top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ, ലഭിക്കാത്ത എന്ത് ഏകാഗ്രതയാണ് കാട്ടിൽനിന്നും ഗുഹയിൽനിന്നും ലഭിക്കുക?

QUOTE: ഇങ്ങിനെ ദിവ്യത്വത്തിന്റെ പ്രഭാവലയം ഇല്ലാത്തവന്റെ വാക്കുകൾക്ക് പുല്ലിന്റെ വിലപോലും ഉണ്ടായേക്കില്ല, അയാൾക്ക് മറ്റ് വല്ല ആക്രമണ ബലവും ഇല്ലായെങ്കിൽ. END OF QUOTE


മുകളിൽ ഉദ്ദരിച്ച വാക്യം കഴിഞ്ഞ എഴുത്തിൽ കാണുന്നു. ഇതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിയപ്പോൾ, ഇതിനെക്കുറിച്ച് ഏതാനും വാക്യങ്ങൾ എഴുതിയതിന് ശേഷം മുന്നോട്ട് പോകാം എന്ന് ഒരു ചിന്ത.


ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ പലദിക്കിലും കാലാകാലങ്ങളായി കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. പോലീസുകാരുടെ കൈയിൽ അകപ്പെടുന്ന വിപ്ളവകാരിയും നിയമം തെറ്റിക്കുന്ന ആളും നിയമം തെറ്റിക്കാത്ത ആളും മറ്റും ഈ ഒരു പ്രശ്നം നേരിടും. അതുപോലെതന്നെ ഏതു തരത്തിലുള്ള രണ്ടുപക്ഷക്കാരും തമ്മിൽ വാഗ്വാദമോ മറ്റ് രീതിയിലുള്ള ഏറ്റുമുട്ടലോ ഉണ്ടായാൽ, സാമൂഹിക ബലം അല്ലെങ്കിൽ കായിക ബലം കുറഞ്ഞപക്ഷത്തിനും ഇത് ബാധകമാണ്. ദിവ്യത്വം എടുത്തുകാട്ടാനായില്ലായെങ്കിൽ വാക്കുകൾ ആ ആളെ വെറും തരിശാക്കിമാറ്റും.


എന്നാൽ, വാസ്തവത്തിൽ ബലംകുറഞ്ഞ പക്ഷം വളരെ മാന്യമായി ഒരു സമാധാനപരമായ സംസാരത്തിന് ഒരുമ്പെട്ടാലും പ്രശ്നംതന്നെയാണ്.


ബലം കുറഞ്ഞ പക്ഷത്തിനെ നീ, എടാ, എടീ, എന്താടാ, എന്താടീ, തുടങ്ങിയ വാക്കുകളുടെ നിർവ്വചനത്തിൽ പെടുത്തിക്കഴിഞ്ഞാൽ, ഭാഷയിലുള്ള ആയിരക്കണക്കിന് വാക്കുകളുടേയും ഭാവങ്ങളുടേയും വൈകാരിക അർത്ഥങ്ങളുടേയും കുപ്പത്തൊട്ടി ഇടത്തിലേക്ക് ആളും ആൾക്കൂട്ടവും വഴുതിവീഴും.


ഇന്ത്യയിലെ സാധാരണ പൌരന് സർക്കാർ ഉദ്യോഗസ്ഥനോടോ തൊഴിൽ മേധാവിയോടോ, പോലീസ് ശിപായിയോടുപോലുമോ കാര്യഗൌരവത്തോടുകൂടി ഒന്ന് ചർച്ച ചെയ്യാനോ, സംസാരിക്കാനോ ആവില്ലതന്നെ. നിങ്ങൾ എന്ന വാക്കിന് പകരം നീ എന്നും അയാൾ എന്ന വാക്കിന് പകരം അവൻ / അവൾ എന്നെല്ലാം ഉപയോഗിക്കപ്പെടുമ്പോൾ ഉള്ളിൽ കുറച്ച് വ്യക്തിത്വവും, ആത്മാവിൽ കുറച്ച് അന്തസ്സും ഉള്ള ആളാണെങ്കിൽ കുപ്പത്തൊട്ടിയിൽ വീണതുപോലെയാകും മാനസികാവസ്ഥ.


ഒരു മാനിസാകവസ്ഥ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കുറേയൊക്കെ പരിഹരിക്കൻ ആവും എന്ന് പറയാം എന്ന് തോന്നുന്നു. സ്കൂളുകളിലും കോളെജുകളിലും ഭാഷയുടെ കീഴ്ഭാഗത്ത് പെടുത്തി പരിചയിപ്പിച്ചാണ് വിദ്യാർത്ഥികളെ പ്രാദേശികഭാഷാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ പഠിപ്പിച്ചെടുക്കുന്നത്. അതിനാൽ തന്നെ ഈ വിധം വളർന്നുവരുന്നവർക്ക് ഈ വിധത്തിലുളള വാക്കുകൾ കാര്യമായ പരിഭവം നൽകിയേക്കില്ല.


എന്നാൽ പലപ്പോഴും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, വ്യക്തിത്വത്തിൽ ദിവ്യത്വമോ, അതില്ലെങ്കിൽ കായിക ബലശക്തി പ്രകടനമോ ഇല്ലാതെ മറുപക്ഷത്തോട് സംസാരിക്കാൻ പലപ്പോഴും പലർക്കും, പല പ്രസ്ഥാനക്കാർക്കും ആവില്ലതന്നെ. ഉദാഹരണത്തിന്, LTTE പ്രാദേശിക നേതാവ് (തമിഴ് പുലി പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ്) ശ്രീ ലങ്കയിലെ ഒരു പോലീസ് സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരുമ്പെടുന്നു. അതുമല്ലെങ്കിൽ നക്സൽ പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ് ഇതേ പോലെ ഇന്ത്യയിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിവന്ന് സംസാരിക്കാൻ ശ്രമിക്കുന്നു. കാശ്മീറിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ് ഇന്ത്യൻ പട്ടാള ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിക്കുന്നു.


ഇതിലെല്ലാം പൊതുവായി സംഭാവ്യമായ ആശയവിനിമയ പിശക്, ഉദ്യോഗസ്ഥപ്രസ്ഥാനം മാന്യമായ വാക്കുകൾ സംബോധനയിലോ, പരാമർശത്തിലോ ഉപയോഗിക്കില്ലാ എന്നുള്ളതാണ്.


ഈ കാര്യം ഇവിടെ ഇപ്പോൾ വിടുകയാണ്.


ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ ഈ വിധ ആഴത്തിൽ ഉള്ള കാര്യങ്ങളെ മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നില്ല.


ഈഴവ പ്രസ്ഥാനം മലബാറിനെ നോട്ടമിട്ടതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. അതാണ് വിഷയം. ഈ വിഷയം വിട്ട് മറ്റ് കാര്യങ്ങളിലേക്ക് പോകാൻ പാടില്ല.


എന്നാൽ നേരത്തെ സൂചിപ്പിച്ചിരുന്ന ഒരു കാര്യം കൂടി ഒന്ന് നോക്കിയിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.


ശ്രീ നാരായണ ഗുരു തപസ്സനുഷ്ഠിക്കാനുമായി ബന്ധപ്പെട്ട് വനവാസത്തിന് പോയകാര്യമാണ് നോക്കുന്നത്.


ഈ ഉപഭൂഖണ്ഡത്തിലും മറ്റും ആളുകൾ തപസ്സനുഷ്ഠിക്കാനും കഠിനമായ ധാനത്തിനും മറ്റുമായി കാട്ടിലേക്ക് പോകാറുണ്ട് എന്ന് പറഞ്ഞുകേൾക്കാറുണ്ട്.


സംസ്കൃത ഭാഷാ പാരമ്പര്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവിതം നാല് ഭാഗങ്ങളായി തിരിച്ചു നിർവ്വചിച്ചുകാണുന്നു. ഇവയെ ഇന്ന് ഹിന്ദുധർമ്മത്തിന്റെ ഭാഗമായാണ് വിക്കീപീഡിയയിലും മറ്റും എഴുതിക്കാണുന്നത്. അതിനാൽ തന്നെ ഇത് ബ്രാഹ്മണമതത്തിന്റെ ഭാഗം ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാതെ മറ്റ് കീഴ്ജനത്തിന് ബാധകമായിരുന്നു എന്ന് തോന്നുന്നില്ല.


