top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ യാഥാർത്ഥ്യബോധത്തെ ബാധിക്കുന്നത്👉👇

ഓരോ തലമുറയ്ക്കും സാമൂഹികവും രാഷ്ടീയവും ചരിത്രപരവും ആയ യാഥാർത്ഥ്യം ആയി അനുഭവപ്പെടുക, അവർ ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ ആവാം.


ഈ എഴുത്തുകാരന്റെ വീട്ടിൽ ആദ്യമായി ഫോൺ വന്നത് 1980ൽ ആണ്. Trivandrumത്തുവച്ച്. അത് വീട്ടിൽ ലഭിക്കുക എന്നത് ഒരു വൻ ആശ്ചര്യകരമായ കാര്യമായിരുന്നു. ഇതിന് മുൻപ് ഫോൺ ചെയ്യണമെങ്കിൽ Post & Telegraphന്റെ ചില ഓഫിസുകളിൽ പോയി പണം അടച്ച്, പലപ്പോഴും ക്യൂ നിന്നുവേണം ഫോൺ ചെയ്യാൻ. എന്നാൽ മിക്ക ആളുകൾക്കും ഫോൺ ഇല്ലതന്നെ. പൊതുജനത്തിൽ പെട്ടവർക്ക് ഫോൺ നൽകുന്നത് പരിമിതപ്പെടുത്തണം എന്നുതന്നെയായിരുന്നു അന്നുള്ള ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ ഉള്ള തീരുമാനം. കാരണം ഫോൺ എന്നത് സാമൂഹിക അന്തസ്സിന്റെ വ്യക്തമായ ചിഹ്നം തന്നെയായിരുന്നു. കണ്ട അണ്ടനും അടകോടനും ഈ അന്തസ്സ് നൽകരുത്!


ഏതാണ്ട് ഇതേ കാലത്ത്, Quilonൽ ഒരു വീട്ടിൽ ഫോൺ ആദ്യമായി വന്ന അവസരം നേരിൽ കാണുകയുണ്ടായി. അതും ഒരു സർക്കാർ വേതനക്കാരന്റെ വീട്ടിലായിരുന്നു. അവിടെ അന്ന് ഒരു വളരെ ചെറിയ പ്രായം ഉള്ള കുട്ടിയുണ്ടായിരുന്നു. ആ കുട്ടിക്ക് ആ പ്രായത്തിൽതന്നെ ഫോൺ ഉപയോഗിച്ച് പരിചയം വന്നുകണ്ട്. എന്നുവച്ചാൽ, വളർന്നുവന്നപ്പോൾ, ഫോൺ എന്നത് ഒരു ആശ്ചര്യകരമായ ഉപകരണമായി അനുഭവപ്പെടില്ല.


ഇതുപോലെതന്നെയാണ് സാമൂഹിക കാഴ്ചകളും രാഷ്ട്രീയ അവകാശങ്ങളും മറ്റും. ഈ എഴുത്തുകാരൻ കാശ്മീർ പ്രശ്നം ഏതാണ്ട് 1970മുതൽ കേട്ടുതുടങ്ങിയതാണ്. ആ നാട്ടുകാർക്ക് തങ്ങൾ ഇന്ത്യാക്കാരാണ് എന്ന ബോധം ഇല്ലതന്നെ. പല വിപ്ളവങ്ങളും വളരെ ചെറിയ ശക്തികുറഞ്ഞ തീപോലെ എരിഞ്ഞടങ്ങുമായിരുന്നു. ചില വിപ്ളവകാരികളെ ഇന്ത്യ തൂക്കിക്കൊന്ന സംഭവങ്ങളും ഇന്ന് ഓർക്കുന്നു.


എന്നാൽ ഇന്ത്യയിൽ ഉള്ള ജനങ്ങൾക്ക്, കാശ്മീർ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന കാര്യം ചെറുപ്പം മുതൽ അറിവുള്ള കാര്യമാണ്. അങ്ങിനെയല്ലാ എന്ന് ആരെങ്കിലും പറഞ്ഞാൽ, ഇവിടുള്ള പാരമ്പര്യ കീഴ്ജനങ്ങൾ ഹിന്ദുക്കൾ അല്ലാ എന്ന് പറയുന്നതു പോലെ സ്ഫോടനാത്മകമായ അറിവായിമാറും. ഇത് ഒരിക്കലും അവർക്ക് സമ്മതിച്ചുകൊടുക്കാൻ ആവില്ല. എന്നാൽ അവരുടെ മനസ്സിലെ വിശ്വാസങ്ങളുടെ പ്രാമാണ്യത്തിന്റെ (authenticityയുടെ) ആഴം യഥാർത്ഥത്തിൽ, അവർ ജനിച്ച നാൾമുതൽ അവർ സമൂഹത്തിൽ കണ്ടുതുടങ്ങിയ കാര്യങ്ങൾ മാത്രമാവും.


1600കൾ മുതൽ മലബാറിലെ ജനത്തിന്റെ മനസ്സിലെ സാമൂഹിക അറിവിലും രാഷ്ടീയ അറിവിലും, മെല്ലെമെല്ല മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ, മലബാറിലെ ഈവിധ കാര്യങ്ങളെ ചിലർ പിന്നറകളിൽ നിന്നും കരുതിക്കൂട്ടി സ്വാധീനിക്കുകയും അവർക്ക് വേണ്ടുന്ന വഴികളിലേക്ക് ഉന്തീനീക്കിവിടുകയും ചെയ്യുന്നുണ്ടായിരുന്നു എന്ന് അന്നും ഇന്നും ആർക്കുംതന്നെ വ്യക്തമായി അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


ചിലപ്പോഴെല്ലാം, ഈ വിധമുള്ള പിന്നറകളിലെ പ്രവർത്തനം വ്യക്തമായ ഒരു ഗൂഡാലോചനയുടെ അടിസ്ഥാനത്തിൽ ആയിരിക്കേണം എന്നില്ല. മറിച്ച് ഒറ്റപ്പെട്ടും പലവ്യക്തികളുടേയും പൊതുവായുള്ള താൽപ്പര്യങ്ങൾക്ക് അനുസൃതമായി അവരോരോരുത്തരും കരുക്കൾ നീക്കിയും ചുവടുകൾ വച്ചും കാര്യങ്ങളെ മുന്നോട്ട് നീക്കുന്നതായിരിക്കാം.


അതേ സമയം വളരെ കൃത്യമായ ലക്ഷ്യബോധവും കുരുട്ടു ബുദ്ധിയും കാലേക്കൂട്ടിക്കാര്യങ്ങളെ മുന്നിൽ കണ്ടും പിന്നറകളിൽ നിന്നും പ്രവർത്തിക്കുന്ന വൻ ബലവും കൃത്യമായ നേതൃസ്ഥാനവും അതിനോട് അനുസരണമുള്ള ആജ്ഞാനുവർത്തികളും ഉള്ള പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നുണ്ടാവും.


ഈ രീതിയിൽ തന്നെയാണ് കാശ്മീർ പ്രശ്നത്തേയും കാലത്തിലൂടെ മൂന്നോട്ട് നീക്കി, പതിറ്റാണ്ടുകൾക്ക് ശേഷം ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ പിറന്ന, കാശ്മീരുമായി ബന്ധമില്ലാതിരുന്ന ഇസ്ലാമിക തീവ്രവാദം എന്ന് നിർവ്വചിക്കപ്പെടുന്ന, സംഭവങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത്. ഈ വിധം ഒരു ബന്ധം വരുത്തി, ഇന്ത്യയോടു അടുക്കാൻ താൽപ്പര്യമില്ലാതിരുന്ന ഒരു ജനതയുടെ മാനസിക വിരക്തിക്ക് മറ്റൊരു നിർവ്വചനം നൽകാൻ കഴിഞ്ഞാൽ, ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനും അതിന്റെ രാഷ്ട്രീയ നയത്തിനും വൻ ഗുണം വന്നുചേരും എന്ന വിവരം ഇന്ത്യൻ ഉദ്യോഗസ്ഥ വർഗ്ഗത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തം.


ഇതേ പോലെ മറ്റൊരു കുരുട്ടു ബുദ്ധിപ്രയോഗം നടക്കുന്ന കാര്യം ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ 1985കളിൽ വന്നുപെട്ടിരുന്നു.


അന്ന് ഹിന്ദി എന്ന ഭാഷ ഹിന്ദിക്കാരുടെ നാടുകളുടെ പുറത്ത് അത്രകണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഹിന്ദി സിനിമയിലെ മാസ്മരിക ദൃശ്യങ്ങൾ ഇന്ത്യയിൽ എല്ലായിടുത്തും പലർക്കും പരിചയമായിത്തുടങ്ങിയിരുന്നു. വെളുത്ത തൊക്കിൻനിറവും അത്യാകർശകമായ വ്യക്തിപ്രഭാവവും ഉള്ള ഹിന്ദിക്കാരെ കണ്ട് ആളുകൾ ആശ്ചര്യപ്പെടുമായിരുന്നു. കുറച്ച് വെളുത്ത നിറവും, താടി രോമങ്ങളെ മുഖത്തോടു ഒട്ടിപ്പിടിച്ചിരിക്കുന്ന രീതിയിൽ ക്ഷൌരം ചെയ്ത് മഖത്ത് ചെറിയതോതിൽ പച്ചപ്പ് കാണിച്ചു നടക്കുന്നവരെക്കുറിച്ച്, North-Indian looks ഉള്ള ആളാണ് എന്നുവരെ പറയുമായിരുന്നു ആളുകൾ.




മുകളിൽ നൽകിയ വീഡിയോ Bombay Cinema World ഈ വിധം തെറ്റിദ്ധാരണകൾ പരത്താനും വൻപണം വാരാനുമായി, വൻ സാമ്പത്തിക ചിലവും, കാര്യക്ഷമായ ഈണം നൽകലും മറ്റും നടത്തി സൃഷ്ടിക്കപ്പെട്ട, ആരാധാന എന്ന സിനിമയിലെ, ഒരു ഗാനരംഗമാണ്.


ഹിന്ദി പ്രചാരണ പരിപാടിയെക്കുറിച്ച്, 1984ൽ ബാങ്ഗ്ളൂരിൽ താമസിക്കുന്ന കാലത്ത്, ഡോക്ട്രെയ്റ്റ് നേടിയിരുന്ന ഒരു ഫ്രൊഫസർ ഈ എഴുത്തുകാരനോട് കുറച്ചുകാര്യങ്ങൾ പറയുകയുണ്ടായി. അക്കാലങ്ങളിൽ ഡോക്ട്രെയ്റ്റ് എന്നുള്ളത് സമാന്യം വിരളമായ സംഗതി ആയിരുന്നു. ഇതിനാൽ തന്നെ ഈ ആളെ പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ പലവിധ ട്രെയ്നിങ്ങ് പ്രോഗാംമുകളിലും ട്രെയ്നറായി ക്ഷണിക്കുമായിരുന്നു.


ഡൽഹിയിലെ ഔദ്യോഗിക വേദികളിലെ ഉന്നതങ്ങളിൽ ഈ ആൾ കണ്ട ഒരു കാര്യമാണ് ഈ എഴുത്തുകാരനോട് പറഞ്ഞത്. ഇന്ത്യയിൽ ഹിന്ദി ഭാഷയെ സാവധാനത്തിൽ പ്രചരിപ്പിക്കാനായി, കേന്ദ്ര സെക്രട്ടേറിയറ്റിൽ, ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ട് പോലും. അവരുടെ തൊഴിൽ അതാണ്. യാതോരു വിധ പ്രത്യക്ഷമായ അടിച്ചേൽപ്പിക്കലും ഇക്കൂട്ടർ ചെയ്യില്ല. മറിച്ച് വളരെ സൂക്ഷ്മമായും അതേ സമയം നിസ്സാരമായ രീതിയിലും ഹിന്ദിയെ പലവേദികളിലും പ്രത്യക്ഷപ്പെടുത്തുക. ഇതാണ് ഇക്കൂട്ടരുടെ പദ്ധതി. ചെറിയ ആപ്പ് അടിച്ച് കയറ്റി, സാവധാനത്തിൽ, അത് അടിച്ചടിച്ച് ഉള്ളിലേക്ക് വൻ തോതിൽ കയറ്റിവിടുക. ഇതാണ് ആസൂത്രിതമായ പദ്ധിത.


വൻകിട കോർപ്പറെയ്റ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ അന്ന് ബാങ്ഗ്ളൂരിൽ വച്ച് TVപ്രോഗ്രാമുകളിൽ കാണാറുള്ളത് ഇങ്ഗ്ളിഷിലാണ്. എന്നാൽ സാവധാനത്തിൽ ഓരോന്നും ഹിന്ദിയിലേക്ക് മാറിത്തുടങ്ങി. അന്ന് ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും TV വന്നിട്ടില്ല. എന്നാൽ ഓരോ വർഷം കഴിയുന്തോറും പല സംസ്ഥാനങ്ങളിലും TV Stationനുകൾ വന്നുതുടങ്ങി. ഏതാണ്ട് ഈ കാലത്താണ് കേരളത്തിലും TV പ്രക്ഷേപണങ്ങൾ ലഭിച്ചുതുടങ്ങിയത് എന്ന് തോന്നുന്നു. വളർന്നുവരുന്ന കുട്ടികൾ വൻ സൌന്ദര്യമുള്ള ഹിന്ദിക്കാരെയാണ് കാണുന്നത്. അവരുടെ ഭാഷയും സാമൂഹികാന്തരീക്ഷവും കണ്ട് ആശ്ചര്യപ്പെടും.


