള ജീവനക്കാർക്ക് ഈ ആളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ട്. SNDPയുടെ, പ്രാദേശികമായി അറിയപ്പെടുന്ന ഒരു നേതാവിന്റെ മകനാണ് ഈ DySp പോലും. ഈ വിവരം നൽകിയ കീഴ്ജീവനക്കാർ, ഈ DySpയുടെ പിതാവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ആരായാം എന്ന് പറഞ്ഞു.


ഇങ്ങിനെ അവർ ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, DySpയുടെ പിതാവിൽ നിന്നും വിവരം ലഭിച്ചു. പിതാവ് ചോദിച്ചപ്പോൾ, DySp പറഞ്ഞുപോലും, ആ പട്ടരു സ്ത്രീയെ ഞാൻ ശരിക്കും കുടുക്കിത്തന്നെയാണ് റിപ്പോട്ട് കൊടുത്തിരിക്കുന്നത്. പ്രോസിക്യൂഷൻ ഉറപ്പാണ്.


CPSന്റെ അമ്മയുടെ പേര് DySp രേഖപ്പെടുത്തിയതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. തിരുവതാംകൂറിൽ നമ്പൂതിരി വ്യക്തികളുടെ അമ്മയുടെ പേര് സർക്കാർ രേഖകളിൽ രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നുപോലും.


കാര്യം വ്യക്തം. ഈഴവർക്ക് കാലാകാലങ്ങളായി ബ്രാഹ്മണരോടും, നായർമാരോടും നിലനിന്നിരുന്ന വിരോധമാണ്, ബൃട്ടിഷ്-മലബാറിയിലെ Tellicherryയിൽ ചെറുതായി പടർന്നുപിടിച്ചിരുന്ന ഇങ്ഗ്ളിഷ് പാരമ്പര്യവും കീഴ്വഴക്കങ്ങളും വ്യക്തിത്വവും മറ്റും പരിശീലിച്ചെടുത്ത മരുമക്കത്തായ തീയമത ജനത്തിൽപ്പെട്ട CPSനോട്, ആ DySpയിൽ പ്രകടമാക്കിയിരുന്നത്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code