top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന്റെ പരിശീലന കളരി

സ്വന്തം മക്കളുടെ സൌഹൃദങ്ങളുടെ കാര്യം പറയുമ്പോൾ, ഈ ഒരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു: സാമ്പത്തികമായി കഴിവുള്ള മാതാപിതാക്കൾ വൻ സാമ്പത്തിക ചിലവിന് തയ്യാറെടുപ്പോടുകൂടി, അവരുടെ മക്കളെ വിദൂരങ്ങളിലുള്ള സ്ക്കൂളുകളിൽ ചേർക്കുന്നു. ഉദ്ദേശം ഇത്രമാത്രമേ ഉള്ളു: ഗുണമേന്മയുള്ള സൌഹൃദങ്ങൾ അവരുടെ സ്വന്തം മക്കൾക്ക് ലഭിക്കണം. ഇത് പലപ്പോഴും ഒരു വൻ ത്യാഗ ബുദ്ധിതന്നെയാണ്.


എന്നാൽ ഈ വിധമുള്ള തിരഞ്ഞെടുത്തുള്ള സൌഹൃദസംഘത്തെ മക്കൾക്ക് സൌകര്യപ്പെടുത്താൻ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മാതാപിതാക്കൾക്ക് ആവില്ലതന്നെ. അവരുടെ മക്കൾക്ക് മിക്കവാറും മുന്നിലുള്ളത് സർക്കാർ സ്ക്കൂളുകളാണ്. ഈ വക സ്ക്കൂളുകളിൽ അദ്ധ്യാപകർക്ക് എത്രതന്നെ കഴിവും, കർത്തവ്യബോധവും, കാര്യക്ഷമതയും മറ്റും ഉണ്ടായാലും, സർക്കാർ നയം നിഷ്കർഷിക്കുന്ന സംവിധാനം തരംതാണ ഒരു അന്തരീക്ഷമാണ്.


ഒന്നുകിൽ വളരെ അടക്കവും ഒതുക്കവും ഉള്ള ഒരു അന്തരീക്ഷം. അതുമല്ലെങ്കിൽ ഇതിന് നേരെ വിപരീതമായ ഒരു അന്തരീക്ഷം. ആകപ്പാടെ ഒച്ചപ്പാടും ബഹളമയവും മറ്റും. പുരുഷത്വവും സ്ത്രീത്വവും രണ്ടും പലപ്പോഴും പൌരുഷമായ രീതിയിൽ. ഇത് ഒരു വൻ വ്യക്തിത്വ വികസനമായും കാണുന്നവർ ഉണ്ട്. കാരണം, തെരുവോരങ്ങളിൽ പൊരുതിനിൽക്കാൻ വളരെ സൌകര്യപ്പെടുത്തുന്ന ഒരു മാനസികഭാവം ഇതിൽ ഉണ്ട് എന്ന ഒരു തോന്നൽ വരാം.


"ആരെടാ?" എന്ന് ചോദിച്ചാൽ "നീ ആരെടാ?" എന്ന് മറുചോദ്യം ചോദിക്കാൻ ഉള്ള മാനസിക തയ്യാറെടുപ്പ്.


എന്നാൽ ഇത് ഒരു പുത്തൻ സംഗതിയല്ലതന്നെ. ഈ ഉപദ്വീപിൽ അങ്ങോളം ഇങ്ങോളം, ഇങ്ഗ്ളിഷ് ഭരണം പലദിക്കിലും കാലുറപ്പിക്കുന്നത് വരെ ഈ വിധ കഴിവുകൾ മിക്ക ആളകുൾക്കും ഉണ്ടായിരുന്നു. എന്നാൽ ഇത്, ഓരോരുത്തർക്കും അവരവരുടെ നിലയിൽ നിന്ന് മാത്രം പ്രകടിപ്പിക്കാം. മാത്രവുമല്ല, നിത്യവും വൻ കോലാഹലങ്ങളാണ് ഈ വിധ സംസ്ക്കാരങ്ങളുടെ ചരിത്രം.


ഉദാഹരണത്തിന്, ഇന്ന് സ്വകാര്യ ബസ് ജീവനക്കാർക്ക് ഈ വിധം തമ്മിലും, പൊതുജനത്തോടും പെരുമാറാം. എന്നാൽ ഒരു ചെറുകിട ഉദ്യോഗസ്ഥൻ വന്നാൽ (ഉദാഹരണത്തിന് ഒരു പോലീസ് ശിപായി വന്നാൽ), ഈ വിധ ധൈര്യം പമ്പകടക്കും. മുണ്ടാണ് ധരിച്ചിട്ടുള്ളതെങ്കിൽ, അത് കുത്തഴിച്ച്, കാലിനിടയിൽ തിരുകി വൻ അടിയാളത്തം വരെ കാണിക്കുന്ന ധൈര്യശാലികളെ കണ്ടിട്ടുണ്ട്. ഈ ഒരു അടിയാളത്തം ഈ രാജ്യത്ത് ഇന്ന് ഒരു വൻ ഭൂരിപക്ഷം ആളുകളും നൽകേണ്ടത് തന്നെയാണ്.


ഈ വിധം ഇവിടെ എഴുതിയത് ആരെയും അപമാനിക്കാനല്ല. മറിച്ച്, ഈ വിധ വിദ്യാഭ്യാസത്തിന്റെ അർത്ഥശൂന്യത സൂചിപ്പിക്കാനാണ്.


ഈ വിധ വിദ്യാഭ്യാസം സാമൂഹിക പരിവർത്തനമല്ല, ലക്ഷ്യംവെക്കുന്നത്. മറിച്ച്, സാമൂഹിക നിലവാരങ്ങളോട് താദാത്മ്യത്തിൽ നിന്ന് കൊണ്ട് അവയെ മുതലെടുക്കാനാണ്. സത്യത്തിൽ ഇതിന് ഒരു വൻ വിദ്യാഭ്യാസ പരിപാടി ആവശ്യമില്ലതന്നെ.


എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും വിപ്ളവ വായാടി പാർട്ടികൾക്കും അണികളെയും കുട്ടിനേതാക്കളേയും, വൻ നേതാക്കളെയും ഈ വിധ വിദ്യാഭ്യാസം സൌകര്യപ്പെടുത്തും. പോരാത്തതിന്, സർക്കാർ തൊഴിലും ഇവർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ, വിദ്യാഭ്യാസം എന്ന പദ്ധതി ഈ നാട്ടിൽ കൊണ്ടുവന്ന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലക്ഷ്യങ്ങളുമായി യാതോരു ബന്ധവും ഇല്ലാത്ത ഒരു വിദ്യാഭ്യാസമാണ് ഇവിടെ ഇപ്പോൾ പടർന്ന് പിടിച്ചിട്ടുള്ളത്.


ഈ വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന വൻ ഗുണങ്ങൾ ഏതാണ്ട് 2 ശതമാനം പേർക്കാണ് എന്നാണ് തോന്നുന്നത്. മറ്റുള്ളവർക്ക് അമ്പലപ്പറമ്പിൽ ഉത്സവ നേരത്ത്, പണം വച്ച് ചൂതാടിയത് പോലെയാണ്. പണം പോയി. പോക്കറ്റ് കാലി. ഉത്സവനേരത്ത് ആസ്വദിച്ച ഒച്ചപ്പാടും, പടക്കം പൊട്ടിക്കലും മിച്ചം.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന


bottom of page