top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

10. തിരുവിതാകൂറിനേയും മലബാറിനേയും ഒന്നാക്കിയെടുക്കനുള്ള പെടാപ്പാടുകൾ

ഇരയെകടിച്ചു കീറുക എന്ന സ്വഭാവ ഗുണമുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ. അതായത് അവ carnivorous (മാംസഭോജന പ്രകൃതമുള്ളവ) ആണ്. കീഴിൽ പെട്ടുപോകുന്നവരെ മുകളിൽ ഉള്ളവർക്ക് വാക്ക് കോഡുകളിൽ കടിച്ചുകീറാനാവും. അതുപോലെതന്നെ മുകളിൽ ഉള്ളവർ കൈയ്യിൽ അകപ്പെട്ടാൽ, അവരെ കടിച്ചുകീറാൻ കീഴിലുള്ളവർക്കും സൌകര്യംനൽകും.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, കീഴിൽ പെട്ടവർക്ക് മുകളിലുള്ളവരെ കടുച്ചുകീറാൻ സൌകര്യം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലാ എന്നുതന്നെ മനസ്സിലാക്കണം. കാരണം അവർ ഇങ്ഗ്ളിഷ് ഭാഷയിലൂടെയാണ് സാമൂഹിക പരിവർത്തനം നടത്തുന്നത്. ഇത് യഥാർത്ഥത്തിൽ carnivorous സ്വാഭാവമുള്ള ഭാഷകളെ കരുതിക്കൂട്ടി ഒഴിവാക്കണം എന്ന നിശ്ചയദാഢ്യത്തോടുകൂടി ചെയ്ത കാര്യം ആണ് എന്ന് തോന്നുന്നില്ല. മറിച്ച്, അവരുടെ നൈസർഗ്ഗികമായ മാനസിക ഭാവം ഇങ്ഗ്ളിഷിൽ ആണ് എന്നുമാത്രം.


എന്നാൽ കാലകാലങ്ങളായി പടിപടിയായി മുകളിൽ നിന്നവർ വെപ്രാളപ്പെട്ടുവെന്ന് പറഞ്ഞാൽ മതി. ഗ്രാമത്തിലെ കൂലിക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും പോലീസ് ശിപായിമാരെക്കാൾ മുകളിൽ സാമൂഹിക സ്ഥാനം സൌകര്യപ്പെടുത്തും എന്നുവന്നാൽ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ അരക്ഷിതാവസ്ഥ പടരും എന്നത് തീർച്ചയാണ്. എന്നാൽ എല്ലായിടത്തുമുള്ള പല കൂലിക്കാരുടേയും ഓട്ടോ ഡ്രൈവർമാരുടേയും മക്കൾ പോലീസ് ഇൻസ്പെക്ടറേക്കാളും മാത്രമല്ലാ, മറിച്ച് ഐപിഎസ് ഓഫിസർമാരേക്കാൾ ഉയരത്തിൽ സ്ഥാപിതമാകും എന്ന വിവരം പോലീസ് വകുപ്പിൽ പടർന്നാൽ, പോലീസ് വകുപ്പുമുഴുവനും അസ്വാസ്ഥ്യത്തിലാകും എന്നതാണ് വാസ്തവം.


ഇതുപോലുള്ള ഒരു അവസ്ഥാവിശേഷമാണ് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ സംജാതമാക്കിത്തുടങ്ങിയത്. മാത്രവുമല്ല, പുതിയ ഭരണപ്രസ്ഥാനത്തിൽ പഴയകാല നിയമാപാലകരായ നായർമാരും അവരുടെ മുകളിലുള്ള ബ്രാഹ്മണന്മാരും ഉൾപ്പെടുന്ന ഭരണയന്ത്രം അനാവശ്യവും യാതോരു അധികാരവുമില്ലാത്തതുമായിക്കഴിഞ്ഞിരിക്കുന്നു.


