top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ ചേർത്തെഴുതിയതിനെക്കുറിച്ച്👉👇

ബ്രഹ്മാണ്ഡത്തെ പിടിച്ച് കുലുക്കാൻ മാത്രം ശക്തി മന്ത്രങ്ങൾക്ക് ഉണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ വിധ നിഗൂഢ നൈപുണ്യങ്ങളിൽ പരിശീലനം ലഭിച്ച ആളാവാം ശ്രീ നാരായണ ഗുരുവെന്ന് ധരിക്കാം. കാരണം, ആ വിധമുള്ള വിജ്ഞാന വിഷയങ്ങളിൽ പഠനം നടത്തിയിട്ടുണ്ട് എന്ന രീതിയിൽ തന്നെയാണ് എഴുതിക്കാണപ്പെടുന്നത്. മാറാ രോഗങ്ങൾ വരെ ഇദ്ദേഹത്തിന് മാറ്റാൻ കഴിവുണ്ടായിരുന്നു എന്ന് എഴുതിക്കാണുന്നു. പോരാത്തതിന്, മരണം സമാധിയായിരുന്നു എന്നും എഴുതിക്കാണുന്നു.


എന്താണ് സമാധിയെന്ന് വ്യക്തമായി അറിയില്ല.


ഇതുമായിയുള്ള യാതോരു കാര്യത്തിനേയും ചർച്ചക്കെടുക്കുന്നില്ല. എന്നാൽ ഇത്രമാത്രം വൻ മാനസിക ഔന്നിത്യം ഉള്ള നേതാവ് ഉള്ളപ്പോൾ എന്തിനാണ് ബൃട്ടിഷ്-ഇന്ത്യയിൽ കയറാനും അവിടുള്ള തീയരെ തങ്ങളുടെ സാമൂഹിക നിർവ്വചനത്തിൽ പെടുത്താനുമായി ഈഴവർ മിനക്കെട്ടത് എന്നതാണ് മനസ്സിൽ കയറുന്ന ആലോചന.


ഡോ. പൽപ്പുവിനെക്കുറിച്ച് വിക്കീപീഡിയിൽ വായിച്ചപ്പോൾ, ആൾ ഒരു മഹാ വ്യക്തിയും സാമൂഹിക പ്രവർത്തകനും, ശാസ്ത്രജ്ഞനും പകർച്ചവ്യാധികൾക്ക് എതിരായി പോരാടിയ വ്യക്തിയും ഇങ്ഗ്ളണ്ടിലെ റാണിയുടെ ശ്രദ്ധവരെ ലഭിച്ച ആളാണെന്നും മറ്റും കാണുന്നു. കുറച്ചുകാലം ഇങ്ഗ്ളണ്ടിൽ പഠിച്ചിരുന്നു.


ഡോ. പൽപ്പുവിന്റെ കാര്യവും ഗാന്ധിയുടേയും നെഹ്റുവിന്റേയും കാര്യംപോലെതന്നെ. എന്നാൽ ചില ഗൌരവമായ വ്യത്യാസങ്ങൾ ഉണ്ട് താനും.


ചിത്രങ്ങൾ നോക്കി ആളുടെ ശാരീരിക വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ കൃത്യത ഉണ്ടാവില്ലതന്നെ. എന്നാൽ പൽപ്പുവിന്റെ ചിത്രത്തിൽനിന്നും അതിൽ കാണുന്ന മുഖഭാവത്തിൽ നിന്നും Tellicherryയിൽ ഇങ്ഗ്ളിഷ് സംവിധാനങ്ങളുടെ സ്വാധീനം ലഭിച്ച വ്യക്തികളിൽ കാണപ്പെട്ടിരുന്ന ഔന്നിത്യഭാവം കാണുന്നില്ലാ എന്നാണ് പറയാൻ തോന്നുന്നത്. എന്നാൽ വേഷത്തിൽ കാണുന്നത് വാക്ക് കോഡുകളിൽ ബ്രാഹ്മണത്വം സ്വരൂപിക്കാനുള്ള ശ്രമം തന്നെയാണ്. തലയിൽ കെട്ടുകാണുന്നുണ്ട്. സാമൂഹിക പദവിയാണ് പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.


ഇതിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാനാവും. എന്നാൽ ഇതിനുള്ള ഉത്തരത്തിൽ നിന്നും തന്നെ തിരുവിതാംകൂറിൽ വൻ ആദ്ധ്യാത്മിക ഗുരുവിന്റെ അനുയായി ആയിട്ടും ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം Tellicherryയിൽ തീയർക്ക് നൽകിയ ഗുണമേന്മ ലഭിക്കാൻ ആയില്ല എന്നതാണ് പ്രസ്താവ്യമായ കാര്യം.


ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം ഫ്യൂഡൽ ഭാഷയിലെ നീ, നിന്റെ, അവൻ, അവന്റെ, എടാ, എന്താടാ തുടങ്ങിയ അതി ഗംഭീര സ്നേഹവാത്സല്യപ്രകടന വാക്കുകളുടെ പ്രഹരത്തിൽ നിന്നും പൽപ്പുവിനേയും മറ്റു ഈഴവരേയും മോചിതരാക്കിയില്ല എന്നുവേണം മനസ്സിലാക്കാൻ.


പൽപ്പുവിനെക്കുറിച്ച് പറയുമ്പോഴും, വൻ കുടുംബക്കാരനാണ് എന്നും, അച്ഛനും അമ്മയ്ക്കും വൻ വ്യക്തി നാമങ്ങളാണ് ഉണ്ടായിരുന്നത് എന്നുമൊക്കെക്കാണുന്നു. ഈ മൂന്നു കാര്യങ്ങളും യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ സാധാരണ ഈഴവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടകാര്യമല്ല എന്നു തോന്നുന്നു. എന്നാൽ, ഇന്ന് വ്യക്തിയേയും ആ ആളുടെ കുടുംബ ബന്ധങ്ങളേയും വാനോളം പുകഴ്ത്തിത്തന്നെ പരിചയപ്പെടുത്തേണ്ടത് ഫ്യൂഡൽ ഭാഷാ കോഡുകളിലെ ഒരു ആവശ്യംതന്നെയാണ്.


QUOTE from Wikipedia: ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽ‌പു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ടയിൽ. സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ ഭഗവതീ പത്മനാഭൻ ...........................അമ്മ അയിക്കരവിളാകം തോപ്പിൽ വീട്ടിൽ മാതപ്പെരുമാൾ.... .


ഇന്ത്യൻ സിനമാ സുപ്പർ താരങ്ങൾ തനി ധരിദ്രവാസിയായി അഭിനയിക്കുമ്പോഴും, വൻ വിലപിടിപ്പുള്ള വസ്ത്രങ്ങളിൽ ചെറിയ തോതിലുള്ള അഴുക്കും കീറലും ചേർത്താണ് അഭിനയിക്കുക. അങ്ങിനെയല്ലാതെ, പട്ടിണികിടന്നും ഭാഷാകോഡുകളുടെ അടിയിൽപ്പെട്ടും കുറുച്ചുനാൾ ശരീരം ശരിക്കും ശോഷിപ്പിച്ചും, വില കുറഞ്ഞ നിലവാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചും തനി ദരിദ്രവാസി ആയിത്തന്നെ അഭിനയിച്ചാൽ, ഭാഷാ കോഡുകളിൽ സുപ്പർ താരത്തിന്റെ ഇമെജിന് വൻ പോറൽ ഏൽക്കാം.


ഇതൊക്കെ മനസ്സിലാക്കിത്തന്നെവേണം കീഴ് ജാതിക്കാരനായ വൻ സാമൂഹിക പരിഷ്ക്കർത്താവിനേയും പരിചയപ്പെടുത്തേണ്ടത്.


പൽപ്പു പഠനത്തിനായി മെഡ്രാസ് പ്രസിഡൻസിയിൽ ആണ് ജീവിച്ചത്. മെഡ്രാസ് പ്രസിഡൻസി മറ്റൊരു രാജ്യമാണ് എന്ന ബോധം ഈ വിധ ആളുകളുടെ ചരിത്രങ്ങൾ എഴുതുന്നവർക്ക് ഇല്ലാ എന്നാണ് തോന്നുന്നത്. പൽപ്പുവിന് ലഭിച്ച എല്ലാ വിധ ഗുണമേന്മയുള്ള സാമൂഹിക അനുഭവങ്ങളും ഇങ്ഗ്ളിഷ് ആളുകളിൽ നിന്നുമാണ് ലഭിച്ചത് എന്നത് വിക്കീപീഡിയ ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈ കാര്യം എവിടേയും എടുത്ത് പറയുന്നില്ലതന്നെ.


ഈ പൽപ്പുവിനെക്കുറിച്ച് ഈ എഴുത്തിൽ സൂചിപ്പിക്കേണ്ടിവന്ന കാര്യം കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളിൽ Social History of India എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരൻ തീയർ രണ്ടുകൂട്ടരും ഈഴവരാണ് എന്ന് എല്ലായിടത്തും എഴുത്തിച്ചേർത്തതുപോലുള്ള ഒരു കാര്യം ഈ ആളും ചെയ്തതായി കണ്ടതിനെ പരാമർശിക്കാനാണ്. .


പൽപ്പു ഡോക്ടർ ആണ് എന്ന് പറയുമ്പോൾ, ഇന്നുള്ള MBBS അല്ല എന്ന് പ്രത്യേകം പറയേണ്ടിയരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്പലതും പറയാനുണ്ടെങ്കിലും അവയിലേക്ക് ഇപ്പോൾ പോകുന്നില്ല.


പൽപ്പു മെഡ്രാസ് പ്രസിഡൻസി സർക്കാരിന് കീഴിൽ തൊഴിൽ ചെയ്ത അവസരത്തിൽ, മലബാറിലെ തീയരിലെ ഉദ്യോഗസ്ഥരുമായും മറ്റ് സാമൂഹിക ഉന്നതങ്ങളിൽ പെട്ടവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. ഈ കാര്യത്താൽ ഈ ആൾക്കും താനും തീയ്യനാണ് എന്നും, ഈഴവൻ എന്ന മേൽവിലാസം ഒരു കുറച്ചിലാണ് എന്നും തോന്നിക്കാണും എന്നത് ഏതാണ്ട് തീർച്ചയാണ്.


ഇങ്ഗ്ളണ്ടിൽ പോയി കുറച്ചുകാലം തങ്ങിയ ഈ ഉപദ്വീപിലെ, എന്നാൽ, ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുമുള്ള, മിക്ക ആളുകളിലും അന്ന് കണ്ട ഒരു പെരുമാറ്റ പ്രതിഭാസമാണ്, തിരിച്ച് ഉപദ്വീപിലേക്ക് വന്നാൽ, സ്വന്തം രാജ്യം വിട്ട് നേരെ ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുകയും അവടെ നിന്നും ബൃട്ടിഷ്-ഇന്ത്യയെ കൈവശപ്പെടുത്തനായി വൻ കപട വിപ്ളവ കൊടിയും മൈതാന പ്രസംഗങ്ങളും മറ്റും നടത്തുക എന്നത്. ഗാന്ധിയും നെഹ്റുവും മറ്റും ഈ പാതയിൽ നിൽക്കുന്നവരാണ്. ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് അവിടം പിടിച്ചെടുക്കുക.


പൽപ്പുവും ഈ വിധം പോലൊക്കെ ചിലതൊക്കെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത് ബൃട്ടിഷ്-മലബാറിൽ തീയരുടെ ഇടയിൽ തികച്ചും അനാവശ്യമായ ഒരു സാമൂഹിക പരിവർത്തനം എന്ന രീതിയിൽ ഒത്തുക്കേണ്ടിവന്നു. കാരണം ഗാന്ധിയും നെഹ്റുവും സാമ്പത്തിക ശേഷിയുള്ളവരും ഉയർന്ന ജാതിക്കാരും ആണ്. പൽപ്പു കീഴ് ജാതിക്കാൻ ആണ്. ധനവാൻ അല്ലതന്നേയും. എന്നാൽ താനും തീയൻ ആണ് എന്ന കണ്ടെത്തൽ തന്നെ വൻ മാനസിക ഉന്മേഷം നൽകിയിരിക്കാം.


പൽപ്പുവും കൂട്ടരും തിരുവിതാംകൂർ രാജ്യത്തിലെ കുറേ ഈഴവരുടെ ഒപ്പുകൾ ശേഖരിച്ച്, തങ്ങൾക്ക് ഉയർന്ന സർക്കാർ തൊഴിലിൽ ചേരാൻ അനുവാദം നൽക്കണം എന്ന ഒരു ഹരജി രാജാവിന് സമർപ്പിച്ചിരുന്നു. ആ ഹരജിയുടെ പേര് Ezhava Memorial എന്നാണ് എന്ന് തോന്നുന്നു. ഇത് എഴുതിയത് പൽപ്പുവാണ് എന്ന് തോന്നുന്നു. ഈ ഹരജി ഈ എഴുത്തുകാരൻ (ഞാൻ) കണ്ടിട്ടില്ല. എന്നാൽ അതിൽ നിന്നും ഉദ്ദരിച്ച ചില വാക്യങ്ങൾ കാണുകയുണ്ടായി.


QUOTE: ''When the two most numerous classes in the Stale, viz., the Nairs and the Tiyas, have learnt to recognise the claims of each other and asked for a due share in the service of the State, Government have pointed out the former as being opposed to the interests of the latter." END OF QUOTE.


QUOTE: He (Palpu) exploded the myth of Nair opposition and asserted that the memorial of 1891 'showed unmistakably that the other classes were in sympathy with the Tiyas" END OF QUOTE.


രണ്ടാമത്തെ ഉദ്ദരണി, ആദ്യത്തേതിനെ പരാമർശിക്കുന്ന വാക്യങ്ങൾ ആണ്. അവ രണ്ടും THE HISTORY OF FREEDOM MOVEMENT IN KERALA എന്ന കേരള സർക്കാർ പ്രസിദ്ധീകരണത്തിൽ കണ്ടതാണ്. ഈ പുസ്തകത്തിന്റെ പേര് തന്നെ ശുദ്ധ നുണയോ, അതുമല്ലെങ്കിൽ തെറ്റായ ചരിത്രവിവരം പകർത്തുന്നതോ ആണ്. തിരുവിതാംകൂർ സ്വതന്ത്രരാജ്യം തന്നെയായിരുന്നു. 1947ൽ ആ രാജ്യത്തിന് സ്വതന്ത്ര അവസ്ഥ നഷ്ടപ്പെടുകയാണ് ചെയ്തത്.


ഈ മുകളിൽ നൽകിയ രണ്ട് ഉദ്ദരണികളിലും ഈഴവർ എന്ന വാക്കിന് പകരം Tiya (തീയ) എന്നാണ് എഴുതിക്കാണുന്നത്. ഇത് ഒരു വൻ തിരിമറിയാണ് എന്ന് തോന്നുന്നു. തിരുവിതാംകൂറിൽ ഈഴവരുടെ കാര്യം പറയുന്ന എഴുത്തിൽ ഈഴവർക്ക് മലബാറിലെ തീയരുടെ മേൽവിലാസം ആണ് നൽകിക്കാണുന്നത്. വെറും നിസ്സാരം എന്ന് തോന്നാവുന്ന ഒരു തിരിമറിയിലൂടെ ഒരു ജനക്കൂട്ടത്തിന്റെ മേൽവിലാസവും പാരമ്പര്യവും പൈതൃകവും മറ്റൊരു ജനക്കൂട്ടത്തിന്റേതുമായി കുഴച്ചിടുന്നു.


യഥാർത്ഥത്തിൽ, ശ്രീ നാരായണ ഗുരുവിനും പൽപ്പുവിനും കുമാരനാശാനും, മറ്റ് സ്വമികൾക്കും മറ്റും കീഴ്ജനത്തിനെ ഉന്നമനപ്പെടുത്താൻ ഏറ്റവും എളുപ്പമായ മാർഗ്ഗം അവരെ ഇങ്ഗ്ളിഷ് പഠിപ്പിക്കക എന്നതാണ്. മാത്രവുമല്ല, നീ, അവൻ, അവൾ തുടങ്ങിയ വാക്കുകൾ ഈ വിധ അടിമപ്പെട്ടുകിടക്കുന്നവരുടെ മേൽ ഉപയോഗിക്കാതിരിക്കുക. അവർക്ക് മേദക്ഷയവും ശാരീരികവും മാനസികവും മറ്റുമായ ദ്രവിക്കലും നൽകുന്ന വാക്ക് കോഡുകൾ അവരുടെ വ്യക്തിത്വത്തിൽ നിന്നും അപ്രത്യക്ഷമായാൽതന്നെ വ്യക്തിയിൽ വൻ മാറ്റം വന്നുകാണും.


പൽപ്പുവിന് ഇങ്ഗ്ളിഷ് അറിയാം എന്ന് വ്യക്തം തന്നെ. എന്നാൽ ഈ ആൾ, സാമൂഹികമായി കീഴിൽ പെട്ടവരോട് ഇങ്ഗ്ളിഷ് പഠിക്കാൻ ആഹ്വാനം ചെയ്തതായോ, അതുമല്ലെങ്കിൽ അവരുടെ മേൽ കീഴ്പ്പെടുത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കാതിരുന്നതായോ ആയി എവിടെയങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല.


തിരുവിതാംകൂർ ഭരണം ഈഴവർക്ക് ഉയർന്ന സർക്കാർ തൊഴിലുകൾ നൽക്കാൻ തയ്യാറായില്ലതന്നെ. അതിന് സർക്കാർ കണ്ട് ന്യായീകരണം, ഈഴവർക്ക് അതിനായുള്ള മാനസിക ഉന്നമനം ഇല്ലാ എന്നതാണ്. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം തീയർക്ക് നൽകിയത്, വെറുതെയങ്ങ് നിലവാരം കുറഞ്ഞവർക്ക് കയറിക്കൂടി ഭരണയന്ത്രത്തെ കലക്കിമറിച്ച് നാറ്റിക്കാനുള്ള സൌകര്യം ആയിരുന്നില്ലതന്നെ. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിന്റെ ഔന്നിത്യങ്ങൾ നല്ലവണ്ണം പരിചയിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളെ തീയരിലും മറ്റും ആദ്യം സൃഷ്ടിച്ചതിന് ശേഷമാണ് അവർക്ക് സർക്കാർ സേവത്തിലെ ഉയരങ്ങളിലേക്ക് വാതിൽ തുറന്നുകൊടുത്തത്.


ആശയവിനിമയത്തിൽ സാമൂഹിക സമത്വം (eglitarianism) എന്നത് ഇങ്ഗ്ളിഷിന്റെ നൈസർഗ്ഗികമായ ഒരു സവിശേഷതതന്നെയാണ്. ഇത് മനസ്സിൽ ആവഹിച്ചെടുത്തിട്ടില്ലാത്ത ആൾക്ക് ഭരണയന്ത്രത്തിലെ അധികാരങ്ങൾ നൽകിയാൽ, ഇന്നത്തെ മലയാളം സംസാരിക്കുന്ന് ഉദ്യോഗസ്ഥരുടെ അഹംഭാവവും താന്തോന്നിത്തരവും കുരുട്ടുബുദ്ധിയും ആണ് ആ ആൾ പ്രകടിപ്പിക്കുക.


മാത്രവുമല്ല, മലബാറിൽ ബ്രാഹ്മണരും അവരുടെ കൈയ്യാളുകളായ നായർമാരും അടുങ്ങുന്ന ഭരണയന്ത്രം നിശ്ചലവും നിർവ്വീര്യവും ആയിരുന്നു. എന്നാൽ, തിരുവിതാംകൂറിൽ ആ യന്ത്രം തന്നെയാണ് ഭരണം നടത്തിയിരുന്നത്. മലബാറിൽ ബ്രാഹ്മണരുടെ പാരമ്പര്യ സ്ഥാനങ്ങളിൽ ഇങ്ഗ്ളിഷുകാരാണ് വന്നത്. ബ്രാഹ്മണർ ഫ്യൂഡൽ ഭാഷക്കാരും ഇങ്ഗ്ളിഷുകാർ പരന്ന വാക്ക് കോഡുകളുകൾ ഉള്ള ഭാഷക്കാരും ആയിരുന്നു. രണ്ടിനേയും ഒരേ നിലവാരത്തിൽ കാണാൻ പറ്റില്ലതന്നെ.


ശ്രീ നാരായണ പ്രസ്ഥാനം അനവധി കോളജുകളും സ്കൂളകുളും തുടങ്ങുകയും അവ നടത്തിപ്പോരുകയും ചെയ്യുന്നു. എന്നാൽ, അവിടെ പഠിപ്പിക്കുന്ന കാര്യങ്ങളും നിലവരങ്ങളും Tellicherryയിലും മറ്റും ഇങ്ഗ്ളിഷ് ഭരണം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന വിദ്യാഭ്യാസവും മാനസിക നിലവരവുമായി താരതമ്യം ചെയ്യാനേ ആവില്ലതന്നെ.


CPS 1930കളിൽ Tellicherryയിലെ സ്കൂളുകളിൽനിന്നും പിന്നീട് Brennen Collegeൽ നിന്നും പഠിച്ചതും, വായിച്ചതുമായ പുസ്തകങ്ങൾ ഈ എഴുത്തുകാരൻ ചെറുപ്പകാലങ്ങളിൽ വീട്ടിൽ നിന്നും കാണുകയും വായിക്കുകുയും ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ക്ളാസിക്കൽ എഴുത്തുകാരായ അനവധി പേരുടെ ഗ്രന്ഥങ്ങൾ. ഉദാ: Charles Dicken, Sir Walter Scott, William Thackeray തുടങ്ങി അനവധിപ്പേർ. CPS ബിരുദം എടുത്തത് Economicൽ ആയിരുന്നു. ഈ അക്കാഡമിക്ക് വിഷയും മിക്കവാറും പലവിധ വിഡ്ഢിത്തങ്ങളും മറ്റുമാകാം. എന്നിരുന്നാലും, പഠിച്ചത് ഇങ്ഗ്ളിഷിലാണ്. ഈ വിധ പഠനം കഴിഞ്ഞു വരുന്ന വ്യക്തിക്ക് പാരമ്പര്യ ഇങ്ഗ്ളണ്ടിലേയും ഇങ്ഗ്ളിഷ് ഭാഷയിലേയും ഭാവങ്ങൾ മനസ്സിൽ സ്വമേധയാ കയറിയിരിക്കും.


എന്നാൽ ഈ എഴുത്തുകാരൻ (ഞാൻ) ഏതാണ്ട് 1970 മുതൽ 1985 കാലം വരെ തിരുവിതാംകൂറിൽ ജീവിക്കുന്ന അവസരത്തിൽ ശ്രീ നാരായണ പ്രസ്ഥാനക്കാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരേയും പഠിച്ചിറങ്ങിയവരേയും വളരെ അടുത്ത് നിന്നു കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചിരുന്നു. പൊതുവായി പറയുകയാണെങ്കിൽ ഈ കൂട്ടർക്ക് CPSന് ഇങ്ഗ്ളിഷ് ഭരണത്തിന്റെ വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ച ഇങ്ഗ്ളിഷ് പ്രാവീണ്യത്തിന്റേയോ പാഠപുസ്തകങ്ങളുടേയോ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്റേയോ ചെറിയ ഒരു അംശം പോലും കേട്ടറിവു പോലും ലഭിച്ചിരുന്നില്ല. ഈ വിധം ഉള്ളവരെയാണ് ഉദ്യോഗസ്ഥപ്രസ്ഥാനത്തെ ഏൽപ്പിക്കാൻ ഈഴവ പ്രസ്ഥാനം ആവശ്യപ്പെട്ടത്. അതിന് അവർ തങ്ങളുടെ മേൽവിലാസം, മലബാറിലെ തീയരിൽഉള്ള വൻ ഇങ്ഗ്ളിഷ് നൈപുണ്യങ്ങൾ നേടിയതും ആ കാരണത്താൽ ബൃട്ടിഷ്-ഇന്ത്യൻ ഭരണയന്ത്രത്തിൽ ജോലിനേടിയവരുടേതുമായി കൂട്ടിക്കുഴയക്കുന്നു.


നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ള ഈ ഉപദ്വിലെ പല വ്യക്തികളും അവരുടെ വളരെ കീഴിൽ തൊഴിൽ ചെയ്യുന്നവരോട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ തയ്യാറാകില്ല. കാരണം, അത് ആ കീഴ് ജനത്തിൽ അസാധാരണ രീതിയിൽ ഉള്ള മാനസിക വളർച്ച നൽകും. അത് ഫ്യൂഡൽ ഭാഷകളിൽ വൻ ആപത്ത് ആണ് എന്ന് ഏത് വൻ സാമൂഹിക പരിഷ്ക്കർത്താവിനും അറിവുള്ള കാര്യമാണ്. ജനം അങ്ങ് മാനസികമായി വളർന്നാൽ പിന്നെ സാമൂഹിക പരിഷ്ക്കർത്താവും മറ്റും അനാവശ്യമായി മാറും.


Aurobindo Ghoseനെക്കുറിച്ചുള്ള Wikipedia ലേഖനത്തിൽ ഈവിധം ഒരു വാക്യംകാണുന്നുണ്ട്


QUOTE: Young Aurobindo was brought up speaking English but used Hindustani to communicate with servants. END OF QUOTE.


തർജ്ജമ : ചെറുപ്പക്കാരനായ അരബിന്ധോവിനെ ഇങ്ഗ്ളിഷ് സംസാരിച്ചു കൊണ്ടാണ് വളർത്തിയത്. എന്നാൽ വീട്ടുവേലക്കാരോട് ഈ ആൾ ഹിന്ദുസ്ഥാനിയിൽ ആണ് സംസാരിക്കുക. തർജ്ജമയുടെ അന്ത്യം


വൻ സാമൂഹിക പരിഷ്ക്കർത്താവിന് ഈ വിധമുള്ള ഒരു പാരമ്പര്യ-ഭാഷാ സ്നേഹം കാണുന്നു. ഈ വിധമാണ് ഈ ഉപദ്വീപിൽ പൊതുവേ കാണപ്പെടുന്ന സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഉള്ളിലിരിപ്പ്.


Tellicherryയിൽ പൽപ്പുവും മറ്റ് ഈഴവ പ്രസ്ഥാനക്കാരും തീയരിൽ കണ്ട വൻ മാനസിക ഉന്നമനത്തിന് കാര്യമായ ആഴം ഇല്ലായിരിക്കും എന്നുള്ളതും വാസ്തവമായേക്കാം. കാരണം, അവർ പ്രാദേശിക ഫ്യൂഡൽ ഭാഷക്കാർ തന്നെയാണ്. ഇങ്ഗ്ളിഷുകാരല്ല.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page