top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ

ഒരു മനുഷ്യന്, മറ്റുള്ളവർക്ക് ഉപദ്രവകരമല്ലാത്ത രീതിയിൽ, സ്വതന്ത്രമായി ജീവിക്കാനും തോന്നുന്നത് ചിന്തിക്കാനും പ്രവർത്തിക്കാനും സംസാരിക്കാനും മറ്റും അവകാശം ഉണ്ട് എന്ന ഒരു ചിന്താഗതി തന്നെ ഇന്ന് ഇങ്ഗ്ളിഷ് നാടുകളിൽ പരന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. വികലവും വിഡ്ഢിത്തവും, വിവരമില്ലായ്മയും നിറഞ്ഞ് നിൽക്കുന്ന ഒരു അഭ്യസ്ഥവിദ്യാഭ്യാസ വിവരമാണ് ഇത്, അവിടങ്ങളിൽ.


കാരണം ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നും വീക്ഷിച്ചാൽ യാതോരു വിധത്തിലും യാതോരു തെറ്റും തോന്നാത്ത പല വിഘടനകരമായ കാര്യങ്ങളും മറ്റ് ഭാഷകളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.


ഉദാഹരണത്തിന്, സംസാരംതന്നെ. ഫ്യൂഡൽ ഭാഷകളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോഴും, മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോഴും, പലവിധ നിയന്ത്രണങ്ങളും ആവശ്യമാണ്. വാക്ക് കോഡുകളിൽ.


ഉദാഹരണത്തിന്, ഉയർന്ന സ്ഥാനത്തുള്ള ഒരു വ്യക്തി അയാളെക്കാൾ താഴ്ന്ന സ്ഥാനത്തുള്ള ആളെക്കുറിച്ച് പരാമർശിക്കുന്ന അവസരത്തിൽ, തരംതാഴ്ത്തിത്തന്നെ സംസാരിക്കേണം. ബഹുമാനിച്ച് സംസാരിച്ചാൽ, മറ്റുള്ളവർക്ക് അത് അരോചകമായി ഭവിക്കും.


Varunaയുടെ കാര്യത്തിൽ എന്തും ചിന്തിക്കാം പഠിക്കാം, കേൾക്കാം, ആരോടും സംസാരിക്കാം, കാര്യങ്ങൾ ചർച്ചചെയ്യാം എന്നുള്ള ഒരു സാഹചര്യം അല്ല സൌകര്യപ്പെടുത്തിയിരുന്നത്. വ്യക്തമായിത്തന്നെ ഈ വിധ കാര്യങ്ങളിൽ ആലോചിച്ച് തന്നെ വ്യക്തമായ ദിശയും പരിമിതികളും സ്വാതന്ത്ര്യങ്ങളും നിശ്ചയിച്ചിരുന്നു.


ഇങ്ങിനെ ഒരു പരിമിതപ്പെടുത്തൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കടിഞ്ഞാൺ ഇടുന്ന ഒരു സംഗതിയാണ്. കാരണം മറ്റുള്ളവർക്ക് മലബാറിയിലും മലയാളത്തിലും പല വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാനുള്ള പല അവകാശങ്ങളും ഉണ്ട് എന്ന് അവർ തിരിച്ചറിയുന്നു.


ഏതാണ്ട് രണ്ട് വയസ്സാകുന്നതിന് മുന്നെതന്നെ Varunaയെ Playing Cardലെ (മലയാളത്തിൽ: ചീട്ടുകളിയിലെ) Trumps (ഇരുപത്തെട്ട്), Rummy (റമ്മി) തുടങ്ങിയവയിൽ പങ്കെടുപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ, ഇതും കൂടി പറയേണ്ടിയിരിക്കുന്നു.


ഈ എഴുത്തുകാരൻ ചീട്ടുകളി മലയാള അന്തരീക്ഷത്തിലും (Card games) ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലും കളിച്ചിട്ടുണ്ട്. മലയാളത്തിൽ ഈ കളിയുടെ അനുഭവം പലപ്പോഴും, പ്രത്യേകിച്ചും നിലവാരംകുറഞ്ഞ സംസാര സ്വഭാവമുള്ള അന്തരീക്ഷങ്ങളിൽ കളിക്കുന്ന അവസരത്തിൽ, കുറ്റിക്കാട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന റാക്ക് (Arrack) (ചാരായം) ഏതാനും പേരോടൊപ്പം പോയി, ചില്ലു ഗ്ലാസിൽ നിറച്ച് നിറം ചേർത്ത്, മൂക്ക് അടച്ച് പിടിച്ച് ഒറ്റവലിക്ക് കുടിക്കുന്നത് പോലെയാണ്. തുടർന്നുള്ള സംഭാഷണങ്ങളും അവകാശവാദങ്ങളും വാക്ക് ഉച്ചാരണങ്ങളും മറ്റും മലയാളത്തിൽ ചീട്ട് കളിക്കുന്നത് പോലെയാണ്, ചില വേദികളിൽ. പലപ്പോഴും കയ്യാങ്കളിയും അസഭ്യവചനവും കൂർപ്പിച്ചുള്ള നോട്ടുവും മറ്റും കൂറുകാർതമ്മിൽ.


