top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

31. ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ ശ്രദ്ധിക്കപ്പെട്ട ചില പോരായ്മകൾ👉👇

കഴിഞ്ഞ എഴുത്തിൽ തീയ ജനത്തിനെ ഈഴവ എന്ന ജനങ്ങൾക്ക് കീഴിൽ ഒരു ഉപജാതിപോലെ സൂചിപ്പിച്ചുകണ്ട രേഖയിൽ കണ്ട മറ്റൊരു കാര്യത്തെക്കുറിച്ചും ഒന്നു രണ്ടു കാര്യംപറഞ്ഞിട്ടു മുന്നോട്ടുപോകാം എന്ന് കരുതുന്നു.


അത് സംസ്കൃതം പഠിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഒരു മെഡിക്കൽ കോളെജ് പ്രവേശനത്തിൽ എന്താണ് പ്രസക്തി എന്നത് ഒന്നാമത്തെ ചിന്താവിഷയം. രണ്ടാമത്തെ കാര്യം സംസ്കൃതവും മലബാറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്. മലയാളം എന്ന ഭാഷ സംസ്കൃതവാക്കുകളിൽ ഇന്ന് മുങ്ങിക്കുളിച്ചിരിക്കുന്ന അവസ്ഥയാണ്.


എന്നാൽ, ഈ മലയാളവും, മലബാറിലെ പ്രചീന ഭാഷയായ മലയാളവും തമ്മിൽ ഒറ്റബന്ധമേയുള്ളു. അത് പേരിൽ മാത്രമാണ്. രണ്ടു തരം തീയർതമ്മിൽ ഉള്ള പാരമ്പര്യബന്ധം ഒരേ പേരാണ് രണ്ടുപേർക്കും ഉള്ളത് എന്നതുപോലെയാണ് മലയാളത്തിന്റേയും കാര്യം എന്നുപറയാമെന്ന് തോന്നുന്നു. ഈ ഒരു പ്രശ്നം വളർന്നുവന്നതുകൊണ്ട്, മലബാറിലെ പ്രാചീന ഭാഷയെ, ഈ എഴുത്തുകാരൻ മലബാറി എന്നു പറഞ്ഞുതുടങ്ങുകവരെ ചെയ്തിട്ടുണ്ട്. കാരണം, മലബാറിലെ ഭാഷയെക്കുറിച്ച് പറയുന്ന ഇടത്തിൽ അതിന്റെ പ്രാചീന പേരായ മലയാളം എന്നതുതന്നെ ഉപയോഗിച്ചാൽ, തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട മലയാളവുമായി കുഴഞ്ഞുപോകും.


മലയാളത്തിന് ക്ളാസിക്കൽ ഭാഷാ പദവി നേടിക്കൊടുക്കാൻ, മലബാറി ഭാഷയുടെ പ്രാചീനതയെ കുരുട്ടുബദ്ധി പ്രയോഗം നടത്തി ഉപയോഗിക്കപ്പെട്ടിരിക്കുമോ എന്ന ഒരു സന്തേഹം പോലും ഇന്ന് ഈ എഴുത്തുകാരന്റെ മനസ്സിൽ ഉദിച്ചിട്ടുണ്ട്.


ഈ രണ്ടു ഭാഷകൾതമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഈ എഴുത്തുകാരന്റെ മനസ്സിൽ ഉദിച്ചിട്ടുള്ള വിവരങ്ങൾ പിന്നീട് വിശദമായി പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു. തീയരുടെ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയിൽ സംസ്കൃത പാരമ്പര്യങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്. കാരണം, സംസ്കൃത പാരമ്പര്യങ്ങൾ ബ്രാഹ്മണമതത്തിന്റേതാണ് എന്നാണ് മനസ്സിലാക്കുന്നത്.


ഇന്ന് കാര്യങ്ങൾ ആകെ കലങ്ങിമറിഞ്ഞിരിക്കുകയാണ്. നൂറ്റാണ്ടുകളോളം കീഴ്ജനമായിരുന്ന, പാരമ്പര്യമായി ബ്രാഹ്മണമതത്തിന് പുറത്തായുള്ള നൂറുകണക്കിന് ജനക്കൂട്ടങ്ങൾ ഇന്ന് ബ്രാഹ്മണമതത്തിൽ ഇടിച്ചുകയറുകയും പെറ്റുപെരുകുകയും ചെയ്തതോടുകൂടി, ബ്രാഹ്മണമതമായ ഹിന്ദുമതത്തിന്റെ പുറംതോടുപോലുള്ള ഇടത്തിലേക്ക് തെറിച്ചുമാറിയിരിക്കുകയാണ്, ബ്രാഹ്മണമതത്തിന്റെ യഥാർത്ഥ അവകാശികളായ ബ്രാഹ്മണ ജനം, എന്ന് ഒരു തോന്നൽ.


