top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും ശ്രേഷ്ഠമ്മന്യതയും ഉള്ളതായി തോന്നിയത്👉👇

ഈ എഴുത്തിൽ വ്യക്തികളുടേയും ജനക്കൂട്ടങ്ങളുടേയും ethnic (ഗോത്രപരമായ, നരവംശപരമായ, വംശീയമായ) വിവരങ്ങൾ വളരെ വ്യക്തമായിത്തന്നെ എടുത്തുപറയുന്നുണ്ട് എന്ന് വായനക്കാരൻ മനസ്സിലാക്കിയിട്ടുണ്ടാവാം. ഇത്, ഈ നാട്ടിൽ ജാതി ചോദിക്കലും, പറയലും, സൂചപ്പിക്കലും ആയി ഭവിക്കും. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോലും, ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷുകാരുടെ (Anglosaxonസിന്റെ) മാത്രം പറയുമ്പോൾ അത് racist വാക്യമായി ഭവിക്കില്ല.


മറിച്ച്, ഭൂഖണ്ഡ യൂറോപ്യന്മാരേയും, ആഫ്രിക്കാരേയും, ഏഷ്യക്കാരേയും സൂചിപ്പിച്ച് പറയുമ്പോൾ, പല രീതയിൽ ഉള്ള വിദ്വേഷവാക്യമായാണ് കാണപ്പെടുക. ഉദാഹരണത്തിന്, ഇന്ന് ഇങ്ഗ്ളണ്ടിൽ എന്തെങ്കിലും ഒരു സംഭവം നടന്നാൽ, ആ വാർത്തയിൽ He is an Indian എന്നോ He is an African എന്നോ He is French എന്നോ എഴുതിച്ചേർക്കുന്നത്, അപമാനിക്കലും വിദ്വേഷവചനവും (hate speech) racismവും ആയികാണപ്പെടുന്ന ഒരു അവസ്ഥ തന്നെ നിലവിൽ ഉണ്ട്.


ബ്രാഹ്മണന്റെ ജാതി ചോദിച്ചാൽ അപമാനിക്കലല്ല എന്ന് ഓർക്കുക.


ഇതുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ പറയാനുണ്ട്. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഈ എഴുത്തിൽ ethnographic (നരകുല ശാസ്ത്ര) വിഷയങ്ങൾ ചർച്ചചെയ്യുന്ന ഇടത്ത് ഈ വിധ കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ എടുത്തുപറയേണ്ടിവരും. അവ സൂചിപ്പിക്കാതെ കാര്യങ്ങൾ ചർച്ചചെയ്താൽ, വാക്കുകൾ വെറും ശൂന്യതയിൽ കിടന്ന് വിളയാടുന്നതായി അനുഭവപ്പെടാം.


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിക്കപ്പെട്ട Social History of India എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരൻ ഈഴവ വ്യക്തിയാണ്. ഈ ആൾ മക്കത്തായ തിയരും മരുമക്കത്തായ തീയരും ഈഴവർ തന്നെയാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് പ്രസ്താവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.


കാശ്മീരിന്റെ കാര്യം പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. കാശ്മീരുകാർ ഇന്ത്യക്കാരാണ് എന്ന് ഇന്ത്യ ആണയിട്ട് പ്രസ്താവിക്കുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ കാശ്മീരുകാരാണ് പറയേണ്ട്. അവർ ഇന്ത്യാക്കാരണ് എങ്കിൽ അത് അവർക്ക് അറിവുള്ള കാര്യമായിരിക്കും എന്നുള്ളതാണ് ഇതിന്റെ തെളിവായി കാണിക്കേണ്ടുന്ന ഏറ്റവും ലഘുവും മൌലികവും പ്രഥമമായതുമായ കാര്യം. എന്നാൽ കാശ്മീർ എന്ന വൻ പ്രകൃതി രമണിയതയും വൻ ദേഹ സൌന്ദര്യമുള്ള ആളുകളും ഉള്ള ദേശം വിട്ടുകൊടുക്കാൻ ഇന്ത്യ യാതോരുരീതിയിലും ഒരുങ്ങില്ലതന്നെ. കാശ്മീരുകാരുടെ ചിത്രങ്ങൾ കാണിച്ച് ഇത് ഞങ്ങളാണ് എന്ന് പറയാൻ പറ്റുന്നതുതന്നെ ഒരു വൻ വ്യക്തിത്വ വർദ്ധനവ് ലോകൈക്യമായി നൽകുന്ന കാര്യമാവാം, കുറേകാലത്തേക്കെങ്കിലും. ഞങ്ങൾക്ക് എന്തൊരു വെളുപ്പ് നിറമാണ്!