പ്രാദേശിക ഭാഷയാണെങ്കിൽ carnivorous സ്വഭാവമുള്ളതും.


കീഴിലുള്ളവരുടെ കടികിട്ടാൻ മുകളിലുള്ളവർക്ക് വൻ സാധ്യതതന്നെ തുറന്നുവന്നിരിക്കുന്നു.


കാര്യങ്ങൾ ഇതിനേക്കാൾ സങ്കീർണ്ണമാണ്. കീഴിജനത്തിന് കീഴിലും കീഴ്ജനങ്ങൾ ഉണ്ട്. തീയർക്ക് കീഴൽ പലരും ഉണ്ട്. കുറുമ്പരും പണിയരും ചെറുമരും മറ്റുമെല്ലാം ഇതേ ഏണിപ്പടിയിൽ ഉള്ളവർ തന്നെ. ഇവരുടെ ഇടയിൽ ചെന്നാൽ അവർക്കുമുണ്ട് തങ്ങൾ മറ്റ് ചിലരേക്കാൾ ഉയർന്നവരാണ് എന്ന വിവരം. ഈ ഉച്ചനീചത്വം തകിടം മറിച്ചാൽ, അവരുടെ ഇടയിലും വൻ മാനസിക വെപ്രാളം വരും.


QUOTE from: Castes and Tribes of Southern India by EDGAR THURSTON, Published 1906:


It is a custom of the country for a man of a superior caste to pretend complete ignorance of the caste of an individual lower in the social scale. Thus, in Wynad, where there are several jungle tribes, one is accustomed to hear a man of superior caste pretending that he does not know a Paniyan from a Kurumba, and deliberately miscalling one or the other, saying “This Paniyan,” when he knows perfectly well that he is a Kurumba. END OF QUOTE


തർജ്ജമ : സാമൂഹിക ഘടനയിൽ കീഴിൽ വരുന്ന വ്യക്തിയുടെ ജാതിയുടെ വിവരങ്ങൾ അറിയില്ലാ എന്നു നടിക്കുക എന്നുള്ളത് ഉയർന്ന ജാതിയിൽപെട്ട ആളുകൾക്ക് ഉള്ള ഒരു മാമൂലും സമ്പ്രദായുമാണ്. അതിനാൽ തന്നെ, പല കാട്ടുവംശങ്ങൾ ഉള്ള വയനാടിൽ ഉയർന്ന ജാതിയിൽ പെട്ട ആൾ, ഒരു പണിയനേയും കുറുമ്പനേയും തമ്മിൽതിരിച്ചറിയില്ല എന്ന ഭാവം നടിക്കും. എന്നിട്ട് പണിയനെ കുറുമ്പനെന്നും, കുറുമ്പനെ പണിയനെന്നും വളിക്കും. ചിലപ്പോൾ കുറുമ്പനാണ് എന്ന് വളരെ വ്യക്തമായി അറിവുള്ള ആളെ, 'ഈ പണിയൻ' എന്ന് പറഞ്ഞ ചൂണ്ടിക്കാണിക്കും. തർജ്ജമയുടെ അന്ത്യം


താഴോട്ടായി തെറ്റായി പരിചയപ്പെടുത്തിയാലും, സൂചിപ്പിച്ചാലും, പരാമർശിച്ചാലും ഫ്യൂഡൽ ഭാഷകളിൽ വ്യക്തിയിൽ വൻ മാനസിക അസ്വാസ്ഥ്യം വന്നുചേരും. കീഴിലുള്ളവരിൽ അസ്വാസ്ഥം നിലനിർത്തുക എന്നുള്ളത് സാമൂഹിക അച്ചടക്കവും സാമൂഹിക അനുസരണവും നിലനിർത്താൻ ഫ്യൂഡൽ ഭാഷകളിൽ സൌകര്യം നൽകുന്നകാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക അച്ചടക്കുവും അനുസരണവും നടപ്പിൽ വരുത്താൻ കീഴിൽ പെട്ടവരിൽ മാനസികവും വ്യക്തിത്വപരവുമായ വിറയൽ നിലനിർത്തുന്നതാണ് ഒരു വിദ്യ.


