top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് അന്തരീക്ഷം പടുത്തുയർത്താൻ ഉദ്യമിച്ചത്

ഈ എഴുത്തിൽ ഈ എഴുത്തുകാരന്റെ ആദ്യത്തെ സന്തതിയുടെ കാര്യത്തിൽ എടുത്ത ഭാഷാ പരമായ സംഗതികളാണ് പരാമർശിക്കാൻ പോകുന്നത്. ഇതിൽ കാര്യമായ പദ്ധതികൾ നടപ്പിൽ വരുത്തിയിരുന്നു. എന്താണ് ലക്ഷ്യമെന്നോ, ഫലമെന്താണെന്നോ യാതോരു വ്യക്തമായ വിവരവും മുൻകൂട്ടിയില്ലാതെയാണ് ഈ പദ്ധതിയിലൂടെ മന്നോട്ട് നീങ്ങിയത്.


നിത്യജീവിതത്തിൽ ചെയ്യുന്ന മറ്റ് പലകാര്യങ്ങളുടെയും കൂടെ ഇതും നടപ്പിൽ വരുത്തി.


മകൾ ജനിക്കുന്നതിന് മുൻപായിത്തന്നെ മാനസികമായും വ്യക്തിത്വപരമായി പോസിറ്റിവ് ആയ പല വിധ സ്വാധീനങ്ങൾ ഉളവാക്കാനായി ചില ചുറ്റുപാടുകളും മറ്റും സ്വാഭാവികമെന്നോണം, ഒരുക്കുകയോ, അതുമല്ലെങ്കിൽ ചെയ്യുകയോ ചെയ്തിരുന്നു. അവ എന്തെല്ലാമാണെന്ന് ഇവിടെ കുറിച്ചിടുന്നില്ല. എന്നാൽ പൊതുവായി ഒരു ഉയർന്ന മാനസികാവസ്ഥ മാതാവിൽ ചെലുത്താനുതകുന്ന കാര്യങ്ങൾ ചെയ്തിരുന്നു. മാത്രവുമല്ല, ഇങ്ഗ്ളിഷിലെ ലാളിത്യമേകുന്ന ലോലമയമായ അന്തരീക്ഷവും ഉണ്ടായിരുന്നു.


വ്യക്തി തരംതാഴുന്ന ഒരു സാഹചര്യം നിലവിൽ വരില്ലാ എന്ന് ഉറപ്പിച്ചിരുന്നു. കുടുംബത്തിൽപെട്ട പലർക്കും, ഇതിലെല്ലാം എന്തൊക്കെയോ വിഡ്ഢിത്തമുണ്ട് എന്ന തോന്നൽ, ഉണ്ടായിരുന്നെങ്കിലും, ഇതെല്ലാം ഒരു ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന അര വട്ട് (അരപ്പിരി) സ്വഭാവമായി കരുതി, കാര്യമായി ആരും തന്നെ തടസ്സങ്ങൾ നിന്നില്ല.


ഈ പരീക്ഷണനിരീക്ഷണം ഒരു പരിധി വരെ വൻ വിജയമായിരുന്നെങ്കിലും, മകൾക്ക് ഏതാണ്ട് ഒരു ഒൻപത് വയസ്സാകുന്നതോടു കൂടി (ഏതാണ്ട് 2004-05), ഒരു വൻ തിരിച്ചടിയിലേക്ക് നീങ്ങി. എന്ന് വച്ചാൽ, പരീക്ഷണം, അതിന്റെ പാതിയിൽ നിർത്തേണ്ടിവന്നു. അക്കാര്യം പിന്നീട് പറയാം.


