top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി

ഈ ഉപദ്വീപലെ ജാതി എന്ന് നിർവ്വചിക്കപ്പെടുന്ന വ്യത്യസ്തമായതും, ഒരു ഏണിപ്പടിയിൽ എന്നപോലെ സമൂഹത്തിൽ പടിപടിയായി അടുക്കിവെക്കപ്പെട്ടവരുമായ ജനങ്ങൾ, ആ വിധമുള്ള ഒരു അലങ്കാരമാതൃകയിൽ (patternണിൽ) വന്നുപെട്ടത്, ഫ്യൂഡൽ ഭാഷകൾ കാലാകലങ്ങളായി അവരെ അരിച്ചെടുക്കകുയും പാറ്റിയെടുക്കുകയും ചെയ്തതുകൊണ്ടാണ് എന്ന് ഈ എഴുത്തുകാരന് പണ്ടുകാലങ്ങളിൽ ഒരു തോന്നൽ ഉണ്ടായിരുന്നു. എന്നുവച്ചാൽ, ഏതൊരു കൂട്ടം ജനതയും, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ കാലാകാലങ്ങളായി സംസാരിച്ചാൽ, അവർ ഈ വിധം പടിപടിയായുള്ള പലതട്ടുകളായി അടുക്കിവെക്കപ്പെടും, സാവധാനത്തിൽ.


ഈ വിധത്തിൽ ഫ്യൂഡൽ ഭാഷകൾ പ്രർത്തിക്കുമെങ്കിലും, ഈ ഉപദ്വീലിൽ ഈ വിധം മാത്രമല്ലകാര്യങ്ങൾ നടത്തത് എന്നാണ് ഇങ്ഗ്ളിഷ് ഭരണകാലത്ത് എഴുത്തപ്പെട്ടിരുന്ന ചില ഗ്രന്ഥങ്ങൾ വായിച്ചതിൽനിന്നും ചികഞ്ഞെടുക്കാൻ കഴിഞ്ഞകാര്യം. ഈ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറയുന്നില്ലായെങ്കിലും, ഈ എഴുത്തുകാരന് മനസ്സിലാക്കിയെടുക്കാൻ പറ്റിയ കാര്യം ഈ ഉപദ്വീപിൽ ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽനിന്നും പല കൂട്ടം ആളുകൾ പലപ്പോഴായി വന്നുപെട്ടിരുന്നുവെന്നാണ്.


ഇവർ ഈ പ്രദേശങ്ങളിലുള്ള ഫ്യൂഡൽ ഭാഷകൾ പഠിച്ചെടുത്താൽ, സാവധാനത്തിൽ പ്രാദേശിക സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ പെട്ടുപോകുകയും മിക്കപ്പോഴും അമുങ്ങിപ്പോകുയും ചെയ്യപ്പെടും. എന്നാൽ, ഈ വിധം അമിങ്ങിപ്പോയിക്കിടക്കുന്നവരുടെ ഇടയിൽ പലവിധ ഉയർച്ചത്താഴ്ചകൾ പ്രദർശിപ്പിച്ച് വ്യത്യസ്തങ്ങളായ സാമൂഹിക ഉയര-താഴ്ചകളിൽ ഇവർ വന്നുപെടും. ഈ വിധംവന്നുപെട്ടാൽ, കൈകാലുകളിൽ ചങ്ങലയിട്ട അവസ്ഥതന്നായാവും സ്ഥിതി. ഈ സംഗതിയെക്കുറിച്ച് പിന്നീട് കൂടുതൽ പറയാം എന്നു തോന്നുന്നു.


ഉത്തരമലബാറിൽ തീയർ എന്ന ഒരു ജനത എവിടെനിന്നോവന്നു. ദക്ഷിണ മലബാറിൽ ഇതേ പോലുള്ള മറ്റൊരു ജനത വന്നു. ഇവരും തീയർ എന്ന പേർ സ്വീകരിക്കാൻ ഇഷ്ടപ്പെട്ടത്, മലബാറിൽ നായർമാർക്ക് കീഴിൽപെട്ട വിവിധ ജനങ്ങളിൽ ഏറ്റവും മുന്തിയതായി തോന്നിയത് വടക്കേ മലബാറിലെ തീയർ ആയരിക്കാം എന്നത് കൊണ്ടാവാം. വടക്കേ മലബാറിലെ തീയർ ഈ ദക്ഷിണ മലബാർ തീയരോട് ഐത്ത ദൂരങ്ങൾ (pollution distance) ചട്ടംകെട്ടിയില്ല എന്നാണ് തോന്നുന്നത്. എന്നിരുന്നാലും ദക്ഷിണ മലബാറിലെ മക്കത്തായ തീയരുമായി തങ്ങൾക്ക് ബന്ധമില്ലായെന്ന് ഉത്തര മലബാറിലെ മരുമക്കത്തായ തീയർ ഉറപ്പിച്ചു പറഞ്ഞിരുന്നു.