മലബാറിലെ തീയരുടെ കാര്യത്തിലും ഇതാണ് 1800കളിൽ നിലനിന്നിരുന്ന അവസ്ഥ. തീയർ ഈഴവർ ആണെങ്കിൽ, ആ വിവരം ഏറ്റവും കൂടുതലായി അറിയേണ്ടത് തീയർ തന്നെയാണ്. എന്നാൽ


ഈ കാര്യം അന്ന് മലബാറിലെ രണ്ട് കൂട്ടം തീയർക്കും അറിവില്ലായിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ.


Social History of Indiaയുടെ കർത്താവ് മറ്റൊരു ഇങ്ഗ്ളിഷ് ഭരണ കർത്താവിന്റെ പുസ്തത്തിലെ വാചകങ്ങൾ ഉദ്ദരിക്കുന്നുണ്ട്. അത് ഈ പ്രകാരം ആണ്:


'The Ezhavas in the Palghat district' records C.A. Innes 'and the Tiyyas of the other parts of Malabar is a great caste .. they are difficult to be placed in the social scale since their status varies widely in different parts of the country ... There seems to be little doubt that the Ezhavas and Tiyyas are raciallly the same.


തർജ്ജമ : 'പാലക്കാട് ജില്ലയിലെ ഈഴവരും മലബാറിലെ മറ്റ് ഭാഗങ്ങളിലെ തീയരും ഒരു മഹാ (വൻ) ജാതിക്കാരാണ്. .......... സാമൂഹിക ഘടനയിൽ ഇവർക്ക് വ്യക്തമായ ഒരു നിശ്ചിത സ്ഥാനം നൽകാൻ ആവില്ല. കാരണം, അവരുടെ സാമൂഹിക നിലവാരം വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തം തന്നെയാണ്. .......... ഈഴവരും തീയരും വംശീയമായി ഒരേ ജനം തന്നെയാണ് എന്നതിൽ യാതോരു സംശയവും ഇല്ല', എന്ന് C.A. Innes രേഖപ്പെടുത്തുന്നു. തർജ്ജമയുടെ അന്ത്യം.


MALABAR AND ANJENGO എന്ന ഗ്രന്ഥത്തിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായ C.A. Innes, I.C.S ഈ വിധം എഴുതിയിട്ടുള്ളതായി കാണുന്നുണ്ട് എന്നുള്ളത് ശരിതന്നെ.


എന്നാൽ അവസാനത്തെ വാക്യം Social History of India എഴുതിയ വിദ്വാൻ മുറിച്ചുകളഞ്ഞു എന്നാണ് കാണുന്നത്.


അവസാനത്തെ വാക്യം ഈ വിധമാണ്: There seems little doubt that the Izhuvans and Tiyans are racially the same, though the two communities now disclaim connection. തർജ്ജമ: ഈഴവരും തീയരും ഒരേ വംശീയരാണ് എന്നതിൽ യാതോരു സംശയവും ഇല്ല. എന്നാൽ ഇന്ന് രണ്ട് കൂട്ടരും ഈ ബന്ധം അംഗീകരിക്കുന്നില്ല. തർജ്ജമയുടെ അന്ത്യം.


ഈ അവസാനത്തെ വിട്ടുകളഞ്ഞിരുന്ന വാക്കുകൾ കാര്യങ്ങൾ ആകെ കുഴച്ചിടാനാണ് സൌകര്യപ്പെടുത്തുന്നത്. ആ പ്രൊഫസർ ഇത് വിട്ടുകളഞ്ഞത് ബോധപൂർവ്വംതന്നെ. എന്നാൽ ഈ വിട്ടുകളഞ്ഞ വാക്കുകളിൽ പകുതി ശരിമാത്രമേ ഉള്ളു. ഈഴവർ ഈ ബന്ധം അംഗീകരിക്കുകയും പ്രസ്താവിക്കുകയും അവകാശവാദമായി പ്രകടപ്പിക്കുകയും ചെയ്തിരുന്നു. തീയരുടെ പക്ഷത്താണ് അംഗീകാരക്കുറവ് ആദ്യം വൻ ശക്തമായും പിന്നീട് കാലക്രമേണെ ശക്തികുറഞ്ഞും നിലനിന്നിരുന്നത്.


