top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

39. Phantom

കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) മാനസിക ഭാവങ്ങളിലേക്ക് കടക്കാനുള്ള മറ്റൊരു കവാടമായിരുന്നു പഴയ കാല ഇങ്ഗ്ളിഷ് കോമിക്കുകൾ. ഈ എഴുത്തുകാരന് ഇവയിൽ ചിലതുമായി വായിച്ചുള്ള കാര്യമായ ബന്ധമുണ്ടായിരുന്നു.


പൊതുവായി പറയുകയാണെങ്കിൽ Casper, Spooky, Wendy the good little witch, Archie, Donald Duck, Micky Mouse തുടങ്ങിയവയ്ക്ക് ഒരു അമേരിക്കൻ പ്രതിച്ഛായയായിരുന്നു. എന്നിരുന്നാലും, ഇവയെല്ലാത്തിനും ഇങ്ഗ്ളണ്ടിന്റെ പ്രാദേശിക സംസ്കാരത്തിന്റെ ഒരു ആവരണം ഉണ്ടായിരുന്നു.


ഈ വക കോമിക്കുകളുടെ കഥകൾ മറ്റൊരാൾക്ക് പറഞ്ഞ് ഫലപ്പിക്കുക ആയാസകരമാണ്.


ഇവയേക്കാളെല്ലാം ഈ എഴുത്തുകാരന് വായിക്കാൻ താൽപ്പര്യം Phantom, Mandrake തുടങ്ങിയവയായിരുന്നു. ഇവയും യുഎസ്സിൽ നിന്നുമാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും, ഇവയുടെ ദൃഷ്ടി കേന്ദ്രം കലർപ്പില്ലാത്ത ഇങ്ഗ്ളണ്ട് തന്നെയായിരുന്നു.


Phantomഎന്ന ഐതിഹാസിക വ്യക്തിത്വത്തിന്റെ കഥകൾ പറയാൻ വളരെ എളുപ്പമായിരുന്നു. ഈ കഥകൾ പറയുന്ന അവസരത്തിൽ, കോമിക്കുകൾ കൈയിൽ ഉണ്ടായിരുന്നത് കൊണ്ട് Phantomഎന്ന വ്യക്തിയുടെയും ആഫ്രിക്കൻ വനാന്തരങ്ങളുടേയും ഫാന്റത്തിന്റെ കൂടെയുണ്ടായിരുന്ന ആഫ്രിക്കൻ വനവാസികളുടേയും ചിത്രങ്ങൾ Varunaക്ക് മനസ്സിൽ ചേർക്കാനാവുമായിരുന്നു.


തികഞ്ഞ നീലലോഹിത (purple) നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, സ്വന്തം നായയോടൊപ്പം - എന്നാൽ നായയല്ല ചെന്നായാണ്- ഡെൻകലി വനാന്തരങ്ങളിൽനിന്നും വെളുത്ത അശ്വാരൂഡനായി മിന്നൽവേഗത്തിൽ നീങ്ങുന്ന നഗൂഡനായ Phantom. ആർക്കും അറിയില്ല, ഈ ആൾ എന്താണ് എന്ന്. എന്നാൽ നടക്കുന്ന പ്രേതാത്മാവ് (ghost) എന്നാണ് ഈ വ്യക്തിത്വം അറിയപ്പെടുന്നത്. മരണപ്പെടാത്ത മർത്യൻ. ഈ ആളുടെ കഥകൾ വന്യ സ്വഭാവമുള്ളവയായിരുന്നു. എന്നാൽ ഈ ആൾ വ്യാപരിച്ചിരുന്ന ഇടങ്ങൾ അവയേക്കാൾ വന്യമായവയായിരുന്നു.


പലതരം വിചിത്രങ്ങളായി കഥാഖ്യാനങ്ങൾ ഈ ചിത്രകഥകളിലൂടെ ഭാവനയെ വെല്ലുവിളിക്കുമായിരുന്നു. ആഴിപരപ്പുകളുടെ അഗാധതയിൽ നിലയുറപ്പിച്ചിരുന്ന കൊള്ളസംഘങ്ങൾ, കടൽകൊള്ളക്കാർ, എണ്ണ തസ്ക്കര സംഘങ്ങൾ, സ്വർണ്ണ രൂപികളായ സ്ത്രീകൾ, ഷെയ്ക്ക്പിറിയൻ നാടകങ്ങൾ, പച്ചപുൽപരപ്പുകളിലൂടെയും ഇരുണ്ട വനാന്തരങ്ങളിലൂടെയും സന്ദേശങ്ങൾ വായുവേഗത്തിൽ നീക്കിയിരുന്ന വനത്തിന്റെ ആഴങ്ങളിൽനിന്നും ഉയരുന്നതും അവിടമാകെ മാറ്റൊലികൊള്ളുന്നതുമായ മദ്ദള നാദങ്ങൾ, പിഗ്മി ബണ്ടാറുകളും (Pygmy Bandar) അവരുടെ വിഷാസ്ത്രങ്ങളും, ആശ്ചര്യകരമായ അർപ്പണബോധത്തോടുകൂടി തലമുറകളിലൂടെ സംരക്ഷണം ഏകിയിരുന്ന Phantom നൽകുന്ന സദ്ഗുണ ചിഹ്നം, എത്ര മായ്ച്ചാലും മായാതെ തങ്ങിനിൽക്കുന്ന Phantom ഏൽപ്പിക്കുന്ന അശുഭചിഹ്നം, Phantom - നടക്കുന്ന പ്രേതാത്മാവിന്റെ അതിഗംഭീര ചെയ്തികളെക്കുറിച്ച് ഭൂഗോളം വലയംവെക്കുന്ന ഏഴുകടലുകളുടേയും സർവ്വ പുരാതാന തുറമുഖങ്ങളിലും എന്നും മാറ്റൊലികൊള്ളുന്ന സ്വകാര്യ സംഭാഷണം, ഒരു അതീവ ധൈര്യശാലിപോലും പകച്ചുപോകുന്ന ആപത്ത് സാധ്യതകളോടുപോലും മത്സരിക്കേണ്ടിവരുന്ന കൊടുംകാടുകളിൽ കാലാകാലങ്ങളായി നടന്നുവരുന്ന വനാന്തര ഓളിപിക്സ്, ആ കൊടും വനത്തിലെ കാലാകാലങ്ങളായുള്ള എല്ലാ ചരിത്രകഥകളും മനസ്സിൽ ഏറ്റി ജീവിക്കുന്ന പടുവൃദ്ധനായ Guran എന്ന പുരാതന മനുഷ്യൻ.


അങ്ങിനെ പലതും കൊർത്തിണങ്ങിനിൽക്കുന്ന Phantom കഥകൾ, ഈ എഴുത്തുകാരന് സ്വാഭാവികമായിത്തന്നെ കൈവശമുള്ള ഇങ്ഗ്ളിഷ് പദാവലിയുടെ സുഗമമായ പ്രവാഹത്തോടുകൂടി പറയുമ്പോൾ, ഇങ്ഗ്ളിഷ് പദങ്ങൾക്കും മനസ്സിൽ ബ്രഹ്മതാളങ്ങൾ സൃഷ്ടിക്കാനാവും എന്ന തെളിവ് ലഭിച്ചിരുന്നു.


താഴെ നൽകിയിരിക്കുന്നത് ഈ എഴുത്തുകാരൻ എതാണ്ട് 2004ന് ചുറ്റുപാടിൽ ഒരു ബൃട്ടിഷ് വെബ്സൈറ്റിൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നും ഉള്ള ഉദ്ദരണിയാണ്:


The Phantom. The mysterious person who comes riding out of the Denkali jungles in perfect purples, on his white horse, accompanied by his dog-which-is-not-a dog- but-a-wolf, used to charge my imagination with the most enchanting of themes. No one knew what he was made of, but he was the Ghost-who-walks, and the man who couldn’t die. And many of his themes simply were wild, and wilder still were the areas he roamed. He was Mr. Walker when he roamed not only the cities, but also when he came to his strange abode in the American deserts, that stood towering as a pillar-the Walker’s Table.


The ancient one,-who came mixed with the themes of Undersea Gangsters, Hijackers, Oil thieves, Women of Gold, Shakespearean dramas, the Tom-Tom beating in the deep jungles that moved messages over the grasslands and through the dark woods, the Pygmy Bandar and their poison arrows, the Good Sign that lent security through the generations with spectacular commitment, the Bad Sign that lingered on, the whispers that rang through the ancient ports in the Seven Seas about the exploits of the Phantom-the Ghost Who Walks, the Jungle Olympics where the games were not just a competition between the competitors but also with perils that could make a even a brave man pause, Guran the ancient man, who knew all the tales of the past,-well the list is long- still fascinates me.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന