top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

32. തികച്ചും വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ രണ്ടുതരം വ്യത്യസ്ത തീയർ സർക്കാർ ഉദ്യോഗസ്ഥർ തിരുവിതാംകൂറിൽ👉👇

മലബാറിനെ തിരുവിതാംകൂറിലോട്ട് ബന്ധിപ്പിക്കപ്പെട്ടപ്പോൾ, ഉദ്യോഗസ്ഥതലത്തിൽ കാര്യമായ ചിലവ്യത്യാസങ്ങൾ വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതിപാദിക്കേണ്ടുന്ന ഇടം അല്ല ഇത്. എന്നിരുന്നാലും ചില കാര്യങ്ങൾ പറയാം.


മലബാറിൽ, 1947വരെ Madras Presidency Civil Serviceന്റേയും, അതിന് ശേഷം, പുതുതായി രൂപീകൃതമായ ഇന്ത്യാ രാജ്യത്തിലെ സംസ്ഥാനമായ Madrasലെ Madras State Civil Serviceലേയും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നു. ഇവരിൽ middle level ഓഫിസർമാർമുതൽ മുകളിൽ ഉള്ളവർ direct recruits ആയി നിയമിക്കപ്പെട്ടവർ ആയിരുന്നു. ഇങ്ഗ്ളിഷ് ഭാഷയിൽ നല്ലനിലവാരമുള്ള പ്രാവീണ്യവും, ഇങ്ഗ്ളിഷിലെ സാമൂഹിക സമത്വാധിഷ്ഠിത (egalitarian) ആശങ്ങളെക്കുറിച്ച് നല്ലനിലവാരത്തിലുള്ള അവബോധം ഉള്ളവരും ആയിരുന്നു ഇക്കൂട്ടർ എന്ന് മനസ്സിലാക്കുന്നു.


തിരുവാതാംകൂറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. സർക്കാർ വകുപ്പുകളുടെ തലപ്പത്ത്, രാജകുടുംബം നേരിട്ട് നിയമിച്ചവരും, അവർക്ക് കീഴെ ഗുമസ്തരായി (clerksആയി) നിയമിക്കപ്പെട്ട്, സാവധാനത്തിൽ ഉദ്യോഗകയറ്റം ലഭിച്ച് മുകൾനിലവാരങ്ങളിലേക്ക് കയറിവന്നവരും ആയിരുന്നു.


എന്നുവച്ചാൽ, ജില്ലാതലത്തിലും അതിന് മുകളിലും ഉള്ള 'officer'മാർ ഗുമസ്ത നിലവരാത്തിൽനിന്നും ഉയർന്നുവന്നവരായിരുന്നു. ഇക്കൂട്ടർക്ക് പൊതുവേ പറഞ്ഞാൽ, ഇങ്ഗ്ളിഷിൽ പ്രാവീണ്യം വളരെ തച്ഛമായിരിക്കും. ജനങ്ങളോടുള്ള സമീപനത്തിൽ, വ്യക്തമായും മലയാളത്തിലെ 'ഞാൻ അദ്ദേഹം ആണ്', 'നീ വെറും അവനും അവളും' ആണ് എന്ന പ്രത്യയശാസ്ത്രം മനസ്സിൽ തുടിച്ചുകൊണ്ടിരിക്കുന്നവരും ആയിരിക്കും, ഈ കൂട്ടർ.


മലബാറും തിരു-കൊച്ചി സംസ്ഥാനവും (Travancore-Cochin Stateഉം) തമ്മിൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ, സർക്കാർ തലത്തിൽ, അതീവ ശുഭകരവും സുഖകരവും ശുദ്ധഭാവമുള്ളതുമായ ഒരു പ്രസ്ഥാനത്തെ തികച്ചും വിപരീതവും അശുഭകരവും അസുഖകരവും തിന്മനിറഞ്ഞതും ദോഷഭാവമുള്ളതും ദുഷ്ടതയുള്ളതും വിനാശകരമായതുമായ ഒരു പ്രസ്ഥാനവും ആയി ബന്ധിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ മതി. ഈ വിഷയത്തെക്കുറിച്ച് പിന്നീട് കൂടുതൽ വിശാലമായി പറയാം എന്ന് കരുതുന്നു.