ഈ വിധം ഇരച്ചുകയറിയവരിൽ രണ്ടുകൂട്ടം തീയരും ഉണ്ട്. അതിനാൽത്തന്നെയും, തിരുവിതാംകൂർ ഭാഷയായ മലയാളം പഠിച്ചുപറഞ്ഞുതുടങ്ങിയതുകൊണ്ടും, പഴയകാല മലയാളം സിനിമാ ഗാനങ്ങൾ YouTubeലൂടെ കേട്ടാസ്വധിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും, ഈ രണ്ടു കൂട്ടം തീയരും സംസ്കൃത പാരമ്പര്യങ്ങളും പൈതൃകങ്ങളും പൌരാണികത്വവും മറ്റും ഒരു തരം തറവാട്ടുമതുൽ എന്നപോലെ കൈക്കലാക്കിയിരിക്കാം. ആ വിധം നോക്കുകയാണെങ്കിൽ, ഇവരുടേയും പാരമ്പര്യത്തിൽ സംസൃതമുണ്ട് എന്നുതോന്നാം. എന്നാൽ ഈ തോന്നലിന്റെ പാതയിലൂടെ ഏതാണ്ട് ഒരു പത്ത് അമ്പതു വർഷം പിന്നോട്ടു പോയാൽ, ഈ സംസ്കൃത പൈതൃകം തീയരുടെ പാരമ്പര്യത്തിൽനിന്നും മങ്ങിമങ്ങി, പിന്നെപ്പിന്നെ കണ്ടെത്താൻതന്നെ ഇല്ലാതാവും എന്നു തോന്നുന്നു.


1900ന്റെ തുടക്കകാലത്തുള്ള ഗ്രന്ഥങ്ങളിൽ പോലും, തീയരായുള്ള വ്യക്തികളുടെ പേരുകൾ ഈ വിധ സംസ്കൃത പാരമ്പര്യങ്ങളിൽ കണ്ടതായി ഓർക്കുന്നില്ല.


ഇനി എഴുത്തിന്റെ പാതയിലേക്ക് തിരിച്ചുപോകാം.


മലബാറിലെ പലയിടത്തും ഈഴവർ കുടിയേറിവരുന്നതിന്റെ സൂചനകൾ Edgar Thustonന്റെ ഗ്രന്ഥങ്ങളിൽ കണ്ടതായി ഓർക്കുന്നുണ്ട്. എന്നാൽ ഈ വിധ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ ചില പോരായ്മ ഈ എഴുത്തുകാരൻ കണുകയുണ്ടായി.


അത് ഇതാണ്:


ഈ വിധ ഗ്രന്ഥങ്ങൾ സൃഷ്ടിക്കുന്ന തൊഴിലിൽ പ്രാദേശികരായ ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തം നല്ലതുപോലെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും, വിവരങ്ങൾ അവരായിരിക്കാം നൽകുക. അതുമല്ലെങ്കിൽ, ചില അദ്ധ്യായങ്ങൾ ഈ കൂട്ടർ ആയിരിക്കാം എഴുതുക. അതുമല്ലെങ്കിൽ ചില അദ്ധ്യായങ്ങളിലെ ചില ഖണ്ഡികയോ, ചില വരികളോ ഇവരായിരിക്കാം എഴുതിയിരിക്കുക.


