top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത അവകാശപ്പെടുന്ന ആധുനിക മലയാളിയുടെ കാര്യം 👉👇

QUOTE:


Suggestion came that a person named Sree Narayana Guru from South Kerala established couple of temples for non-Brahmins.


ദക്ഷിണ കേരളത്തിൽ രണ്ട് ക്ഷേത്രങ്ങൾ അബ്രാഹ്മണർക്കായി സ്ഥാപിച്ച ശ്രീ നാരായണ ഗുരുവെന്ന വ്യക്തിയുടെ പേര് ആരോ സൂചിപ്പിച്ചു. END OF QUOTE


ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ സാമൂഹികവും കുടുംബപരവും ആയ ഉയരങ്ങളിലേക്ക് ഉയർന്ന Tellicherryയിലെ ഏതാനും തീയ വ്യക്തികൾക്ക്, അവർക്കിടയിൽ ഉള്ള ഒരു പൊതുസമ്മതനായ വ്യക്തിയെ കണ്ടെത്താനായില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. നല്ല ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരോട് അടുത്ത് പെരുമാറിപ്പരിചയവും ഉള്ള ഇവർക്ക്, പുറത്തുനിന്നും ഒരു ദിവ്യനെ കണ്ടെത്തേണ്ട ഗതികേട് ഉയർന്നുവന്നു എന്നുതന്നെവേണം മനസ്സിലാക്കാൻ.


ഇങ്ഗ്ളിഷിൽ ഒരു വാക്യപ്രയോഗം കണ്ടിട്ടുണ്ട്. Distance lends enchantment.


ഈ വാക്യത്തെ മലയാളത്തിൽ ഈ വിധം തർജ്ജമചെയ്യാമെന്ന് തോന്നുന്നു:


Translation : അകലം/ദൂരം വശ്യത/മനോഹാരിത/ആകര്‍ഷകത്വം ഏകുന്നു/വർദ്ധിപ്പിക്കുന്നു.


അങ്ങ് വിദൂരത്ത്, തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ എന്ന ജനക്കൂട്ടത്തെ വൻ ഉയരങ്ങളിലേക്ക് നയിക്കുന്ന ശ്രീ നാരായണ ഗുരുവിനെയാണ് Tellicherryയിലെ ഏതാനും തീയ വ്യക്തികൾ ഒത്തുകൂടി കമ്മിറ്റിനടത്തിയപ്പോൾ പരാമർശിക്കപ്പെട്ടത്. ഇവിടെ ഇവരുടെ ഇടയിൽ വളർന്നുവന്നിരുന്ന ഏറ്റവും അബദ്ധ ചിന്തകളിൽ ഒന്ന് ഈഴവരും തീയരും ഒരേ ജനമാണ് എന്ന തെറ്റിദ്ധാരണയാണ്. ഈ വിധമുള്ള ഒരു തെറ്റിദ്ധാരണ പല തൽപ്പരകക്ഷികളായ പ്രസ്ഥാനങ്ങളും കരുതിക്കൂട്ടി സിദ്ധാന്തോപദേശം ചെയ്തത് ഇവരിൽ അലിഞ്ഞുചേർന്നിരിക്കുന്നു.


തിരുവിതാംകൂറിൽ ഈഴവർ എന്ന ജനക്കൂട്ടം അന്ന് സാമൂഹികമായും മറ്റെല്ലാരീതിയിലും തരംതാണുകിടക്കുന്ന ഒരു ജനക്കൂട്ടമായിരുന്നു. അവരിൽ തന്നെയുള്ള പ്രസിദ്ധർ എന്നു പറയപ്പെടുന്ന ഡോ.പൽപു, കുമാരനാശാൻ എന്നിവർ തിരുവിതാംകൂറിന് പുറത്ത് ജീവിക്കാനുള്ള ചുറ്റുപാടുകൾ സൊരൂപിച്ചവർ ആയിരുന്നു എന്ന് തോന്നുന്നു.