Madras Presidency ഭരിക്കുന്ന ഇങ്ഗ്ളിഷ് ഭരണം ഔദ്യോഗികമായി പ്രസിദ്ധികരിച്ച MADRAS DISTRICT GAZETTEERSന്റെ ഭാഗമാണ് C.A. Innes എഴുതിയ MALABAR AND ANJENGO. ഈ ഗ്രന്ഥം ഈ എഴുത്തുകാരൻ (ഞാൻ) വായിച്ചിട്ടില്ല. അതിനാൽ തന്നെ ആഴത്തിലുള്ള ഒരു നിരീക്ഷണം ഈ ഗ്രന്ഥത്തെക്കുറിച്ച് പറയാൻ ആവില്ല. എന്നാൽ ഈ ഗ്രന്ഥം 1908ൽ മെഡ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് എന്ന് കാണുന്നു.


വെറുതെയൊന്ന് ഈ ഗ്രന്ഥത്തിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ, മനസ്സിലായത് ഈ ഗ്രന്ഥത്തിൽ മലബാറിന്റെ ഉള്ളിന്റെ ഉള്ളിൽ പെട്ട പല സൂക്ഷമായ കാര്യങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട് എന്നുള്ളതാണ. എന്നാൽ വെറുതേയൊന്ന് പോജുകളിലൂടെ തിരഞ്ഞപ്പോൾ (Cntrl F) തീയരുടെ പാരമ്പര്യ ആദ്ധ്യാത്മിക ആചാരങ്ങളിൽ പെട്ട മുത്തപ്പൻ വെള്ളാട്ടം, തിരുവെപ്പന, തിറ, കുന്നത്തൂർപാടി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതോരു സൂചനയും കണ്ടില്ല. എന്നാൽ അന്നത്തെ വളരെ വലിയ ഭൂപ്രദേശമായ മലബാർ ജില്ലയിലെ ഒട്ടനവധി ദേശങ്ങളിലെ ഉളളിന്റെ ഉള്ളിൽ ചെന്ന് പലതിനെക്കുറിച്ചു നീരിക്ഷിച്ചുകാണുന്നു.


ഇവിടെ ഈ വിധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ലഭിക്കുന്ന വീക്ഷണകോണിനെക്കുറിച്ച് ഒരു കാര്യം പറയാം എന്ന് തോന്നുന്നു. Travancore State Manual എഴുതിയത് തിരുവിതാംകൂർ രാജ്യത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ്. നാഗം അയ്യ. ഇദ്ദേഹത്തിന്റെ എഴുത്തുകൾക്ക് വളരെ അധികം ആഴമുണ്ടെങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിന് കീഴിൽ നിന്നും വീക്ഷിക്കുന്ന ഒരു മനോഭാവം വായനക്കാരനിൽ വന്നുചേരും. വായനക്കാരനും അതേ നിലവാരത്തിൽ നിന്നുകൊണ്ട് കാര്യങ്ങൾ വീക്ഷിക്കുന്നതുപോലെ തോന്നാം.


അതേ സമയം Malabar Manual, Native life in Travanocore, Castes and tribes of Southern India തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ, വായനക്കാരൻ ദക്ഷിണേഷ്യയിലേ ഏറ്റവും ഉയർന്ന ജാതിക്കാരുടേയും രാജകുടുംബാംഗങ്ങളുടേയും മുകളിൽ നിന്നും എല്ലാറ്റിനേയും വീക്ഷിക്കുന്ന ഒരു മാനസികാവസ്ഥവന്നുചേരും. ഇതിന് ഏറ്റവും പോസിറ്റിവായുള്ള സൌകര്യം നൽകുന്നത് ഇവ എഴുതിയിട്ടുള്ളത് ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരാണ് എന്നതും, ഇങ്ഗ്ളിഷ് ഭാഷയിലെ ഉച്ചനീചത്വമില്ലാത്ത വാക്ക് കോഡുകളും ആണ്. അല്ലാതെ പ്രദേശിക ഭാഷയിൽ ഈ വിധമുള്ള ഒരു ഭാവം മനസ്സിൽതിരുകിച്ചേർത്താൽ, ഒരു ധിക്കാരപരമായുള്ളതും ആജ്ഞാനിഷേധപരമായുള്ളതുമായ ഭാവമായിക്കും മനസ്സിൽ കടന്നുകയറുക.


MALABAR AND ANJENGO വായിക്കാൻ താൽപ്പര്യം തോന്നുന്നുണ്ട്. എന്നാൽ യാതോരു സമയവും ഇല്ലാ എന്നുള്ളതാണ് ഈ എഴുത്തുകാരന്റെ ഇന്നത്തെ അവസ്ഥ. ഈ ഗ്രന്ഥത്തെ വായിക്കാതെ ഈ ഗ്രന്ഥത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ തെല്ലൊരു അനൌചിത്യമുണ്ട് എന്ന് തോന്നുന്നു. എന്നിരുന്നാലും, പെട്ടെന്ന മനസ്സിൽ കയറിയ നിരീക്ഷണം പറയാം.


ഈ വിധ ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് വംശജരായ ഉദ്യോഗസ്ഥരാണ് എഴുതിയിട്ടുള്ളതായി ഔപചാരികമായി രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, മലബാറിൽ അന്നുണ്ടായിരുന്ന അനവധി താലൂക്കുകളിലും ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും അധികാരി കുടുംബങ്ങളിലും കീഴ് ജാതിക്കാരിലും മറ്റും ഉള്ള അനവധി വിവരങ്ങൾ ഈ ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പഠനം നടത്തി എഴുതിയിട്ടുള്ളതാണ് എന്ന് തോന്നുന്നില്ല. കാരണം, അത് സാധ്യമായ കാര്യമാവാൻ സാധ്യത കുറവാണ്. മിക്ക സ്ഥലങ്ങളിലേക്കും കൃത്യമായതും യാത്രാ യോഗ്യവുമായ നിരത്തുകൾ തന്നെയില്ല. മറ്റ് യാതോരു ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും നിലവിൽ ഇല്ല. പലദിക്കിലും യാത്ര ചെയ്യുന്നത് കാളവണ്ടികളിലും തുഴഞ്ഞും മുളകുത്തിയും നീക്കുന്ന തോണികളിൽ ആണ്. ചിലദിക്കിൽ കുതിരപ്പുറത്തും കുതിരവണ്ടികളിലും പോകാം. പല ദിക്കുകളിലും താമസവും സുരക്ഷയും പ്രശ്നം തന്നെയായിരുന്നു.


ഇതിനാൽ തന്നെ മനസ്സിലാക്കാൻ പറ്റുന്ന കാര്യം, ഈ വിധ എഴുത്തുകളിൽ വളരെ അധികം എഴുത്തുകളും മറ്റ് ഉള്ളടക്കങ്ങളും അഭിപ്രായങ്ങളും വിവരങ്ങളും ഗ്രന്ഥ കർത്താവിന്റ വ്യക്തമായ അനുവാദമോ നിർദ്ദേശമോ അനുമതിയോ പരിശോധനയോ ഇല്ലാതെ പല പ്രാദേശിക എഴുത്തുകാരും ചേർത്തിട്ടുണ്ടാവും എന്നതാണ്. ഈ വിധ കാര്യങ്ങളിൽ ഉയർന്ന ജാതിക്കാരും വൻ കുടുബക്കാരിൽ പെട്ടവരും കാര്യമായി പങ്കെടുത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്.


ഇവിടെ ഇത്രമാത്രം എഴുതിയത് Social History of India എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ശക്തമായി അവകാശപ്പെടുന്ന, തീയർ എന്നുള്ളത് ഈഴവർ ആണ് എന്ന വാദത്തിൽ യാതോരു ശരിയും ഇല്ലാ എന്ന് പ്രസ്താവിക്കാനായിമാത്രമാണ്. Palghatൽ ഈഴവർ ജീവിക്കുന്നുണ്ട് എന്നും അവർ തീയരിൽ നിന്നും വ്യത്യസ്തരാണ് എന്നുമുള്ള സൂചന 1887ൽ പ്രസിദ്ധീകരിച്ച Malabar Manualൽ കണ്ടതായി ഓർക്കുന്നു.


