top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbalആയുള്ള രൂപവും ഉണ്ട് എന്ന കാര്യത്തെക്കുറിച്ച്

എഴുത്ത് എത്തിയിരിക്കുന്ന ദിക്ക്, മലബാറിലെ പാരമ്പര്യ ഭാഷയുടെ മൌലിക രൂപത്തെക്കുറിച്ചോ, അതുമല്ലെങ്കിൽ മലബാറിലെ മൌലികമായ ഭാഷ ഏതായിരുന്നു എന്നതിനേക്കുറിച്ചോ ഉള്ള ചിന്താവിഷയത്തിലാണ്. എന്നാൽ ഭാഷകളുടെ ചില മൌലികമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിപ്പോയി. അതിനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. എന്നാൽ വാക്കുകളെ കാര്യക്ഷമായിത്തന്നെ കടിഞ്ഞാണിട്ടു പിടിച്ചുനിർത്തി, എഴുത്തിന്റെ പാതിയിലേക്ക് തന്നെ തിരിച്ചുവിടേണ്ടതാണ്. ആ കാര്യം മനസ്സിൽ വച്ചുകൊണ്ടുതന്നെ ഭാഷകളുടെ ചില സവിശേഷതകൾകൂടി തമ്മിൽ ഒത്തുനോക്കിയതിന് ശേഷം തിരിച്ചുവരാം എന്ന് കരുതുന്നു.


എത്രാമത്തെ? എന്ന വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് പരക്കെ അറിയപ്പെടുന്ന കാര്യം ആണ്. ഇത് പറഞ്ഞൊപ്പിച്ച്, ചോദിച്ചകാര്യം മനസ്സിലാക്കിക്കാൻ പറ്റുന്ന തരത്തിലുള്ള വാക്കുകൾ ഇങ്ഗ്ളിഷിൽ ഉണ്ട് എങ്കിലും, മലയാളത്തിലെ ചോദ്യത്തിന്റെ കൃത്യമായ പരിഭാഷ ലഭിക്കില്ല.


മലയാളത്തിൽ ഒന്നിൽ കൂടുതൽ വാക്കുകളെ ഒന്നിച്ചുചേർത്ത് എഴുതാനും പറയാനും ആവും. ഇത് ഹിന്ദിപോലുള്ള ദക്ഷിണേഷ്യയിലെ മറ്റ് ചില ഭാഷകൾക്ക് ആവില്ലാ എന്നാണ് തോന്നുന്നത്. കൃത്യമായി അറിയില്ല.


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച മലയാളം സിനിമാഗാനത്തിൽ നിന്നുംതന്നെ ഏതാനും വാക്കുകൾ എടുക്കാം.


പൂങ്കവിൾത്തടത്തിൽ, പ്രേമാർദ്രചിന്തകളോ, മധുമാസകന്യകളോ, കടമിഴിക്ഷേത്രത്തിൽ, മണിവീണാതന്ത്രികളിൽ &c.


ഒറ്റവാക്കാണ് എന്ന് തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഒന്നിൽ കൂടുതൽ വ്യത്യസ്തവാക്കുകൾ ഈ ഓരോ പദപ്രയോഗത്തിലും ഉണ്ട്. ഈ വിധമുള്ള ഒരു കാര്യം ഇങ്ഗ്ളിഷിൽ കാര്യമായി ഇല്ലാ എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷ് എഴുത്തുകൾ മലയാളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ തർജ്ജമചെയ്യുന്ന ഒരു ഏർപ്പാട്, ഈ എഴുത്തുകാരൻ കുറച്ചുകാലം നടത്തിയിരുന്നു. അപ്പോഴാണ് ഈ വിവരം വ്യക്തമായും ശ്രദ്ധയിൽ വന്നുപെട്ടുത്. ഇങ്ഗ്ളിഷിൽ ഓരോ വാക്കിനും 70 പൈസയായിരുന്നു അന്നത്തെ നിരക്ക്. എന്നാൽ, മലയാളത്തിൽ ഈവിധം ഉള്ള ഒരു നിരക്ക് നടപ്പിലാക്കാൻ പ്രയാസം തന്നെയായിരുന്നു. കാരണം, ഇങ്ഗ്ളിഷിലെ ഒന്നിൽ കൂടുതൽ വാക്കുകൾ പലപ്പോഴും മലയാളത്തിൽ ഒറ്റവാക്കായി മാറിയേക്കാം.


പിന്നെ ശ്രദ്ധിച്ച കാര്യം, വാക്കുകളെ ചോദ്യമാക്കുന്ന രീതിയാണ്. 'പ്രേമാർദ്രചിന്തകളോ? മധുമാസകന്യകളോ?'

ചോദ്യരൂപം വാക്കുകളോട് ഒട്ടിയാണ് നിൽക്കുന്നത്.


പിന്നെ ശ്രദ്ധയിൽ വന്ന മറ്റൊരു കാര്യം ഈ വിധമാണ്:


'വരാതിരിക്കരുത്' എന്ന വാക്ക് നോക്കുക. ഈ വാക്ക്പ്രയോഗത്തെ എങ്ങിനെയാണ് ഇങ്ഗ്ളിഷിൽ എഴുതുക? 'വരാതിരിക്കുക' എന്ന കാര്യം ചെയ്യരുത് എന്നാണ് പറയുന്നത്. എന്നുവച്ചാൽ, 'വരാതിരിക്കുക' എന്നതിന് ഒരു ഇങ്ഗ്ളിഷ് വാക്ക് വേണം. അത് 'not come' എന്നാണ്. അപ്പോൾ പറഞ്ഞത്, You should not 'not come' എന്നാവും. എന്നാൽ ഈ 'not come' എന്ന ഒരു ഒറ്റ-വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഇല്ല.


ഇവിടെ മറ്റൊരു കാര്യം കാണപ്പെടുന്നുണ്ട്. അത് You എന്ന പദത്തിന്റെ പ്രത്യക്ഷപ്പെടലാണ്.


എവിടയാണ് പോകുന്നത്?, എപ്പോൾ വരും?, നാളെ പോകകയാണോ? തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക.


ഇവിടെല്ലാം, You, He, She തുടങ്ങിയവാക്കുകളെ അവഗണിച്ചാണ് വാക്കുകൾ ഉപയോഗിക്കപ്പെടുന്നത്. ഇത് ഫ്യൂഡൽ ഭാഷകളിൽ ഒരു സുഖകരമായ കാര്യമാണ്. കാരണം, ഒന്നിൽ കൂടുതൽ നിലവാരങ്ങൾ ഉള്ള You, He, She പദങ്ങളിൽ ഏത് നിലവാരമാണ് ഉപയോഗിക്കേണ്ടത് എന്ന അങ്കലാപ്പ് ഒഴിവാക്കാൻ ഈ വിധമായുള്ള ഭാഷാപരമായുള്ള സൌകര്യം ഒരു വൻ സൌകര്യം തന്നെയാണ്, പലപ്പോഴും.

ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അതീതമായുള്ള ഒരു സംഗതിയാണ് ഇനി പറയാൻ പോകുന്നത്.


അത് ഭാഷയ്ക്കും വാക്കുകൾക്കും Verbal (വാക്ക് രൂപത്തിലുള്ള) രൂപവും non-Verbalആയുള്ള (വാക്കുകൾ അല്ലാത്ത ശാരീരിക അടയാളങ്ങളിലൂടെയും, അർത്ഥസൂചനകളിലൂടെയും ആയുള്ള) രൂപവും ഉണ്ട് എന്നത് ഏവർക്കും അറിവുള്ള കാര്യംതന്നെ.


ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ്, വടക്കേ മലബാറിലെ ഒരു പട്ടണത്തിന് അടുത്തായുള്ള ആൾപ്പാർപ്പ് കുറവുള്ള ഇടത്തിലെ ഒരു ഇടുങ്ങിയ ഉൾനാടൻ റോഡിലൂടെ, സ്കൂട്ടറിൽ അതിവേഗത്തിൽ യാത്രചെയ്യുന്ന അവസരത്തിൽ, ഒരു തിരിവിലൂടെ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ മുന്നിൽ ഒരു Viper വർഗ്ഗത്തിൽ ഉള്ള ഒരു സർപ്പം നേരെ മുന്നിലൂടെ ഇടുങ്ങിയ റോഡിന്റെ ഒരു വശത്തുനിന്നും മറുവശത്തേക്ക് നീങ്ങുന്നു.