കേരളം സ്ഥാപതിമായതോടുകൂടി, പല സർക്കാർവകുപ്പുകളിലും IAS/ IPS തുടങ്ങിയ കാഡറുകൾക്ക് കീഴെയുള്ള ഉയർന്ന സ്ഥാനങ്ങളിലേക്ക് മലബാർ കാഡറിലെ (Malabar Cadreലെ) ഇങ്ഗ്ളിഷ് തമ്മിൽ സംസാരിക്കുന്ന ഓഫിസർമാർ നിറഞ്ഞുതുടങ്ങി. സ്വാഭാവികമായും ഇക്കൂട്ടർക്കിടയിൽ, വെറും മലയാളത്തിൽ ചിന്തിക്കുന്ന, 'officer' എന്നവാക്ക് അനുചിതമായി ഉപയോഗിച്ച് നിർവ്വചിക്കപ്പെടുന്ന അനവധി തിരുവിതാംകൂർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.


ഈ വിഷയം ഇവിടെ തൽക്കാലത്തേക്ക് വിടുകയാണ്. എന്നാൽ പറയാൻ വന്നത്, Trivandrumത്തെ Malabar Cadre ഓഫിസർമാരിൽ ചിലരെങ്കിലും തീയരായിരുന്നു. സാമാന്യം നല്ലനിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ളവരും ഇങ്ഗ്ളിഷ് ഔദ്യോഗിക ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്നവരും തന്നെയാവാം ഇക്കൂട്ടർ. ഈ കൂട്ടരെക്കുറിച്ച് നല്ല മതിപ്പ് മറ്റുള്ളവരിൽ ഉണ്ടായിരുന്നിരിക്കാം. ഉറപ്പോടുകൂടി പറയാനുള്ള അനുഭവജ്ഞാനം ഇല്ലതന്നെ.


ഒരു ദിവസം ഈ എഴുത്തുകാരൻ ഒരു നായർ (പിള്ള) വീട്ടിൽ വച്ച് അവിടുത്തെ മദ്ധ്യവസ്സുകാരിയായ ഗൃഹനായികയുമായി സംസാരിക്കുന്ന അവസരത്തിൽ, അവർ ഈ എഴുത്തുകാരന്റെ ജാതിചോദിച്ചു. അന്ന് തിരുവിതാംകൂറിൽ ജാതിചോദിക്കുന്ന ഒരു സാമൂഹിക കീഴ്വഴക്കം നിലനിന്നിരുന്നു എന്ന് തോന്നുന്നു. ഇത് ഒരു വ്യക്തിയുടെ race അഥവാ ethnographic വിവരങ്ങൾ ചോദിച്ചറിയൽ ആണ് എങ്കിൽ പ്രശ്നം ഇല്ലതന്നെ. എന്നാൽ കാര്യങ്ങൾ ഈ വിധം ലളിതമല്ല. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ജാതി തീയ (Thiyya) ആണ് എന്നും, ഈ ജാതിയെക്കുറിച്ച് തിരുവിതാംകൂറിൽ ആളുകൾക്ക് യാതോരു അറിവും ഇല്ലാ എന്നും ഈ എഴുത്തുകാരൻ മറുപടി പറഞ്ഞു.


അപ്പോൾ ആ സ്ത്രീ മറുപടിപറഞ്ഞത്, വൻ മതിപ്പോടുകൂടിയാണ്. തന്റെ ഭർത്താവിന്റെ ഓഫിസിലെ ഓഫിസർമാരിൽ ഒരാൾ തീയ ആണ് എന്നും പറഞ്ഞു. തീയർ എന്നത് ഒരു വൻ മഹിമയുള്ളവർ ആണ് എന്ന രീതിയിൽ തന്നെയായിരുന്നു ആ സ്ത്രീയുടെ സ്വരത്തിൽ പ്രത്യക്ഷപ്പെട്ടകാര്യം. ഈ വിധകാര്യങ്ങളുടെ സങ്കീർണ്ണതയൊന്നും അന്ന് ഈ എഴുത്തുകാരന് അറിവുണ്ടായിരുന്നില്ല. കാരണം, വല്ലപ്പോഴും ആണ് മലബാറിലേക്ക് വരിക.


എന്നാൽ ഏതാണ്ട് 1983ൽ മലബാറിലെ കൊടുവാൾ തീയ എന്ന് വിശേഷിപ്പിക്കാവുന്ന തീയ ജനവിഭാഗത്തിലെ ഒരാൾ തിരുവനന്തപുരത്ത് വരികയുണ്ടായി. ഈ ആളെ ഈ എഴുത്തുകാരന് മലബാറിൽ വച്ച് പരിചയമുണ്ടായിരുന്നു. ചെറുപ്പക്കാരനാണ്. CPSന്റെ അനുയായി പോലുള്ള വ്യക്തിയാണ്. ഈ ആൾക്ക് Trivandrum പരിചയക്കുറവുള്ളതിനാൽ, ചിലയിടങ്ങളിൽ ഈ ആളുടെകൂടെ പോകുകയുണ്ടായി. അന്ന് ഒരു സർക്കാർ ഓഫിസിൽ വച്ച്, ഈ ആളുടെ നാട്ടുകാരനായ ഒരു തീയ യുവാവിനെ കാണുകയുണ്ടായി. ഗുമസ്തനാണ്.