MALABAR AND ANJENGO 1908 ആണ് പ്രസിദ്ധീകരിച്ചത് എന്ന് ഓർക്കുക. വെറും 30 വർഷത്തിനുള്ളിൽ കാഴ്ചപ്പാടുകളിൽ വൻ മാറ്റം തന്നെ സംഭവിച്ചിരിക്കാം.


ഈഴവർക്ക് വൻ സാമൂഹിക സംഘടനയും ശ്രീ നായാരണ ഗുരുവും ഡോ. പൽപ്പുവും കുമാരനാശാനും അനവധി ബ്രാഹ്മണ ദൈവ ക്ഷേത്രങ്ങളും മറ്റുമൊക്കെയുണ്ടെങ്കിലും എന്തോ ഒരു മാനസിക ന്യൂനതയുണ്ടായിരുന്നു എന്ന് വ്യക്തം. അല്ലാതെ ഈ വിധം തങ്ങളോട് ബന്ധപ്പെടാൻ ഇഷ്ടമില്ലാത്ത ഒരു ജനതയോടു അടുപ്പം അവകാശപ്പെടില്ലതന്നെ.


ഇന്ന് ഇങ്ഗ്ളണ്ട് (England) തങ്ങളുടെ ഭാഗം തന്നെയാണ് എന്ന് ഭൂഖണ്ഡ യൂറോപ്യന്മാർ അവകാശപ്പെടുന്നത് പോലയാണ് കാര്യങ്ങൾ. ഇങ്ഗ്ളിഷുകാർ ഇത് അംഗീകരിച്ചുകൊടുക്കാൻ തയ്യാറല്ല. എന്നാലും ഭൂഖണ്ഡ യൂറോപ്യന്മാർ വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല.


എന്നാൽ മുകളിലെ കാര്യം പൂർണ്ണമായും തീയരുടെ കാര്യത്തിൽ ഉപമിക്കാൻ പറ്റില്ലതന്നെ. കാരണം, ഇങ്ഗ്ളിഷുകാരോട് തത്തുല്യമായ ഒരു മാനസിക വ്യക്തിത്വ പ്രഭാവം പാരമ്പര്യമായി നിലനിർത്തിയവർ അല്ല തീയർ.


MALABAR AND ANJENGOൽ ഇങ്ങിനെ ഒരു വാചകം കാണുകയുണ്ടായി :


The Tiyans consider themselves superior to the Izhuvans, and will not eat rice cooked by them ; there are considerable differences between the dress and customs of the two communities, .... .


തർജ്ജമ : തങ്ങൾ ഈഴവരേക്കാൾ ഉയർന്നവർ (superior) ആണ് എന്ന് തീയർ കരുതുന്നു. ഈഴവർ പാചകം ചെയ്ത ചോറ് അവർ കഴിക്കില്ല. രണ്ടുകൂട്ടരും തമ്മിൽ വസ്ത്രവിധാനത്തിന്റെ കാര്യത്തിലും ആചാരങ്ങളിലും വളരെ അധികം വ്യത്യാസങ്ങൾ ഉണ്ട്. തർജ്ജമയുടെ അന്ത്യം.


1800കളുടെ തുടക്കത്തിൽ തന്നെ ഈഴവർ മലബാറിലേക്ക് കടുന്നു തുടങ്ങിയിട്ടുണ്ടാവാം. കാരണം, ഈഴവർക്ക് തിരുവിതാംകൂർ രാജ്യത്തിൽ ചെറുതായി സാമൂഹിക കാൽച്ചങ്ങലകൾ അഴിഞ്ഞു തുടങ്ങിയത് London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ അവിടെ വന്നതോടുകൂടിയാണ് എന്ന് തോന്നുന്നു.


ഈഴവർക്ക് എന്തായിരുന്ന അനുഭവപ്പെട്ട മാനസിക ന്യൂനത എന്നതും, തീയരിൽ അവരെ ആകർഷിച്ച മാനസിക ഉച്ചത്വവും ശ്രേഷ്ഠമ്മന്യതയും എന്താണ് എന്നും വ്യക്തമായി നോക്കേണ്ടിയിരിക്കുന്നു. കാരണം ഈ വിധം ഒരു അപകർഷതയില്ലായെങ്കിൽ, അവർ തീയരോട് പോടാ എന്ന് പറഞ്ഞേനെ.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page