top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

25. 'സാമൂഹികമായും സാമ്പത്തികമായും മുന്നോക്കത്തിലുള്ള' സമുദായത്തിന് എന്ത് നേതൃത്വം നൽകാൻ👉👇

QUOTE:

As the committee did not want to involve Brahmins for establishing the Temple, they entrusted Sri. Varadur Kaniyil Kunhi Kannan to visit Sree Narayana Guru at Varkala and submitted the idea that Thiyya Community should have a Temple at Thalassery, in the year 1904. Narayana Guru permitted the celebrated poet Kumaran Asan, as his representative and to convene meetings to ascertain the reaction of the people about the feasibility of a Temple for the community.


ഈ ക്ഷേത്രം സ്ഥാപിക്കുന്നതിൽ ബ്രാഹ്മണരെ ഉൾപ്പെടുത്താൻ കമ്മിറ്റി ആഗ്രഹിച്ചില്ലാത്തതിനാൽ, ശ്രീ നാരായണ ഗുരുവിനെ പോയിക്കണ്ട്, Tellicherryയിൽ തീയ്യ കമ്മിറ്റിക്കായി ഒരു ക്ഷേത്രം വേണം എന്ന ആശയം സമർപ്പിക്കാനായി, 1904ൽ ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണനെ ഉത്തരവാദപ്പെടുത്തി. തന്റെ പ്രതിനിധിയായി പോയി ചർച്ചകൾ സംഘടിപ്പിക്കാനും, ആ സമുദായത്തിന് വേണ്ടി ഒരു ക്ഷേത്രം പണിയുന്നതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം പരിശോധിച്ചറിയുവാനുമായി പ്രസിദ്ധനായ കവി കുമാരൻ ആശാന് നാരായണ ഗുരു അനുവാദം നൽകി.


Kumaranaasan who was staying with Dr. Palpu in Bangalore accepted the invitation and consequent on his arrival the first meeting was convened at ‘Parambath House’ of Sri. Cheruvari Govindan Shirastadar on 9th July 1905.


ബാങ്ഗ്ളൂരിൽ അന്ന് ഡോ. പൽപ്പുവിന്റെ കൂടെ താമസിക്കുകയായിരുന്ന കുമാരനാശാൻ ക്ഷണം സ്വീകരിച്ചു. Tellicherryയിൽ എത്തിയ ഉടനെ ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ 'പറമ്പത്ത് ഹൌസ്'ൽ, ജൂലായി 9, 1905ൽ ആദ്യത്തെ മീറ്റിങ്ങ് നടത്തി.


END OF QUOTE


ഈ മുകളിൽ നൽകിയ ഉദ്ദരണിയിലെ ഏതാനും കാര്യങ്ങൾ നോക്കാം.


മുകളിൽ പ്രസ്താവിക്കപ്പെട്ട ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണൻ ആരാണ് എന്ന് അറിയില്ല. എന്നാൽ പുതുതായി വളർന്നുവന്ന ഒരു പണക്കാരനോ, ഭൂജന്മിയോ മറ്റോ ആവാനാണ് സാധ്യത.


കുമാരനാശാനും ഡോ. പൽപ്പുവും ബാങ്ഗ്ളുറിളാണ് താമസം എന്ന് കാണുന്നു. പൽപ്പു ഇങ്ഗ്ളിഷ് ഭരണത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു എന്നും കാണുന്നുണ്ട്. കുമാരനാശാനും തിരുവിതാംകൂർ രാജ്യത്തിന് പുറത്തുള്ള ജീവിതമാവാം സുഖകരം. കാരണം, സ്വന്തം ദേശത്ത് മാനസികമായും സാമൂഹികമായും നിത്യജീവിതത്തിൽ ഫ്യൂഡൽ ഭാഷാ വാക്കുകളിൽ അടിച്ചമർത്തൽ നേരിടും.


'പ്രസിദ്ധനായ കവി' / 'celebrated poet' എന്നൊക്കെയുള്ള പരിഗണന, കുമാരൻ ആശാൻ എഴുതിയ കവിതകൾ വായിക്കുന്നവരിൽ ചിലരിൽ പലവിധ ആരാധനാഭാവവും ബഹുമാനവും ഉളവാക്കിയേക്കാമെങ്കിലും, എത്രപേർ ഈ വിധ കവിതകൾ അന്ന് കുമാരനാശാന്റെ സ്വന്തം വീട്ടനടുത്ത് വായിച്ചിട്ടുണ്ടാവും എന്നത് ഒരു ചോദ്യമാണ്. നായർമാർ മുതൽ മുകളിൽ ഉള്ളവർ തരംതാഴ്ത്തിത്തന്നെയാവും സംബോധനയും പരാമർശിക്കലും നടത്തുക.


Sri. Cheruvari Govindan Shirastadarരുടെ / ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ കാര്യം നോക്കുക. ഈ ഷിരസ്ഥിദാർ എന്നവാക്ക് ഒരു കുടുംബപ്പേരാണ് എന്നുവരെ ചിന്തിക്കുന്നവർ കാണാം. എന്നാൽ ഷിരസ്ഥിദാർ എന്ന വാക്ക് ജില്ലാ ഭരണത്തിലെ കലക്ടർക്ക് തൊട്ടുകീഴിൽ ഉള്ള ഒരു വൻ അധികാരമുള്ള പദവിയാണ് എന്നാണ് മനസ്സിലാക്കുന്നത്.


ഈ ആളും ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യത്താൽ വളർന്ന വ്യക്തി തന്നെയെന്ന് അനുമാനിക്കാം.


QUOTE:


The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery

നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.

END OF QUOTE


Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ വൻകിടക്കാർക്ക് തിരുവിതാംകൂർ രാജ്യത്തിലെ കാര്യങ്ങൾ അറിവില്ല എന്ന് വ്യക്തം. കമ്മറ്റികൂടി നാരായണ ഗുരുവിനെ നേതാവാക്കാൻ തയ്യാറാവുമ്പോഴും, ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടുള്ളവർ കമ്മറ്റിയിൽ ഇല്ലതന്നെ. അതേ സമയം നാരായണ ഗുരു, വെറും നാണുവെന്ന യുവാവായിരുന്ന പ്രായത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ യാത്രചെയ്യുകയും ജീവിക്കുകയും, (ചിലപ്പോൾ) തൊഴിൽ ചെയ്യുകയും, ചെയ്ത വ്യക്തിയാണ്.


ബൃട്ടിഷ്-ഇന്ത്യയിൽ ഈഴവ പ്രസ്ഥാനത്തിന്റെ അവകാശവാദങ്ങൾക്കും സാമൂഹിക പരിവർത്തന പരിപാടികൾക്കും പ്രസക്തിയില്ല എന്ന് ഗുരുവിന് വ്യക്തമായി അറിവും ഉണ്ടായേക്കാം. ബ്രാഹ്മണ ക്ഷേത്രങ്ങളിൽ അതിക്രമിച്ചു കയറാൻ തീയർക്ക് അനുവാദമില്ല എന്നത് ശരിയാണെങ്കിലും, മറ്റ് വിധ യാതോരു നിയമപരമായ അടിച്ചമർത്തലും തീയർ അനുഭവിക്കുന്നില്ലതന്നെ. അതേ സമയം നാരായണ ഗുരുവിന്റെ പ്രശസ്തിതന്നെ, ഈഴവർക്കായി ബ്രാഹ്മണമത ക്ഷേത്രത്തിന്റെ പകർപ്പുകൾ ബ്രാഹ്മണരുടെ യാതോരു സമ്മതവും ഇല്ലാതെ ഉണ്ടാക്കിയെന്നുള്ളതാണ്. ഈ ചെയ്തിയും വടക്കേ മലബാറിലെ തീയരുടെ സാമൂഹിക പുരോഗതിയുമായി എന്താണ് ബന്ധം എന്നത് ഇന്നും വ്യക്തമല്ല എന്നാണ് തോന്നുന്നത്.


മാത്രവുമല്ല Tellicherryയിലെ തീയരിൽ ചിലരെങ്കിലും മൂന്നോ നാലോ തലമുറകളോളം, ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശം ഏറ്റവർ ആയിരിക്കാം. അവരിൽ മിക്കവർക്കും അതിന്റെ ഗുണം ശരീര പ്രകൃതത്തിലും ഇങ്ഗ്ളിഷ് ഭാഷാ ക്ളാസിക്കൽ സാഹിത്യ പരിജ്ഞാനത്തിലും സാമൂഹിക അന്തസ്സിലും മാനസിക വ്യക്തിത്വത്തിലും ലഭിച്ചിരിക്കാം.


ഇതാണ് വാസ്തവമെങ്കിൽ, അവരുടെ ഇടയിൽപോയി നേതാവകാൻ പദ്ധതിയിടുന്നത്, ബുദ്ധിമോശം തന്നെയാവും. വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ടുന്ന കാര്യമാണ് Tellicherryയിലെ തീയർക്കിടയിലെ വിധ്വംസക (subversive) പ്രവണതകളും ലക്ഷ്യങ്ങളും ഉള്ളവരുടെ ക്ഷണം.


ശാരീരികമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും സാമൂഹിക പദവി പ്രകാരവും Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർ നാരായണ ഗുരുവിനേക്കാൾ ഉയരത്തിലുള്ളവർ ആവും.


USAയിലെ കറുത്തവർഗ്ഗക്കാർ ഇന്ത്യയിലെ ഒരു കീഴ് ജാതി നേതാവിന്റെ കാര്യം കേട്ടറിഞ്ഞ്, ആ വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നുംതന്നെയില്ലാതെ അവരുടെ നേതാവാകാനായി യുഎസ്സ്ഏയിലേക്ക് ക്ഷണിച്ചാൽ ഏതുവിധാമാവും എന്ന് ചിന്തിക്കുക.


Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർക്ക് യഥാർത്ഥത്തിൽ കാര്യമായ യാതോരു സാമൂഹിക അടിച്ചമർത്തൽ അനുഭവമോ, മാനസിക അധമമനോഭാവത്തിന്റെ ആവശ്യകതയോ ഇല്ലതന്നെ. കാരണം, അവർക്ക് മുകളിൽ ഉള്ളത് ഇങ്ഗ്ളിഷുകാരാണ്. ഇങ്ഗ്ളിഷുകാർ അതി കഠിനായി വർണ്ണവിവേചനവും മറ്റും കാട്ടിയാൽ തന്നെ, അവ വെറും ഒരു മധുരാനുഭവം മാത്രമായിരിക്കും. ഇങ്ഗ്ളിഷുകാരോട് ഒട്ടിയൊട്ടിനിൽക്കാനേ ഈ വിധ അതിമധുരമായുള്ള വർണ്ണവിവേചനം പ്രചോദനം നൽകുള്ളു.


എന്നാൽ നായരുടേയോ, വാര്യരുടേയോ നമ്പൂതിരിയുടേയോ വീട്ടിലെ ഒരു പണിക്കാരൻ വന്ന് വെറും പേരും, എന്താനെ, ഓൻ, എടാ, ഇഞ്ഞി, ഒരുത്തൻ, ഓൻ, ഓള് തുടങ്ങിയ വാക്കുകളിൽ പരാമർശിക്കുന്നതോ സംബോധന ചെയ്യുന്നതോ അനുഭവപ്പെട്ടാൽ, ഈ വിധ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർ ആ വഴിക്ക് പിന്നെ ജന്മത്തിൽ പോകില്ലതന്നെ.


ഈ വിധ തീയ പ്രമാണിമാർക്ക് Tellicherryക്ക് പുറത്തായുള്ള ഉൾനാട്ടിലെ തീയരെ സാമൂഹികമായി വളർത്തണമെങ്കിൽ, അവർക്കും ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കാനുള്ള ഒരു ചുറ്റുപാടുണ്ടാക്കാനായി കമ്മറ്റികൂടിയാൽ മതിയാകും. അതിന് അവർ ജന്മത്തിൽ കമ്മറ്റികൂടുകയോ പദ്ധതിയിടുകയോ ചെയ്യില്ല. കാരണം, ഇങ്ങിനെ ചെയ്താൽ ഉൾനാടുകളിൽ ജന്മികളോട് വൻ ഭക്തിയും സ്നേഹവും നിലനിർത്തുന്ന അടിമ ജനംപോലുള്ള കൊടുവാൾ തീയരുടെ മക്കൾ സാമൂഹികമായി വളർന്നവരും.


ഫ്യൂഡൽ ഭാഷയിൽ ഇത് സ്ഫോടനാത്മകമായ വ്യക്തിത്വ വീർപ്പിക്കൽ ആയി പരിണമിക്കും. ഏട്ടാ, ഏച്ചീ, ഇങ്ങള്, ഓര്, ഓല് എന്നെല്ലാം വാക്കുകളിൽ ഈ പുതിയ തീയ പ്രമാണിമാരെ നിർവ്വചിക്കുന്ന കൊടുവാൾ തീയരുടെ മക്കൾ വളർന്നാൽ, അവർ പിന്നെ ഉപയോഗിക്കുന്ന തത്തുല്യമായ വാക്കുകൾ വെറും പേരും, ഓൻ, ഓള്, പോടാ, പോടി, എടാ, എടി, നീ ആരാ? / ഇഞ്ഞി ആരാ? തുടങ്ങിയവയാവാൻ സാധ്യതയേറും. ഇവ ഉറക്കത്തിൽ കാണുന്ന ഭീകരസ്വപ്നങ്ങളിലെ ക്ഷണികമായിമിന്നിമായുന്ന കാര്യങ്ങൾ അല്ല, മറിച്ച് ദിവാസ്വപ്നങ്ങളിൽ കയറി പടർന്നൊഴുകുന്ന പർവ്വതാഗ്നിപ്രവാഹം തന്നെയാണ്. പ്രമാണിയും ഭാര്യയും മക്കളും എല്ലാം സാമൂഹികമായി വെന്ത് ദ്രവിച്ചുപോകും.