പോരാത്തതിന്, ഈ വിധ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതി പ്രൂഫ് റീഡ് ചെയ്യാനോ, അതുമല്ലെങ്കിൽ എഡിറ്റ് ചെയ്യാനോ ഈ വിധം പ്രാദേശികരായിട്ടുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്ന അവസരത്തിലും, ഈ കൂട്ടർ അവർക്ക് താൽപ്പര്യമുള്ള വിവരങ്ങൾ ചേർക്കുകയോ, താൽപ്പര്യമില്ലാത്തവ എടുത്തുകളയുകയോ, അതുമല്ലെങ്കിൽ ചില നിർണ്ണായകമായിട്ടുള്ള നാമവിശേഷണവാക്കുകൾ (adjectives) മാറ്റുകയോചെയ്ത്, പ്രസ്താപിക്കപ്പെടുന്ന വിവരങ്ങളുടെ ഗൌരവത്തിലോ പൌരുളിലോ പ്രാധാന്യത്തിലോ പ്രാമുഖ്യത്തിലോ ഭാവത്തിലോ മഹത്വത്തിലോ അർത്ഥത്തിലോ സൂചിതാർത്ഥത്തിലോ വകവയ്ക്കപ്പെടുന്നതിന്റെ പ്രാധാന്യത്തിലോ മാറ്റം വരുത്തുകയോ ചെയ്തിരിക്കാം.


ഈ വിധം ഇവിടെ പ്രസ്താവിച്ചതിന്റെ കാരണം, Edgar Thustonന്റെ ഗ്രന്ഥങ്ങളിൽ തീയരെക്കുറിച്ച് പറയുന്ന വ്യത്യസ്ത ഇടങ്ങളിൽ നൽകപ്പെടുന്ന വിവരങ്ങൾ തമ്മിൽ ചിലപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളോ, തമ്മിൽ പൊരുത്തപ്പെടാത്ത വീക്ഷണകോണുകളോ ആണ് എന്ന് ശ്രദ്ധിച്ചതായി ഓർക്കുന്നു. വ്യത്യസ്ത ആളുകൾ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ വ്യത്യസ്ത കാര്യങ്ങളാണ് ഈ വിധ പേജുകളിൽ വന്നത് എന്നുതോന്നുന്നു.


കഠിനമായ ഫ്യൂഡൽ ചുവയുള്ള ഭാഷാ കോഡുകൾ തീയരെ വ്യത്യസ്ത സാമൂഹിക ദിശകളിലേക്കും ഉയർച്ചത്താഴ്ചകളിലേക്കും വലിച്ചെറിഞ്ഞ അവസ്ഥയായിരിക്കാം ഇതിന് കാരണം.


Tellicherryക്ക് തൊട്ടുകിഴക്കായുള്ള കൂത്തുപറമ്പിനോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിൽ ഈഴവർ കുടിയേറിയിരുന്നു എന്നു തോന്നുന്നു. ഈ വിധം ഒരു തോന്നൽ മനസ്സിൽ വരാനുള്ള വ്യക്തമായ രേഖയെന്തായിരുന്നു എന്ന് ഇന്ന് ഓർക്കുന്നില്ല. എന്നാൽ, വളരെ പണ്ടുകാലങ്ങളിൽ തന്നെ Tellicherryക്ക് തൊട്ടടുത്തുള്ള ചില പ്രദേശങ്ങളിൽ വെളുത്ത ത്വക്കിൻ നിറമുള്ള തീയരുടെ ഇടയിൽത്തന്നെ വൻ കറുപ്പു ത്വക്കിൻനിറമുള്ളവരെ കണ്ടതായി ഓർക്കുന്നു. ഇന്ന് ഈ വിധ ഓർമ്മകൾ ഈ ഒരു എഴുത്തിന്റെ പശ്ചാത്തലത്തിലൂടെ ചിന്തിക്കുകയാണ്.


ഏതാണ്ട് 1980കളിൽ ഒരു ഇങ്ഗ്ളിഷ് വർത്താപത്രത്തിൽ, Cannanore ജില്ലയിൽ അന്നുതന്നെ നിലനിന്നുപോന്നിരുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പ്രവർത്തകരുടെ അതികഠിനമായ ഏറ്റുമുട്ടലുകളേയും രക്തച്ചൊരിച്ചലുകളേയും പഠനത്തിന് വിധേയമാക്കപ്പെട്ട ഒരു Sociology പഠന റിപ്പോട്ടിൽ, ഈ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്, Tellicherry പ്രദേശത്തുള്ള പ്രാദേശികരായുള്ള തീയരും കൂത്തുപറമ്പ് പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുന്ന ഈഴവരും തമ്മിൽ പണ്ടുകാലങ്ങൾമുതൽ തുടങ്ങിയ ഏറ്റുമുട്ടലുകളുടെ പിന്തുടർച്ചയാണ് ഇവ എന്ന് കണ്ടെത്തിയതായി വായിച്ചതായി ഓർക്കുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page