top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ അമർത്തിവച്ചതുമാതിരി 👉👇

QUOTE:


It was on 13 February 1908 that Narayana Guru consecrated the Temple and named it Sri Jagannath Temple and the administrating committee was named as "Gnanodaya Yogam". (Though Narayana Guru was the President and Kumaranaasan was the Secretary of SNDP, they were not interested to add the temple or Thiyya community in the clutches of SNDP !!! )

1908 ഫെബ്രുവരി 13ന് ആണ് നാരായണ ഗുരു ആ ക്ഷേത്രത്തെ പവിത്രീകരിച്ചത്. ഈ ക്ഷേത്രത്തിന് ശ്രീ ജഗന്നാദ ക്ഷേത്രം എന്ന പേര് നൽകി. ക്ഷേത്ര നടത്തിപ്പ് കമ്മറ്റിക്ക് ജ്ഞാനോദയ യോഗം എന്ന പേരും നൽകപ്പെട്ടു. (SNDPയുടെ പ്രസിഡന്റ് നാരായണ ഗുരുവും, സെക്രട്ടറി കുമാരനാശാനും ആയിരുന്നുവെങ്കിലും, അവർക്ക് ഈ ക്ഷേത്രത്തെയോ, തീയ സമുദാത്തേയോ SNDPയുടെ കൈകളിൽ പെടുത്താൻ ആഗ്രഹം ഇല്ലായിരുന്നു !!!)


END OF QUOTE


ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ സാമൂഹിക സ്വാതന്ത്ര്യങ്ങളും ഇങ്ഗ്ളിഷ് പരിജ്ഞാനവും, ഔദ്യോഗിക സ്ഥാനങ്ങളും നേടിയിട്ടുള്ള Tellicherryയിലെ തീയരിൽപെട്ടവരെ SNDPയിൽ അന്ന് അംഗമാക്കിയാൽ, SNDPയുടെ നടത്തിപ്പിലും പ്രവർത്തന പരിപാടികളിലും സാംസ്ക്കാരികമായും മാനസികമായും വൻ അന്താളിപ്പുകൾ തന്നെവന്നേക്കാം എന്ന് ശ്രീ നാരായണ ഗുരു അന്ന് മനസ്സിലാക്കിയിരിക്കാം. കാരണം, സാമൂഹികമായും സാസ്ക്കാരികമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും സാമൂഹിക അന്തസ്സിന്റെ കാര്യത്തിലും രണ്ടു എതിർകോണുകളിൽ അന്ന് നിൽക്കുന്നവരായിക്കാണാവുന്നതാണ്, അന്നത്തെ Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശമേറ്റ് കിളിർത്ത തീയരും, തിരുവിതാംകൂറിലെ ഹീന ജനമായി കാണപ്പെട്ടിരുന്ന ഈഴവരും.


ആദ്യത്തെക്കൂട്ടർ മാനസിക സീമകൾ അങ്ങ് വാനോളം എത്തുമാറാക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യവും ലഭിച്ചവർ. രണ്ടാമത്തെക്കൂട്ടരിൽ മിക്കവർക്കും, ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും ഇല്ല, സാമൂഹിക അന്തസ്സുമില്ല, മാനസിക സീമകൾ തലയ്ക്ക് തൊട്ടുമീതെ ഫ്യൂഡൽ ഭാഷയിലെ ഹീനവാക്ക് കോഡുകൾ അമർത്തിപ്പിടിക്കുന്ന മച്ചുമാതരി ഉള്ളവരും.


QUOTE:


After this function, Thiyyas became followers of Sri Narayana Guru. This was the first relation between Thiyya and Ezhava. After independence, during compiling the constituency the then Government clubbed Thiyya and Ezhava together. END OF QUOTE


ഈ ചടങ്ങിന് ശേഷം, തീയർ ശ്രീ നാരായണ ഗുരുവിന്റെ അനുയായികൾ ആയി. തീയർമാരും ഈഴവരും തമ്മിലുള്ള ആദ്യത്തെ ബന്ധം ഇതാണ്. ഇൻഡിപെൻഡൻസിന് ശേഷം, വോട്ടർ പട്ടിക സൃഷ്ടിക്കുന്ന അവസരത്തിൽ, സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തി.


END OF QUOTE


ജഗന്നാഥ ക്ഷേത്രം എന്ന കപട ബ്രാഹ്മണമത ക്ഷേത്രം Tellicherryയിൽ സ്ഥാപിതമായതോടുകൂടി, തീയരെല്ലാം നാരായണ ഗുരുവിന്റെ അനുയായികൾ ആയി എന്ന് പറയുന്നതിൽ എത്രമാത്രം കഴമ്പുണ്ട് എന്ന് അറിയില്ല. ഇന്ത്യയെന്ന രാജ്യം രൂപീകൃമായതോടുകൂടി തിരുവിതാകൂറിൽ ഹീനജനങ്ങൾക്ക് ഒറ്റയടിക്ക് സാമൂഹികമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഔപചാരികമായി ലഭിച്ചു. Travancore-Cochin സംസ്ഥാനം രൂപീകൃതമാവുകയും അവിടെ ജനാധിപത്യം വരികയും ചെയ്തത് SNDPയ്ക്കും അതിന്റെ നേതാക്കൾക്കും വൻ ഗുണംചെയ്തിരിക്കാം.


എന്നാൽ മലബാറിനെ അവർക്ക് അന്ന് കിട്ടിയിരുന്നില്ല. മലബാറിനെ പിടികൂടാൻ ഒന്നിൽകൂടുതൽ പക്ഷക്കാർക്ക് അന്ന് തിരുവിതാംകൂറിൽ ലക്ഷ്യമുണ്ടായിരുന്നു. അവരിൽ ഒന്ന് SNDPയും ആവാം. മലബാറിനെ തിരു-കൊച്ചി സംസ്ഥാനത്തിനോട് ചേർത്തുകിട്ടിയാൽ, മലബാറിലെ രണ്ടുകൂട്ടം തീയരും SNDPയുടെ കൈയിൽ വന്നുപെടും എന്നുള്ളത് ഏതാണ്ടൊക്കെ തീർച്ചയായിരുന്നു എന്ന് തോന്നുന്നു.


ഇന്നത്തെ ഇങ്ഗ്ളണ്ടിന്റെ അവസ്ഥാവിശേഷം പോലെയായിരുന്നു കാര്യങ്ങൾ എന്ന് ചെറുതായി തോന്നുന്നു. ഇങ്ഗ്ളിഷുകരിലെ സ്വകാര്യവ്യക്തികൾക്ക് സർക്കാരുദ്യോഗസ്ഥരുമായി സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും വൻ സൌകര്യം നൽകുന്ന ഭാഷയാണ് അവരുടെ പ്രാദേശിക ഭാഷയായ ഇങ്ഗ്ളിഷ്. അതേ സമയം ദക്ഷിണേഷ്യയിലെ പൌരന് അങ്ങിനെ ചെയ്യാൻ ആവില്ല. അതിന് പകരം 'പ്രതികരിക്കാൻ' ഉള്ള സ്വാതന്ത്യം ഭരണഘടന നൽകുന്നുണ്ട്. എവിടെയും കയറി പ്രതികരിക്കാം. എന്നിട്ട് വീട്ടിൽ പോകാം! സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയും മനസ്സിലാക്കിച്ചും പ്രശ്നങ്ങൾ ഇല്ലാതെ കാര്യനിർവ്വഹണം നടത്തിക്കിട്ടാൻ പറ്റുന്ന ഭാഷയല്ല ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ.


ഒരു youtube വീഡിയോയ്ക്ക് അടിയിൽ കമന്റ് ചെയ്യുന്ന ഇടത്ത് കണ്ട ഒരു പോസ്റ്റാണ്:


1. QUOTE :

ഓർക്കുക നമ്മുടെ പേർസണൽ ഐഡി പ്രൂഫ് മൊബൈൽ ഫോൺ തുടങ്ങിയവ പോലീസിന് കൈവശപ്പെടുത്താൻ അധികാരമില്ല തെറ്റായ പ്രവണതകൾക്കെതിരെ നാം പ്രതികരിക്കുക തന്നെവേണം.

END OF QUOTE


പോലീസ് വകുപ്പിലെ ജീവനക്കാരനനോട് സ്വന്തം അന്തസ്സ് നിലനിർത്തിക്കൊണ്ട് മിക്കവർക്കും സംസാരിക്കാൻ പറ്റുന്ന ഭാഷയല്ല ഇവിടുള്ളത്. 'സാർ' എന്ന് സംബോധ ചെയ്താൽ, ജീവക്കാരന് മൂപ്പ് കൂടും. 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, ജീവക്കാരന് മനോനിലിയിൽ കാര്യമായ ഇളകിമറിച്ചൽ അനുഭവപ്പെടും. ജീവനക്കാരൻ തിരിച്ച് 'താൻ' എന്നോ 'നീ' എന്നോ സംബോധന ചെയ്യാൻ സാധ്യത വളരെയുണ്ട്. തിരിച്ച് സാധാരണക്കാരൻ 'താൻ' എന്നോ 'നീ' എന്നോ സംബോധന ചെയ്താൽ, വൻ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങും. പണ്ട് കാലങ്ങളിൽ നായർമാർ ഈ വിധ താന്തോനി കീഴ്ജനത്തിനെ പിടിച്ച് ഒറ്റപ്പെട്ട കൂരയിൽ പോയി കെട്ടിയിട്ട് അടിച്ച് കാലും കൈയ്യും ഒടിച്ച്, പട്ടിണിക്കിടും. ഇത്രയും ഇന്ന് നടക്കില്ലായെങ്കിലും, അതിന് അടുത്തുള്ളത്പോലുള്ളതൊക്കെ നടക്കും.


മുകളിലെ കമന്റിന് പ്രതികരണമായി വന്ന വിവരക്കേടും കാണാം: (വേറേയും വിവരക്കേടുകൾ കാണുന്നുണ്ട്)


2 QUOTE:

പിന്നെ ആർക്കാണ് കൈവശപ്പെടുത്താൻ അധികാരം ഉള്ളത് എന്ന് പറഞ്ഞു തരാമോ.... നിയമപാലകർക്ക് അതിനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെ ആർക്കാണ് എന്ന് ഒന്നു പറഞ്ഞു തരണം താങ്കൾ..

END OF QUOTE


മുകളിൽ നൽകിയ രണ്ട് കമന്റുകൾ കാണാൻ Search Inside YouTube: I3d21cj9Do. ഈ വീഡിയോയിലെ കമന്റുകൾ ആണ്.


ഈ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പറയാൻ വന്നത്, ഇങ്ഗ്ളണ്ടിലെ ഇങ്ഗ്ളിഷുകാർക്കും മലബാറിലെ തീയർക്കും പറ്റിയ തമ്മിൽസാമ്യമുള്ള അമളിയെപ്പറ്റിയാണ്.


ഇങ്ഗ്ളിഷുകാർ എന്നുള്ളത് AngloSaxons എന്ന മനുഷ്യവശം (ethnic group) ആണ്. ഇവർക്ക് AngloSaxons എന്ന പേരിൽ ഒരു ശക്തമായ സംഘടയൊന്നും ഇങ്ഗ്ളണ്ടിലും ഇല്ല, മറ്റെവിടെയും ഇല്ലതന്നെ. ഉണ്ടെങ്കിൽ തന്നെ, അതിനെക്കുറിച്ച് കാര്യമായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതിന് മുഖ്യമായ കാരണം, അങ്ങിനെയൊരു സംഘടനാ ബലം ആവശ്യമായി അവർക്ക് ഒരിക്കലും തോന്നിയിട്ടുണ്ടാവില്ല. കാരണം, അവരിലെ ഓരോ വ്യക്തിക്കും മറ്റ് യാതോരു മനുഷ്യ വംശജർക്കും ഇല്ലാത്ത രീതിയിലുള്ള വ്യക്തിത്വ അന്തസ്സും ആത്മാഭിമാനവും ആശയവിനിമയ കഴിവുകളും തടസ്സങ്ങളില്ലാതെ സാമൂഹികമായി പെരുമാറാനുള്ള വൻ സൌകര്യങ്ങളും അവരുടെ ഭാഷതന്നെ അവർക്ക് നൽകിയിട്ടുണ്ട്.


