top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള പണിക്കാരുടെ കീഴിൽ പെട്ടുപോകുകയും അവരോട് അടിയാളത്തം പ്രകടിപ്പിച്ച് ജീവിക്കേണ്ടിയും വന്നാൽ

ജനങ്ങളിൽ ഇഴകിച്ചേർന്നിരിക്കുന്ന, വ്യത്യസ്ത ജനങ്ങളുടെ ജീനുകളും (Genes) DNAയും ക്രോമോസോമുകളും കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ ചെയ്യാൻപറ്റുന്ന ഒരുകാര്യമാണ് അവർ സംസാരിക്കുന്ന ഭാഷയിൽ കലർന്നുകിടക്കുന്ന വാക്കുകളെ പരിശോധിക്കുക എന്നുള്ളത്.


ഈ പറഞ്ഞ കാര്യം ചെയ്യുമ്പോഴും ആവിധ നിരീക്ഷണങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങളെ ഏതുവിധത്തിൽ മനസ്സിലാക്കേണം എന്ന കാര്യവും പ്രസക്തമാണ്. മലയാളത്തിൽ പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, അറബി തുടങ്ങിയ ഭാഷകളിലേ വാക്കുകൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഇവ മലയാളത്തിൽ കലർന്നത്, ഈ പ്രദേശങ്ങളിൽ ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് ഈ വിധ ആളുകൾ കടലിലൂടെ വരികയും, മാറ്റക്കച്ചവടാടിസ്ഥാനത്തിൽ (barter system പ്രകാരം) വാണിജ്യ ഇടപാടുകൾ നടത്തുകയും ചെയ്തു എന്നതിനാലാവാം. ഇവരിൽ ഫ്രഞ്ചുകാർ കുറേ കാലത്തോളം മലബാറിൽ മാഹിയെന്ന കൊച്ചു പ്രദേശത്ത് ഭരണവും നടത്തിയിരുന്നു. പോർച്ചുഗീസുകാരും ചെറിയതോതിൽ, വളരെ ഹ്രസ്വമായകാലത്തോളും മലബാറിലും തിരുവിതാംകൂറിലും ചെറിയതോതിലുള്ള ഭരണാധികാരങ്ങൾ കൈവശപ്പെടുത്തിയിരുന്നു.


അതേ സമയം ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നുമുള്ള അനവധി വാക്കുകൾ മലയാളത്തിൽ കടന്നിരുന്നു. കുറച്ചുകാലം മുൻപുവരെ മലയാളം സംസാരിക്കുമ്പോഴും, എഴുതുമ്പോഴും ഈ വക വാക്കുകളെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു. ഉദാഹരണത്തിന്, Road, bulb, open, close, gate, action, film, manage, paint, brush, car, jeep, lorry, drive, handle, mirror തുടങ്ങി പലതും. പോരാത്തതിന്, ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ, സർക്കാർ നടപടിക്രമങ്ങൾ, സിനിമാ നിർമ്മാണം തുടങ്ങി പലതിലും ഇങ്ഗ്ളിഷ് പദങ്ങൾതന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്.


എന്നാൽ ഇന്ന് ഈ വക സാങ്കേതിക പദങ്ങൾക്ക് ബദലായുള്ള പദങ്ങൾ മലയാളത്തിൽ കൃത്രിമമായി സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾക്കും വ്യക്തമായ കാരണം, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നതാവാം. അതുപോലെ ശക്തമായ മറ്റൊരു കാരണം, തിരുവിതാംകൂർ രാജ്യം മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒട്ടിനിന്നിരുന്നു എന്നുള്ളതുമാവാം. താരതമ്യേനെ പ്രസക്തികുറവുള്ള ഇതുപോലുള്ള മറ്റ് കാരണങ്ങളും ഉണ്ടാവാം.


എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇങ്ഗ്ളണ്ടിലെ പ്രാദേശിക ജനത, അവരുടെ പ്രാദേശിക ഭാഷയിൽ പുതിയ പലവാക്കുകളും കയറിവരുന്നതായി ശ്രദ്ധിച്ചിരുന്നു. അതിന്റെ അന്നുള്ള കാരണം, ലോകത്തിന്റെ പലഭാഗങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നതാണ്. ആ നാടുകളിലെ പലവിധ ഭാഷകളിലെ വാക്കുകളും ഇങ്ഗ്ളിഷിൽ കയറിക്കൂടുകയും, ഇങ്ഗ്ളിഷ് ഭാഷയിൽ ചെറിയതോതിലുള്ള ഗുണമേന്മക്കുറവ് കൊണ്ടുവരികയും ചെയ്തിരുന്നു. ഈ ഗുണമേന്മക്കുറവ്, വാക്കുകളുടെ സ്വരത്താലോ മറ്റോ അല്ലതന്നെ. മറിച്ച്, അവ യഥാർത്ഥത്തിൽ അവയുടെ പ്രാദേശിക ദേശങ്ങളിൽ പ്രതിനിധാനം ചെയ്യുന്ന പലവിധ മൃഗീയ സാമൂഹിക ചട്ടങ്ങൾ കാരണമാകാം.


ഈ വിധം ചിന്തിച്ചാൽ ഒരു ജനതയുടെ ഭാഷയുടെ സ്വഭാവത്തേയോ, അതിനുള്ളിൽ ഉള്ള വാക്കുകളേയോ, അതുമല്ലെങ്കിൽ അതിനുള്ളിൽ കയറിക്കൂടിയിട്ടുള്ള വാക്കുകളേയോ നിരീക്ഷിച്ച്, ആ ജനതയുടെ ചരിത്രപരമായുള്ള ചില കാര്യങ്ങളെ മനസ്സിലാക്കാനോ, അതുമായി ബന്ധപ്പെട്ട പുതിയ അറിവ് ലഭിക്കാനോ, അതുമല്ലെങ്കിൽ ചരിത്ര രേഖകളിൽ കാണപ്പെടത്ത ചരിത്ര സത്യങ്ങളുടെ സൂചനകൾ കണ്ടെത്താനോ പറ്റിയേക്കാം.


മലബാറിലെ ഭാഷയിൽ പണ്ടുകാലങ്ങളിൽ വളരെ വ്യക്തമായി കാണാൻ പറ്റിയിരുന്ന ഒരു കാര്യം അറബി പദങ്ങളുടെ സാന്നിദ്ധ്യമാണ്. ഇതിന്റെ കാരണങ്ങളിൽ ഒന്ന്, അറബികളായ കച്ചവടക്കാരുടെ വാണിജ്യ പ്രവർത്തനങ്ങൾ ആവാം. രണ്ട്, അറബി കപ്പലുകളിലെ തൊഴിലുകാർ മലബാറിന്റെ തീരപ്രദേശങ്ങളിൽ വന്ന് അവിടുള്ള തീയർ പോലുള്ള സ്ത്രീകളെ വിവാഹംകഴിച്ച് അവിടങ്ങളിൽ കുടുംബം പുലർത്തിയിരുന്നു എന്നതും ആവാം. (അവർക്ക് മറുകരയിൽ - അറേബ്യയിൽ - വേറെ കുടുംബവും ഉണ്ടായേക്കാം). ഇതിനും അപ്പുറം വേറേയും ശക്തമായ സംഭവ വികാസങ്ങൾ ഉണ്ട്.


ആദ്യകാലങ്ങളിൽ, അറേബ്യയിൽ നിന്നും വന്ന മതപ്രവർത്തകർ നായർ കുടുംബങ്ങളിലേയും മറ്റും ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റിയത് ഒന്ന്. എന്നാൽ ഇതിനേക്കാൾ വൻ ശക്തമായുള്ള സംഭവം ദക്ഷിണ മലബാറിൽ അനവധി മക്കത്തായ തീയരും അവർക്ക് കീഴിലുള്ള ചെറുമർ പോലുള്ള അനവധി കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് മതം മാറി, സമൂഹത്തിൽ ഒരു വൻ ജനകൂട്ടമായി നിലനിന്നരുന്നു എന്നതാവാം.