മകൾ ജനിച്ചപ്പോൾ, പരീക്ഷണ നിരീക്ഷണം അതി ഗംഭീരമായ വിജയത്തിന്റെ അടയാങ്ങൾ സൂചിപ്പിച്ചിരുന്നു. ജനിച്ച ആൾക്ക് ആകപ്പാടെ ഒരു തിളക്കം. ചുറ്റുപാടിലോ, അതുമല്ലെങ്കിൽ മാതാവിന്റെയോ പിതാവിന്റെോ കുടുംബത്തിൽ ആർക്കുതന്നെയില്ലാത്ത ഒരു തിളക്കം. ഈക്കാര്യം പലരും വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരുന്നു.


ഇനിയങ്ങോട്ട് 2005 വരെ ഈ എഴുത്തുകാരൻ എടുത്ത നടപടികളെക്കുറിച്ച് വിവരിക്കാം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഈ അനുഭവ സമ്പത്ത് മൂല്യമേറിയതാണ്.


ഇവരെ (അതായത് മകളെ) അനൌപചാരികമായി പലകാര്യങ്ങളിലും പരിശീലിപ്പിച്ചെടുത്ത വിവരങ്ങളാണ് നൽകാൻ പോകുന്നത്.


ഇവിടെ മുഖദാവിൽത്തന്നെ ഒരു വാക്ക് കോഡിനെ നിർവ്വചിക്കേണ്ടിരിക്കുന്നു. ആരും സ്വന്തം മകളെയോ മകനെയോ പരാമർശിക്കുമ്പൾ 'അവർ / 'ഇവർ' എന്ന പദം ഉപയോഗിക്കാറില്ല, സാധാരണ ഗതിയിൽ. എന്നാൽ ചിലപ്പോൾ, വല്ല ഐഏഎസ്സുകാരന്റെയോ മറ്റോ വീട്ടിലേക്ക് ആരെങ്കിലും ഫോൺ വിളിച്ചാൽ, വിളിച്ചയാളിൽ സ്വന്തം മകന്റെ മാഹാത്മ്യം അടിച്ചേൽപ്പിക്കാൻ ആ ആളുടെ പിതാവോ മാതാവോ മറ്റോ ഈ വിധ വാക്ക് ഉപയോഗിച്ചേക്കാം.


എന്നാൽ, ഇവിടെ അങ്ങിനെ ഒരു ഉദ്ദേശം ഇല്ലതന്നെ. മറിച്ച്, വാസ്തവം പറയുകയാണെങ്കിൽ ഈ എഴുത്തുകാരൻ വളരെ അപൂർവ്വമായേ ആരെയും 'അവൻ' / 'അവൾ എന്ന് പരാമർശിക്കാറുള്ളു. അതേ സമയം 'നീ' എന്ന വാക്ക്, മലയാളത്തിൽ കൂടി അടുത്ത ബന്ധത്തിൽ എത്തിയവരിൽ ചിലരെ മറ്റ് പോംവഴിയില്ലാത്തത് കൊണ്ട് അങ്ങിനെ സംബോധന ചെയ്യാറുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ, ഈ എഴുത്തുകാരന്, മലയാളത്തിൽ 'സുഹൃത്ത്' എന്നോ മലബാറിയിൽ 'ചങ്ങാതി'യെന്നോ വിശേഷിപ്പിക്കാവുന്ന ആരും തന്നെലില്ലാ എന്നുള്ളത് വാസ്തവമാണ്. അതിനാൽ തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുതകുന്ന ചങ്ങാതിമാരും ഇല്ല. പണ്ട് പഠന കാലത്ത് ഈ വിധം ബന്ധമുള്ള സഹപാഠികൾ ഉണ്ടെങ്കിലും, അവരെ ആരെയും ചങ്ങാതിമാരായി കരുതുന്നുമില്ല.


'അവർ' / 'ഇവർ' എന്ന വാക്ക് പ്രയോഗം അനൌചിത്യപരമായി ഉപയോഗിച്ചപ്പോൾ ലഭിച്ച ഒന്ന് രണ്ട് അനുഭവങ്ങൾ അടുത്ത എഴുത്തിൽ സൂചിപ്പിക്കാം.




1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന