top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും താഴ്ചകളും

എന്നാൽ ഒരു വ്യക്തിക്ക് പലതരത്തിലുള്ള, പെട്ടെന്ന് കാണാനോ, ശ്രദ്ധിക്കാനോ ആവാത്ത ഉയർന്ന പീഠങ്ങളോ, താഴ്ചകളോ ഉണ്ടാവാം.


ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രീകരണം ഇവിടെ നൽകാം.


ഏതാണ്ട് 1980കൾ. ഈ എഴുത്തുകാരൻ തിരുവനന്തപുരത്തിന് അടുത്തുള്ള വർക്കല റെയ്ൽവേ സ്റ്റേഷനിൽ നിൽക്കുന്നു. കൊളെജിൽ വച്ച് കാണാറുള്ള ഒരു സഹപാഠിയെ അവിടെ വച്ച് കണ്ട് മുട്ടുന്നു. യതോരു മുൻ പരിചയവും ഇല്ലെങ്കിലും, ഒരേ കോളെജിൽ പഠിക്കുന്നവർ മറ്റൊരു ദിക്കിൽ വച്ച് കണ്ട് മുട്ടിയതിനാൽ, ഒന്നിച്ചു നിന്ന് സംസാരിക്കുന്നു. രണ്ടു പേരും ഒരേ പ്രായക്കാർ. ഒരേ കോളജിൽ പഠിക്കുന്നു. വ്യക്തിത്വത്തിൽ വ്യത്യസ്തരാണെങ്കിലും, മറ്റ് രീതിയിൽ ഈ രാജ്യത്തിലെ പൌരന്മാർ എന്നതിൽ യാതോരു വ്യത്യാസവും ഇല്ലതന്നെ.


അപ്പോഴാണ്, തീവണ്ടിവന്നത്. ഈ ആളുടെ ബന്ധുജനങ്ങൾ ഒന്നുരണ്ടു പേർ പ്രത്യക്ഷപ്പെട്ടു. ഇവർ തീവണ്ടി കമ്പാർട്ട്മെന്റിലേക്ക് കയറി. ഇതിന് ശേഷം ഈ എഴുത്തുകാരനും കയറാൻ ആരംഭിച്ചു. അപ്പോഴാണ്, അവർ തടഞ്ഞ്. അത് ഫസ്റ്റ് ക്ളാസ് കമ്പാർട്ട്മെന്റാണ്. അവർ റെയ്ൽവേയ്സിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മകനും മറ്റും ആണ്. ഫസ്റ്റ് ക്ളാസ് യാത്ര അവർക്ക് സൌജന്യമാണ് എന്നാണ് സൂചന തന്നത്. അവർക്ക് അതിനുള്ള അനുവാദ പത്രം കൈയിൽ ഉണ്ടാവാം.


ഈ ചിത്രീകരണം തന്നത്, വ്യക്തികൾ തമ്മിൽ പെട്ടെന്ന് വ്യക്തമാകാത്ത പലവിധ വ്യത്യാസങ്ങളും ഉണ്ടാവും എന്നതിനെ ചിത്രീകരിക്കാനാണ്. മന്ത്രിയുടെ ബന്ധു / ചങ്ങാതി, ഐഏഎസ്സുകാരന്റെ സഹോദരൻ, പോലീസ് ഇൻസ്പെക്ടറുടെ മകൻ, പോലീസ് കോൺസ്റ്റബിളിന്റെ അച്ഛൻ, പോലീസ് ഐജിയുടെ ശിപായിയുടെ അനന്തിരവൻ, വില്ലെജ് ഓഫിസറും ഭാര്യ തുടങ്ങി അനവധി ചരടുകൾ ഒരുവ്യക്തിയുടെ മേൽ പതിക്കുന്നുണ്ടാവും. അവ ഒന്ന് യഥാവിധം, അനുയോജ്യമായ സാമൂഹികാന്തരീക്ഷത്തിൽ സൂചിപ്പിച്ചാൽ മതി, ഫ്യൂഡൽ ഭാഷകളിൽ, ചൂണ്ടയിൽ കുടുങ്ങിയ മീനിനെ മുകളിലേക്ക് വലിക്കുന്നത് മാതിരി, മുകളിലേക്ക് ഒരു വലിയാണ്. ഭാഷാ കോഡുകളുടെ പടിപടിയായുള്ള അട്ടികളിലൂടെ ഒരു ഓടിക്കയറലാണ് (മലബാറി: പാഞ്ഞുകയറ്റമാണ്), മുകളിലോട്ട്.


കൈയിൽ കാൽകാശില്ലാത്ത ഒരു വ്യക്തി, ഒരു അനുയോജ്യമായ വേദിയിൽ വച്ച് വെളിപ്പെടുത്തുന്നു, താൻ, പോലീസ് ഡിഐജിയുടെ സഹോദരനാണ് എന്ന്. അത് മതി, ഒരു വൻ ആസ്തിയുടെ രേഖ വെളിപ്പെടാൻ.


ഈ വക സാമൂഹിക മനോഭാവം മറ്റൊരു സാമൂഹിക സവിശേഷതയ്ക്ക് അവസരം നൽകുന്നുണ്ട്. വൻ ബന്ധങ്ങൾ ഉള്ള ആളുകൾ എന്ത് വിലകൊടുത്തും ആ വക ചരടുകൾ മുറിക്കില്ല. വലിയ ഉദ്യോഗസ്ഥൻ തന്റെ മകനോടോ, സഹോദരനോടോ മറ്റോ എത്രതന്നെ കലഹിച്ചാലും, ഈ കൂട്ടർ ബന്ധം അറ്റതാക്കില്ല. കാരണം, ഈ ചരടുംവെട്ടി പുറം ലോകത്തിലേക്ക് കടന്നാൽ ഭാഷാകോഡുകളുടെ മറ്റെ അറ്റത്തേക്കാണ് മറ്റ് ആളുകൾ വലിച്ചിഴക്കുക. അദ്ദേഹവും, സാറും (മലബാറി: ഓരും, ഇങ്ങളും) മറ്റും പൊടുന്നനെ അവനും, നിങ്ങളും, നീയും (മലബാറി: ഓനും, ഇഞ്ഞിയും) മറ്റുമാകാൻ ഈ ഒരു ബന്ധം വിട്ട് നീങ്ങൽ സൌകര്യപ്പെടുത്തും.


ഇത് വ്യക്തിത്വപരമായി നോക്കിയാൽ, ദേവൻ അസുരനാകുന്ന രീതിയിലുള്ള ഉൾപരിവർത്തനമാണ് (mutationആണ്). ആളിന്റെ ഉള്ളിന്റെ ഉള്ള് കുഴഞ്ഞ് പോകും. ശരിരത്തിലെ കോടാനുകോടി ജീവകോശങ്ങളിൽ ഈ പിരിഞ്ഞിരിക്കുന്ന അവസ്ഥ പുകഞ്ഞ് നിൽക്കും. ആ കോശങ്ങളെ രൂപകൽപ്പന ചെയ്യുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ വ്യതിചലനം സംഭവിക്കും.


ഇത് മറ്റൊരു വടംവലിയെക്കൂടി സൌകര്യപ്പെടുത്തുന്നു. വലിയ ബന്ധങ്ങളും ചെറിയ ബന്ധങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വലിക്കുമ്പോൾ, ആളുകൾ വെപ്രാളപ്പെട്ട്, വലിയ ബന്ധങ്ങളിലേക്ക് ആയും.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന