top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ആശ്ചര്യകരമായ ശക്തിയും വിപരീതഭാവത്തിലുള്ള പലവിധ അർത്ഥങ്ങളും👉👇

ഇങ്ഗ്ളണ്ടിലും വിവിധതരം തൊഴിൽ ചെയ്യുന്നവർ കാലാകാലങ്ങളായി ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ലതന്നെ. ഭൂഖണ്ഡ യൂറോപ്പുമായി ഭൂമിശാസ്ത്രപരമായുള്ള വൻ അടുപ്പംകാരണം ഇങ്ഗ്ളണ്ടിലും പ്രഭുവംശം എന്ന കൂട്ടരും നിലവിൽവന്നിരുന്നു. അതേ സമയം, ഐറിഷ്, വെൽഷ്, സ്ക്കോട്ടിഷ് വംശജരും ഇങ്ഗ്ളണ്ടിനോട് തൊട്ടടുത്തുതന്നെ, കാലാകാലങ്ങളായി ഉണ്ടായിരുന്നു.


ഇങ്ഗ്ളണ്ടിലുള്ള തൊഴിൽ ജനതയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചത് മിക്കവാറും ഇങ്ഗ്ളിഷ് ഭാഷതന്നെയാണ് എന്ന് പറയാമെന്ന് തോന്നുന്നു.


അതിന്റെ സങ്കീർണ്ണതകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ദക്ഷിണേഷ്യൻ ഉപദ്വീപിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു.


ഈ പ്രദേശത്ത് പണിക്കാരൻ - പണിക്കാരി എന്ന ഒരു ജനവർഗ്ഗം തന്നെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. തൊഴിൽ ചെയ്യിക്കുന്നവർ വേറെയും. കേരളത്തിൽ ഈ വർഗ്ഗ വിഭജന അതിരുകളെ ഗൾഫ് പണം എന്ന പ്രതിഭാസം ചെറുതായെങ്കിലും ചിലയിടത്തെങ്കിലും ഒരച്ചുമാച്ചുകളഞ്ഞിട്ടുണ്ട് എന്നത് വാസ്തവം ആരിക്കാം.


എന്നിരുന്നാലും, തൊഴിൽ ചെയ്യുന്നവരും തൊഴിൽ ചെയ്യിക്കുന്നവരും തമ്മിൽ ഭാഷാകോഡുകളിൽ പലയിടത്തും വൻ വ്യത്യാസം തന്നെ നിലനിൽക്കുന്നുണ്ടാവാം. തൊഴിൽ ചെയ്യുന്നവർ നീ, അവൻ, അവൾ എന്നിവയും, ചെയ്യിക്കുന്നവർ അങ്ങ്, സാർ, മാഡം, അദ്ദേഹം, അവർ എന്നൊക്കെ. ഇതെല്ലാം ഏവർക്കും അറിവുള്ളകാര്യങ്ങൾതന്നെ.


ചില തൊഴിലാളി - തൊഴിൽ മേധാവി ബന്ധങ്ങളിൽ മറ്റ് ചില ബഹുമാന - തരംതാഴ്ത്തൽ ഉച്ചനീച്ത്വങ്ങൾക്ക് അനുസൃതമായി വാക്ക് കോഡുകൾ ഉപയോഗിച്ച് ചിലർ ഉച്ചനീചത്വ പാതകൾ തലതരിച്ചും നടപ്പിൽ വരുത്തിയേക്കാം.


ഉദാഹരണത്തിന്, തൊഴിൽ ചെയ്യുന്ന ആൾക്ക് തൊഴിൽ മേധാവിയേക്കാളും പ്രായം. ഈ വിധ ബന്ധങ്ങളിൽ രണ്ട് വ്യത്യസ്ത ഉച്ചനീചത്വ കോഡുകൾ തമ്മിൽ മത്സരിക്കുന്ന അനുഭവം വന്നുചേരാം. പ്രായം എന്ന കാര്യത്തെ മുന്നോട്ടുവെച്ച്, തൊഴിലാളി, തൊഴിൽ മേധാവിയെ നീ എന്ന് സംബോധന ചെയ്യുന്ന അവസരങ്ങൾ കണ്ടിട്ടുണ്ട്.


മാത്രവുമല്ല, ചില തൊഴിലാളികൾ ഈ വിധ വാക്ക് കോഡുകൾ ദിശതിരിച്ചും ഉപയോഗിച്ചേക്കാം, ഒരു തരം ധിക്കാരം എന്ന നിലയിൽ.