അതേ സമയം മറ്റ് മിക്കവരും സ്വന്തം ആൾക്കാരെക്കൂട്ടിയും, അവരുടെ ജനത്തിൽ പെട്ട ഉദ്യോഗസ്ഥരെ പാട്ടിലാക്കിയും ഒരു സംഘടനാ ബലം സൃഷ്ടിക്കും. അവരുടെ എല്ലാവിധ പ്രതികരണങ്ങളും വേവലാതികളും പ്രശ്നങ്ങളും ഈ സംഘടനാബലത്തിലൂടെയാണ് പരിഹരിക്കാൻ ശ്രമിക്കുക. മുകളിൽ നൽകിയിട്ടുള്ള കമന്റ്റിൽ, ജനങ്ങളോട് പ്രതികരിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, വ്യക്തിക്ക് തന്നെ കാര്യങ്ങൾ സംസാരിക്കാനുള്ള അവകാശം ഭാഷാകോഡുകൾ നൽകുന്നില്ല.


ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ ചില സർക്കാർ ഉദ്യോഗസ്ഥരുടെ അടിയിൽ അണിനിരന്ന് മലയാളി സംഘടനകൾ നടത്തിപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.


മുകളിലെ കമ്ന്റ്റിന് പ്രതികരണം എഴുതിയ ആൾ, സ്വകാര്യവ്യക്തിയെ ഒരു ഓവർ സ്മാർട്ടായി കളിച്ച 'അവൻ' എന്ന രീതിയിൽ തരംതാഴ്ത്തിയും കമന്റ്റെഴുതിയിട്ടുണ്ട്. അത് ഇവിടെ ഉദ്ദരിച്ചിട്ടില്ല, ഇപ്പോൾ.


ഇങ്ഗ്ളണ്ടിൽ ഈ പുറം ജനക്കൂട്ടങ്ങളുടെ ഈ വിധ സംഘടനകൾ മറ്റൊരു സ്വകാര്യ പ്രവർത്തനത്തിലാണ് മിക്കവാറും മുഴുകിയിരിക്കുക.


അവർ സ്വകാര്യമായി അവരുടെ സ്വന്തം ഭാഷയിൽ ഇങ്ഗ്ളണ്ടിലെ പലവിധ സൌകര്യങ്ങളും അവിടുള്ള പ്രദേശങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളേയും, കൈക്കലാക്കാനും കൈവെക്കാനും പദ്ധതിയിട്ടുകൊണ്ടിരിക്കും. ഇതിന് എതിരായിനിന്ന് ഈ വിധ പിടിച്ചടക്കൽ പദ്ധതികളെ എതിർക്കാനായി ഇങ്ഗ്ളിഷുകർക്ക് യാതോരു പൊതുവായ സംഘടനയും നിലവിൽ ഇല്ലതന്നെ. എന്തെങ്കിലും ഉണ്ടെങ്കിൽതന്നെ, ഉള്ളവയ്ക്ക് പുറംനാട്ടുകാരുടെ മനസ്സിലിരിപ്പും മറ്റ്കാര്യങ്ങളും മനസ്സിലാക്കാനും പറ്റുന്നില്ലതന്നെ.


ഏതാണ്ട് ഇതേ പോലെതന്നെയാണ് മലബാറിലെ രണ്ട് വ്യത്യസ്ത കൂട്ടം തീയരുടേയും കഥയെന്ന് തോന്നുന്നു. തീർച്ചയായി പറയാൻ ഉള്ള വിവരം ഇല്ല. ഇതിൽ Tellicherryയിലെ തീയരുടെ കാര്യം പ്രതേകമായും എടുത്തുപറയേണ്ടതുണ്ട്. ഇങ്ഗ്ളിഷ് ഭരണം. തീയരിൽ പഠിപ്പുള്ളവർക്ക് നല്ല ഇങ്ഗ്ളിഷ് പരജ്ഞാനം. ഇങ്ഗ്ളിഷ് ഭരണം അടിച്ചമർത്തുന്നുമില്ലതന്നെ.


പിന്നെന്തിനാണ് തീയർക്ക് ഒരു സംഘടന? നായർമാരേയോ, ബ്രാഹ്മണരേയോ എതിരിടേണ്ടുന്ന പ്രശ്നം ഇല്ല. ബ്രാഹ്മണർക്കും കൂട്ടർക്കും ബ്രാഹ്മണ ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ, തീയർക്ക് മുത്തപ്പൻ ക്ഷേത്രങ്ങൾ പോലുള്ളവയുണ്ട്.


തിരുവിതാംകൂറിൽ അതേ സമയം ഈഴവരിലെ ചിലർക്കു മാത്രമല്ല, ബ്രാഹ്മണർക്കും, നായർമാർക്കു സംഘടനയുണ്ട് എന്ന് തോന്നുന്നു. പോരാത്തതിന് പുലയരിൽ പോലും സംഘടനകൾ ഉണ്ടായിട്ടുണ്ടാവാം. തമ്മിൽ ഏറ്റുമുട്ടൽ ആണ് ഇവയിൽ ചിലതിന്റെ സ്വഭാവം എന്നും തോന്നുന്നു.


വൻ കുരുട്ടുബുദ്ധിപ്രയോഗങ്ങൾ നടത്തി മലബാറിനെ തീരു-കൊച്ചി സംസ്ഥാനവുമായി ബന്ധിപ്പിച്ച്, 1956ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ തിരുവിതാംകൂറിലെ ഈഴവ സംഘടനയ്ക്ക് ഒരു വൻപ്രദേശം തന്നെയാണ് മുന്നിൽ തുറന്നുകിട്ടിയത്. ആ സംഘടനയുടെ സ്വാർത്ഥതാൽപ്പര്യപ്രകാരമായുള്ള പദ്ധതികളെ നേരിടാൻ മലബാറിൽ തീയരുടെ ഇടയിൽ യാതോരു സംഘടനയും ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം എന്ന് തോന്നുന്നു.


ഇങ്ഗ്ളണ്ടിൽ ഇന്ന് പുറംനാട്ടുകാർ വന്നുനിറഞ്ഞ് എല്ലാവിധ ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളേയും തവിടുപൊടിയാക്കിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഇതേ അവസ്ഥാവിശേഷത്തിലേക്കാണ് മലബാറും വന്നുപെട്ടത്. ഒരുഭാഗത്തുനിന്നും ഹിന്ദി സംസ്ക്കാരത്തിന്റേയും സംസ്ക്കാരമില്ലായ്മയുടേയും വേലിയേറ്റം. മറുഭാഗത്ത് നിന്നും തിരുവിതാംകൂറിലെ മലയാളം ഭാഷാ സംസ്ക്കാരത്തിന്റേയും സംസ്ക്കാരമില്ലായ്മയുടേയും കടന്നാക്രമണം.


മലബാറിൽ പാരമ്പര്യമായി സാമൂഹികമായി പലവിധ ഹീന സവിശേഷതകളും ഉണ്ടായിരുന്നു. അവയ്ക്ക് ശക്തിപ്രാപിച്ച്, അവ തിരുവിതാംകൂറിലേക്കും പടർന്നുകയറി. അതേ സമയം തിരുവിതാംകൂറിലെ അതികഠിനമായ ഹീന സവിശേഷതകൾ മലബാറിലേക്കും പടർന്നു. ഇന്ന് എല്ലാം കലങ്ങിമറിഞ്ഞിരിക്കുകയാണ്. ഇങ്ഗ്ളിഷ് ഭരണസംസ്ക്കാരം നൽകിയ പൊന്നിൻവിലയുള്ള സാംസ്ക്കാരിക പൈതൃകങ്ങളുടെ യാതോരു നിഴൽപോലും ഇന്ന് ബാക്കിയില്ലതന്നെ.


ഇന്ത്യൻ നായണത്തിന്റെ വിനിമയ മൂല്യം സ്വാഭാവികമായും കൃത്രിമമായും ഇടിച്ചു നിലംപരിശാക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കേരളത്തിൽ ഇന്ന്, മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളോടും താരതമ്യം ചെയ്താൽ, വൻ പണമൊഴുക്ക് നിലവിൽ ഉണ്ട്. ഈ ഒഴുക്കിന്റെ തിളക്കത്തിൽ പല കാര്യങ്ങളുടേയും വൈകൃതമായ യഥാർത്ഥ രൂപം ആരും കാണുന്നില്ല എന്ന് തോന്നുന്നു.


ഈ പറഞ്ഞത് ഒരു സങ്കീർണ്ണമായ കാര്യമാണ്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.


പറഞ്ഞുവന്നത്, ഇത്രമാത്രമാണ്. ബൃട്ടിഷ് മലബാറിലെ തീയരെ തിരുവിതാംകൂർ രാജ്യത്തിലെ SNDP പ്രസ്ഥാനത്തിന്റെ കീഴിൽ കൊണ്ടുവന്നുവച്ചത്, മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ അമർത്തിവച്ചതുമാതിരിയായിപ്പോയി എന്നുപറയാമെന്നു തോന്നുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page