പാരമ്പര്യ സാമൂഹിക രീതികൾ ഈ രണ്ടുകൂട്ടരിൽ തമ്മിൽ വ്യത്യസ്തമായിരുന്നു എന്നാണ് തോന്നുന്നത്. പോരാത്തതിന്, വടക്കേ മലബാറിലെ തീയരുടെ മുത്തപ്പൻ ആരാധനാ സമ്പ്രദായം മക്കത്തായ തീയരിൽ ഉണ്ടായിരുന്നില്ലാ എന്നും തോന്നുന്നു. ആദ്ധ്യാത്മിക പാരമ്പര്യങ്ങൾ, മതം എന്ന് നിർവ്വചിക്കപ്പെടുന്ന കാര്യത്തിന്റെ കാതൽ ആണ്. ഈ വിധം നോക്കിയാൽ ഈ രണ്ട് തീയരും രണ്ട് വ്യത്യസ്ത മതത്തിലുള്ളവരാണ് എന്നുവരെ പറയാമെന്ന് തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണം മലബാർ ജില്ല സൃഷ്ടിക്കുന്നതുവരെ ഈ രണ്ട് കൂട്ടരും വ്യത്യസ്ത ജനതയായിതന്നെ തമ്മിൽ കാണാതെയും ബന്ധപ്പെടാതെയും നിലനിന്നിരിക്കാം.


മലബാർ ജില്ല സ്ഥാപിതമാകുകയും തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് പ്രസ്താനങ്ങൾ പലവിധ സാമൂഹിക പ്രവർത്തനം തുടങ്ങുകയും ചെയ്തതോടുകൂടിയാവാം, ഈഴവർ വൻ കൂട്ടങ്ങളിൽ മലബാറിലേക്ക് കുടിയേറിതുടങ്ങിയത്.


ഈവിധം വന്ന ഈഴവരിൽ മിക്കവരും കൈത്തൊഴിലുകളും കാർഷിക തൊഴിലുകളും ചെയ്യുന്നവരായിരുന്നതിനാലും, പൊതുവെ കുറുപ്പ് നിറമുള്ളവരും ആയിരുന്നതിനാലും, ആദ്യകാലങ്ങളിൽ മരുമക്കത്തായ തീയർ ഈ കൂട്ടരെ സാമൂഹികമായി അടുപ്പിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഈഴവർ മെല്ലെമെല്ല തിരുവിതാംകൂറിൽ നിന്നും വന്ന ക്രീസ്തീയരുടേയും, മലബാറിലെ തന്നെയുള്ള നായർമാരുടേയും പിന്തുണയോടുകൂടി, തങ്ങൾ തീയരാണ് എന്ന് സാവധാനത്തിൽ പറഞ്ഞുതുടങ്ങകയും പതിറ്റാണ്ടുകൾ കഴിയുന്തോറും മലബാറിലെ പുതിയ തലമുറയിൽപെട്ടവരിൽ ഈ വിധ ചിന്താഗതിയിൽ തെറ്റില്ലാ എന്ന് തോന്നുകയും ചെയ്തുതുടങ്ങിയെന്ന് തോന്നുന്നു.


തുടർന്ന് ശ്രീ നാരായണ ഗുരുവിനെ ഉപയോഗിച്ച്, Tellicherryയിലെ പുതുതായി ഔദ്യോഗികബലവും സാമ്പത്തിക ശേഷിയും സാമൂഹിക സ്ഥാനങ്ങളും ലഭിച്ചുതുടങ്ങിയ തീയരിലെ ചില വിധ്വംസക വ്യക്തികൾ തീയരുടെ പാരമ്പര്യ ആദ്ധ്യാത്മിക പ്രസ്ഥാനത്തെ തകിടംമറിച്ച്, തീയർ ഹിന്ദുക്കൾ ആണ് എന്ന് സ്ഥാപിച്ചെടുത്ത് ഒരു ഹൈന്ദവ ആരാധനാ പ്രസ്ഥാനം പടുത്തുയർത്തുകയും, തീയരെ മൊത്തമായി ഈ പുതിയ പ്രസ്ഥാനത്തിൽ പെടുത്തകയും ചെയ്തു എന്ന് തോന്നുന്നു.


1908ൽ C.A. Innes. ICS എഴുതിയെന്ന് പറയപ്പെടുന്ന Malabar and Anjengo എന്ന ഗ്രന്ഥത്തിൽനിന്നുമുള്ള ചില ഉദ്ദരണികളാണ് ചുവടെകൊടുക്കുന്നത്.

മലബാറിനെക്കുറിച്ചാണ്:


The religion of the majority is Hinduism, but there is a far larger proportion of Muhammadans than is usual in the Madras Presidency.

തർജ്ജമ: ഭൂരിപക്ഷം പേരുടേയും മതം ഹിന്ദുവിസം ആണ്. എന്നാൽ മെഡ്രാസ് പ്രസിഡൻസിയിൽ പൊതുവായി ഉള്ളതിനേക്കാൾ ഉയർന്ന അനുപാതത്തിലാണ് മുഹമ്മദ്ദീയർ ഉള്ളത്.


At the census of 1901, 68 per cent, of the people were classed as Hindus, 30 per cent, as Muhammadans and 2 per cent, as Christians.


തർജ്ജമ: 1901ലെ സെൻസസ് പ്രകാരം, 68ശതമാനം പേർ ഹിന്ദുക്കളായും, 30ശതമാനം പേർ മുഹമ്മദ്ദീയർ ആയും, 2ശതമാനം പേർ ക്രിസ്ത്യാനികളായും തരംതിരിക്കപ്പെട്ടു. END of Translation


ദക്ഷിണേഷ്യയിൽ ഇസ്ലാം മതസ്തരും, ക്രിസ്ത്യാനികുളും ബുദ്ധമതക്കാരം ജൈനമതക്കാരും സിക്കിസത്തിൽപെട്ടവരും അല്ലാത്ത എല്ലാവരും ഹിന്ദുക്കളാണ് എന്ന വൻ പിശകുള്ള ആശയം ഇങ്ഗ്ളിഷ് ഭരണം വിശ്വസിക്കുകയും അത് ഔദ്യോഗിക രേഖകളിലൂടെയും പുസ്തകങ്ങളിലൂടേയും മറ്റ് അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ബ്രാഹ്മണരുടെ കീഴിലായി പെട്ടുപൊയ എല്ലാരും ഹിന്ദുക്കൾ ആണ് എന്ന ആശയത്തിൽ വൻ പിശകുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇവിടെ ഇപ്പോൾ ചർച്ചചെയ്യാൻ പറ്റില്ല.


മുകളിൽ സൂചിപ്പിച്ച അതേ ഗ്രന്ഥത്തിൽ ഈ വിധവും ചില കാര്യങ്ങൾ കാണുന്നുണ്ട്:


First may be mentioned the great caste known as Izhuvaus in the Palghat taluk, and elsewhere in the Malabar district as Tiyans. They form the most numerous Hindu community in Malabar, and are difficult to place in the social scale, since their status varies widely in different parts of the country.


In North Malabar for instance the Tiyans claim to be a caste which does not convey distance pollution at all.


തർജ്ജമ: പാലക്കാട്ട് താലൂക്കിൽ ഈഴവരെന്നും മലബാറിലെ മറ്റ് പ്രദേശങ്ങളിൽ തീയരെന്നും അറിയപ്പെടുന്നവരെക്കുറിച്ച് ആദ്യം സൂചിപ്പിക്കാം. മലബാറിൽ ആൾഎണ്ണബലത്തിൽ ഏറ്റവുംമുന്നിൽ നിൽക്കുന്ന ഹൈന്ദവ വംശം ഈ കൂട്ടരാണ്. ഇവരെ സാമൂഹികമായി ഒരു പ്രത്യേക നിലവരത്തിൽ സ്ഥാപിക്കാൻ പ്രയാസം ആണ്. കാരണം, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തങ്ങളായ സാമൂഹിക നിലവാരങ്ങൾ ഉള്ളവരാണ് ഈ കൂട്ടർ.