ബ്രഹ്മചര്യം - ജീവിതത്തിലെ ആദ്യവർഷങ്ങളിൽ ലഘുജീവിതം നയിച്ച് വിദ്യാഭ്യാസം നടത്തുക. (?എന്ത് വിദ്യാഭ്യാസം എന്ന് മനസ്സിലാകുന്നില്ല)

ഗൃഹസ്ഥം - വിവാഹിതനായി കുടുംബജീവിതം നയിക്കുക

വാനപ്രസ്ഥം - കാട്ടിലോ ഗൃഹത്തിന് പുറത്തോ വസിച്ച് ധ്യാനത്തിലേർപ്പെടുക

സന്യാസം - സർവവും ഉപേക്ഷിച്ച് സന്യാസിയായി മാറുക

- from Wikipedia


എന്നാൽ ഇത് സാധാരണഗതിയിൽ എല്ലാ ആളുകളും ചെയ്യാറില്ലായിരുന്നു എന്നാണ് തോന്നുന്നത്. കഴിഞ്ഞ ഏതാണ്ട് 2000 വർഷത്തിലെ ചരിത്രവിവരങ്ങളുടെ നേരിയ അറിവിൽ നിന്നും തോന്നുന്നത്, ഈ വിധം സാധാരണക്കാരായുള്ള ആളുകൾ, ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും അടക്കുമുള്ളവർ, കാട്ടിലേക്ക് പോകുന്ന പദ്ധതി വളരെ വിരളമായ ഒന്നായിരിക്കാം എന്നാണ്.


ഇവർക്ക് കീഴിൽ വരുന്ന ശൂദ്രരും, അവർക്ക് കീഴിൽ വരുന്ന കീഴ്ജനവും ഈ വിധ പദ്ധതിയുമായി യാതോരു രീതിയിലും ബന്ധപ്പെട്ടിരുന്നു എന്നും തോന്നുന്നില്ല.


Edgar Thurston എഴുതിയ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ അനവധി ജനക്കൂട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും, അവരാരും ഈ വിധം ജീവിതത്തെ നാലു വ്യത്യസ്ത കാലഘട്ടങ്ങളായി തിരിച്ചു, ജീവിച്ചതായി രേഖപ്പെടുത്തിക്കാണുന്നില്ലതന്നെ. മറിച്ച് ഏവരും, തമ്മിൽത്തമ്മിൽ കുത്തിമുറിച്ചും ചവിട്ടിമെതിച്ചും സാമൂഹിക ജീവിതത്തിൽ ദിവ്യത്വത്തിനായി ശ്രമിച്ചവർ തന്നെയായിരുന്നു എന്ന് തോന്നുന്നു.


ആ വിഷയത്തിലേക്കും ഇപ്പോൾ നീങ്ങുന്നില്ല. പകരം, ഈ വിധം ധ്യാനത്തിനായി ആളുകൾ എന്തിനാണ് കാട്ടിലേക്ക് ഓടുന്നത് എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.


കാട്ടിൽ ജീവിതം വളരെ, വളരെ പ്രയാസകരം തന്നെയാവാം, കാട്ടുമൃഗങ്ങളും വിഷജന്തുക്കളും ആളെ ഉപദ്രവിച്ചില്ലായെങ്കിൽക്കൂടി.


എന്നാൽ, ഇന്ന് ഇന്ത്യയിൽ പലവിധ വൻ വാണിജ്യപ്രസ്ഥനങ്ങളും സ്വന്തം ആവശ്യത്തിനായി സൌകര്യപ്പെടുത്തിയിട്ടുള്ള തരത്തിലുള്ള ഒരു മന:സ്വസ്ഥത വനത്തിൽ ലഭിക്കും. ഈ സ്വസ്ഥത ഏറ്റവും അത്യാവശ്യമായിട്ടുള്ളത് സോഫ്ട്വേർ കോഡുകൾ എഴുതുന്ന ദിക്കിലും, അതുമായി ബന്ധപ്പെട്ട പലയിടത്തും ആണ്.