തിരുവിതാംകൂറിൽ ബ്രാഹ്മണ ക്ഷേത്രങ്ങൾ പണിത നാണുവെന്ന വ്യക്തി നാരായണ ഗുരുവെന്ന വരേണ്യവ്യക്തിയായി വളർന്നിരിക്കുന്നു. ഈ ചെയ്തതിൽ വ്യക്തിയെന്ന നിലയിൽ വൻ ധൈര്യവും കഴിവും കാണിച്ചിട്ടുണ്ട് എന്നത് വ്യക്തം തന്നെ. എന്നാൽ ധൈര്യത്തിന് പിന്നിൽ സംരക്ഷണ കവചമായി മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നകാര്യം ആരും എടുത്തുപറയുന്നില്ലായെങ്കിലും, ഒരു ഭൌതിക യാഥാർത്ഥ്യം തന്നെയായിരുന്നു.


എന്നാൽ ഇദ്ദേഹത്തിന് ഈഴവർക്ക് വ്യക്തമായി എന്താണ് നൽകാനുള്ളത് എന്നത് വ്യക്തമല്ല. പ്രാദേശിക ഭാഷ തികച്ചും ഫ്യൂഡൽ ചുവയുള്ളത് തന്നെ. ഇദ്ദേഹം സ്വാമിയും ദിവ്യനും നേതാവും സന്യാസിയും മറ്റും ആയിവളരുമെങ്കിലും, ഇദ്ദേഹത്തിനെ നേതാവായി കാണുന്ന ഈഴവർ ഇതൊന്നും ആവില്ലതന്നെ. അവർക്ക് സാമൂഹിക സ്വാതന്ത്ര്യം ഘട്ടംഘട്ടമായി തിരുവിതാംകൂർ രാജകുടുംബം, മെഡ്രാസ് സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങി, നൽകിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനിടയിൽ ബ്രാഹ്മണ ആദ്ധ്യാത്മിക പ്രസ്ഥനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി, അവകാശം സ്ഥാപിച്ചതുകൊണ്ട് എന്താണ് തെളിയിക്കാൻ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.


ഈഴവർ സംസ്കൃതവും വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ഇതിഹാസകാവ്യങ്ങളും മറ്റും വായിച്ച് പഠിച്ചാൽ, Tellicherryയിൽ അന്ന് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിലൂടെ സാമൂഹികമായും വ്യക്തിത്വപരമായും വളർന്നുവന്ന ചെറിയകൂട്ടം തീയരോട് ഒപ്പമെത്തുമോ?


പാരമ്പര്യ ബ്രാഹ്മണ ആദ്ധ്യാത്മികതയിൽ കയറി അട്ടിമറി പ്രവർത്തനം നടത്തുന്നതിന് പകരം, തിരുവിതാംകൂർ രാജകുടുംബം തിരുവിതാംകൂറിൽ ഘട്ടംഘട്ടമായി കീഴ്ജനത്തിനെ വളർത്തിയെടുക്കാനായി ചെയ്യുന്ന പരിശ്രമങ്ങൾക്ക് പിന്തുണനൽകുകയും ആ പ്രവർത്തനത്തിന് വഴികാണിക്കും വിധമുള്ള കാഴ്ചപ്പാടുകളും വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചെയ്യുന്നത് അല്ലെ കൂടുതൽ ഉപകാരപ്രദമാകുക എന്ന ചോദ്യം ഒരു ഇങ്ഗ്ളിഷ് വ്യക്തിയുടെ മനസ്സിൽ ഉദിക്കാം. എന്നാൽ ഇത് സാധ്യമായുള്ള കാര്യമല്ലതന്നെ. കാരണം, നാരായണ ഗുരുവിന്, രാജുകുടുംബം നിയോഗിക്കുന്ന ഏതൊരു ഉദ്യോഗസ്ഥരുമായും മലയാളത്തിൽ നിത്യമായുള്ള ആശയവിനിമയം ആവില്ലതന്നെ. കാരണം, ഭാഷയിലെ ഫ്യൂഡൽ ചുവതന്നെ. ഇദ്ദേഹത്തിന്റെ 'നിങ്ങൾ' പ്രയോഗം അവർക്കും, അവരുടെ വെറുംപേരുവിളി ഇദ്ദേഹത്തിനും പിടിച്ചേക്കില്ല.