എന്നാൽ മലബാറിൽ ഈ പുറംനാടു ഭാഷകളിലെ വാക്കുകൾ വന്നുകയറിയത്, ഈ പ്രദേശത്തുള്ള പ്രാദേശിക ഭാഷയിന്മേലാണ്. ഈ പ്രാദേശിക ഭാഷ എന്തായിരുന്നു എന്നും, ഇത് എവിടെ നിന്നും വന്നതാണ് എന്നതുമാണ് ചിന്തിച്ചും പഠിച്ചും അറിയാൻ താൽപ്പര്യപ്പെടുന്നത്.


വടക്കേ മലബാറിൽ ആൾഎണ്ണത്തിൽ ഏറ്റവും ബലവത്തായുള്ള ജനം മരുമക്കത്തായ തീയർ ആയിരുന്നു എന്നുതോന്നുന്നു. അങ്ങിനെയെങ്കിൽ, അവരുടെ പാരമ്പര്യ ഭാഷയിലെ വാക്കുകളുടെ ശക്തമായ സാന്നിദ്ധ്യം ഈ പ്രാദേശിക ഭാഷയിൽ കാണാൻ പറ്റിയേക്കാം.


ഇങ്ഗ്ളിഷ് ഭരണകാലത്ത് വൻ വ്യക്തിത്വവും മറ്റും ഉണ്ട് എന്നൊക്കെ അവിടിവിടെയായി നിർവ്വചിക്കപ്പെട്ടിരുന്ന മരുമക്കത്തായ തീയർ ഒരു കീഴ്ജനമായി മാറി എന്നതുതന്നെ ഫ്യൂഡൽ ഭാഷാ യന്ത്രസംവിധാനത്തിന്റെ ആശ്ചര്യകരമായ ഒരു പ്രവർത്തനഫലമായേക്കാം.


മരുമക്കത്തായ തീയർ, നായർമാരുടെ കീഴിൽ പെട്ടുപോയിരുന്നു. അതാണ് അവരുടെ ദുരവസ്ഥയ്ക്ക് കാരണം. അതിന് പകരം അവർ ബ്രാഹ്മണരുടെ നേരിട്ടുള്ള കീഴിൽ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ബഹുകേമമാകുമായിരുന്നു. ഇങ്ഗ്ളിഷ് ഭരണം വന്ന് ജനക്കൂട്ടങ്ങളെ നിയമചട്ടപരമായി കയറൂരിവിട്ടപ്പോൾ, Tellicherryയിലും മറ്റും തീയർ ഇങ്ഗ്ളിഷുകാരുടെ കീഴിലേക്ക് ഉയരുകയായിരുന്നു ചെയ്തത്. ഈ വിധമായുള്ള കീഴിൽപെടൽ, അതിശയകരമായ മാനസിക വളർച്ചയ്ക്ക് സാധ്യതകൾ നൽകുന്ന ഒരു കീഴിൽപെടൽ ആണ്.


പണ്ടെപ്പോഴോ, ബ്രാഹ്മണർ അവരുടെ അടിയിൽ പെട്ടിരുന്ന ശൂദ്രരെ, അവരുടെ കൈയ്യാളുകളും അധികാരികളും തൊഴിൽ മേൽനോട്ടക്കാരും മറ്റുമായി ഉയർത്തി. അതിന് ശൂദ്രർ പലവിധ പ്രത്യുപകാരങ്ങളും നൽകിയെന്നും പറയപ്പെടുന്നു. സ്വന്തം കുടുംബത്തിലെ സ്ത്രീജനങ്ങളെപ്പോലും ബ്രാഹ്മണർക്ക് സമീപിക്കാം എന്ന രീതിയിൽ ഉള്ള സ്വാതന്ത്ര്യം നൽകുക എന്നുള്ളതിനോട് കിടപിടിക്കാവുന്ന മറ്റൊരു gratitude (കൃതജ്ഞതയും, നന്നിയും, പ്രത്യുപകാരവും, ഉപകാരസ്മരണയും) ലോകത്തിൽ അതിവിരളമായിമാത്രമേ കാണാനാകുള്ളു.


ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, ഈ വിധ gratitude ശുദ്ധ മരമണ്ടത്താരമായിത്തോന്നാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽനിന്നും വീക്ഷിച്ചാൽ, ഈ വിധ gratitude, മേധാവിക്കും സാമൂഹികാധികപനും ഗുരുവിനും മറ്റ് മാർഗ്ഗദർശിക്കും നൽകാൽ ഒരു അവസരം ലഭിക്കുന്നതുതന്നെ വൻ ദൈവാധീനത്താൽ ലഭിക്കുന്ന അസുലഭ അവസരമാണ്.


വൻ സാമൂഹികാധികാരമുള്ള ഗുരുതുല്യന് തന്റെ സർവ്വതും സമർപ്പിച്ചാൽ, തിരിച്ച് വൻസ്ഥാനീകരണം ലഭിക്കുകയാണെങ്കിൽ, അത് ജീവതിസാഫല്യവും ജന്മസായൂജ്യവും ആയി മാറും. ഈ വിധമായുള്ള ഒരു പ്രത്യയശാസ്ത്രവും സങ്കൽപ്പവും, ഗുരു - ശിക്ഷ്യ ബന്ധത്തിന്റെ അദൃശ്യമായ കണ്ണികളിൽ ഉണ്ട് എന്ന് സൂചിപ്പിച്ചുകാണുന്നുണ്ട് താനും.


ഈ വിധം ശൂദർ ബ്രാഹ്മണർക്ക് അവരുടെ സർവ്വതും നൽകി സായൂജ്യം നേടിയപ്പോൾ, അവർക്ക് ലഭിച്ചത് സാമൂഹികമായ വൻ സ്ഥാനമാനങ്ങളാണ്.


പിന്നങ്ങോട്ട് ഈ പ്രദേശത്ത് ഉള്ള ഏത് ജനതയും ഈ ശൂദ്രരുടെ അടിയിൽ ആണ് വന്നു പെടുന്നത്. ഇങ്ങിനെ പലനിലവാരങ്ങളിലേക്ക് അടിച്ചമർത്തപ്പെടുന്നവരാണ് കീഴ്ജനം. അവർക്കാണെങ്കിൽ സംഘടിക്കാനും ആവലില്ല. കാരണം, ഫ്യൂഡൽ ഭാഷകൾ അവർക്കിടയിൽ ആപ്പ് അടിച്ചുകയറ്റി, അവരെ തമ്മിൽത്തമ്മിൽ മുകളിലും കീഴെയും ഉള്ളവരാക്കി, തമ്മിൽ മത്സരിക്കാനും പകവെച്ചുപുലർത്താനും പ്രാപ്തരാക്കും.


ഇന്നുള്ള പോലീസ് സംവിധാങ്ങളെ ഈ കാര്യവുമായി താരതമ്യം ചെയ്യാവുന്നതാണ്. ഐപിഎസ്സ് എന്ന ബ്രാഹ്മണ വർഗ്ഗത്തിന് കീഴിൽ ഏറ്റവും അടിയിൽ വരുന്നവരാണ് പോലീസ് ശിപായിമാർ. അവർ മുകളിലോട്ട്, എത്രത്തോളം ബഹുമാനവും അടിയറവും ആജ്ഞാനുസരണവും പ്രകടപ്പിക്കുന്നവോ, അത്രത്തോളം അധികാരങ്ങളും, അധികാര ദുർവിനിയോഗ സൌകര്യങ്ങളും അവർക്ക് ലഭിക്കും. ഔദ്യോഗികമായി ഏറ്റവും നിലവാരം കുറഞ്ഞവരാണ് പോലീസ് ശിപായിമാർ.


അതേ സമയം അവരേക്കാൾ വ്യക്തിത്വവും വിവരവും കായികശക്തിയും മനോവീര്യവും സാമൂഹിക അന്തസ്സും ഉള്ളവർപോലും, ഇവരുടെ കൈകളിൽ വന്നുപെട്ടുപോകയാണെങ്കിൽ അവരുടെ കഥ കഴിഞ്ഞതുതന്നെ. പോലീസ് ശിപായിമാർ വാക്കുകളാൽ ഈ വിധം കൈയിൽ പെട്ടുപോകുന്നവരെ അടിച്ചുതമർത്തും. ആളെ നീയും, അവനും, അവളും ആക്കിയാൽ മാത്രംമതി, ഏത് വൻ സാമൂഹിക അന്തസ്സുള്ള ആളും തമർന്നുപോകും.


ഈ ഒരു വൻ വിവരം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.


ഇവിടെ പറഞ്ഞുവന്ന കാര്യം മരുമക്കത്തായ തീയർ വടക്കേ മലബാറിൽ വന്നുപെട്ടത്, അവിടുള്ള ബ്രാഹ്മണ ആധിപത്യമുള്ള സമൂഹത്തിലായിരിക്കാം. ഇന്ന് ഈ സംസ്ഥാനത്ത്, യഥാർത്ഥത്തിൽ എല്ലാരും ഐഏഎസ്സുകാരും ഐപിഎസ്സുകാരും നയിക്കുന്ന ഉദ്യോഗസ്ഥപ്രസ്ഥാനത്തിന് കീഴിൽ ആണ് എന്ന് പറയുന്നതുമാതിരി. എന്നാൽ, ഈ നാട്ടിൽ ഏതൊരു പ്രദേശത്തിലും ജീവിക്കുന്ന ആൾ ആ നാട്ടിലെ പോലീസ് ശിപായിമാരുടെ അടിയിൽ തന്നെയാണ് എന്നുള്ളതാണ് സാവധാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹിക ചട്ടം. ഇങ്ഗ്ളിഷ് ഭരണകാലത്തിൽനിന്നും ഓരോ വർഷം അകന്നുപോകുന്തോറും ഈ പ്രാചീണ പ്രകൃത സാമൂഹിക ചട്ടം വീണ്ടം ശക്തി പ്രാചിപ്പുകൊണ്ടേയിരിക്കും.


മരുമക്കത്തായ തീയർ വടക്കേ മലബാറിന്റെ കടൽത്തീരങ്ങളിൽ കയറിവന്നുപെട്ടത്, ശൂദ്രർ തൊഴിൽമേൽനോട്ടക്കാരായുള്ള ബ്രാഹ്മണ മേധവിത്വ സമൂഹത്തിലായിരിക്കാം.


വൻ ശാരീരകവും മാനസികവും ആയ വ്യക്തിത്വമുള്ള മരുമക്കത്തായ തീയ കുടംബനാഥനേയും ഭാര്യയേയും കുട്ടികളേയും കുടുംബക്കാരേയും, ശൂദ്രർ വന്ന് ഇഞ്ഞി, ഓൻ, ഓള്, ഐറ്റിങ്ങൾ, എടാ, എടീ, അനേ, അളെ എന്നെല്ലാം രീതിയിൽ നിർവ്വചിച്ച്, പരസ്യമായും വ്യക്തിപരമായും, സംബോധനചെയ്യുകയും പരമാർശിക്കുകയും ചെയ്താൽ, ആളും ആൾക്കാരും കോഴിക്കാട്ടത്തിനേക്കാൾ മോശമായ അവസ്ഥയിലേക്ക് രൂപാന്തരീകരണം ചെയ്യപ്പെടും എന്നുള്ളതിൽ സംശയം വേണ്ടതന്നെ.


ഇങ്ഗ്ളണ്ടിലേയും മറ്റ് പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളുടേയും തീരങ്ങളിൽ കയറിക്കൂടിയാൽ, ഈ വിധം സംഭവിക്കില്ലതന്നെ. അതിനാൽതന്നെയാണ്, ആ വിധ പ്രദേശങ്ങളിലേക്ക് ആളുകൾ പലവിധ അപകട സാധ്യതകളേയും മറികടന്ന് കയറാൻ ശ്രമിക്കുന്നത്.


ഇനി നോക്കേണ്ടുന്നത്, ഇവിടുണ്ടായിരുന്നവരുടേയും, കയറിവന്ന മരുമക്കത്തായ തീയരുടേയും ഭാഷകൾ എന്തായിരുന്നിരിക്കാം എന്നുള്ളതാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code