top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

29. മാപ്പളിമരോട് Malabar Manualലിൽ ഒരു നിഴലായി നിലനിൽക്കുന്ന അനുതാപം

Malabar Manualലിൽ പലയിടത്തും നായർമാരെ വളരെ പുകഴ്ത്തി എഴുതുന്ന ഇടങ്ങൾ കാണുന്നുണ്ട്. ഇന്നുള്ള ഇന്ത്യൻ പോലീസ് ശിപായിമാരോടു താരതമ്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് പലയിടത്തും നായർമാരെ പരാമർശിക്കുന്നത്. ഓരോ കുട്ടിരാജ്യത്തിലും സമാധാനവും നിയമവും ശിക്ഷയും മറ്റും നടപ്പാക്കി, കീഴ്ജനങ്ങൾ തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടലുകളും മത്സരങ്ങളും നിയന്ത്രിച്ചും അവരുടെ മേൽ മേൽനോട്ടം നടത്തിയും, അവരുടെ പെണ്ണുങ്ങളെ മറ്റുള്ളവർ കരസ്ഥമാക്കുന്നതിനെ തടഞ്ഞും, കീഴ്ജനങ്ങൾക്ക് അവരുടെ തൊഴിലുകളിൽ വ്യാപൃതമായി ജീവിക്കാനുള്ള സൌകര്യം നായർമാർ നൽകുന്നു.


എന്നാൽ നായർമാരെ പുകഴ്ത്തിയെഴുതുന്നത് വ്യക്തമായും William Logan അല്ലായിരിക്കാം എന്നാണ് ഈ എഴുത്താകാരന് തോന്നിയിട്ടുള്ളത്. മറിച്ച് ആ വിധം സ്വയം പുകഴ്ത്തുന്ന വാക്കുകൾ William Loganന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന നായർ ഉദ്യോഗസ്ഥരുടെ വാക്കുകൾ ആണ് എന്ന് മിക്കവാറും തീർച്ചയുള്ള കാര്യമായേക്കാം.


എന്നാൽ Malabar Manualലിൽ ചിലയിടത്തെല്ലാം ദൃശ്യമായ ഒരു ഭാവം, മാപ്പിളമാരോടോ അതുമല്ലെങ്കിൽ മലബാറിൽ താമസിച്ചിരുന്ന മുഹമ്മദീയരോടോ, ഒരു മനസ്സില്ലാ മനസ്സോടെയുള്ള മതിപ്പോ അതുമല്ലെങ്കിൽ ജാഗ്രതയോടുകൂടിയ അനുതാപമോ (grudging admiration or cautious empathy) ആണ്.


ഇത് ഒരു വിചിത്രമായ തിരിച്ചറിവായേക്കാം. എന്നാൽ നോക്കൂ, English Company മലബാറിൽ കണ്ടത് ഒരേ പോലുള്ള ഒരു ജനതയെ അല്ലതന്നെ. മലബാറുകളിലെ ഓരോ കുട്ടിരാജ്യത്തിലും വ്യത്യസ്ത ജനക്കൂട്ടങ്ങളും ജനവംശീയരും, ഓരോയിടത്തും വ്യത്യസ്തമായാണ് തമ്മിൽ പെരുമാറിയതും, ഇങ്ഗ്ളിഷ് കമ്പനിയോടു പ്രതികരിച്ചതും. പോരാത്തതിന്, ആരിലും മൊത്തമായുള്ള ഒരു ദേശീയ ബോധമോ കൂറോ മറ്റോ ഇല്ലായിരുന്നു എന്നും വ്യക്തമായിരുന്നു.