ഈ വിധ കാര്യങ്ങളെക്കുറിച്ച് പലതും പറയാനുണ്ട്. അവയിലേക്ക് പിന്നീട് പോകാം എന്ന് കരുതുന്നു.


ഏതാണ്ട് 1982ൽ ദേവർകോവിൽന് തൊട്ടപ്പുറത്തായുള്ള ഗ്രാമത്തിലെ അങ്ങാടിയിൽ വച്ച് ഒരു സംഭാഷണം ശ്രദ്ധിക്കുകയുണ്ടായി. ആ പ്രദേശം അന്ന് ഏതാണ്ട് ലോകത്തിന്റെ അറ്റം എന്ന് തോന്നിക്കുമാറ് ഉൾപ്രദേശം ആയിരുന്നു. എന്നിരുന്നാലും, അങ്ങാടിയിൽ സാമൂഹികമായി പ്രാദേശികതലത്തിൽ വൻ വ്യക്തികളായുള്ളവരും, വെറും പണിക്കാർ ആയുള്ളവരും രണ്ട് ദ്രുവങ്ങളിൽ ഉണ്ട്.


ഏതാണ്ട് 24 വയസ്സുള്ള ഒരു ചെറപ്പക്കാരൻ. പ്രാദേശിക തലത്തിൽ തീയ ഭൂജന്മികുടുംബാംഗമാണ്. അനവധി ഏക്കർ തെങ്ങിൻതോപ്പുകൾ ഉള്ള കുടുംബം. അയാളുടെ മുന്നിൽ വന്നുനിൽക്കുന്നത്, ഏതാണ്ട് 45 വയസ്സുള്ള പണിക്കാരിയാണ്. വയസ്സിലെ വ്യത്യാസം വളരെ വ്യക്തമാണ്. ചെറുപ്പക്കാരൻ കൽപ്പിക്കുന്ന ഭാവത്തിൽ, എന്നാൽ മാന്യസ്വരത്തിൽതന്നെ പണിക്കാരിയോട് പറയുന്നു:


'നാണീ, ഇഞ്ഞി നാളെ കൂട്ടയുംകൊണ്ട് ആടെപ്പോണം.'


സ്വന്തം അമ്മയേക്കാളും പ്രായം വരുന്ന സ്ത്രീയേയാണ് വെറും പേരും, ഇഞ്ഞി (നീ) എന്നും സംബോധന ചെയ്തത്. ഈ വിധ സംബോധനാ രീതികൾ പ്രാദേശികമായി ഒരു അസാധാരണ കാര്യമല്ലെങ്കിലും, Trivandrumത്തുനിന്നും വന്ന ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ കാര്യമായി അതു പതിച്ചു. പ്രായത്തെ ബഹുമാനിക്കേണം എന്ന രീതിയിൽ ആണ് ഈ എഴുത്തുകാരന് കിട്ടിയിരുന്ന പരിശീലനം. അന്ന് ഈ എഴുത്തുകാരന് ഏതാണ്ട് 21 വയസ്സ് പ്രായം ഉണ്ടാവാം.


പണിക്കാരിയാണെങ്കിൽ ഇഞ്ഞി വിളിയുടെ സ്വാധീനത്തിൽ വളരെ ദാസ്യഭാവത്തിൽത്തന്നെയാണ് നിൽകുന്നത്. തിരിച്ച് ഇങ്ങള് എന്നാണ് സംബോധന ചെയ്യുന്നത്.


വളരെ പ്രായം ഉള്ള സ്ത്രീയെ ഇഞ്ഞി എന്നും വെറും പേരും വിളിച്ചതിലെ അനൌചിത്യം ആ ചെറുപ്പക്കാരനോട്

ഈ എഴുത്തുകാരൻ സൂചിപ്പിക്കുകയുണ്ടായി. ചോദ്യം കേട്ട് ആ ആൾക്ക് ഏന്തോ വൻ വിഡ്ഢിത്തം പറഞ്ഞതായുള്ള ഭാവം വന്നു.


ആ ആൾ പ്രതികരിച്ചത് ഈ പ്രകാരം ആണ്: തീയത്തിയെപ്പിന്നെ ഇഞ്ഞി എന്നല്ലാതെ വേറെന്താണ് വിളിക്കുക?


ഇവിടെ ശ്രദ്ധിക്കാനുള്ള കാര്യം ഈ ചെറുപ്പക്കാരനും തീയ വംശജനാണ്. എന്നാൽ തീയൻ, തീയത്തി എന്ന പണിക്കാരൻ - പണിക്കാരത്തി ആളുകളെ, ഉന്നത തീയർ തങ്ങളിൽനിന്നും വ്യത്യസ്തരായാണ് ചൂണ്ടിക്കാണിക്കുക എന്നതാണ്.


ഈ സംഭാഷണത്തിന്റെ ദിശാകോഡുകൾ തലതിരിച്ചാൽ, ഭൂജന്മി ഇഞ്ഞിയും പണിക്കാരത്തി ഇങ്ങളും ആവും. എന്നാൽ അത് ഒരു സാമൂഹിക പുരോഗതി അല്ലതന്നെ, സാമൂഹിക പരിവർത്തനമാകാമെങ്കിലും.


ആരോടാണ് തങ്ങൾ ഒട്ടിനിൽക്കുന്നത് എന്നത് ഒരു വൻ കാര്യമാണ്. പണിക്കാരനോട് ഒട്ടിനിൽക്കുന്നതും, തന്നെക്കാൾ ഉയർന്നവരോട് ഒട്ടിനിൽക്കുന്നതും ഭാഷാകോഡുകളിൽ വൻ വ്യത്യസംതന്നെ വരുത്തും. കാരണം പണിക്കാരനോട് ഒട്ടിനിൽക്കുന്നവന്റെ സാമീപ്യം, പണിക്കാർക്ക് തങ്ങളോടും അടുക്കാൻ സൌകര്യം നൽകും എന്ന അറിവ് മറ്റൊരു സാമൂഹിക ഉന്നതനിൽ വന്നുചേരും. അങ്ങിനെയുള്ളവരെ ഈ ആൾ കാര്യമായി അടുപ്പിച്ചേക്കില്ലാ.


തിരുവിതാംകൂറിൽ London Missionary Society ഈഴവ കൃസ്ത്യാനികൾക്കായി പണിത പള്ളിയിൽ പുലയർ കൃസ്ത്യാനികൾ കയറിത്തുടങ്ങിയപ്പോൾ ഈഴവർ പള്ളിയിൽനിന്നും വിട്ടുനിന്നു. അതിന് അവർ പറഞ്ഞകാരണം, തങ്ങൾക്ക് നായർവീടുകളുമായുള്ള അടുപ്പം ഇല്ലാതായിപ്പോകും, തങ്ങൾ പുലയരോടൊപ്പം അടുത്തുനിന്നാൽ എന്നാണ്. ഇതിന്റെ വിപുലമായുള്ള വാസ്തവം, ഈ വിധം പുലയരോട് ആത്മബന്ധമുള്ള ഈഴവരോട് നായർമാർ അടുത്തു ഇടപഴകിയാൽ, അവരുടെ കാര്യങ്ങളും അവരെപ്പറ്റിയുള്ള പരാമർശങ്ങളും പുലയരുടെ അടുത്ത് ഹീനവാക്ക് കോഡുകളുടെ പരിവേഷം പേറി എത്തും എന്നതാണ്. ഈ വിധമുള്ള അടുത്തുനിൽക്കൽ ഭാഷാകോഡുകളിൽ വൻ വ്യതിയാനങ്ങൾ വരുത്തും എന്നുള്ളതാണ് വാസ്തവം. ഈ കാര്യം ആരും എടുത്തുപറയുന്നില്ലായെങ്കിലും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം.


മുകളിൽ ചിത്രീകരിച്ച, ചെറുപ്പക്കാരൻ പണിക്കാരത്തിയോട് ഉപയോഗിച്ച പദപ്രയോഗവും സംഭാഷണവും, ഒരു ചെറിയ കാര്യമായിത്തോന്നാമെങ്കിലും യഥാർത്ഥത്തിൽ, ഈ സംഭാഷണത്തിലെ വാക്ക് കോഡുകളെ വ്യത്യസ്ത ദിശയിൽ വിപരീതമായി മാറ്റിമറിച്ച് വെച്ചാലുളവാകുന്ന സാമൂഹികവും, മാനസികവും വ്യക്തിബന്ധപരവും മറ്റുമായ കാര്യങ്ങൾ, ഇന്ത്യൻ സമൂഹത്തിലെ അനവധി വ്യക്തിബന്ധങ്ങളേയും ഔദ്യോഗിക പ്രസ്ഥാനങ്ങളേയും, പട്ടാള അടുക്കുംചിട്ടയേയും അതിന്റെ തന്നെ കാര്യക്ഷമതയേയും, പോലീസ് വകുപ്പിലെ വ്യക്തിബന്ധങ്ങളേയും അതിനുള്ളിലേതന്നെയുള്ള അച്ചടക്കത്തേയും, സാധാരണ വ്യക്തികളിലെ മാനസിക പിരിമുറുക്കത്തേയും, മറ്റും ബാധിച്ചിട്ടുണ്ട് എന്നുള്ളതും വാസ്തവം തന്നെ. പോരാത്തതിന്, പണത്തിനായുള്ള ആർത്തി, തൊഴിൽ ചെയ്യാനുള്ള വിരക്തി തുടങ്ങി അനവധി കാര്യങ്ങളുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നു.