സ്കൂട്ടർ വൻ വേഗതയിൽ നിർത്തിയതിനാൽ, ആപത്ത് ഒഴിവായി. ഏതാനും അടി ദൂരത്തിൽ സർപ്പം, വാഹനത്തിന് നേരെ മുന്നിലും കുറുകേയും ആയി നിൽക്കുന്നു. ആ ആൾ തികച്ചും വിറച്ചിട്ടുണ്ട് എന്ന് വ്യക്തം. എന്താണ് ഉദ്ദേശം എന്ന രീതിൽ ഈ എഴുത്തകാരനെ നോക്കി നിൽക്കുന്നു. അപ്പോൾ, പോയിക്കൊള്ളു എന്ന് അർത്ഥസൂചന നൽകുന്ന രീതയിൽ കണ്ണുകളിലൂടെ സന്ദേശം നൽകാൻ ഈ എഴുത്തുകാരന് പറ്റി. ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സർപ്പം സന്ദേശം മനസ്സിലാക്കി, മുന്നോട്ട് നീങ്ങി റോഡിന്റെ മറുവശത്തേക്ക് പോയി.


ഈ സംഭവവിവരണം നൽകിയത്, non-Verbal ആശയവിനിമയത്തിന്റെ ഒരു ചിത്രീകരണമായാണ്. മൃഗവർഗ്ഗത്തിൽ പെട്ടവരുമായി ആശയവിനിമയം ചെയ്യുന്നതിനെക്കുറിച്ച് പലതും പറയാൻ തോന്നുന്നുണ്ട് എങ്കിലും അതിലേക്കും പോകാൻ ഇപ്പോൾ നിർവ്വാഹമില്ലതന്നെ.


ഇവിടെ പറയാൻ ആഗ്രഹിക്കുന്ന കാര്യം, non-Verbalആയുള്ള ആശയവിനിമയത്തിന് ഭാഷയുമായി നേരിട്ടുതന്നെയുള്ള വളരെ ശക്തമായ ബന്ധം ഉണ്ട് എന്ന കാര്യമാണ്.


കൈകൊണ്ട് ആളെ വിളിക്കുന്നു. കൈ മുന്നോട്ട് നീട്ടി, വിരളുകൾ ഒന്നിച്ചു പടിച്ച്, താഴോട്ടും മുകളിലോട്ടും ഏതാനും പ്രാവശ്യം ഒരു പ്രത്യേക രീതയിൽ നീക്കുന്നതാണ്, ഈ വിളിക്കൽ.


ഇങ്ങോട്ടു പോരൂ എന്ന സന്ദേശം നൽകാൻ ഉപയോഗിക്കുന്ന non-Verbal സിഗ്നൽ മറ്റൊരു രീതിയിലാണ്.


ഈ വിധ non-Verbal സന്ദേശങ്ങളിൽ, കൽപ്പനയുടെ കോഡുകളും അപേക്ഷയുടെ ഭാവങ്ങളും, അനുസരണവും, നിയന്ത്രണവും, അച്ചടക്കവും, വിധേയത്വവും, ധിക്കാരവും മറ്റും മിശ്രിണം ചെയ്തും നൽകാനാവുന്നതാണ്.


ഈ രീതിയിൽ ഉള്ള പല വാക്ക് സന്ദേശങ്ങളും non-Verbalആയി തർജ്ജമചെയ്യാവുന്നതാണ്. അതേ സമയം, non-Verbalആയുള്ള സന്ദേശങ്ങളെ വാക്കുകളായും തർജ്ജമചെയ്തെടുക്കാവുന്നതാണ്.


ഇതെല്ലാം പലരും ചിന്തിച്ചിട്ടുള്ളകാര്യം തന്നെയാവാം.


അറിയേണ്ടുന്ന നിർണ്ണായകമായുള്ള കാര്യം ഈ വിധ non-Verbal വാക്യപ്രയോഗങ്ങളെ ഫ്യൂഡൽ ഭാഷകളിൽ ഉപയോഗിക്കുന്നതും മനസ്സിലാക്കുന്നതും, ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളിൽ ഉപയോഗിക്കുന്നതും

മനസ്സിലാക്കുന്നതും, തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് എന്നതാണ്.


ഇങ്ഗ്ളിഷിൽ Come എന്ന non-Verbal സന്ദശം നൽകുമ്പോൾ, അതിന്റെ വാക്യരൂപത്തിലുള്ള പ്രയോഗം You come എന്നാവും. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ non-Verbal സന്ദേശത്തിൽ നീ വാ, നിങ്ങൾ വരൂ, സാറ് വന്നാട്ടെ, തുടങ്ങിയ രീതിയിലുള്ള ഭാവങ്ങളുടെ പൊതിയലുകൾ വന്നുചേരാം.