ഈ ഒരു ചിന്നിച്ചിതറിക്കിടക്കുന്ന സാമൂഹിക അവസ്ഥയെ സൃഷ്ടിച്ചതും നിലനർത്തിയതും എന്താണ് എന്ന് ഇങ്ഗ്ളിഷ് കമ്പനിക്ക് യാതോരു വിവരും ലഭിച്ചിരിന്നില്ലതന്നെ. നായർമാരാണ് എവിടെയും പോലീസ് ശിപായിമാരുടെ പോലുള്ള തൊഴിൽ ചെയ്തിരുന്നത് എങ്കിലും, അവർക്കും കീഴ്ജനത്തിനോട് യാതോരു വാത്സല്യമോ കടപ്പാടോ ഇല്ലായിരുന്നു എന്നു മാത്രമല്ല, കീഴ്ജനത്തിന്റെ ഉന്നമനം അവർക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യം കൂടിയായിരുന്നു എന്നതും വ്യക്തം തന്നെ.


എന്നാൽ നായർമാർ ഇല്ലാത്ത ഒരു സാമഹീകാവസ്ഥ കീഴ്ജനത്തിന് ആലോചിക്കാൻ പോലും പറ്റില്ലതന്നെ. കാരണം, അവരുടെ വീടിനും വീട്ടിലെ അന്തേവാസികൾക്കും, മറ്റ് കീഴജന വ്യക്തികളുടെ ആക്രമണങ്ങളിൽനിന്നും കടന്നുകയറ്റങ്ങളിൽനിന്നും സംരക്ഷണം ഉറപ്പാക്കുന്നത് നായർമാരുടെ സാന്നിദ്ധ്യമാണ്.


ഈ ഒരു കാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് മനസ്സിലായിരുന്നു.


എന്നാൽ മലബാറിലെ മുഹമ്മദീയർ എന്തുകൊണ്ടോ പലരീതിയിലും മറ്റുള്ളവരിൽനിന്നും വ്യത്യസ്തർ ആണ് എന്ന തിരിച്ചറിവും ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇസ്ലാം, സമൂഹത്തിൽ ചെയ്തിരുന്ന പലകാര്യങ്ങളും ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്റെ ഭാവങ്ങളോട് സമാനമായവയാണ് എന്ന തോന്നലും വന്നിരുന്നു.


എന്നാൽ മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരു ഗൂഡ സാമൂഹിക കോഡിങ്ങ് മാപ്പിളമാരിൽ എന്തോ ഒരു കഠിനമായ വ്യത്യാസം നിലനിർത്തുന്നു എന്ന തിരിച്ചറിവും ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചിരുന്നു. ഈ ഗൂഡമായ കോഡിങ്ങ് പ്രാദേശിക ഭാഷയിലെ ഫ്യൂഡൽ ഭാഷാ കോഡിങ്ങ് ഇസ്ലാമിന്റെ സാമൂഹിക ആദർശങ്ങളുമായി പ്രതിപ്രവർത്തിച്ച് ഉളവാക്കുന്ന അരക്ഷിതാവസ്ഥയാണ് എന്ന വ്യക്തമായ തിരിച്ചറിവു മാത്രം കമ്പനിക്ക് ലഭിച്ചില്ല.


QUOTE: Genuine Arabs, of whom many families of pure blood are settled on the coast, .............. have a great regard for the truth, and in their finer feelings they approach nearer to the standard of English gentlemen than any other class of persons in Malabar. END OF QUOTE


ഈ മുകളിൽ നൽകിയ ഉദ്ദരണി Malabar Manualലിൽ നിന്നുമാണ്. ഇത് നേരത്തെ ഈ എഴുത്തിൽ ഉദ്ദരിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ.


കലർപ്പുചേർന്നിട്ടില്ലാത്ത രക്തപാതയിൽ ഉള്ള യഥാർത്ഥമായ അറബി കടുംബക്കാരെക്കുറിച്ചാണ് ഉദ്ദരണിയിൽ പറയുന്നത്. വ്യക്തിത്വത്തിലും മനസ്സിന്റെ ഉള്ളിലെ ഭാവങ്ങളിലും English gentlemenമാരോട് ഇത്രമാത്രം അടുപ്പം ഉള്ള മറ്റാരുംതന്നെ മലബാറിൽ ഇല്ലാ എന്നാണ് വില്യം ലോഗൻ പറയുന്നത്.