ഉദാഹരണത്തിന്, വടക്കെ മലബാറിൽ തങ്ങൾ ഐയിത്ത ദൂരം (pollution distance) നിലനിർത്തേണ്ടുന്നവരല്ലാ എന്ന് തീയർ അവകാശപ്പെടുന്നു. END of Translation തർജ്ജമയുടെ അന്ത്യം


ഐയിത്ത ദൂരം (pollution distance) എന്നുവച്ചാൽ, നായർ, അമ്പലവാസി, ബ്രാഹ്മണർ എന്നിവരിൽ നിന്നും വിട്ടു നിൽക്കേണ്ടുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ ദൂരം ആണ്. മുകളിൽ പറഞ്ഞത് ശരിയാണെങ്കിൽ, ഈ തീയർ, മക്കത്തായ തീയരുമായും ഈഴവരുമായും വ്യത്യസ്തരാണ്. ഈ വിഷയത്തിലേക്ക് (തീയപ്പാട് എന്ന കാര്യത്തിലേക്ക്) ഇപ്പോൾ പോകാനുദ്ധേശിക്കുന്നില്ല.


മുകളിൽ നൽകിയ വാചകങ്ങളിൽ വളരെ വ്യക്തമായി കാണുന്നകാര്യം, തീയരേക്കുറിച്ചുള്ള പ്രസ്താവനയിൽ, മലബാറിലേക്ക് കുടിയേറിവന്ന ഈഴവരെക്കുറിച്ചാണ് മുന്നിൽ എഴുതിയിരിക്കുന്നത്. ഈഴവർഎന്ന ജനം തീയർ തന്നെയാണ് എന്ന് കരുതിക്കൂട്ടി സ്ഥാപിക്കാനായി ഈ ഗ്രന്ഥത്തിൽ പലവിധ കാര്യങ്ങൾ എഴുതിച്ചേർക്കാൻ നായർമാരുംമറ്റും പണിപ്പെട്ടിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഇത്.


ഈ കാര്യവും ഇവിടെ ചർച്ചയ്ക്ക് എടുക്കുന്നില്ല.


എന്നാൽ ശ്രദ്ധിക്കുക, തീയർ ഹിന്ദുക്കളാണ് എന്ന് വ്യക്തമായും മുകളിൽ നൽകിയ ഉദ്ദരണികളിൽ എഴുതിയിട്ടുണ്ട്. എന്നുവച്ചാൽ, ബ്രാഹ്മണ ആദ്ധ്യാത്മികതയിലെ വേദകാല ദൈവങ്ങളും, ഇതിഹാസ കാവ്യങ്ങളുടെ കാലത്തുള്ള ദൈവങ്ങളും, വേദങ്ങളും, ഉപനിഷത്തുക്കളും സ്മൃതികളും മന്ത്രങ്ങളും മറ്റുമായ കാര്യങ്ങൾ തീയരുടെ പാരമ്പര്യത്തിൽ പെട്ടകാര്യങ്ങൾ ആണ് എന്നസൂചനയാണ് വരുന്നത്. എന്നുവച്ചാൽ, ഇവർക്ക് ബ്രാഹ്മണ അമ്പലങ്ങളിൽ പ്രവേശനം ഇല്ലായെങ്കിലും, ബാഹ്യമായി നിന്നുംകൊണ്ട് ഇതിലെല്ലാം പങ്കെടുക്കാം എന്ന രീതിയിലാണ് സൂചിപ്പിക്കപ്പെടുന്നത്.


എന്നാൽ ശ്രദ്ധിക്കുക, തീയരുടെ മതത്തെക്കുറിച്ച് വ്യക്തമായി ചില കാര്യങ്ങൾ പറയുന്ന ഒരു വാക്യംതന്നെ ഈ ഗ്രന്ഥത്തിൽ വന്നിട്ടുണ്ട്. അത് നോക്കുക:


Their religion is more purely animistic than that of the castes above them, and included in their number are the devil-dancers, astrologers, and other representatives of the primitive ‘medicine-man’.

മുകളിലെ വാചകത്തിന്റെ തർജ്ജമ നൽകുന്നതിന് മുൻപായി, ഈ medicine-manഎന്ന പ്രയോഗത്തിന്റെ അർത്ഥം നോക്കാം. ഈ വിധം ഒരു വാക്കിന്റെ അർത്ഥം ഈ വിധം പറയാം എന്ന് തോന്നുന്നു:


മാന്ത്രിക അനുഷ്ഠനങ്ങളിലൂടേയും മറ്റ് ഐന്ദ്രജാലികവും താന്ത്രികവും മാന്ത്രികവും ആയ ശക്തിയാലും പ്രകടനങ്ങളാലും, ചെണ്ടമുട്ടിന്റേയും മറ്റും സാന്നിദ്ധ്യത്തിലും മറ്റും പ്രാകൃത ജനസമൂഹങ്ങളിൽ ചികിത്സയും അതുമായി ബന്ധപ്പെട്ടകാര്യങ്ങളും ചെയ്യുന്ന വ്യക്തിയേയാണ് medicine-man എന്ന വാക്കുകൊണ്ട് പൊതുവായി ചിത്രീകരിക്കപ്പെടുന്നത്. ഈ medicine-man എന്നവാക്കിനെ വേണമെങ്കിൽ ദ്രോഹബുദ്ധിയോടെ ദുർമന്ത്രവാദിയെന്നുംവരെ നിർവ്വചിക്കാം.


തീയരുടെ മതത്തിനെ നിർവ്വചിക്കുന്ന വാക്യത്തിന്റെ അർത്ഥം ഇനി നോക്കാം.


തർജ്ജമ: അവരുടെ മതം അഥവാ വിശ്വാസപ്രമാണം അവരുടെ മകുളിൽ ഉള്ള ജാതിക്കാരുടേതിനേക്കാളും ശുദ്ധമായ animistic ആണ്. പൈശാചിക നൃത്തങ്ങൾ ചെയ്യുന്നവരും, ഭാവി പ്രവചിക്കുന്നവരും, അതുപോലുള്ള പ്രാകൃത മനുഷ്യുരുടെ ദുർമന്ത്രവാദികളുടെ പ്രതിരൂപങ്ങളായുള്ളവരും മറ്റും ഇവരുടെ ആരാധാന മൂത്തികളിൽ പെടും. END of Translation


animistic എന്നവാക്കിന്റെ അർത്ഥം: പ്രകൃതിശക്തികളെ ആരാധിക്കുന്ന END of Translation

മുകളിൽ എഴുതപ്പെട്ട ഉദ്ദരണിയിൽനിന്നും കുറേകാര്യങ്ങൾ ചികഞ്ഞെടുക്കാൻ ആവുന്നതാണ്. അതിന് മുൻപ് ഈ devil-dancer എന്ന പദപ്രയോഗം നോക്കേണ്ടിയിരിക്കുന്നു.


Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിൽ ഈ വിധമുള്ള devil-dancer എന്ന പ്രയോഗവും, devil എന്ന പ്രയോഗവും കാണുന്നുണ്ട് പലയിടത്തും. മലബാറിലെ തെയ്യ നൃത്തങ്ങളെ ഈ വിധം devil-dance എന്നാണ് ചിത്രീകരിച്ചുകാണപ്പെടുന്നത്. പോരാത്തതിന്, ഈ വിധ തെയ്യങ്ങളിൽ കാണപ്പെടുന്ന അവസ്ഥ devil ബാധിച്ചതാണ് എന്നും എഴുതിക്കാണപ്പെടുന്നുണ്ട്. ഈ devil എന്നവാക്കിന്റെ അർത്ഥം പിശാച് എന്നാണ്.


തീയരുടെ മതം ഒരു തരം പിശാചിനെ ആരാധിക്കലാണ് എന്ന് Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തടുങ്ങിയവർക്ക് അറിവു കൊടുത്തത്, നിശ്ചയമായും പ്രാദേശികമായി ഉയർന്നജാതിക്കാരാവും എന്നത് മിക്കവാറും തീർച്ചയാണ്. ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശത്തിൽ പൊന്തിപ്പൊന്തിവരുന്ന Telllicherryയിലെ തീയരെ ഏതുവിധത്തിലെങ്കിലും ഒതുക്കേണം എന്നുള്ളത് അവരുടെ നിലനിൽപ്പിന്റെ ആവശ്യകതയാണ്.


മുത്തപ്പൻ ആരാധനാ ആദ്ധ്യാത്മികത ഈഴവരിൽ ഇല്ലെങ്കിലും, അവർ ആവുമെങ്കിൽ അതിനോട് ചേരാൻ ശ്രമിക്കും എന്നുള്ളത് മലബാറിലെ അന്നത്തെ അവരുടെ സാമൂഹിക നിലവാരത്തിന്റേയും മേൽവിലാസത്തിന്റേയും ആവശ്യമായിരുന്നിരിക്കാം.


Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തുടങ്ങിയവർ പ്രാദേശിക ജനസമൂഹങ്ങളെക്കുറിച്ച് പഠിക്കുമ്പോഴും, എഴുതുമ്പോഴും, പ്രാദേശികരിലെ ഉന്നതരുടെ സ്ഥാപിതതാൽപ്പര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് അവർക്കുണ്ടായിരിക്കില്ലായിരിക്കാം. അവർക്ക് ലഭിക്കുന്ന ഏതു വിവരവും, ഈ വിധ സ്ഥാപിത താൽപ്പര്യങ്ങൾ എന്ന അരിപ്പയിൽ കൂടികടന്നുവേണ്ടിവരും അവരുടെ കൈവശമെത്താൻ. മാത്രവുമല്ല, അവർ എഴുതി എന്നുവിശ്വസിക്കപ്പെടുന്ന പലഗ്രന്ഥങ്ങളിലും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരോ അതുമല്ലെങ്കിൽ സാമൂഹിക ഉന്നതങ്ങളിലുള്ളതോ ആയ പ്രാദേശിക വ്യക്തികൾ പലതും എഴുതിച്ചേർത്തിരിക്കാം.


ആദ്യം നൽകിയ ഉദ്ദരണികളിൽ തീയർ ഹിന്ദുക്കളാണ് എന്ന് ആണയിട്ടിതുമാതിരി എഴുതിയിട്ടണ്ടു എങ്കിലും, അവസാനത്തെ ഉദ്ദരണിയിൽ തീയർ മറ്റൊരു മതത്തിലേയും വിശ്വാസപ്രമാണത്തിലേയും ജനംആണ് എന്നുതന്നെയാണ് ഉറപ്പിച്ച് പറയുന്നത്.


എന്നിരുന്നാലും, ഫ്യൂഡൽ ഭാഷാവാക്കുകളുടെ ചുറ്റിക പ്രഹരം ഏറ്റും, സാമൂഹികമായി ഉയർന്നവരോട് നിത്യവും അടിയളത്തം പ്രകടിപ്പിച്ചും, തമ്മിൽത്തമ്മിൽ വാക്കുകൾകൊണ്ട് കൊത്തിമുറിച്ചും, മുഖത്തിന്റെ ആകൃതിയിലും മുഖഭാവത്തിലും ചതവും, വ്യക്തിത്വത്തിലും സ്വരത്തിലും ഇതേ കാരണത്താൽ കുറച്ചൊക്കെ പ്രാകൃതത്വവും പേറിനിൽക്കുന്നവർ പൊതിഞ്ഞുനിൽക്കുന്ന മുത്തപ്പൻ ക്ഷേത്രങ്ങളും മറ്റ് കാവുകളും, ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശവും ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും ലഭിച്ചുവളർന്നുവരുന്ന പുതിയ തലമുറയിൽ പെട്ട Tellicherryയിലെ തീയർക്ക് കുറച്ചൊക്കെ അരോചകമായി തോന്നിയിരിക്കാം.


നാരായണ ഗുരുവും Travancore രാജ്യത്തിലെ SNDPക്കാരും മുന്നോട്ട് നീട്ടുന്ന ബ്രാഹ്മണ ബന്ധവും, ഹൈന്ദവ മതവും മറ്റുമാണ് എന്തുകൊണ്ടും കേമം എന്നുതോന്നുക സ്വാഭാവികം മാത്രം. മാത്രവുമല്ല, പുതുതായി പടർന്നുപിടിക്കുന്ന മലയാളത്തിലേക്ക് വന്മഴത്തുള്ളികൾപോലെ പെയ്തിറങ്ങികൊണ്ടിരുന്ന സംസ്കൃതപദങ്ങളിൽ പലവിധ മായാസ്വരമാധുര്യങ്ങളും കണ്ടുംകേട്ടും അറിയുകയും ചെയ്യും. ആയരിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മലബാറിൽനിന്നും ഏതാണ്ട് രണ്ടോ മൂന്നോ ആയിരം കിലോമീറ്ററുകൾക്ക് അപ്പുറത്ത് മുളച്ചു പൊന്തിയെന്ന് വിചാരിക്കപ്പെടുന്ന വേദകാല സംസ്ക്കാരം ഒറ്റയടിക്ക് തറവാട്ട് സ്വത്തായി മാറുകയും ചെയ്യുന്നു.


ഈ പുതിയ ബ്രാഹ്മണരെ കണ്ട്, പാരമ്പര്യ ബ്രാഹ്മണർക്ക് അന്താളിച്ച് നിൽക്കാനെ പറ്റുള്ളു!

തുടരും.....

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code