ഈ ഒരു സംഗതിയും ഇങ്ഗ്ളിഷുകാർക്ക് വിഭാവനം ചെയ്യാനാവുന്ന കാര്യം അല്ലതന്നെ.


non-Verbal സന്ദേശങ്ങളെ പലരീതിയിൽ അയക്കാനും വികിരണം ചെയ്യാനും ആവും. കൈകൾകൊണ്ടും, ശരീരത്തെ വ്യത്യസ്ത രീതിയിൽ നിൽപ്പിച്ചും, വ്യത്യസ്ത നടപ്പുരീതികളിലൂടേയും, ശരീര ഭാഷകളിലൂടേയും (body languageകളിലൂടേയും) നേത്രങ്ങളിലൂടേയും, നേത്രഭാഷകളിലൂടേയും, മുഖഭാവങ്ങളിലൂടേയും, മന്ദഹാസങ്ങളിലൂടേയും മറ്റും ഇത് ചെയ്യാവുന്നകാര്യമാണ്.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ Indicant word codesന്റെ സാന്നദ്ധ്യത്താലും അവ സന്ദേശങ്ങളിൽ കയറിക്കൂടി അവയെ പൊതിഞ്ഞിരിക്കുന്നതിനാലും, ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും ചിന്തിക്കാൻപോലും പറ്റാത്ത സങ്കീർണ്ണത, ഈ വക സന്ദേശങ്ങളിലും ആശയവിനിമയത്തിലും വന്നുചേരും.


non-Verbal സിഗ്നലിൽ അതീവ സൂക്ഷ്മമായുള്ള ഒരു മാറ്റം വരുത്തിയാൽ, Indicant word codeസ് നേരെ വിപരീത ദിക്കിലേക്ക് വലിച്ചിഴക്കപ്പെടാം, അഥവാ വഴുതിവീഴാം.


1. ഞാൻ ഒന്ന് നോക്കിയതേയുള്ളു, അയാൾ എന്നെക്കേറി അടിച്ചു.

2. അദ്ദേഹം കറയിവന്നപ്പോൾ, എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. അതിനാ, അദ്ദേഹം എന്നെ വെറുതേ ചീത്തപറയുന്നത്.

3. ഞാൻ അയാളോട് മരം വീഴാൻ പോകുന്ന ഇടത്ത് നിന്നും മാറിനിൽക്കാൻ ആംഗ്യം കാണിച്ചതാ. അതിനാ അയാൾ ആകെ ക്ഷുഭിതനായിരിക്കുന്നത്.


എന്നൊക്കെ non-Verbalസിഗ്നൽ നൽകിയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ടാവാം. അവർ നൽകിയ സന്ദേശത്തിൽ, ഹീന നിലവാര സംബോധനയോ, പരാമർമോ വന്നിട്ടുണ്ടാവാം. ഹീനവാക്ക് സൂചന non-Verbal ആയി പറയുന്നത് കീഴെപെട്ട ആളാണെങ്കിൽ ആണ് സാധാരണ ഗതിയിൽ, സന്ദേശം ലഭിച്ച ആളിൽ പകയും വിദ്വേഷവും ഹിംസാപരമായുള്ള പ്രേരണയും ആണ് വരിക.


ഇന്ന് മനോരോഗം എന്ന് വിഡ്ഢിശാസ്ത്രത്തിൽ നിർവ്വചിക്കപ്പെടുന്ന പല സംഭവങ്ങൾക്കും പിന്നിൽ ഈ വിധ നിശബ്ദവും കേൾക്കാൻപറ്റാത്തതുമായ ഘടകങ്ങൾതന്നെ കണ്ടേക്കാം.


Note: Non-Verbal ആശയവിനിമയവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും, ഈ എഴുത്തുകാരൻ ഏതാണ്ട് 2011ൽ എഴുതിയ ഒരു ഗ്രന്ഥത്തിൽ കാര്യമായി പ്രതിപാധിച്ചിട്ടുണ്ട്. ആ ഗ്രന്ഥം ഈ ലിങ്കിൽ കാണാൻ പറ്റും/

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page