top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ 👉👇

QUOTE: Unfortunately, nobody could be identified within the community to do the planning / establishing & sanctifying the Project, as they did not want to involve Brahmins.


............ കാരണം അവർക്ക് ബ്രാഹ്മണരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ താൽപ്പര്യമില്ലായിരുന്നു. END OF QUOTE


ഇന്ന് ഈ വാചകം കാണുമ്പോൾ അന്നത്തെ സാമൂഹിക യാഥാർത്ഥ്യത്തിന്റെ ആഴം മനസ്സിലാകേണം എന്നില്ല. കാരണം, ബ്രാഹ്മണരെ കണക്കിൽ എടുക്കാത്തതും വകവെക്കാത്തതുമായ ഒരു പ്രസ്ഥാനമാണ് വളരുന്നത്. എന്നാൽ, ബ്രാഹ്മണരെ ഉൾപ്പെടുത്തേണ്ട ആവശ്യം ഇല്ലതന്നെ. തീയരും ബ്രാഹ്മണരും വ്യത്യസ്ത ജനക്കൂട്ടങ്ങൾ ആണ്.


എന്നാൽ കാര്യങ്ങൾ ആവിധവുമല്ലതന്നെ. സമൂഹത്തിൽ നടക്കുന്നത്, സാമൂഹിക ഘടനയുടെതന്നെ വൻ അട്ടിമറിയാണ്. ഇതിനെ ഇങ്ങിനെ കാണുക:


ഐപിഎസ്സുകാരുടെ ചമയങ്ങളും, യൂണിഫോമും, അധികാരചിഹ്നങ്ങളും, ഫ്യൂഡൽ ഭാഷയിലെ ഉന്നത വാക്ക് കോഡുകളും മറ്റും പോലീസ് ശിപായിമാർ കൈക്കലാക്കി, ചുവപ്പ് പ്രകാശം മിന്നിച്ചുകൊണ്ടുള്ള ഔദ്യോഗിക വാഹനങ്ങളും മറ്റും സംഘടിപ്പിച്ച്, ഐപിഎസ്സിന്റെ മാതൃകയിൽ, അതിനോട് വെല്ലുന്നതും മത്സരിക്കുന്നതുമായ മറ്റൊരു പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നു. ഐപിഎസ്സുകാരുടെ ആജ്ഞാനുവർത്തികൾ ആവുന്നത് നിർത്തുകയും, അതിന് പകരും അവരിൽ തന്നെയുള്ള ചില വ്യക്തികളെ ഉന്നതവ്യക്തികളായി ഉയർത്തിയെടുക്കുകയും ചെയ്യുന്നു.


ഈ വിധം കാര്യങ്ങളെ ഇന്ന് കണ്ടാൽ, ഇത് തികച്ചും അസാധ്യവും അസംഭവ്യവും ആയ വിഡ്ഢി ചിന്താഗതിയായി തോന്നാം. ഇതുപോലെതന്നെ, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപുവരെ തികച്ചും അസാധ്യവും അസംഭവ്യവും ആയി തോന്നുമാറായ കാര്യമാണ്, Tellicherryയിലെ തീയരിൽ പുതുതായി വളർന്നുവന്ന ചില വിധ്വംസക വ്യക്തികൾ ശ്രമിച്ചിരുന്നത് എന്നു തോന്നുന്നു.


പോലീസ് ശിപായിമാരുടെ അട്ടിമറി പ്രസ്ഥാനത്തിന് നേതൃത്വവും സഹായ ഹസ്തവും ആശിർവാദവും, ഏതെങ്കിലും ബുദ്ധിസ്ഥിരതയുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ചെയ്യുമെന്ന് തോന്നുന്നില്ല. അതേ പോലെതന്നെ, തലക്ക് വെളിവുള്ള ഏതെങ്കിലും ബ്രാഹ്മണൻ ഈ വിധ വ്യാജ ബ്രാഹ്മണമത ക്ഷേത്രം പണിതുയർത്തുന്നതിന് പിന്തുണയോ, അതിൽ നിത്യവും നടത്തേണ്ടുന്ന പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വ സ്ഥാനം അന്ന് ഏറ്റെടുത്തേക്കുമെന്നോ തോന്നുന്നില്ല.


ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. ബ്രാഹ്മണ ക്ഷേത്രം എന്ന നിർവ്വചനം തന്നെ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഒരു പദപ്രയോഗമല്ലതന്നെ. Tellicherryയിൽ തിരുവിതാംകൂർ രാജ്യത്തിലെ ഈഴവ പ്രസ്ഥാനത്തിന്റെ ആശംസകളോടെ പുതുതായി പടുത്തുയർത്തപ്പെട്ട അമ്പലത്തിനെക്കുറിച്ച് ബ്രാഹ്മണരുടേയും അമ്പലവാസികളുടേയും നായർമാരുടേയും ഇടയിൽ ഏതുവിധത്തിലുള്ള സംസാരമാണ് അന്ന് നടന്നിരിക്കുക എന്നത് ചിന്തിക്കാവുന്നതാണ്.


ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ കേരളത്തിൽ തന്നെയുള്ള, കുറച്ചകലത്തിലുള്ള ഒരു പട്ടണത്തിൽ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. തൊട്ടകലത്തിൽ, ഇന്ന് ഔപചാരികമായി പട്ടിക ജാതി എന്ന് നിർവ്വചിക്കപ്പെടുന്ന ഒരു കൂട്ടം ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന, ഒരു വൻ മതിലിന് ഉള്ളിലുള്ള ഒരു പ്രദേശം ഉണ്ടായിരുന്നു. ഈ വിധ പട്ടിക ജാതിയെന്ന നിർവ്വചനം ഉണ്ടെങ്കിലും, അവിടുള്ള ആളുകളെ കണ്ടാൽ മറ്റ് ആളുകളിൽ നിന്നും യാതോരു വ്യത്യാസവും ശരീര ഘടനയിൽ കാണാൻ പറ്റിയിരുന്നില്ല. എന്നിരുന്നാലും, സംസാരവശാൽ, ആളുകൾ ഇവരിലെ വ്യക്തികളെ, അവരുടെ ജാതിപ്പേർ പറഞ്ഞ് നിർവ്വചിക്കുമായിരുന്നു. വാക്ക് കോഡുകളിൽ അതോടെ 'അയാൾ' എന്ന പരാമർശ വാക്കിനെ നൊടിയിടകൊണ്ട് 'അവൻ' / 'അവൾ' എന്നതിലേക്ക് ഇടിച്ചുതാഴ്ത്താൻ ഇത് വളരെ സൌകര്യം നൽകും.


ഒരു ദിവസം ഇവരുടെ പ്രദേശത്ത് എന്തോ വിധത്തിലുള്ള വാർഷിക ആഘോഷം നടക്കുന്നു. സ്റ്റേജ് കെട്ടിയുള്ള പലവിധ പരിപാടികളും ഉണ്ടായിരുന്നു. ആർക്കും പോയി കാണാം. അന്ന് രാത്രി സ്റ്റേജിൽ അവിടുള്ള ആളുകൾ അഭിനയിക്കുന്ന ഒരു വൻ നാടകം നടന്നു. ഉച്ചഭാഷിണിയിലൂടെ നാടകത്തിലെ സംഭാഷണങ്ങൾ പുറത്തുനിന്നും കേൾക്കാമായിരുന്നു. ഈ എഴുത്തുകാരൻ താമസിക്കുന്ന ലോഡ്ജിൽനിന്നും രാത്രിയുടെ പൊതുവായുള്ള നിശബ്ദതയിൽ വാക്കുകൾ വളരെ വ്യക്തമായി കേൾക്കാം.

കഥാപാത്രങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. പോലീസ് എസ്.പിയും, ഡി.ഐ.ജിയും, ഡി.ജി.പിയും മറ്റും വൻ ശബ്ദത്തിൽ സംസാരിക്കുന്നു. വൻ ഔദ്യോഗിക കാര്യങ്ങൾ ചർച്ചചെയ്യുന്നു, കൽപനയുടേയും അനുസരണത്തിന്റെയും, വികാരവിക്ഷോഭത്തിന്റേയും വ്യക്തമായ വാചകചങ്ങൾ കേൾക്കാം. ഈ വിധ വൻ വാചകങ്ങൾ നാടകത്തിൽ സംഭാഷണമായി അവതരിപ്പിക്കന്ന വ്യക്തികൾ ആ നാട്ടിലെ പലവിധ ചെറുകിട തൊഴിലുകൾ ചെയ്യുന്നവരാണ്.


പിറ്റേദിവസം ഈ എഴുത്തുകാരൻ ആ ലോഡ്ജിലെ താമസക്കാരായ മറ്റ് ചില ആളുകളോടൊപ്പം ഇരിക്കുകയായിരുന്നു. തലേ ദിവസം കേട്ട നാടകത്തിന്റെ കാര്യമാണ് സംഭാഷണ വിഷയം. പലരും ചിരിക്കുന്നു. വറും ഹീനജനമെന്ന് അവർ പൊതുവായി നിർവ്വചിച്ചിരുന്നവരുടെ കൃത്രിമവും കപടവും ആയ ഊതിവീര്‍പ്പിച്ച മാനസിക ഭാവത്തെയാണ് അവർ പുച്ഛിക്കുന്നത്. ചിലർ തലേന്ന് കേട്ട ഡയലോഗുകൾ ആവർത്തിച്ച്പറഞ്ഞ് കോമാളിത്ത ഭാവവും വിഡ്ഢിച്ചിരിയും വികൃതാസ്യവും പ്രകടിപ്പിക്കുന്നു.


ഒരാൾ പറഞ്ഞു, 'ഇവനൊക്കെ പറഞ്ഞ് പറഞ്ഞ്, ഡി.ഐ.ജിയും, ഐ.ജിയും, ഡി.ജീ.പിയും മറ്റുമായി അങ്ങ് വിലസുകയല്ലേ ഇന്നലെ!'


പൊതുവെ കാർക്കിച്ചുതുപ്പുന്ന ഭാവമാണ് ചിലർക്കെങ്കിലും.


എന്നാൽ ഇന്ന് ഈ വിധമല്ലകാര്യങ്ങൾ. പട്ടിക ജാതിക്കാർക്ക് ഐഏഎസ്സിലും, ഐപിഎസ്സിലും മറ്റും നിർബന്ധമായി 20 ശതമാനം സംവരണം ഉണ്ട്. ഇന്നുള്ള ഈ വിധ തൊഴിലുകാരിൽ നൂറിൽ ഇരുപത് പേർ ഈ വിധമുള്ള ആളുകൾ തന്നെയാവാം എന്നു തോന്നുന്നു. ഇവരിലെ വ്യക്തികൾ ഡി.ഐ.ജിയും, ഐ.ജിയും, ഡി.ജീ.പിയും ആവുന്നതിൽ യാതോരു അസംഭവ്യതയും ഇന്ന് ഇല്ലതന്നെ.


1900കളിൽ Tellicherryയിലെ തീയരിൽ വന്ന വൻ മാനസിക മാറ്റം എന്നാൽ യാതോരു സംവരണത്താലും അല്ലതന്നെ. മറിച്ച് ഇങ്ഗ്ളിഷ് ഭരണ സാന്നിദ്ധ്യം നൽകിയ അതിശയകരമായ ഇങ്ഗ്ളിഷ് ഭാഷാ പ്രകാശമാണ് ഇത് സംഭാവ്യമാക്കിയിത്.


എന്നിരുന്നാലും, ഈ കൂട്ടരിൽ ചില ചപലചിത്തരായ വിരുതന്മാർ ബ്രാഹ്മണ പാരമ്പര്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ ഏതുവിധമായിരിക്കാം ബ്രഹ്മണരും അവരുടെ കൈയ്യാളുകളും വീക്ഷിച്ചിരുന്നത് എന്നത് അനുമാനിക്കാവുന്നതാണ്. ശ്രൂദ്രർക്ക് (നായർമാർക്ക്) പോലും വേദപഠനം അനുവദിക്കാതിരുന്ന രാഷ്ട്രീയ പാരമ്പര്യത്തിലാണ്, തീയർ ഈ വിധ പഠനങ്ങൾക്ക് മുതിർന്നത് എന്നു മാത്രമല്ല, തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരുടെ പ്രചോദനം പേറി അമ്പലം പണിത്, അതിൽ ബ്രാഹ്മണ ശാന്തിമാർക്ക് പകരമായി തീയ ശാന്തിമാർ എന്ന ആശയവും നടപ്പിൽ വരുത്തിയിരിക്കുന്നത്.


ഈ ശാന്തിമാരുടെ മന്ത്രോച്ഛാരണം കേൾക്കാൻ ഇടവന്നാൽ, ബ്രാഹ്മണ വ്യക്തികളിൽ ഏത് വിധത്തിലുള്ള മാനസികഭാവമാണ് വരിക എന്നത് പ്രത്യേകമായി പറയേണ്ടതില്ലതന്നെ. അവരും അവരുടെ സ്വകാര്യ ഇടങ്ങളിൽവച്ച് പലവിധ ഗോഷ്ടികളും പ്രകടിപ്പിച്ചുകാണില്ലേ, ഹാസ്യനുകരണമായി?


സ്വന്തം സാമൂഹിക പാരമ്പര്യത്തിലും കുടുംബ പൈതൃകത്തിലും ആദ്ധ്യാത്മിക പ്രസ്ഥാനത്തിലും യാതോരു മഹിമയും ഈ വിധ പുതുതായി വളർന്നുപൊന്തിവന്ന തീയർ ഉദ്യോഗസ്ഥർക്കും മറ്റും കാണാനായില്ലാ എന്നു വേണം കരുതാൻ. അതിൽ കാര്യമായ അതിശയവും വേണ്ടതില്ല. കാരണം, നൂറ്റാണ്ടുകളോളം പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ അടിമപ്പെടുത്താൻ ഉതകുന്ന ഹീന വാക്ക് കോഡുകളുടെ നീരാളിപ്പിടുത്തത്തിൽ പെട്ടു പോയ ഒരു ജനതയിലെ വ്യക്തകൾക്ക് സ്വന്തം പൈതൃകത്തിൽ എന്താണ് അഭിമാനിക്കാനുണ്ടാവുക?


ഉഗ്രഭാവത്തിലുള്ള സമുദ്രങ്ങളിലെ പലവിധ അപകടങ്ങളും തരണം ചെയ്ത്, കാണാകയം പോലുള്ള ആഴങ്ങൾ ഉള്ള ഏഴുകടലും കടന്ന്, പലവിധ കൊടുങ്കാറ്റുകളിൽ ആടിയുലഞ്ഞ്, വെറും നിസ്സാര സാങ്കേതിക കെൽപ്പുകളുള്ള പായക്കപ്പലുകളിൽ ഇങ്ഗ്ളിഷ് പതാക അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി, ദക്ഷിണേഷ്യൻ കടൽക്കരകളിൽ പറന്നുകയറാനായി, ഇവിടുള്ള പലവിധ അടിമ ജനക്കൂട്ടങ്ങൾ നൂറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരുന്നു എന്നുള്ളതാണ് വാസ്തവം.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page