സ്വാമി അവരോട് 'അങ്ങ്' എന്ന വാക്ക് പ്രയോഗം നടത്തിയാൽ, ഉദ്യോഗസ്ഥർ തരംകിട്ടുമ്പോൾ 'നീ' പ്രയോഗം ഇദ്ദേഹത്തോട് ഉപയോഗിക്കില്ല എന്ന് യാതോരു ഉറപ്പും ഇല്ലതന്നെ. പോരാത്തതിന് രണ്ട് പക്ഷവും, സ്വകാര്യതയിൽ 'അവൻ' / 'അവന്മാർ' പ്രയോഗം ഉപയോഗിക്കാനും മടിക്കില്ല. എന്നുവച്ചാൽ, സംഭാഷണം സ്വരച്ചേർച്ചയില്ലായ്മിയിലേക്കും മറ്റും നീങ്ങാനുള്ള സാധ്യത വളരെയാണ്. ഇതിന് സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥ പ്രസ്ഥാനം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വൻ പോലീസ് സാന്നിദ്ധ്യം വ്യക്തമാക്കിത്തന്നെയാണ് സംഭാഷണത്തിന് വരിക. ഇന്ന് ഐഏഎസ്സ് ഉദ്യോഗസ്ഥർ പൊതുജനവുമായി സംഭാഷണത്തിന് വരുന്നതുപോലെ.


പോലീസ് വകുപ്പിലെ ഒരു ശിപായി റാങ്കുകാരനോടോ, അതുമല്ലെങ്കിൽ ഏതൊരു സർക്കാർ വകുപ്പിലെ ഗുമസ്തനോടോ, ഇന്നുപോലും ഒരു സാധരണ വ്യക്തിക്ക് തിരുവിതാംകൂറിൽ സ്വന്തം അന്തസ്സും വ്യക്തിത്വവും നിലനിർത്തിക്കൊണ്ട് സംസാരിക്കാൻ പ്രയാസം തന്നെയാണ്. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത അവകാശപ്പെടുന്ന ആധുനിക മലയാളിയുടെ കാര്യമാണ് ഈ പറഞ്ഞത്.


ഇതാണ് പ്രശ്നം. ഈ പ്രശ്നത്തെ നാരായണ ഗുരുവിന് പോലും ഒഴിവാക്കാൻ പറ്റില്ലതന്നെ. അന്നുള്ള ജാതീയമായ ഉച്ചനീചത്വം ഇന്ന് ഉദ്യോഗസ്ഥരും സാധാ ജനവും തമ്മിൽ നിലനിൽക്കുന്നുണ്ട്.


എന്നാൽ Tellicherryയിലെ സാമൂഹികമായി ഉയർന്നുവന്ന തീയർക്ക് ഈ വിധ പ്രശ്നം ഇല്ലതന്നെ. അവർക്ക് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോട് യാതോരു അടിയാളത്തവും പ്രകടിപ്പിക്കാതെ തന്നെ ഇങ്ഗ്ള്ഷിൽ ആശയവിനിമയം സാധ്യമാണ്.


എന്നിട്ടും, അവർ അങ്ങ് വിദൂരത്തിൽ മറ്റൊരു രാജ്യത്തിൽ ഉള്ള ശ്രീ നാരായണ ഗുരുവിനെയാണ് നേതാവാക്കാൻ നോക്കുന്നത്. ഇതിന്റെ ആവശ്യകത ഇത്രമാത്രം: ഏതെങ്കിലും വിധേനെ, മലബാറിലെ തീയ ജനത്തിന്റെ സാമൂഹിക നേതൃത്വം തട്ടിയെടുക്കേണം. അവരുടെ കീഴിൽ വരുത്തേണം. നേതാവ് കളിക്കാൻ വൻ പ്രേരണ നൽകുന്ന വാക്ക് കോഡുകൾ ആണ് ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്.