സോഫ്ട്വേറുകൾ എഴുതുന്ന ആളുടെ മനസ്സിന് വൻ ഏകാഗ്രതയും എഴുതുന്ന കോഡുകളിൽ അതിസൂക്ഷ്മതയും കൃത്യതയും ആവശ്യമാണ്. എന്തെങ്കിലും വളരെ സൂക്ഷ്മായ പിശക് കോഡുകളുടെ ഏതെങ്കിലും നിർണ്ണായക ഇടത്ത് കയറിപ്പറ്റിയാൽ, ബിലാത്തിക്ക് വിട്ട ബോംബ് തൊട്ടടുത്തുള്ള ബീവറെജ്സ് പീടികയിൽ പോയി പതിക്കും.


ഇത്രമാത്രം ഏകാഗ്രത സോഫ്ട്വേർ പ്രവർത്തനം നടത്തുന്നവർക്ക് സൌകര്യപ്പെടുത്താനായി, പല വൻ കമ്പനികളും അപരിചിതരുടേയും സ്വാഗതാർഹമല്ലാത്തവരുടേയും മുഖവും വാക്കുകളും ചിരിയും അട്ടാഹാസവും പരിഹാസ സ്വരവും മറ്റും യാതോരു രീതിയിലും അകത്ത് കടക്കാത്ത വൻ മതിലും പാറാവുകാരും സെക്യൂറിട്ടി സംവിധാനങ്ങളും മറ്റും ഉള്ള വൻകോട്ട മാതിരിയുള്ള സംവിധാനങ്ങൾ കെട്ടിയൊരുക്കും.


ഇതേ പോലെതന്നെയാണ് പലവിധ വൻ വാണിജ്യ പ്രസ്ഥാനങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അരോചക ശബ്ദങ്ങളും വൻ അവകാശവാദങ്ങളും അനിഷ്ടകരമായ കാഴ്ചകളും നിലവാരംകുറഞ്ഞ പദപ്രയോഗങ്ങളും ആളുകളും നിറഞ്ഞുനിൽക്കുന്ന യഥാർത്ഥ ഇന്ത്യയെ അടുത്തൊന്നും ഈ വിധ ഇടങ്ങളിൽ കാണുകപോലും ഇല്ലതന്നെ.


എന്നാൽ, ഈ സാധാരണ ഇന്ത്യയെ അകറ്റിനിർത്താനാണ്, ഈ ഉപഭൂഖണ്ഡത്തിൽ മിക്ക സർക്കാർ പ്രസ്ഥാനങ്ങളും ഡോക്ടർമാരും, മറ്റ് അധികാരികളും അദ്ധ്യാപകരും പ്രൊഫസർമാരും മറ്റും പരിശ്രമിക്കുന്നത്. എന്നാൽ അവരോരോരുത്തരും ഇതേ അനിഷ്ട സത്യങ്ങളുടെ ഭാഗവും അവിഭാജ്യഘടകവും തന്നെയാണ്. ഇതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ല. പിന്നീടാവാം.


നാട്ടിലും വീട്ടിലും ഇരുന്ന് ഒരു ചെറുപ്പക്കാരൻ ധ്യാനിച്ചാൽ, ലഭിക്കാത്ത എന്ത് ഏകാഗ്രതയാണ് കാട്ടിൽനിന്നും ഗുഹയിൽനിന്നും ലഭിക്കുക?


ഇങ്ഗ്ളണ്ടിലും ആളുകൾ ധ്യാനിക്കാറുണ്ട്. എന്നാൽ ഈ വിധം ആരും തന്നെ അവിടങ്ങളിൽ ഏകാഗ്രതയ്ക്കായി മലമുകളിലേക്കും ഹിമശിഖരങ്ങളിലേക്കും കാട്ടിലേക്കും ഗുഹയിലേക്കും പോകണം എന്ന പാരമ്പര്യം ഉള്ളതായി കേട്ടതായി ഓർക്കുന്നില്ല. (Great Britainന്റേയും ഭൂഖണ്ഡ യൂറോപ്പിന്റേയും കാര്യമല്ല പറഞ്ഞത്).