യാതോരുവിധ ഇങ്ഗ്ളിഷ് പരിജ്ഞാനവും ഇല്ലാത്തതും, വ്യക്തമായും Malabar Cadre ഓഫിസർമാരിലെ തീയരുടെ നേരെ വിപരീതമായുള്ള സാമൂഹിക പശ്ചാത്തലവും മാനസിക ഭാവവും, പോരാത്തിന് ആപേക്ഷികമായി അധമഭാവും ഉള്ള വ്യക്തി. ഇതും തീയ വ്യക്തി തന്നെ. അന്ന് മനസ്സിൽ കാര്യങ്ങൾ വ്യക്തമായിരുന്നില്ല എന്നാണ് തോന്നുന്നത്. ഒരേ ജാതിപ്പേരിൽ വിപരീത സാമൂഹിക വ്യക്തിത്വ നിലവാരങ്ങൾ ഉള്ള വ്യക്തികളോ?


എന്നാൽ, Tellicherryയിലും മറ്റ് ചിലപ്രദേശങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നൽകിയ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം ലഭിക്കാതെ പോയ ഒരു വൻകൂട്ടം തീയർതന്നെ മലബാറിൽ നിലനിന്നിരുന്നു. അവർമിക്കവരും പ്രാദേശിക ഭൂജന്മികളുടേയും, അധിപന്മാരുടേയും കൂലിക്കാരും അനുചരനും ആശ്രിതരും മറ്റുമായി ജീവിച്ചിരുന്നവർ ആയിരുന്നു. കുറച്ചുപേർക്ക് കുറച്ച് കൃഷിയിടങ്ങളും ഉണ്ടായേക്കാം.


ഇന്ത്യൻ സ്വാതന്ത്ര്യ സമര വീര ഗാഥകളിലൂടെ വീക്ഷിക്കുകയാണെങ്കിൽ, ഈ കൂട്ടർ ഇങ്ഗ്ളിഷുകാരുടെ അടിമകളാവാൻ കൂട്ടാക്കാത്തവർ ആണ്. സ്വന്തം ഭൂജന്മികളോടും അധിപന്മാരോടും കുഗ്രാമങ്ങളിലെ വാഴുന്നവരോടും അധികാരികളോടും അടിയാളത്തുവും കൂറും നൽകി, വെറും തോർത്തുടുത്ത്, മാറിടം തുറസ്സായി നിലനിർത്തി, തലയിൽ പാളത്തൊപ്പിയും ധരിച്ച്, ഭൂജന്മികളുടെ വീടുകളുടെ കോലായിക്ക് കീഴിലായുള്ള ചേതിയിൽ കുത്തിയിരുന്ന്, വെറ്റിലയിൽ ചുണ്ണാമ്പും പൊടിച്ച അടക്കയും ചേർത്തുപുരട്ടി വായിൽ തിരുകിച്ചവച്ച്, മുറ്റത്തും മുറ്റത്തിന് പുറത്തും പോയി തുപ്പിയും ചുണ്ടുതുടച്ചും വൻ രാജ്യസ്നേഹം പേറി ജീവിച്ചിരുന്നവർ.


ഇക്കൂട്ടരിൽ പുരഷന്മാർ ഭൂജന്മികളുടെ തെങ്ങിൻതോപ്പുകളിലും, മറ്റ് കൃഷിയിടങ്ങളിലും വെയിലത്തും മഴയത്തും തൊഴിൽ ചെയ്യും. ഭൂജന്മിയുടെ കാര്യസ്ഥർ ഇക്കൂട്ടരെ വെറും പേര് വിളിക്കും, ഓൻ എന്ന് പരമർശവാക്കായും ഉപയോഗിക്കും. ചിലപ്പോൾ എടാ, എന്താടാ, എന്താനേ തുടങ്ങിയവാക്കുകളും ഉപയോഗിക്കും. പൊതുവായി ഐറ്റിങ്ങൾ എന്ന വാക്ക് പ്രയോഗത്തിൽ നിർവ്വചിക്കും. തുച്ഛമായ കൂലി നൽകും.


ഇക്കൂട്ടരുടെ സ്ത്രീ ജനങ്ങൾ വേറെ കാര്യസ്ഥരുടെയും തൊഴിലുകാരുടേയും കൂടെ തേങ്ങ കയറ്റിക്കൊണ്ടുവരാനുള്ള കൊട്ടയും എടുത്ത് മലകളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകും. യാതോരു ജനവാസവും ഇല്ലാത്ത പ്രദേശങ്ങൾ ആയിരിക്കും. എല്ലാം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്വന്തം കൂരകളിൽ തിരിച്ചെത്തും.


