top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

36. 180° എതിർ കൊണുകളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളുടെ സംഘടിതഭാവം

ദക്ഷിണ മലബാറിലെ, ഇസ്ലാമിലൂടെ മാനസികും ശാരീരികവും സാംസ്ക്കാരികവും സാമൂഹികവുമായി ഉയർന്നുവന്നുകൊണ്ടിരുന്ന കീഴ്ജന മാപ്പിളമാർക്ക് Saiyid Fazl തങ്ങളുടെ, ആത്മീയ ദിവ്യ സ്ഥാനത്ത് നിൽക്കുന്ന, സാന്നിദ്ധ്യം ഒരു വൻ മാനസിക ബലം നൽകുന്ന കാര്യം തന്നെയായിരുന്നിരിക്കാം.


തമ്മിൽത്തമ്മിൽ പലവിധ മാനസിക വിരോധങ്ങളും മത്സരങ്ങളും ഈ കീഴ്ജന മാപ്പിളമാരിൽ ഉണ്ടായിരുന്നിരിക്കും എന്നത് വാസ്തവം തന്നെയാവാം. എന്നാൽ പൊതുവായുള്ള സാമൂഹിക ശത്രുപക്ഷം, ഇക്കൂട്ടരുടെ പ്രാദേശിക രക്തബന്ധ പാതയിൽ നിൽക്കുന്ന അവരുടെ മുൻതലമുറക്കാരെ അടിമകൾ ആക്കിവച്ചിരുന്ന, ബ്രാഹ്മണപക്ഷം തന്നെയാവാം. ഈ ഒരു അറിവ് ഈ മാപ്പിളമാരിൽ ഒരു പൊതുശത്രുവിനെ മുന്നിൽ കാണുമ്പോഴുണ്ടാവുന്ന ഐക്യ ബോധം വളർത്തിയിരിക്കാം.


ഈ കൂട്ടർ ജീവിക്കുന്ന ഓരോ പ്രദേശത്തിലും, അവരുടെ വാസസ്ഥലത്തിന് അടുത്തായിത്തന്നെ ഒരു പള്ളിയും ഉണ്ടാവും എന്നുള്ളതും ഇവരിൽ വൻ ഒത്തുരമയ്ക്ക് വഴിവച്ചിരിക്കാം.


ഇവരിലെ പ്രാദേശിക രക്തബന്ധ പാതകളിൽ ചിലത്, പഴയകാലത്തുള്ള സാമൂഹിക കീഴ്ജന സ്ഥാനത്തിലേക്ക് ഇവരെ ബന്ധിപ്പിക്കാമെങ്കിലും, ഇവരിലെ അറബി രക്തബന്ധ പാത, ഇവരെ അറബിനാടുകളിലേക്കും ബന്ധിപ്പിക്കാം. എന്നാൽ, ആ കണ്ണികൾക്ക് എത്രമാത്രം വ്യക്തത സാമൂഹിക ചിന്താഗതിയിലും അവരിലും ഉണ്ടാവും എന്ന് പറയാനാവില്ല. മിക്കവാറും വളരെ മങ്ങിയ ഒരു രീതിയിൽ മാത്രമേ ഇത് സാമൂഹിക ചിന്തകളിൽ പ്രതിഫലിച്ചിരിക്കുള്ളു എന്നാണ് തോന്നുന്നത്.


Saiyid Fazl തങ്ങൾ ഇവരിൽ നിന്നും വളർന്നുവന്ന ഇവരുടെ ഒരു നേതാവല്ല. മറിച്ച്, സാമൂഹിക ഉന്നതങ്ങളുകളുമായി ബന്ധം നിലനിർത്തുന്നതും, അറബി മേൽവിലാസങ്ങളുമായി ഭാഷാ പരമായി മേൽവിലാസം പങ്കിടാൻ പറ്റുന്ന വ്യക്തിയുമായിരിക്കും.


ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ കുടുംബക്കാർക്കും കീഴ്ജന മാപ്പിളമാരിൽ നിന്നും തെല്ലൊരു അകൽച്ചവച്ചേ പറ്റുള്ളു. പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അള്ളിപ്പിടുത്തത്തിന് പിടികൊടുക്കാതെ തന്നെ വേണം അവർക്ക് ദക്ഷിണ മലബാറിൽ ജീവിക്കാൻ.


കീഴ്ജന മാപ്പിളമാരിൽ നിന്നും വളർന്നുവന്ന ഒരു വ്യക്തി നേതാവായി വളർന്നാൽ ഇദ്ദേഹത്തിന്റെ അതേ പോലുള്ള സാമൂഹിക സ്ഥാനം ആവലില്ല ആ ആൾക്ക്. ഇഞ്ഞി (ഇജ്ജ്) എന്ന പൊതുവായുളള വ്യക്തി ബന്ധത്തിൽ മറ്റ് കീഴ്ജന മാപ്പിളമാരോടു ഈ ആളും ബന്ധപ്പെട്ടുതന്നെ വേണ്ടിവരും സമൂഹത്തിൽ ജീവിക്കാൻ.


അതേ സമയം സാമൂഹിക നേതൃത്വം വളരുമ്പോൾ, ഇഞ്ഞി (ഇജ്ജ്) എന്നത് അടിയാളത്ത സൂചകവാക്കാവുകയും അതിന്റെ പരിധിക്ക് മുകളിൽ ആ ആൾ നിൽകേണ്ടിയും വരും.


എന്നാൽ Saiyid Fazl തങ്ങൾ ശുദ്ധമായ അറബി രക്തബന്ധ പാതയിൽ നിൽകുന്ന വ്യക്തിയും സാമൂഹികമായി ഉന്നതനും ആണ് എന്നാണ് മനസ്സിലാക്കുന്നത്. ഇദ്ദേഹത്തിന് കീഴ്ജന മാപ്പിളമാരുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാൻ ആവും എന്നു തോന്നുന്നില്ല. കാരണം, ദിവ്യനായി ഉന്നതങ്ങളിൽ നിന്നുതന്നെ വേണം ഇദ്ദേഹത്തിന് ഇടപഴകാൻ.


ഈ കാരണത്താൽ തന്നെ കീഴ്ജന മാപ്പിളമാർ ഇദ്ദേഹത്തെ തിരിച്ചറിയുന്നതും മറ്റും അവരുടെ സാമൂഹിക ചുറ്റുപാടുകളുടേയും അവരിലെ കുടുംബപരമായുള്ളതുമായ ഹീനജന മാനസികാവസ്ഥകളിലൂടെ ആയിരിക്കാം.


QUOTE from Malabar Manual:


Mappillas regarded him “as imbued with a portion of divinity. They swear by his foot as their most solemn oath. Earth on which he has spat or walked is treasured up. Marvellous stories are told of his supernatural knowledge. His blessing is supremely prized. END OF QUOTE


ആശയം :

ദിവ്യത്വത്തിന്റെ ഒരു അംശം ഇദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നതായി മാപ്പിളമാർ കണ്ടുതുടങ്ങിയിരുന്നു. ശപഥം ചെയ്യുമ്പോഴും സത്യം ചെയ്യുമ്പോഴും ഇദ്ദേഹത്തിന്റെ പാദങ്ങളെ പരാമർശിച്ചുകൊണ്ടാണ് മാപ്പിളമാർ പലപ്പോഴും അവ ചെയ്യുക. ഇദ്ദേഹം തുപ്പിയതോ, അതുമല്ലെങ്കിൽ നടന്നതോ ആയ മണ്ണിനെ ഇവർ അമൂല്യനിധിയായി കാണുമായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് പലവിധ അത്ഭുതകഥകളും അവർ പറഞ്ഞുനടക്കുമായിരുന്നു. ഇദ്ദേഹത്തിന്റെ അനുഗ്രഹത്തേയും ആശിർവാദത്തേയും ഇവർ വിലമതിക്കാനാവാത്ത നിധിയായി കാണുമായിരുന്നു. END


ഈ വിധകാര്യങ്ങൾ എല്ലാം തന്നെ നല്ലകാര്യങ്ങായിരിക്കാം. എന്നാൽ ഇവയെല്ലാം യഥാർത്ഥത്തിൽ കലർപ്പില്ലാത്ത ഇസ്ലാമിന്റെ (pristine-Islamമിന്റെ) പരിധിക്കുള്ളിൽ ഉള്ള കാര്യങ്ങൾ ആണോ എന്ന് തീർത്തുപറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല. തോന്നുന്നത്, വ്യക്തികളിൽ ഈ വിധമായുള്ള ദിവ്യത്വം ദർശിക്കൽ കീഴ്ജനങ്ങളിൽ കാലാകാലങ്ങളായി ഫ്യൂഡൽ ഭാഷകൾ അടിച്ചേൽപ്പിച്ച ഒരു സ്വഭാവ ഗുണമാണ് എന്നാണ്. പ്രവാചകനായ മുഹമ്മദ് ഈ വിധത്തിലാണ് ഇസ്ലാമിനെ ചിത്രീകരിച്ചത് എന്നു തോന്നുന്നില്ല.


ഫ്യൂഡൽ ഭാഷകളിൽ ഈ വിധമേ സാമൂഹികമായി കീഴിൽ അണിനിരന്നിരിക്കുന്നവരിൽ അനുസരണവും കെട്ടുറപ്പം വളർത്താൻ പറ്റുള്ളു. അല്ലാതെ മുഹമ്മദ് തന്നെ ഒരു താക്കീതായി നൽകിയ വാക്കുകൾക്ക് ഈ പ്രദേശത്ത് പ്രസക്തിയില്ലതന്നെ. തന്നോട് യാതോരു വിധ അടിയാളത്ത ഭാവവും മുഹമ്മദീയർ പ്രകടിപ്പിക്കരുത് എന്നതാണ് ആ താക്കീത്. എന്നാൽ അടിയാള ഭാവത്തെ ബഹുമാന ഭാവമായി തലതിരിഞ്ഞ് മനസ്സിലാക്കുന്ന ഇടമാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.


Saiyid Fazl തങ്ങൾ തുപ്പിയ ഭൂമിയേയും മണ്ണിനേയും ദിവ്യ ഇടമായി ഈ മാപ്പിളമാർ അന്ന് കരുതിയിരുന്നിരിക്കാം എന്നതും ഒരു കാര്യമാണ്. ഈ വിധമായുള്ള ഒരു കാര്യം മൌലികമായ ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് വേറൊരു രീതിയിൽ വിശകലനം ചെയ്യാവുന്നതാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


സാധാരണക്കാരായ മാപ്പിളമാരിലും മറ്റ് പ്രാദേശിക വ്യക്തികളിലും പണ്ട് കാലങ്ങളിൽ ഈ എഴുത്തുകാരൻ കണ്ട ഒരു സ്വഭാവമാണ് കാർക്കിച്ചു തുപ്പൽ. ഇതും ഇസ്ലാമിൽ നിന്നും ലഭിച്ച പെരുമാറ്റം ആണ് എന്നു തോന്നുന്നില്ല. എന്നാൽ ഈ ഒരു പെരുമാറ്റത്തെ അമർച്ചചെയ്യാൻ പ്രാദേശിക ഇസ്ലാമിന് ആയില്ലാ എന്നാണ് മനസ്സിലാക്കുന്നത്.


മൌലികമായ ഇസ്ലാം ഈ വിധമായുള്ള കാർക്കിച്ചു തുപ്പലിനെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ ഇസ്ലാം, വ്യക്തിയുടെ പല പെരുമാറ്റങ്ങളിലും പലവിധ തിരുത്തലുകളും മറ്റും അനുശാസിക്കുന്നുണ്ട് എന്ന് അറിയുന്നു.


ഇന്ത്യയിലെ സ്കൂളിൽ പ്രാദേശിക വ്യക്തി ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതു പോലെയാണ്. കാലുകൾ ആട്ടിക്കൊണ്ടിരിക്കരുത്, ഒടിഞ്ഞുമടങ്ങി കസേരയിൽ ഇരിക്കരുത് തുടങ്ങിയ കാര്യങ്ങൾ പരിശീലിപ്പിച്ചെടുക്കണം എന്ന് പല ഇങ്ഗ്ളിഷ് ഭാഷാ അദ്ധ്യാപകർക്കും ഒന്ന് ചിന്തിക്കാൻ പോലും ആവില്ല. ഇങ്ഗ്ളിഷ് പഠനവുമായി ഇതിനൊക്കെ എന്താണ് ബന്ധം എന്ന രീതിയിൽ വരെ അവരിൽ ചിലർ ചോദിച്ചേക്കാം. പോരാത്തതിന്, താനും ഇരിക്കുമ്പോൾ കാലുകൾ ആട്ടിക്കൊണ്ടിരിക്കും. അതിലൊന്നും യാതോരു തെറ്റുമില്ലാ എന്നും ശക്തമായിത്തന്നെ അവർ വാദിക്കും.


കീഴ്ജന മാപ്പിളമാരിൽ വ്യക്തമായ സാംസ്ക്കാരിക ഉന്നത മൂല്യങ്ങൾ പഠിപ്പിച്ചെടുക്കാൻ Saiyid Fazl തങ്ങൾക്ക് നേരിട്ട് കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടാവുമോ എന്ന് അറിയില്ല. ഇദ്ദേഹത്തിന്റെ തുപ്പലിനെക്കുറിച്ച് പറയുന്നുണ്ട് എങ്കിലും ഇദ്ദേഹം പോകുന്ന വഴിയിലെല്ലാം കാർക്കിച്ചു തുപ്പുമായിരുന്നു എന്നും തോന്നുന്നില്ല. ഈ വിധം ഒരു വിലയിരുത്തൽ നടത്തുന്നത്, Mr. Coonolly ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞവാക്കുകളിൽ നിന്നുമാണ്.


കീഴ്ജന മാപ്പിളമാരിൽ ഇസ്ലാം മത പ്രചരണവും പഠനവം അവരിൽ തന്നെയുള്ളവരായിരുന്നിരിക്കാം നടത്തിയിരിക്കുക. അതിൽ ചില നല്ലവശം ഉണ്ട് എങ്കിലും, മൌലിക ഇസ്ലാമിക ബോധവൽക്കരണത്തോടൊപ്പം, ആ കൂട്ടരിലെ പ്രാദേശിക സാമൂഹികവും വ്യക്തിപരവും ആയുള്ള ഭാവത്തിന്റെ ഒരു കറ ഈ ബോധവൽക്കരണത്തെ ബാധിക്കില്ലാ എന്ന് എന്ത് ഉറപ്പാണുള്ളത് എന്ന് അറിയില്ല.


Saiyid Fazl തങ്ങളേയും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരേയും ഒരേ കൂട്ടരായും കാണാൻ പറ്റില്ല. തങ്ങൾ സാമൂഹിക ഉന്നത വ്യക്തിയും, ഇദ്ദേഹത്തിന് വൻ അടിയാളത്തം പ്രകടിപ്പിക്കുന്ന കീഴ്ജന മാപ്പിളമാർ 180° നേരെ കുത്തനെ എതിർ കൊണിൽ കീഴെയുള്ളവരും ആണ് മാനസിക ഭാവത്തിൽ.


ഒന്ന് മറ്റൊന്നിന്റെ പ്രതിബിംബമോ പ്രതിച്ഛായയോ അല്ലതന്നെ.


ഉന്നത കുടുംബ മുഹമ്മദീയർ അവരുടെ സ്ത്രീകളെ കീഴ്ജന മാപ്പിളമാരിൽ നിന്നും തെല്ലൊന്ന് അകറ്റിനിർത്തിയിരിക്കാം. എന്നാൽ നമ്പൂതിരിമാരും ഇതേ പോലെ തന്നെ അവരുടെ സ്ത്രീകളെ കീഴ്ജനങ്ങളിൽനിന്നും അകറ്റിത്തന്നെയാണ് നിർത്തിയിരുന്നത്, എന്നതും ഓർക്കുക.


അതേ സമയം കീഴ്ജനങ്ങൾ ആ വിധം സ്വന്തം സ്ത്രീകളെ മറ്റ് കീഴ്ജനങ്ങളിൽ നിന്നും അകറ്റിനിർത്താറില്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിന്റെ മുഖ്യമായ കാരണം, കീഴ്ജന പുരുഷന്മാർക്ക് അതിനുള്ള പ്രാപ്തിയില്ലായിരുന്നു എന്നതു തന്നെ. മാത്രവുമല്ല, അവർക്ക് തമ്മിൽത്തമ്മിൽ കൂട്ടത്തോടുള്ള അടുക്കും ചിട്ടയും ഉള്ള കുടുംബ ബന്ധങ്ങൾ നിലനിർത്താനും ആയിട്ടുണ്ടാവില്ല.


എന്നാൽ ഇതേ കീഴ്ജനം ഇസ്ലാമിലേക്ക് കയറിക്കഴിഞ്ഞപ്പോൾ, കാര്യങ്ങൾക്ക് വ്യക്തമായ വ്യത്യാസം വന്നിരിക്കാം. അതോടെ അവരും നമ്പൂതിരിമരെപ്പോലെ അവരുടെ സ്ത്രീകളെ മറ്റ് കീഴ്ജനങ്ങളിൽ നിന്നും അകറ്റി നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരും ബോധവാന്മാരായി മാറിയിരിക്കാം.


Saiyid Fazl തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും കീഴ്ജന മാപ്പിളമാരിൽ നിന്നും അകന്നുതന്നെയാവും ജീവിച്ചിരിക്കുക.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page