നാരായണ ഗുരു ചെയ്ത പ്രവർത്തി വൻ സാമൂഹിക വിപ്ളവകരമായി കാണാമെങ്കിലും, തിരുവിതാംകൂറിലെ അന്നുള്ള സാമൂഹികാന്തരീക്ഷത്തിൽ, ആ പ്രവർത്തിയെ അന്ന് നിലവിലുള്ള സാമൂഹിക വ്യവസ്ഥയ്ക്ക്, ധിക്കാരം, അധികപ്രസംഗം, അനുസരണക്കേട്, ആജ്ഞാനിഷേധം, അച്ചടക്കമില്ലായ്മ, ദുർന്നടപ്പ്, മര്യാദകെട്ട പെരുമാറ്റം, നിയമലംഘനം, ക്രമംതെറ്റിയ പെരുമാറ്റം, വികൃതി, വേണ്ടാതീനം, ശിക്ഷാർഹമായ പെരുമാറ്റം എന്നെല്ലാമുള്ള രീതിയിൽ നിർവ്വചിക്കാവുന്നതാണ്.


ഉദാഹരണത്തിന്, അദ്ധ്യാപകൻ വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇങ്ഗ്ളിഷ് ഭാഷയിൽ വൻ വിവരമുള്ള പുതുതായി സ്കൂളിൽ ചേർന്ന വിദ്യാർത്ഥി അദ്ധ്യാപകനെ തിരിച്ചും 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇത് കേട്ട് മറ്റെല്ലാ വിദ്യാർത്ഥികളും ഇതേ പോലെ അദ്ധ്യാപകരെ 'നീ' എന്ന് സംബോധന ചെയ്യുന്നു. ഈ ധിക്കരപെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥരോട് ആദ്യം ഈ തെമ്മാടിത്തരം ചെയ്ത വിദ്യർത്ഥി ഇന്ത്യൻ ഭരണ ഘടനയിലെ ഒന്ന് രണ്ട് വകുപ്പുകൾ വായിച്ച് കേൾപ്പിക്കുന്നു. ശരിയാണ്. അദ്ധ്യാപകർ വിദ്യാർത്ഥികളെ തരംതാഴ്ത്തി സംബോധന ചെയ്യാനോ, പരാമർശിക്കാനോ പാടില്ല. വൻ കുറ്റമാണ്. പണിപോകും.


ഈ വൻ ഗുരുതരമായ അവസ്ഥയെക്കുറിച്ച് ആലോചിച്ചതിന് ശേഷം, അദ്ധ്യാപകർ മൊത്തമായി ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. ഇനിമുതൽ എല്ലാ സംസാരവും ഇങ്ഗ്ളിഷിൽ മാത്രം മതി. ഇതോടെ, ഇങ്ഗിളിഷ് മാത്രം സംസാരിക്കുന്ന ഒരു ജനത വളർന്നുവരുന്നു.


വർഷങ്ങൾക്ക് ശേഷം അവർ അന്ന് നടന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നു. ഇന്ന് തങ്ങളോട് വളരെ അടുത്ത് സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന അദ്ധ്യാപകർ എന്ന ആളുകൾ അന്ന് തങ്ങളെ ഫ്യൂഡൽ ഭാഷയിൽ തരംതാഴ്ത്തിയാണ് സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്തിരുന്നത്. അവരുടെ മുന്നിൽ തങ്ങൾ വൻ അടിയാളത്തത്തോടുകൂടി എഴുന്നേറ്റ് നിൽക്കണമായിരുന്നു. ഇന്ന് അത് ചിന്തിക്കാൻ കൂടി പറ്റാത്തകാര്യമാണ്.


ഈ പറഞ്ഞത് വായനക്കാരന് എന്തോ വിഡ്ഢിത്തമായി തോന്നുന്നുണ്ടെങ്കിൽ, ഇതും കൂടിപറയാനാവുന്നതാണ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ജനിച്ചുവളർന്ന പല ദക്ഷിണേഷ്യൻ വംശജർക്കും ഇന്ത്യൻ സ്കൂളുകളിൽ ഈ വിധം ഒരു തരംതാഴ്ത്തൽ നടക്കുന്നുണ്ട് എന്ന കാര്യം തന്നെ അറിവില്ല എന്നതും വാസ്തവം ആണ്. അവർക്ക് കിട്ടുന്ന വൻ വിവരം ഇങ്ഗ്ളിഷുകാർ 'ഇന്ത്യാക്കാരെ' അടിമകളാക്കി ഇവിടെ വാണിരുന്നു എന്നതാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page