മാത്രവുമല്ല, വയസ്സിലും തൊഴിൽസ്ഥാനനിലവരത്തിലും സാമൂഹിക നിലവാരത്തിലും, മറ്റും കാര്യമായ വ്യത്യാസം ഉള്ളവർ ഈ വിധ കളികളിൽ പങ്ക് ചേർന്നാൽ ചിലർക്ക് പലവിധ ഇടിച്ചിലും വഷളത്തവും, മറ്റിചിലർക്ക് കാര്യപ്രാപ്തിയും സന്തോഷവും മറ്റും നൽകാൻ സൌകര്യം നൽകുന്ന ഒരു കളിയാണ് ഇത്, മലയാളത്തിലും മറ്റ് ഫ്യൂഡൽ ഭാഷകളിലും.


ഭാഷ ഫ്യൂഡൽ ആയത് കൊണ്ട് ഉയർന്ന നിലവാരിത്തിലും ചീട്ട് കളിക്കാം.


പണം വച്ച് കളിച്ചാൽ ഈ കളി ഒരു ലഹരിയായി മാറും എന്നുള്ളതും അനുഭവത്തിൽ നിന്നും വ്യക്തമായി മനസ്സിലായിട്ടുണ്ട്.


ഒരു ഉപമയും കൂടി നൽകാം. ചിലർ കൈലി / ലുങ്കി ധരിച്ചാൽ, മോശമല്ലാത്ത കാര്യമാണ്. എന്നാൽ കൈലി ധരിച്ചാൽ മലയാളത്തിലെ ബഹുമാനം നൽകൽ - ബഹുമാനം നിഷേധിക്കൽ എന്ന സ്പോടനാത്മകമായ പ്രക്രിയയിൽ അറിയാതെ തന്നെ പങ്കാളിയായിപ്പോകും. പോരാത്തതിന്, എല്ലാരും പാന്റ്സ് ധരിച്ചിരിക്കുന്ന ഒരു വേദിയിൽ ഒരാൾ കൈലി ധരിച്ച് ഉൾപ്പെട്ടാൽ, ഒരു വ്യത്യാസം അനുഭവപ്പെടും.


ഇത് പോലുള്ള ഒരു വ്യത്യാസമാണ് ഫ്യൂഡൽ ഭാഷകളിൽ, ഇരുപത്തെട്ട്, റമ്മി, തുടങ്ങിയവയിൽ പങ്കെടുത്താൽ


എന്നാൽ നിലവാരമുള്ള ഇങ്ഗ്ളിഷിൽ Cardsകളികളിൽ ചൂതാട്ടം ഇല്ലാതെ പങ്ക് ചേർന്നാൽ, വ്യത്യസ്തമായ ഒരു അനുഭവമാണ് ഉളവാകുക. നല്ല സംഭാഷണങ്ങളും വാക്ക് ഉച്ചാരണങ്ങളും മറ്റും ഈ വിനോദത്തിന് ശക്തിയേകും.


ഇത് ഇങ്ങിനെയാണ് എന്ന് അറിവ് ലഭിക്കണമെങ്കിൽ, Trumps, Rummy, Lucky Seven, Donkey, Bluff തുടങ്ങി പല വിധ Cards കളികൾ പൂർണ്ണമായ ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ കളിക്കേണം. Spade, Diamond, Clubs, Hearts എന്നിവയുടെ മലയാളം ഉച്ചാരണം തന്നെ വേറെ.


(ഇന്ന് ഇങ്ഗ്ളിഷിൽ പ്രാദേശിക ഭാഷകളിലെ അസഭ്യപദങ്ങൾ ഉപയോഗിച്ച് കാണുന്നുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷിൽ ഉദാത്തമായ നിലവാരമുള്ളവർ ഈവക അസഭ്യപ്രയോഗങ്ങൾ പ്രാദേശിക ഭാഷകളിൽ നിന്നും ഇറക്കുമതി ചെയ്യാറില്ല.)


ചൂതാടരുത്. ആപത്ത് തന്നെയാണ്. ചിട്ടുകളിയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട് മറ്റ് ചില വിവരങ്ങൾ നൽകാവുന്നതാണ്. അത് ഓർമ്മ വരികയാണെങ്കിൽ പിന്നീട് പറയാം.


Varuna എതാണ്ട് 2 വയസ്സാകുമ്പോഴേക്കും Trumps, Rummy തുടങ്ങിയവയിൽ സമാന്യം നല്ല പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് ഓർമ്മ വരുന്നു.


Varunaയോടൊപ്പം ഇരുന്ന് ഈ വിധ കളികളിൽ പങ്ക് ചേർന്നവരിൽ, ഇങ്ഗ്ളിഷ് ഭാഷ കഴിവ് കുറഞ്ഞവർക്ക്, അവരുടെ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം വളർന്നു എന്നും ഓർമ്മവരുന്നുണ്ട്. എന്നാൽ അവരുടെ മലയാളം ഭാഷാ കഴിവുകളുടെ പത്തിമടക്കിത്തന്നെ അവർ ഇരിക്കേണം എന്നതാണ് ഈ വിനോദത്തിനും മാറ്റേകിയത്. അല്ലാതെ മലയാളത്തിലെ നീ, നിന്റെ, അവൾ, എടി, തുടങ്ങിയ വാക്കുകൾക്കും മലബാറിയിലെ ഇഞ്ഞ്, ഇന്റെ ഓള്, അളെ തുടങ്ങിയ വാക്കുകൾക്കും അഴിഞ്ഞാടാൻ അവസരവും സ്വതസിദ്ധ സ്വാതന്ത്ര്യവും നൽകിയിരുന്നെങ്കിൽ, നിലവരാത്തകർച്ച ഏറ്റവും ഏറ്റുവാങ്ങേണ്ടിയിരുന്നത് Varunaതന്നെയാകുമായിരുന്നു.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന


bottom of page