ഇക്കൂട്ടർക്ക് നിർബന്ധമായും സർക്കാർ സേവനത്തിൽ സംവരണം ആവശ്യമാണ്. മാത്രവുമല്ല, സർക്കാർ ചട്ടങ്ങൾ, മലയോരങ്ങളിൽവച്ച് ഇക്കൂട്ടരുടെ കാര്യസ്ഥരും മറ്റും ഇക്കൂട്ടരോടു പെരുമാറിയ രീതികളിലേക്ക് താഴ്ത്തിയും കൊണ്ടുവരേണ്ടിയും വരും. ഭരണയന്ത്രത്തിൽനിന്നും ഇങ്ഗ്ളിഷ് ഭാഷതന്നെ തുടച്ചുമാറ്റേണ്ടിയും വരും.


തിരുവിതാംകൂറിൽ ആദ്യകാലങ്ങളിൽ സർക്കാരീലെ തീയർ ഓഫിസർമാർ ഈഴവരാണ് എന്ന് ഈഴവർ പ്രസ്താവിക്കുകയും, അത് ശരിയല്ലാ എന്ന് തീയർ ഓഫിസർമാർ സ്വന്തമായി മനസ്സിൽ പറയുകയും ചെയ്യുമായിരുന്നു. എന്നാൽ, പുതിയതായി തിരുവിതാംകൂറിലേക്ക് കടന്നുവന്ന, Malabar Cadre ഓഫിസർ തീയരുടെ നേരെ 180 ഡിഗ്രി എതിർ ദ്രുവത്തിലുള്ള തീയർ, ഈഴവരാണ് എന്ന് ഈഴവർക്ക് പ്രത്യേകിച്ച് എടുത്തുപറയേണ്ടിവന്നില്ലാ എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ വച്ച് പല ഈ വിധ തീയരും പുതിയ ചരിത്ര വിവരങ്ങൾ പഠിച്ചും തുടങ്ങി.


നാരായണ ഗുരുവും SNDPയും നിരന്തരമായി സാമൂഹികമായി പൊരുതിയാണ്, തീയർ ഉയർന്നുവന്നത് എന്ന്.


വായനക്കാരൻ ഓർക്കേണ്ടത്, യഥാർത്ഥത്തിൽ സാമൂഹികമായി കൊടുവാൾ തീയരുടെ നേരെ 180 ഡിഗ്രി എതിർകോണിലുള്ളത് വൈശ്യത്തീയരാണ്. അല്ലാതെ, ഇങ്ഗ്ളിഷുകാരോട് അടുത്തുനിന്നു പ്രവർത്തിച്ച തീയർ ജനമല്ല. എന്നാൽ തിരുവിതാംകൂറിൽ, ഔദ്യോഗിക തലത്തിൽ കൊടുവാൾത്തീയരും വൈശ്യത്തീയരും ഏതാണ്ട് ഒരേ പോലെ, Malabar Cadre officerമാരുടെ എതിൽകോണിൽ ആണ് വന്ന് നിന്നത്, ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം കുറവാണെങ്കിൽ.


എന്നാൽ കൂടുതൽ വിശാലമായി പറയുകയാണെങ്കിൽ, Malabar Cadre officerമാർ മൊത്തമായിത്തന്നെ തിരുവിതാംകൂറിൽ ഒരു പുതുമായിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. അതേ സമയം, മലബാറിൽ സർക്കാർ സേവനത്തിൽ ഗുമസ്തരും ശിപായിമാരും ഇവരിൽ നിന്നും വ്യത്യസ്തരായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ സർക്കാർ സേവനത്തിൽ ഗുമസ്തരായും ശിപായിമാരായും പുതുതായി ചേർന്ന മലബാറുകാർക്ക് മലയാളം ഭാഷതന്നെ പുതുമയാർന്നതായിരുന്നു എന്ന് ഒരു പരിധിവരെ പറയാമെന്ന്തോന്നുന്നു. എന്നാൽ മിക്കവരും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ തിരുവിതാംകൂർ ഭാഷയായ മലയാളത്തിൽ കുറച്ചൊക്കെ പ്രാവീണ്യംനേടിയവർ തന്നെ. എന്നിരുന്നാലും, സംസാര ഭാഷയിൽ പലപ്പോഴും മലബാറി വാക്കുകൾ കടന്നുകയറും എന്നുള്ളതും വാസ്തവംതന്നെയായിരുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page