പട്ടാളത്തിൽ ചെറുപ്രായക്കാരായ ഓഫിസർമാർ, അവരേക്കാൾ വളരെ പ്രായം ഉള്ള പട്ടാളക്കാരെവരെ നീ (തൂ) എന്നുതന്നയാണ് സംബോധന ചെയ്യുക. ഈ സംബോധനാ രീതി, മുകളിൽ ചിത്രീകരിച്ച അതേ വാക്ക് കോഡുകൾക്ക് അനുസൃതമായാണ് നടത്തുന്നത്. ഇത് വൻ അച്ചടക്കവും അടിയാളത്തവും മറ്റും നൽകും എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇതിന് അപ്പുറത്തും പല വാസ്തവങ്ങളും ഉണ്ട്. അവയെക്കുറിച്ച് പിന്നീട് പറയാം.


പോലീസ് കോൺസ്റ്റബ്ൾമാരിൽ ചിലരെ നീ എന്നും മറ്റു ചിലരെ നിങ്ങൾ എന്നും IAS / IPS ഓഫിസർമാർ സംബോധന ചെയ്യാറുണ്ട്. ഇതിലും ഒരു വൻ സംഗതിയിരിക്കുന്നുണ്ട്. പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാം.


ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കഥയാണ്. Calicutന് കിഴക്കായുള്ള നാദാപുരത്തിന് അടുത്ത് വൈശ്യത്തീയനായ ഭൂജന്മിയും സാമൂഹിക പ്രമാണിയും ആയ ഒരാൾ ഉണ്ടായിരുന്നു. ഈ ആൾക്ക് ഭാര്യയും മക്കളും ഉണ്ട്. നല്ലനിലവാരമുള്ള കുടുംബ അന്തരീക്ഷം. മലയിൽ കൃഷി ഭൂമിയുണ്ട്. അവിടെ താമസ സൌകര്യമുള്ള വീടുപോലുള്ള സൌകര്യങ്ങളും ഉണ്ടായിരുന്നു.


ചെറുപ്പക്കാരിയായ ഒരു പണിക്കാരിയുമായി ഈ ആൾ അവിടെ ഒന്നിച്ചു താമസിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. പണിക്കാരിയിൽ ഈ ആൾക്ക് ഒരു മകളും ജനിച്ചു. ഈ പണിക്കാരത്തിക്ക് ഈ ആൾ പല സൌകര്യങ്ങളും നൽകി. മകളെ വളർത്തിക്കൊണ്ടുവരാൻ.


ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ, ഇത് ഒരു വിഷമകരമായ കുടുംബാന്തരീക്ഷമാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ കുട്ടിയും മറ്റും ഉള്ളത് വിഷമകരമായ അവസ്ഥതന്നെയാണ്.


എന്നാൽ ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾക്ക് മറ്റ് ചില സങ്കീർണ്ണതകൾകൂടി വന്നുചേരും.


പണിക്കാരത്തി മറ്റ് പണിക്കാരുമായി ഒരേ സാമൂഹിക നിലവാരം പങ്കിടുന്ന വ്യക്തിയാണ്. മറ്റ് പണിക്കാരും അവരുടെ ബന്ധജനവും, അവരുടേതന്നെ മറ്റ് കാര്യസ്തരും തൊഴിൽ ഉടമകളും ഈ സ്ത്രീയെ ഇഞ്ഞി, ഓള് തുടങ്ങിയ വാക്കുകളുടെ പിടിയിൽ പിടിച്ചുനിർത്തിയിരിക്കും. ആവിധ പിണിക്കാരിൽ ചിലരെ ഏട്ടൻ എന്നും, ചിലരെ ഏച്ചി എന്നും, മറ്റും ഈ സ്ത്രീ വിളിക്കുകയും നിർവ്വചിക്കുകയും ചെയ്യും.