അതേ സമയം വടക്കേ മലബാറിലെ ഒട്ടുമിക്ക തീയരും അന്ന് കേട്ടിട്ടുകൂടിയില്ലാത്ത, തിരുവിതാംകൂറിലെ ഒരു സാമൂഹിക പരിഷ്കരണ പ്രവർത്തകനെ Tellicherryയിൽ ഇറക്കുമതിചെയ്ത്, ബ്രാഹ്മണമത ക്ഷേത്രം പണിത്, മരുമക്കത്തായ തീയരെ ഈ അമ്പലത്തെ അവരുടെ ആരാധനാ കേന്ദ്രമായി പരിചയപ്പെടുത്തിയാൽ, സാമുദായിക നേതൃത്വമാണ് വന്നുചേരുക.


QUOTE:

The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery

നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.


END OF QUOTE


നാരായണ ഗുരുവിന് കുമാരനാശാൻ നൽകിയ റിപ്പോട്ടിൽ കാര്യമായ പിശകുണ്ടായിരുന്നു. കുമാരനാശാൻ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയത് Tellicherryയിലെ ഇങ്ഗ്ളിഷ് ഭരണം നിലനിർത്തിയ സാമൂഹികാന്തരീക്ഷത്തിലെ ചില തീയ ഉദ്യോഗസ്ഥരുടേയും മറ്റ് പ്രമാണിമാരുടേയും നിലവാരമാണ്. എന്നിരുന്നാലും, ഉൾനാടുകളിലും മൊത്തമായി എടുത്താൽ, തിരുവിതാംകൂറിലെ ഹീന ജനക്കൂട്ടങ്ങൾ അനുഭവിച്ചിരുന്ന ധാരുണമായ അവസ്ഥാവിശേഷം വടക്കേ മലബാറിൽ നിലനിന്നിരിക്കില്ല. ഇതിനെക്കുറിച്ച് ഇപ്പോൾ വിശദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നില്ല.


ഇതുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാരന്റെ ജീവിതത്തിൽ നിന്നും ഒന്ന് രണ്ട് അനുഭവങ്ങൾ പറയാം. ഏതാണ്ട് 1980-82 കാലത്ത്, Trivandrumത്ത് നിന്നും കോളെജിൽ കൂടെ പഠിക്കുന്ന നായർ സമുദ്ധായക്കാരനായ ഒരു ആൾ Tellicherryയിൽ ഉള്ള ഈ എഴുത്തുകാരന്റെ ഒരു കുടുംബവീട്ടിൽ വന്നു. അന്ന് അവിടെ ഒരു വിവാഹം നടക്കുകയായിരുന്നു. അവിടെ കണ്ട ആളുകളെ കണ്ട് ഈ ആൾക്ക് ഈ എഴുത്തുകാരനും ഒരു ഉന്നത ജാതി ആൾ ആണ് എന്ന തോന്നൽ വന്നു എന്ന് തോന്നുന്നു. വ്യക്തികളിൽ മിക്കുവരും വൻ വെളുപ്പ് നിറം ഉള്ളവർ. പോരാത്തതിന്, സ്ത്രീകളിൽ വൻ വ്യക്തിത്വം. ഇത് പഴയകാല മരുമക്കത്തായവും ആയി ബന്ധപ്പെടുത്താം. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ജനിച്ച് വളർന്നുവന്നവരാണ് മദ്ധ്യവയസ്ക്കരായുള്ള ഈ സ്ത്രീകൾ.


അതേ സമയം ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ഈഴവർക്ക് ഈ വിധമുള്ള ഒരു വ്യക്തിത്വം വൻ പണക്കാരിൽ പോലും ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഇന്ന് ഈ വിധ കാര്യങ്ങളിൽ കാര്യമായ കലർപ്പ് വന്നിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


മറ്റൊരു അനുഭവം Quilonൽ ഏതാണ്ട് 1977ന് ചുറ്റുപാടിൽ ഒരു നായർ കുടുംബക്കാർ നൽകിയ വാടക വീട്ടിൽ താമസിക്കുന്ന അവസരത്തിൽ ആയിരുന്നു. വീട്ടുടമസ്ഥ ഒരു വിധവയായ സ്ത്രീയായിരുന്നു. ചില അവസരങ്ങളിൽ CPS ആ സ്ത്രീയുടെ വിട്ടിൽ ഇരുന്നു അവരോട് സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം വീട്ടുടമയുടെ ബന്ധുവായ ഒരു സ്ത്രീ അവിടെ വന്നു. അന്ന് Quilonൽ ആകെ ജാതീയമായ ഭാവങ്ങൾ നിറഞ്ഞുനിന്നിരുന്നു. ഈ വീട്ടുടമസ്ഥ സ്ത്രീയും വൻ നായർ ഭാവമുള്ള ആളാണ്. വിരുന്നുവന്ന സ്ത്രീയും വീട്ടുടമസ്ഥ സ്ത്രീയം CPSസും ഒന്നിച്ചിരുന്ന സംസാരിക്കുന്നു. വിരുന്നുവന്ന സ്ത്രീ തന്റെ Tellicherryയിലെ ജീവിതാനുഭവങ്ങൾ പറയുകയാണ്. CPSസും ഒരു നായർ സ്ത്രീയാണ് എന്ന രീതിയിൽ ആണ് സംസാരം നീങ്ങന്നത്. ഈ വിധം ഒരു വാചകം ആ ആൾ പറഞ്ഞു.


'അവിടുള്ള തീയർമാർ നമ്മളെപ്പോലെ (നായർമാരെപ്പോലെ) തന്നെയാണ്.'


ഈ വാചകവും മലബാറിലെ ഒരു വളരെ ചെറിയ പ്രദേശത്തുകണ്ട കാര്യമാണ്. പൊതുവായുള്ള ഒരു ആധികാരികമായ നിരീക്ഷണമല്ലതന്നെ.


തിരുവിതാംകൂറിൽ വളരെ അടിമപ്പെട്ടുകിടക്കുന്ന ആളുകളുടെ നേതാവിന് മലബാറിലെ 'സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായവും' ആയ ഒരു സമൂഹത്തിൽ എന്ത് നേതൃത്വമാണ് നൽകാൻ ആവുക എന്ന് നാരായണ ഗുരു ചിന്തിച്ചിരിക്കാം. ഇദ്ദേഹം ദിവ്യനാണ് എന്നത് വാസ്തവമെങ്കിലും, അദ്ദേഹവും മനുഷ്യൻ മാത്രമാണ് എന്നതും ഓർക്കേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യർക്കും ഉള്ള എല്ലാവിധ മാനസിക ഭാവങ്ങളും സങ്കോചങ്ങളും അദ്ദേഹത്തിലും ഉണ്ടാവില്ലേ?


Tellicherryയിലെ വിധ്വംസകപ്രവർത്തകർ ഇദ്ദേഹത്തെ വീണ്ടും പോയി വിളിക്കേണ്ടിവന്നിരുന്നു എന്നുകാണുന്നു. ഈ വിധം പോയത് ആരാണ് എന്ന് അറിയില്ല. എന്നാൽ എത്രപ്രാവശ്യം പോകാനുംമറ്റും പറ്റുന്നവർ തന്നെയാണ് ഈ കൂട്ടർ. തിരുവിതാംകൂറിലെ സാമൂഹിക തടസ്സങ്ങൾ ഇക്കൂട്ടരെ ബാധിക്കില്ലതന്നെ. കാരണം, ഇവർ ബൃട്ടിഷ്-ഇന്ത്യയിലെ പൌരന്മാരാണ്. അതിനാൽതന്നെ മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ സംരക്ഷണം ഇവർക്ക് തിരുവിതാംകൂറിലും ലഭിക്കും. Trivandrumത്ത് ബൃട്ടിഷ്-ഇന്ത്യൻ Residentറ്റിന്റെ സാന്നദ്ധ്യം നിലനിൽക്കുന്നുണ്ട്താനും.


സാമ്പത്തികമായും ഇവർക്ക് തിരുവിതാംകൂറിലേക്ക് ഉള്ള യാത്രാ ചിലവ് ഒരു വൻ ചിലവ് ആവില്ലതന്നെ. അതേ സമയം മലബാറിലെ ഭൂജന്മികൾക്കടിയിൽ പെട്ടുകിടക്കുന്ന കൊടുവാൾ തീയർക്ക്, വെറും ഒരു പത്തു മൈലുകൾക്ക് അപ്പുറം യാത്ര ചെയ്യാൻ തന്നെ വൻ ബദ്ധപ്പാടിയിരുന്നിരിക്കാം.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page