ഇന്ന് ഗൂഗുൾ-ഇന്ത്യ ഇറക്കുന്ന പല സംവിധാനങ്ങളിലും മറ്റ് ചില അറിയപ്പെടുന്ന വെബ് സൈറ്റുകളിലും ചേർന്നാൽ, ഹിന്ദിയിൽ അവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പലതും പ്രത്യക്ഷപ്പെടുന്നതായി കാണും.


മുകളിൽ സൂചിപ്പിക്കപ്പെട്ട പ്രൊഫസർ പറഞ്ഞ കാര്യമാണ് ഓർക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലും, ഹിന്ദി പ്രചരണം മുറപോലെ നടക്കും. അതിന് കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടേയിരിക്കും. ഓരോ പുതിയ തലമുറയിലും ഹിന്ദി എന്നത് അവരുടെ സ്വന്തം ഭാഷയാണ് എന്ന അറിവ് കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ വാസ്തവം നേരെ മറിച്ചാണ്. 1947മുതൽ ഹിന്ദിയെന്നത് മലബാറിനെ സംബന്ധിച്ചെടുത്തോളം ഒരു അധിനിവേശ (ആക്രമണകാരി) ഭാഷതന്നെയാണ്.


മുകളിൽ ഇത്രയുംകാര്യങ്ങൾ പറഞ്ഞത്, ദക്ഷിണ മലബാറിലും ഉത്തരമലബാറിലും പൊതുജനത്തിന്റെ മനസ്സിൽ വന്നുചേർന്ന മാറ്റങ്ങളെ സൂചിപ്പിക്കാനാണ്. ചരിത്രപരമായി രണ്ടു മലബാറുകളും തിരുവിതാംകൂറിന്റെ ഭാഗമണ് എന്ന് സിദ്ധാന്ധോപദേശം (indoctrination) നൽകാൻ ഉള്ള പരശ്രിമം ഏതാണ്ട് 1700കൾ മതുൽ ചെറുതായി തുടങ്ങിയിരുന്നു എന്ന് തോന്നുന്നു. ഏതാണ്ട് 1870കൾ ആയപ്പോഴേക്കും ഇതിന് ശക്തിപ്രാപിച്ചു തുടങ്ങി. അതേ സമയത്തുതന്നെയാണ് എന്നു തോന്നുന്നു, മലബാറും തിരുവിതാംകൂറും ഹിന്ദി പ്രദേശങ്ങളുടെ അധീനതയിൽ പെട്ട പ്രദേശങ്ങൾ ആണ് എന്ന ധ്വനിയും ഉയർന്നുവന്നു തുടങ്ങിയത്.


മലബാർ എന്നത്, തങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ ജനതയും ഭാഷയും സംസ്ക്കാരവും ആയോധന കലകളും സാമൂഹിക അന്തരീക്ഷവും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഉള്ളതും, പോരാത്തതിന്, കുറച്ചു കാലം സാമാന്യവ്യവഹാരത്തിൽ (common parlanceസിൽ) ബൃട്ടിഷ്-ഇന്ത്യയെന്ന് അറിയപ്പെട്ടിരുന്ന അത്യുജ്വല രാഷ്ട്രത്തിന്റെ ഭാഗവും ആയിരുന്ന ബൃട്ടിഷ്-മലബാർ എന്ന പ്രദേശം ആയിരുന്നു എന്ന് തിരുവിതാംകൂറിൽ ആർക്കെങ്കിലും അറിയുമോ എന്ന് അറിയില്ല.


ഇതേ അവസ്ഥാവിശേഷമായ തീയരുടേയും കാര്യം. മക്കത്തായ തീയർ എന്നും മരുമക്കത്തായ തീയർ എന്നും രണ്ട് വ്യത്യസ്ത ജനക്കൂട്ടം നിലനിന്നിരുന്നുവെന്നും, അവർക്ക് ഈഴവരുമായി പുലബന്ധം പോലും ഇല്ലാ എന്നും ഇന്ന് തിരുവിതാംകൂറിലെ ഈഴവരോട് പറഞ്ഞാൽ പലരും പുച്ഛിച്ച് ചിരിക്കുകയും, വായിൽ മുളച്ചുപൊന്തുന്ന ദ്രാവകം തുപ്പലാക്കി കാർക്കിച്ചുതുപ്പിക്കളയുകയും ചെയ്യും എന്നു തോന്നുന്നു.


രണ്ടുകൂട്ടം തീയരേയും ഈഴവരാക്കിമാറ്റിയ സംഭവവികാസങ്ങളിലേക്ക് ഒന്ന് ചെറുതായി നോക്കിയിട്ട് എഴുത്ത് മുന്നോട്ട് നീക്കാം എന്നു കരുതുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page