ഏതാണ്ട് 45 വയസ്സുള്ള Isaac Newtonനെ അയൽവാസിയായതും, വളരെ പരിചയക്കാരനും സുഹൃത്തുമായ 11 വയസ്സുകാരൻ രാവിലെ കാണുന്ന അവസരത്തിൽ Hello Isaac, How are you? എന്ന് അഭിവാദ്യം ചെയ്താൽ, Newtonന്റെ മനോനിലയിൽ കാര്യമായ യാതോരു പിടച്ചിലും വരില്ല എന്നാണ് തോന്നുന്നത്. പകരം അദ്ദേഹത്തിൽ സന്തോഷമാവാം വരുന്നത്.


എന്നാൽ Newton ജീവിതത്തിൽ പലവിധ ബുദ്ധിവിഷയങ്ങളിലും പലവിധ ഏറ്റുമുട്ടലുകളും നേരിട്ടിട്ടുണ്ട് താനും. അവയിൽ ചിലത് ഇദ്ദേഹത്തിൽ മനോവിഷമം ജനിപ്പിച്ചിരിക്കാം. എന്നാൽ, നാണു എന്ന ചെറുപ്പക്കാരൻ സ്വന്തം വീട്ടിലിരുന്ന് കഠിനമായി ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മാനസികമായി ദിവ്യത്വവും ഗന്ധർവ്വശോഭയും വരിച്ച് നിൽക്കുന്ന അവസരത്തിൽ, അങ്ങേ വീട്ടിലെ ജോലിക്കാരനോ, അതുമല്ലെങ്കിൽ സ്വന്തം ചങ്ങാതിയോ എഴുത്താശാനാനോ സ്വന്തം വീട്ടുകാരോ, ആ പ്രദേശത്തിലെ നായർവീട്ടുകാരനോ വന്ന് 'എടാ നീ എന്താടാ മുറീംപൂട്ടിയിരിക്കുന്നത്?', എന്നോ, 'എടാ നാണു, നീ പോയി പൈയിനെ കൂട്ടിക്കൊണ്ടുവാടാ', എന്നെല്ലാമുള്ള രീതിയിൽ വളരെ സ്നേഹത്തോടെ പറഞ്ഞാൽ മനസ്സിലും ദിവ്യത്വത്തിലും ഉളവാകുന്ന കുടച്ചിൽ, Newtonൽ വരും എന്ന് തോന്നുന്നില്ല.


നീ എന്നോ മറ്റോ ഉള്ള രീതിയിൽ ഒന്ന് സംബോധന ചെയ്താലോ, അവൻ എന്നവാക്കിനാൽ പരാമർശിക്കുന്നത് കേട്ടാലോ, നാണുവിൽ വൻ ദിവ്യത്വ ഇടിവ് തന്നെ സംഭവിക്കും.


നാട്ടിലും വീട്ടിലും ഇരുന്ന് ദിവ്യജ്ഞാനത്തിന്റെ അതീന്ത്രിയ സോഫ്ട്വേർ ആപ്ളിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഈ വിധ വാക്കുകൾ ഏറ്റാൽ ഒരു ചാട്ടയുടെ വക്കിൽ കെട്ടി കുടയുന്ന അനുഭവം ആ വ്യക്തിയിൽ അനുഭവപ്പെട്ടേക്കാം.


വനത്തിൽ പോയി ധ്യാനിച്ചാൽ, പഴയ കാല ഇങ്ഗ്ളണ്ടിൽ അവിടുള്ള ആളുകൾക്ക് ലഭിച്ചിരുന്ന മനസ്സിന്റെ ഏകാഗ്രതപോലുള്ളത് ലഭിച്ചേക്കാം.


ഈ മുകളിൽ എഴുതിയത് ഭാഷാകോഡുകളുടെ വെറും ബാഹ്യമായ സവിശേഷതകളും പ്രവർത്തന രീതികളും നോക്കിക്കൊണ്ട് മാത്രമാണ്. ഇതിനേക്കാൾ ആഴത്തിൽ ധ്യനത്തിന് മറ്റ് വല്ല പരിവേഷവും സംവിധാനങ്ങളും ഇല്ലാ എന്ന് തീർത്ത് പറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ലതന്നെ.


അവ ഉണ്ടായിരിക്കാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page