വൈശ്യത്തീയനായ വ്യക്തി ഈ സ്ത്രീയുമായും, ആ സ്ത്രീയിൽ ജനിച്ച മകളുമായും അടുത്ത് പെരുമാറുമ്പോൾ, കൃത്രിമമായി വാക്കുകൾക്കൊണ്ടെങ്കിലും ഒരു തരം മതിൽകെട്ടും മറ്റും സൃഷ്ടിക്കേണ്ടിവരും. അതുമല്ലെങ്കിൽ ആ സ്ത്രീയെ വേറെയെവിടേക്കെങ്കിലും മാറ്റിതാമസിപ്പിക്കേണ്ടിവരും. അത് അത്ര എളുപ്പമുള്ളകാര്യമല്ല. നടക്കില്ലതന്നെ.


ഈ സ്ത്രീയുമായുള്ള ആ വൈശ്യത്തീയൻ വ്യക്തിയുടെ ബന്ധത്തെക്കുറിച്ച്, ആ സ്ത്രീയിൽ ആ ആൾക്ക് ജനിച്ച മകളുടെ വിവാഹം നടന്നക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഈ എഴുത്തുകാരനോട് സംസാരിച്ചിരുന്നു. അപ്പോൾ എന്തോ ഒരു കാര്യം വ്യക്തമാക്കാനായി ആ ആൾ പറഞ്ഞ്, ഈ വിധമാണ് :


അവൾ വെറും ഒരു പണിക്കാരത്തിയല്ലെ?


ഈ വിശേഷണം ഒരു വൻ നിർവ്വചനം ഏകുന്ന ഒന്നായിരുന്നു. ആ നിർവ്വചനത്തിന്റെ കാതൽ ഇങ്ഗ്ളിഷിൽ പറഞ്ഞുഫലിപ്പിക്കാൻ അത്ര എളുപ്പമല്ലതന്നെ.


കാട്ടുതേനിന്റെ മധുരമുള്ള വാത്സല്യത്തിലും, വരിഞ്ഞകെട്ടുന്ന സൌഹൃദത്തിലും, തരിശായ വ്യക്തിബന്ധത്തിലും, കഠിനമായ കൽപനാവാക്കുകളിലും, വിരോധം ഉള്ളവരെ കുത്തിമുറിവേൽപ്പിക്കാനുള്ള ശൂലംപോലുള്ള പദപ്രയോഗങ്ങളിലും നീ (ഇഞ്ഞി) എന്ന പദം ഉപയോഗപ്പെടുത്താം. എന്നുവച്ചാൽ - തേൻതുള്ളിയായും വെറും കണ്ണിയായും ആയുധമായും.


ഈ ഒരേ വാക്കിന് ഇത്രമാത്രം വ്യത്യസ്തവും തമ്മിൽത്തമ്മിൽ എതിർകോണുകളിൽ ഉള്ളതുമായ ഭാവങ്ങളും അർത്ഥവും എങ്ങിനെ പകരാൻ ആവും എന്നുള്ളതുതന്നെ ഒരു വൻ സംഗതിയാണ്. വാക്കുകളെ രൂപകൽപ്പന ചെയ്യപ്പെടുന്ന അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ പല അതിസങ്കീർണ്ണമായുള്ള കോഡിങ്ങ് പ്രവർത്തനം നടക്കുന്നുണ്ട്, എന്നുള്ളതാണ് വാസ്തവം.


ഇവിടെ നിശബ്ദമായി സൂചിപ്പിച്ചുവന്നത്, നൂറ്റാണ്ടുകളിലൂടെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ അദൃശ്യമായ പ്രവർത്തനത്താൽ മെല്ലെമെല്ലെ തീയർ എന്ന ജനം ഏതെല്ലാം വ്യത്യസ്തമായുള്ള മാനസികവും ശാരീരികവും സാമൂഹികവും മറ്റുമായ വ്യക്തിത്വങ്ങളിലേക്ക് രൂപാന്തരപ്പെട്ടുവെന്ന കാര്യമാണ്.


ഭാഷാ കോഡുകളുടെ പ്രവർത്തനം വളരെ സാവധാനത്തിലും ആവാം. അങ്ങിനെ അല്ലാതെയും ആവാം.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page