കുറുമ്പൻ താൻ പണിയനല്ലാ എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മേലാളന്മാർക്ക് വൻ തമാശയാണ് തോന്നുക. രണ്ടിനേയും കുപ്പത്തൊട്ടിപോലെ കാണുന്നവരാണ് മേലാളന്മാർ.


ഏതാണ്ട് ഇതേ മാനസികാവസ്ഥയാണ് തീയരിലും വന്നുതുടങ്ങിയത്. തങ്ങൾ ഈഴവരല്ലാ എന്ന് അവർ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ആദ്യകാലങ്ങളിൽ വൻ തമാശതന്നെയായിത്തോന്നിയിരിക്കാം ഭൂജന്മികൾക്കും നായർമാർക്കും.


അന്നുള്ള പല ഗ്രന്ഥങ്ങളിലും തീയർ എന്ന് എഴുതുന്ന ഇടത്ത് ഈഴവർ എന്ന് ബ്രാക്കറ്റിൽ ചേർത്തതും ഈഴവർ എന്ന് എഴുതുന്ന ഇടത്ത് ബ്രാക്കറ്റിൽ തീയർ എന്ന് എഴുതുന്നതും കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ രണ്ടിനേയും കൂട്ടിക്കുഴക്കേണ്ട കാര്യം ഇല്ലാത്ത ഇടത്തൊക്കെയാണ് ഇത് ചെയ്തുകണ്ടിട്ടുള്ളത്. ഉദാഹരണത്തിന് Travancore State Manualൽ ഒരു വാചകം കണുക.


QUOTE: The Elavas (ഈഴവർ), Tiyas and some of the Shanars in Travancore are asserted to have come from the north of Ceylon. END OF QUOTE.


യഥാർത്ഥത്തിൽ Travancore State Manualൽ മലബാറിനെക്കുറിച്ച് യാതോരു വിവരമോ, ചർച്ചയോ ഇല്ലതന്നെ. പിന്നെ എന്തിനാണ് ഈ വിധം യാതോരു ബന്ധവുമില്ലാത്ത തീയാസ് എന്ന വാക്ക് തിരുകി ചേർത്തത് എന്ന ആലോചന വരേണ്ടതാണ്.


എന്നാൽ ഈ വിധമുള്ള indoctrination ഒരു തന്ത്രം മാത്രമാണ്. ഈ ഗ്രന്ഥവം എഴുതുന്നതിൽ പലരും സഹകരിക്കുകയും എഴുത്തുകൾ നൽകുകയും ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. മാത്രവുമല്ല, ഗ്രന്ഥകർത്താവായ നാഗം അയ്യയ്ക്ക് പലരും പലവിവരങ്ങളും അവരുടെ താൽപ്പര്യപ്രകാരം ഉള്ളരീതിയിൽ നൽകിയിട്ടും ഉണ്ടാവാം.


Malabar Manualലിലെ മറ്റൊരു ഉദ്ദരിണി:


QUOTE: The Tiyar or Ilavar caste is the numerically strongest section of the Hindu population, numbering in all 559,717 END OF QUOTE മലബാറിലെ തീയരെ ഈഴവരായാണ് ഈ മുകളിൽ നൽകിയിട്ടുള്ള വാക്യത്തിൽ കാണുന്നത്.


മലബാർ മാന്വലിൽ ഈ വിധം മറ്റൊരു വാചകം കണ്ടു. QUOTE: one-third for the expenses of the Tiyars, Cherumars or other cultivators attached to the soil... END OF QUOTE.


പെട്ടന്ന് കണ്ടാൽ ഈ വാചകത്തിൽ കാര്യമായ ഒരു കുരുട്ടുബുദ്ധികണ്ടേക്കില്ലതന്നെ. ചെറുമർ എന്നത് നമ്പൂതിരി ഇല്ലങ്ങളിലും നായർ ഭവനങ്ങളിലും പെട്ട പാടപ്പറമ്പുകളിൽ കന്നുകാലികളെപ്പോലെ തളച്ചുവയ്ക്കപ്പെട്ട ജനതയായിരുന്നു. മതിയായ ഭക്ഷണവും വസ്ത്രങ്ങളും വെടിപ്പും ഇല്ലാതെയാണ് ഇവർ ജീവിക്കുക. അതിനാൽ തന്നെ ശരീരം വളരെ ചെറുതും, വൃത്തികെട്ടതും ആയിരിക്കും ഈ കൂട്ടർ. ഇവരെ attached to the soil അഥവാ indentured slaves എന്നാണ് അന്ന് നിർവ്വചിക്കപ്പെട്ടിരുന്നത്.


സാമൂഹിക ഉയർച്ചത്താഴച്ചയിൽ ഇവർ ചളിമണ്ണിലും, തീയർ വളരെ ഉയരങ്ങളിലും ആണ്. എന്നാൽ മുകളിൽ കാണുന്നവാക്യത്തിൽ തീയരും മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ചളിയിൽ ജീവിക്കുന്നവർ തന്നെ.


ഈ വിധ അവസ്ഥയിൽ ജീവിക്കുന്ന തീയരും ഉണ്ടായേക്കാം. എന്നാൽ മാനസിക ആഘാതം തട്ടുന്നത്, സാമൂഹികമായി ഉയർന്ന തീയർക്കാണ്. അവർ ഇടപഴകുന്ന വേദികളിൽ അവരെ ചളിയിൽ ജീവിക്കുന്ന കന്നുകാലക്കൂട്ടമായി ഇങ്ഗ്ളിഷുകാർക്ക് വിവരം ലഭിക്കാം.


CASTES AND TRIBES OF SOUTHERN INDIAയിൽ ഈ വിധം ഒരു സംഭവം തന്നെ വിവരിക്കുന്നുണ്ട്


QUOTE: In another case, a Cheruman, who was the servant of a Mappilla, was fetching grass for his master, when he inadvertently approached some Tiyans, and thereby polluted them. The indignant Tiyans gave not only the Cheruman, but his master also, a sound beating by way of avenging the insult offered to them. END OF QUOTE


തർജ്ജമ: ഒരു മാപ്പിളയുടെ ജോലിക്കാരനായ ഒരു ചെറുമൻ തന്റെ യജമാനന് പുല്ല് കൊണ്ടുവരുന്ന അവസരത്തിൽ കരുതിക്കൂട്ടിയല്ലാതെ ഏതാനും തീയരെ സമീപിച്ചുപോയി. അങ്ങിനെ അവരെ അശുദ്ധമാക്കി. ആകെ കുപിതരായ തീയർ ആ ചെറുമന് മാത്രമല്ല, മറിച്ച് അയാളുടെ യജമാനനും നല്ല അടി കൊടുത്തു.


തങ്ങൾക്ക് ചെറുമരോടുള്ള അകൽച്ചയാണ് ആ തീയർ ഈ വിധം പ്രഖ്യാപിച്ചത്.


Thrustonന്റെ ഗ്രന്ഥത്തിൽ നിന്നുമുള്ള ഉദ്ദരണിനോക്കുക:


QUOTE: The Tiyans look down on the Izhuvans, and repudiate the relationship..................................An Izhuvan will eat rice cooked by a Tiyan, but a Tiyan will not eat rice cooked by an Izhuva” END OF QUOTE


തർജ്ജമ: തീയന്മാർ ഈഴവരെ അവരേക്കാൾ താഴ്ന്നവരായി കാണുന്നു. അവർ തമ്മിൽ ബന്ധമുണ്ട് എന്ന വാദത്തെ അവർ നിരാകരിക്കുന്നു. ................ ഒരു തീയൻ പാചകം ചെയ്ത ചോറ് ഒരു ഈഴവൻ കഴിക്കും. എന്നാൽ ഈഴവൻ പാചകം ചെയ്ത ചോറ് ഒരു തീയൻ കഴിക്കില്ല. തർജ്ജമയുടെ അന്ത്യം


മലബാർ മാന്വലിൽ ഏതാണ്ട് അഞ്ചുലക്ഷത്തിൽ പരം വാക്കുകൾ ഉണ്ട്. വളരെ വലിയ ഗ്രന്ഥമാണ്. CASTES AND TRIBES OF SOUTHERN INDIAക്ക് ഏഴു വോള്യങ്ങൾ ഉണ്ട്. Travancore State Manualലും ഒന്നിൽ കൂടുതൽ വോള്യങ്ങൾ ഉള്ള പുസ്തകമാണ്.


വെറും തൂവൽ പേനകളിൽ ഇവ എഴുതിയും തിരുത്തിയെഴുതിയും തയ്യാറാക്കിയതിൽ പലരും പങ്കെടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല. അതിനാൽ തന്നെ പലരുടേയും താൽപ്പര്യങ്ങൾ ഈ പല പേജുകളിലും വന്നിട്ടുണ്ടാവാം. ഈ വിധം ഉള്ള ഒരു ധ്വനിനൽക്കുന്ന ചില വാക്കുകൾ വില്യം ലോഗൻ മലബാർ മാന്വലിൽ എഴുതിയായി കാണുന്നു. എന്നുവച്ചാൽ, ആ അദ്ധ്യായത്തിലെ ആശങ്ങളോട് തനിക്ക് പൂർണ്ണമായി യോജിപ്പില്ലാ എന്ന്.


Travancore State Manualലിൽ ഈ വിധം ഒരു വാക്യം : ‘The Izhavans or Ilavans, and Tiyans, are the Malayalam toddy-drawing castes of Malabar, Cochin and Travancore.


പെട്ടെന്ന് കണ്ടാൽ യാതോരു പിശകും ശ്രദ്ധിച്ചേക്കില്ല.


എന്നാൽ നോക്കുക. ഈഴവരെ മലബാറുമായും തീയരെ തിരുവിതാംകൂറുമായും ബന്ധിപ്പിക്കുന്നതായി തോന്നാം. എന്നാൽ, കുറച്ചുകൂടി വ്യക്തമായി നോക്കിയാൽ, രണ്ടുകൂട്ടരേയും മലബാറിലേയും കൊച്ചിനിലേയും, ട്രാവൻകൂറിലേയും കള്ളുചെത്തുകാരായി നിർവ്വചിച്ചതായി കാണാം. ഈ ഒരു തൊഴിൽപരമായുള്ള സാമ്യതയുപയോഗിച്ച് ഈഴവരും തീയരും ഒന്നാണ് എന്ന് സ്ഥാപിക്കപ്പെടാം.


എന്നാൽ മലയാളം എന്ന ഒരു പദം കൂടി കയറിവന്നിട്ടുണ്ട്. ഇതും ഒരു പ്രശ്നമാണ്. തിരുവിതാംകൂറിലെ ഒരു ഗ്രന്ഥത്തിൽ മലബാറിലേയും തിരുവിതാംകൂറിലേയും ഭാഷകളെ ഒരേ പേരിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്നു. അതും, മലബാർ മറ്റൊരു രാജ്യത്തിന്റെ ഭാഗമായിരിക്കുന്ന കാലഘട്ടത്തിൽ തന്നെ.


തിരുവിതാംകൂർ രാജ്യത്തിലെ ഒരു ഔപചാരിക ഗ്രന്ഥം എന്തിനാണ് അന്യരാജ്യത്തിലെ കാര്യം എഴുത്തിൽക്കൂട്ടിക്കലർത്തുന്നത് എന്ന് ഇന്ന് ചോദിക്കാൻ പ്രയാസം തന്നെയാണ്

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page