top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും മറ്റും

ഇങ്ഗ്ളിഷ് ഭരണം യാതോരു ഒച്ചപ്പാടും പോർവിളിയും മറ്റും ഇല്ലാതെ ബൃട്ടിഷ്-ഇന്ത്യയിൽ വൻ കാര്യങ്ങൾ സൃഷ്ടിക്കുന്നു. ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി പല പദ്ധതികളും നടപ്പിലാക്കുന്നു. നിയമങ്ങൾ രചിക്കുന്നു. യാതോരു ജാതീയമായ പരിഗണനകളും ഇല്ലാത്ത റോഡുകളും മറ്റ് വീഥികളും ഉണ്ടാക്കുന്നു. അണക്കെട്ടുകൾ സൃഷ്ടിക്കുന്നു.


പ്രാദേശിക ചെറുപ്പക്കാർക്ക് പഠിക്കാനായി മെഡിക്കൽ കോളജുകൾ നിർമ്മിക്കുന്നു. പൊതുജനങ്ങൾക്കായി ആശുപത്രികൾ സ്ഥാപിക്കുന്നു. റെയ്ൽവേ സംവിധാനം വിപുലീകരിക്കുന്നു. തപാൽ സംവിധാനം വളർത്തിവളർത്തി, അവയെ തൊട്ടടുത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.


അങ്ങിനെ പലതും.


ഇങ്ഗ്ളിഷുകാർ ചെയ്യുന്ന ഈ ഓരോ കാര്യവും തനി തെമ്മാടിത്തമാകുന്നത്, അവർക്ക് ഈ നാടിലെ ഭാഷകളിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വ കോഡുകളെക്കുറിച്ച് അറിവുണ്ടാവുമെങ്കിലും, അവയ്ക്ക് തക്കതായ പരിഗണന കൊടുക്കുന്നില്ലാ എന്നതാവാം. ഏവർക്കും കയറിച്ചെല്ലാവുന്ന റെയ്ൽവേ സ്റ്റേഷൻ എന്നതു തന്നെ ഒരു ഭീകര രംഗമായി പലരും കണ്ടിരുന്നിരിക്കാം.


ഇങ്ഗ്ളിഷിൽ നല്ല പ്രാവീണ്യമുള്ള പോലീസ് ഇൻസ്പെടർമാർ എന്നതു തന്നെ ഒരു ഭീകര സംഭവമായി സമൂഹത്തിൽ അനുഭവപ്പെടും. ഏത് കീഴ്ജന വ്യക്തിക്കും കുറച്ച് ഇങ്ഗളിഷ് പരിജ്ഞാനം ഉണ്ട് എങ്കിൽ യാതോരു വെപ്രാളവും ഇല്ലാതെ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പോലീസ് ഇൻസ്പെടറുമായി ഇങ്ഗ്ളിഷിൽ സംസാരിക്കാം എന്നതു തന്നെ ഒരു വൻ സംഭവമായിരുന്നു. സാമൂഹിക അടിത്തറതന്നെ ഇളകിപ്പോകാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്.


ഇന്ന് ഈ വിധമുള്ള ഒരു കാര്യം ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും നടപ്പില്ലതന്നെ. അങ്ങ് തലപ്പത്തുള്ള ഐപിഎസ്സുകാരിലും ഇന്ന് ഇങ്ഗ്ളിഷ് പരിജ്ഞനം വളരെ പരിമിതമാണ് എന്നാണ് അവരിൽ പലരേയും Youtube വീഡിയോകളിൽ കാണുമ്പോൾ മനസ്സിലാകുന്നത്.


മലബാറിന്റെ ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ചരിത്ര വാസ്തവം എന്താണ് എന്ന് ജനത്തിനും അറിയില്ല. എന്നാൽ ഹിന്ദുക്കൾ ആണ് തങ്ങൾ എന്ന് ഏവരും ജനിച്ച നാൽ മുതൽ അറിഞ്ഞു തുടങ്ങിയിരുന്നു. ബ്രാഹ്മണ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട യാതോരു പാരമ്പര്യവും ഇല്ലാതിരുന്ന എല്ലാ വിധ കീഴ്ജനങ്ങളിൽ പെട്ട പലരും ബ്രാഹ്മണ പാരമ്പര്യങ്ങൾ കേട്ടും പറഞ്ഞും ആസ്വധിച്ചും ആയിരിക്കാം ചെറുപ്പം മുതൽ വളർന്നുവരുന്നത്.


സംസ്കൃത സ്ലോകം കേൾക്കക. പാരമ്പര്യ കീഴ്ജന വ്യക്തികൾ ഇന്ന് വൻ മാദക താളത്തിൽ ആസ്വധിക്കുകയും, തങ്ങളുടെ പിതാമഹന്മാരുടെ വകയാണ് ഇവയെല്ലാം എന്ന് ലോകമെമ്പാടും പറഞ്ഞു നടക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഈ വിധ കാര്യങ്ങൾ എല്ലാം തന്നെ ബ്രാഹ്മണർക്ക് കൈമോശം വന്നിരിക്കുന്നു എന്നതാണ് വാസ്തവം.


എന്നാൽ വേദകാല പാരമ്പര്യങ്ങൾ ഏതു വിധത്തിലാണ് മലബാറിലെ നമ്പൂതിരിമാരുടെ കൈകളിൽ വന്നുപെട്ടത് എന്നതിനെക്കുറിച്ചും ഈ എഴുത്തകാരന് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല.


ബൃട്ടിഷ്-ഇന്ത്യയിൽ ഒരു വൻ സ്വാതന്ത്ര്യ സമരം നടന്നിരുന്നു എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഈ കാര്യം ഈ എഴുത്തുകാരൻ CPSസ്സിനോട് ചോദിച്ചിരുന്നു. സ്വന്തം പിതാവിന്റെ മാഹാത്യം പുകഴ്ത്തിപ്പറയുന്ന ഒരു സ്വഭാവമുള്ള ആളാണ് CPS. അതിനാൽ തന്നെ കുറച്ചൊക്കെ കൂട്ടിച്ചേർത്ത് തന്നെ തന്റെ പിതാവിന്റെ സ്വാതന്ത്ര്യ സമര യത്നങ്ങളെക്കുറിച്ച് പറയും എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.


എന്നാൽ എന്തൊക്കെ പൊടിപ്പുംതൊങ്ങലും വച്ചുചേർത്തു പറഞ്ഞാലും, സ്വാതന്ത്ര്യ സമരം എന്നത് ഒരു ചെറിയ കൂട്ടം മുതലാളിമാരും ഭൂജന്മികളും ഉന്നത ജാതിക്കാരും കൂടി ഗൂഡാലോചന നടത്തി ജനങ്ങളെ ഇളക്കിവിടാൻ ശ്രമിച്ച കാര്യം തന്നെയായിരുന്നു. അല്ലാതെ സാധാരണക്കാർക്ക് ഇങ്ഗ്ളിഷുകാരുടെ മേൽനോട്ടത്തിൽനിന്നും മാറി, പ്രാദേശിക ജന്മികളുടെ കീഴിലേക്ക് മാറാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കത്തരം തന്നെയായിരിക്കും.


അനേകായിരം കീഴ്ജനങ്ങളുടെ കാൽച്ചങ്ങലകൾ അടിച്ചുടച്ച ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി Civil Disobediance Movementറ്റും ഉപ്പു സത്യാഗ്രഹവും നിസ്സഹകരണ പ്രസ്ഥാനവും മറ്റും നടത്തിയതിന്റെ പരിഹാസ്യത മനസ്സിലാക്കണമെങ്കിൽ, ഗാന്ധി ആരാണെന്നും, ആരാണ് ഈ ഉപദ്വീപിൽ കീഴ്ജനങ്ങളെ കന്നുകാലികൾ മുതൽ അറപ്പുളവാക്കുന്ന ജനവംശങ്ങൾവരെയായി നിലനിർത്തിയത് എന്നകാര്യവും അറിയേണ്ടിയിരിക്കുന്നു. എന്നാൽ ഈ വിധ വിവരം ആരും പുറത്ത് പറയില്ലതന്നെ.


തങ്ങളുടെ പിതാമഹന്മാരിൽ ചെറുമാരും, പുലയരും, പറിയരും ഉണ്ടായിരുന്നിരിക്കാം എന്ന് പുറത്തു പറയാൻ ഇഷ്ടപ്പെടാത്ത പല വൻ വെക്തികളും ഇന്നും ഉണ്ട്. മാപ്പിളമാരിലും കൃസ്ത്രീയരിലും ഇതേ മാനസികാവസ്ഥയുള്ളവർ ഉണ്ട്.


എന്തിന്, 'തീയൻ' എന്ന് പറഞ്ഞാൽ ചിലയിടങ്ങളിൽ ആള് നാറിപ്പോകും. പകരം 'തീയർ' എന്ന് പറഞ്ഞാൽ അത്രകണ്ട് പ്രശ്നം ഇല്ലതന്നെ.


തീയൻ എന്നത് ഓൻ ആണ്. തീയർ എന്നത് ഓര് ആണ്. ഭാഷയിലെ കോഡിങ്ങ് ഒന്ന് നോക്കുക!


മലബാറിൽ, പ്രത്യേകിച്ചും ദക്ഷിണ മലബാറിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞാണ് കിടന്നിരുന്നത് എന്നു തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണത്തിനെ ഇഷ്ടപ്പെട്ടിരുന്ന മൂഹമ്മദീയരായ പല വ്യക്തികളും ഉത്തര മലബാറിൽ കാണുമായിരുന്നിരിക്കാം. ഇങ്ഗ്ളിഷ് ഭരണം പോയാൽ പിന്നെ കയറിവരുന്നത് എന്ത് ഭരണം ആയിരിക്കും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.


ഗാന്ധിയും കോൺഗ്രസ് നേതാക്കളും തമ്മിൽ മത്സരിച്ച് പലവിധ പ്രക്ഷോഭങ്ങളും 1919മുതൽ ഓരോ പത്ത് വർഷങ്ങൾക്കിടയിൽ ഏതാനുംമാസം നടത്തുമായിരുന്നു. അവയെ ദക്ഷിണ മലബാറിൽ കയറ്റിവിടാൻ മലബാറിലെ കോൺഗ്രസ് നേതാക്കൾ കിണഞ്ഞു ശ്രമിച്ചിരിക്കാം. മാപ്പിളമാർ മിക്കവാറും ഇതിനോട് തണുപ്പൻ ഭാവം തന്നെയാണ് എടുത്തിരുന്നത് എന്ന് തോന്നുന്നു. ഇതിന് കാരണം, ഒരു പരിധിവരെ, കോൺഗ്രസ് നേതാക്കൾ എന്നത് പ്രാദേശിക ഭൂജന്മികൾ ആണ് എന്നതാവാം. കീഴ്ജന മാപ്പിളമാർക്ക് എല്ലാതരം ഭൂജന്മികളോടും വെറുപ്പു മനസ്സിൽ കണ്ടിരുന്നിരിക്കാം.


കോൺഗ്രസ് അധികം കളിച്ചാൽ വീണ്ടും ഒരു മാപ്പിള ലഹള പുറപ്പെടും എന്ന ഭയം തന്നെ ചില കോൺഗ്രസ് നേതാക്കളിൽ വന്നിരുന്നു പോലും. ഈ ഭയം കാരണം ഒരു മുഖ്യ കോൺഗ്രസ് നേതാവ് കോൺഗ്രസിൽ നിന്നും രാജിവെക്കുക വരെ ചെയ്തു പോലും.


ഉപ്പ് സത്യഗ്രഹം എന്ന കോമാളി സത്യഗ്രഹത്തിന് ദക്ഷിണ മലബാറിലെ മാപ്പിള ലഹള പ്രദേശങ്ങളിൽ യാതോരു പിന്തുണയും ലഭിച്ചില്ലതന്നെ. ഇത് തന്നെ ഒന്ന് ചിന്തിക്കേണ്ടുന്ന കാര്യമാണ്. മാപ്പിള ലഹള എന്നത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളവം ആയിരുന്നുവെങ്കിൽ ഉപ്പ് സത്യഗ്രഹത്തിന് ഏറ്റവും പിന്തുണ ലഭിക്കേണ്ടുന്ന ഇടമല്ലെ ദക്ഷിണ മലബാർ?


QUOTE: When K.P.C.C took the decision to launch the CDM (Civil Disobedience Movement) campaign, there was great consternation among a significant minority within the Congress party. K. Madhavan Nair resigned from the Congress fearing another Mappila Rebellion. No wonder, the rebel zones in Malabar remained quiescent even at the height of Salt Satyagraha in 1932. END OF QUOTE.


ഉപ്പ് സത്യഗ്രഹത്തെ അന്നു തന്നെ തനി കോമാളിത്തരമായി നിർവ്വചിച്ചവർ ഉണ്ടായിരുന്നു പോലും. ഗാന്ധി കടലിലെ തിരമാലകളിൽ കൈകൾ മുക്കി ഉപ്പ് പുറത്തെടുത്തു എന്ന കഥവരെ പ്രചരിച്ചിരുന്നു എന്നാണ് കേട്ടറിവ്.


Calicutറ്റിൽ നിന്നും പയ്യന്നൂരിലേക്ക് നീങ്ങിയ ഉപ്പ് സത്യാഗ്രഹ ജാഥക്കാരിൽ ആകെ ഒറ്റ മുഹമ്മദീയനെ ഉണ്ടായിരുന്നുള്ളു പോലും. മറ്റുള്ളവരും എത്ര പേർ കാണും എന്ന് അറിയില്ല. യാതോരു പണിയും ഇല്ലാത്തവർക്ക് നിരത്തിൽ വൻ ധീരസാഹസികത കാണിക്കാൻ പറ്റിയ അവസരം ആയിരുന്നു അത് എന്ന് ഓർക്കേണം.


പയ്യന്നൂരിൽ നിന്നും ഗുരുവായൂരിൽ സത്യഗ്രഹം നടക്കുന്നിടത്തേക്ക് നടന്നു നീങ്ങിയ കാൽനട ജാഥക്കാർ മാപ്പിള ലഹള പ്രദേശങ്ങളിൽ കയറാൻ മടിച്ചു പോലും. കാരണം, മാപ്പിള ലഹള പ്രദേശത്ത് വച്ച് ജനം അവരെ ഒന്ന് പെരുമാറിവിടും എന്ന ഒരു കഥയും ആശങ്കയും പടർന്നിരുന്നു. ഏറനാടിൽ എത്തിയാൽ മാപ്പിളമാർ അവരുടെ ഉപ്പ് പുറത്തെടുക്കും എന്ന ഒരു വൻ ഭീതിതന്നെ പരന്നു, ആ ചെറിയ കൂട്ടം ജാഥക്കാരിൽ.


ഇങ്ഗ്ളിഷ് സാമ്രാജ്യത്തിന്റെ മുട്ട് വിറപ്പിക്കൻ തയ്യാറായി നിരത്തിൽ ഇറങ്ങിയ ഈ വൻ ധീരരാം വ്യക്തികൾക്ക് മാപ്പിളമാരെ പേടിയായിരുന്നു എന്ന് വ്യക്തം. ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുരത്താൻ പറ്റിയത് തീവണ്ടിയിലൂടെയുള്ള ജാഥയാണ് നല്ലത് എന്ന ബോധോധയം ഫറൂക്കിൽ വച്ച് അവരിൽ വന്നു. അവർ തീവണ്ടിയിൽ കയറി ജാഥ തുടർന്ന്, അതിന് ശേഷം തിരൂരിൽ ഇറങ്ങി. തീവണ്ടി ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിൽ ആയതിനാൽ തടിക്ക് കേടുവരാതെ തീവണ്ടിക്കുള്ളിൽ ജാഥ നടത്താം.


ഇതു പോലുള്ള പല കോമാളിത്തരങ്ങളും ദക്ഷിണ മലബാറിൽ നടമാടി പോലും.


1937ൽ പോലും ഏറനാട്ടിൽ കോൺഗ്രസ് വിരുദ്ധ ഭാവമാണ് നിലനിന്നിരുന്നത്. മാപ്പിളമാർ കോൺഗ്രസിൽ ചേരരുത് എന്ന് ഏറനാട്ടിലെ മാപ്പിളമാരിലെ ഉന്നതർ പ്രസ്ഥാവന തന്നെ ഇറക്കി.


ആർക്കും കാര്യങ്ങൾ വ്യക്തമല്ല. എന്ത് സ്വാതന്ത്യം? ഏത് സ്വാതന്ത്ര്യം?


പെട്ടന്ന് ഇടിവെട്ട് പോലെ പ്രത്യക്ഷനായ ഗാന്ധി ആരെന്ന് പോലും ആർക്കും കാര്യമായി വ്യക്തമല്ല.


പുറം രാജ്യക്കാരന് ബൃട്ടിഷ്-ഇന്ത്യയിൽ എന്ത് കാര്യം എന്നു ചോദിക്കണമെങ്കിൽ ആ വിവരം എങ്കിലും വേണ്ടെ?

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page