എന്നാൽ ഇത് മലബാറിലെ മാപ്പിള ജനത്തിനെക്കുറിച്ചല്ല പറയുന്നത്, മറിച്ച് അറേബ്യൻ രാജ്യങ്ങളിൽ പെട്ട ഒന്നിൽ നിന്നും വന്നവരെക്കുറിച്ചാണ്.


എന്നാൽ ഉത്തര മലബാറിൽ നമ്പൂതിരിമാരും, അമ്പലവാസികളും നായർമാരും മരുമക്കത്തായ തീയരും മറ്റും പല കാലഘട്ടങ്ങളിൽ പല കാരണത്താൽ ഇസ്ലാമിൽ ചേർന്നിട്ടുണ്ടാവാം. ഇവരിലെല്ലാംതന്നെ ഇസ്ലാം പലവിധ ഗുണകരമായ മാറ്റങ്ങളും വരുത്തിയിരിക്കാം. എന്നാലും, അവരാരം തന്നെ അറബി ഭാഷയുടെ ഉന്നത മൂല്യങ്ങൾ ഉൾക്കൊള്ളുന്നവർ ആയിരിക്കില്ല.


പറഞ്ഞുവന്നത്, ഇവരിൽ പലരേയും ഇസ്ലാം സാമൂഹികമായി പലരീതിയിലും നന്നാക്കിയിരിക്കാമെങ്കിലും, പ്രാദേശിക ഫ്യൂഡൽ ഭാഷ മനസ്സിൽ ഉത്തേജിപ്പിക്കുന്ന സാമൂഹികമായുള്ള വേവലാതികളും ഉയർച്ചത്താഴ്ചകളും വ്യക്തി വിരോധങ്ങളും മറ്റും ഒരു പരിധിക്കപ്പുറം ഇസ്ലാമിന് മാറ്റാൻ ആയിരിക്കില്ലതന്നെ.


ഉത്തര മലബാറിൽ പിന്നെയുണ്ടായിരുന്ന മുഹമ്മദീയർ Cannanore പ്രദേശത്തിലെ യവന രക്തപാതയിൽ ഉള്ളവർ എന്ന് തോന്നുന്ന മുഹമ്മദീയർ ആണ്. Cannanoreറിലെ അറക്കൽ കുടുംബക്കാരും ഈ രക്തബന്ധ പാതയിൽ ഉള്ളവർ ആയിരുന്നിരിക്കാം എന്നും ഒരു തോന്നൽ. കൃത്യമായി അറിയില്ല.


ഈ കുടുംബക്കാർ മലബാറിലെ ചരിത്ര സംഭവങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും സാമൂഹികമായി പിടിച്ചുനിൽക്കാനും വൻ ആധിപത്യം കരസ്ഥമാക്കാനും ശ്രമിച്ചവർ ആയിരുന്നു എന്നു തോന്നുന്നു. ഇതിനായി മറ്റ് മുഹമ്മദീയരെ അവരുടെ കീഴിൽ അണിനിരത്താനായി ഇവർ അവരുടെ ഇസ്ലാം തിരിച്ചറിയൽ കാഡ് (identity card) പലവട്ടം ഉപയോഗിച്ചിരുന്നു എന്നും ഒരു തോന്നൽ. ഇവരോട് ഇടപഴകുകയും ഇവർക്ക് പലവട്ടം സഹായം നൽകുകയും English Company ചെയ്തിരുന്നുവെങ്കിലും, ഇവരെക്കുറിച്ച് ഇങ്ഗ്ളിഷ് കമ്പനിക്ക് കാര്യമായ മതിപ്പ് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.


ഇവർ വാക്ക് പാലിക്കില്ല എന്നതല്ല, മറിച്ച് പരസ്യമായി വാക്ക് നൽകുകയും രഹസ്യമായി അതിന് കടക വിരുദ്ധമായി പ്രവർത്തിക്കുകയും ഗൂഡാലോചന ചെയ്യുകയും ചെയ്യുന്ന ഒരു സ്വഭാവ വിശേഷം ഇവർക്ക് ഉണ്ടായിരുന്നു എന്നു തോന്നുന്നു. എന്നുവച്ചാൽ, ഇവരും ഒരു മഹാ ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരിച്ചറിയൽ രേഖയ്ക്ക് അർഹതയുള്ളവരാണ് എന്നു വ്യക്തം.


ദക്ഷിണ മലബാറിൽ 1921ൽ മാപ്പിള ലഹളയും, ആ സംഭവത്തിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പല വിധ അക്രമങ്ങളും നടത്തിയ മുഹമ്മദിയർ മുകളിൽ പരാമർശിക്കപ്പെട്ടവർ അല്ലതന്നെ. ഇവരെക്കൊണ്ട് ഇങ്ഗ്ളിഷ് ഭരണത്തിന് വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നത് ശരിയാണ്.


എന്നാൽ ഇവരെക്കുറിച്ച് Malabar Manualലിൽ പരാമർശിക്കുമ്പോൾ, നായർമാരെക്കുറിച്ച് വ്യാജമായി സ്തുതി ഗീതം പാടുന്നതിന് കടക വിരുദ്ധമായി, വളരെ വ്യക്തമായിത്തന്നെ, സാമൂഹത്തിൽ വൻ അലട്ടൽ സൃഷ്ടിച്ച ഈ കൂട്ടരോട് സഹതാപം അറിയിക്കുന്നുതും ഇവരിലെ ചില സ്വഭാവഗുണങ്ങളെ പ്രശംസിക്കുന്നും ആയ വാക്കുകൾ യാതോരു വ്യാജ ഭാവവുമില്ലാതെ എഴുതിക്കാണുന്നുണ്ട്.


ഇങ്ഗ്ളിഷ് കമ്പനി മലബാറിൽ മനഃസാക്ഷിയുടെ കാര്യത്തിൽ വളരെ വിഷമസന്ധിയിൽ തന്നെയാണ് നിലനിന്നരുന്നത് എന്നു മനസ്സിലാക്കുന്നു. അവരുടെ കമ്പനിയിലെ പലവിധ നിലവാരങ്ങളിലും ഉള്ളവർ പാദേശിക സമൂഹത്തിലെ പലതട്ടുകാരാണ്. അവരുടെ Tellicherryയിലെ വാണിജ്യ കേന്ദ്രത്തിലെ പട്ടാളക്കാരിൽ നായർമാരും മരുമക്കത്തായ തീയരും ഉണ്ടായിരുന്നിരിക്കാമെങ്കിലും, ഉന്നത ഉദ്യോഗസ്ഥരിൽ മിക്കവരും നമ്പൂതിരിമാരോ, അമ്പലവാസികളോ, നായർമാരോ ആയേക്കാം. ഈ പരാമർശിച്ച എല്ലാ കൂട്ടരും ഉണ്ടായിരുന്നുവോ എന്നു തീർത്ത് പറയാൻ ഉള്ള അറിവ് ഈ എഴുത്തുകാരന്റെ പക്കൽ ഇല്ല.


എന്നാൽ ബ്രാഹ്മണരായുള്ളവർ ദീർഘദൂര messengerമാരായി പ്രവർത്തിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്.


മരുമക്കത്തായ തീയരിലെ വ്യക്തികൾക്ക് ഉന്നത ഉദ്യോഗങ്ങളിലേക്ക് പ്രവേശനം ലഭിക്കാൻ പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരിക്കാം.


ആദ്യ കാലങ്ങളിൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ എന്നത് ഓരോ ഗ്രാമത്തിലേയും അധികാരി കുടുംബക്കാർ തന്നെയായിരുന്നു. ഇങ്ങിനെ വരുമ്പോൾ, ആ അധികാരി കുടുംബക്കാർ പാരമ്പര്യമായി ചെയ്തുതുടർന്നിരുന്ന പല സാമൂഹിക ദുഷ്ടതകളേയും കണ്ടില്ലാ എന്ന് നടിക്കാനെ ഇങ്ഗ്ളിഷ് കമ്പനിക്ക് ആവുള്ളു.


ഈ അധികാരി കുടുംബക്കാരുടെ അടിയിൽ പെട്ടുപോയ കീഴ്ജനത്തിന്റെ വേവലാതികളെ അകറ്റാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് പെട്ടെന്നൊന്നും ആവില്ല. നിലത്തിരിക്കുന്ന വ്യക്തിയെ ഒന്ന് കസേലയിൽ ഇരുത്താൻ പോലും ആവില്ലതന്നെ.


എന്നാൽ കീഴിൽ പെട്ടുപോയവരോട് കമ്പനിക്ക് സഹതാപം ഉണ്ട് തന്നെ. എന്നാൽ എന്താണ് ചെയ്യുക?


ദക്ഷിണ മലബാറിൽ കീഴ്ജന വംശങ്ങൾ ഇസ്ലാമിലേക്ക് ചാടിക്കയറിയത്, കമ്പനിക്ക് പ്രശ്നം ആകേണ്ടതില്ല. എന്നാൽ ബ്രാഹ്മണ പക്ഷത്തിലെ പല കുടുംബക്കാർക്കും ഉറക്കം നഷ്ടപ്പെടാൻ പറ്റുന്ന കാര്യമാണ് സംഭവിക്കുന്നത്. അവരാണ് സാമൂഹിക നേതാക്കൾ. അവർക്കുള്ള നേതൃത്വം നിലനിൽക്കുന്നത്, അവർക്ക് കീഴിൽ അണികൾ ഉള്ളത് കൊണ്ടാണ്. അണികൾ ആദരവും വിധേയത്വവം നൽകിയാൽ ആള് നേതാവാകും. കാലാകാലങ്ങളായി ഈ വിധ അണികൾ ആയി നിലനിന്നത് കീഴ്ജനമാണ്.


ഈ കീഴ്ജനം ഇസ്ലാമിലേക്ക് ചാടിക്കയറിയാൽ, ബ്രാഹ്മണ പക്ഷത്തിന് അണികളെ നഷ്ടമാകും. അത് യാതോരു നേതൃത്വ പ്രസ്ഥാനവും സമ്മതിച്ചു കൊടുക്കില്ലതന്നെ. ഇന്നും കീഴ്ജനം കൃസ്തീയ മതത്തിലേക്കോ ഇസ്ലാമിലേക്കോ കടന്നാൽ, സാമൂഹിക നേതാക്കൾക്ക് പീഠം നഷ്ടമാകും. അവർ അവരുടെ പീഠത്തോടെ സാമൂഹിക ഗർത്തത്തിലേക്ക് വീണുപോകും.


സർക്കാർ സ്കൂൾ അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥി ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചുതുടങ്ങിയതു പോലെയാണ് കാര്യങ്ങൾ.


ഇസ്ലാമിന്റെ സാമൂഹിക ദർശനം ദക്ഷിണേഷ്യൻ സാമൂഹിക ആശയവിനിമയ രീതികളോട് യോജിക്കുന്നവയല്ലതന്നെ. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ജനത്തിന് സാമൂഹിക സമത്വം പഠിപ്പിച്ചു വിടുക എന്നത് തനി തോന്യാസവും തെമ്മാടിത്തവും തന്നെയായി ഭവിക്കാം.


ബ്രാഹ്മണ പക്ഷത്തുള്ള നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും നായർമാർക്കും ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിലെ വ്യക്തി അടുത്തുകൂടി പോകുന്നത് അസഹ്യമായ ഒരു അനുഭവമായി തോന്നും. വെറും പേര് വിള്, ഓൻ, ഓള്, എന്താനെ, എന്താളെ എന്നെല്ലാം വാക്കുകളുടെ പ്രകോപന കോഡിങ്ങ് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ല.


ഈ കീഴ്ജന മുഹമ്മദീയരുടെ അഹങ്കാരം മറ്റ് കീഴ്ജന വ്യക്തികൾക്കും സഹിക്കാൻ പറ്റില്ലതന്നെ.


അല്ലെങ്കിൽ തന്നെ ബ്രാഹ്മണ പക്ഷത്തുള്ള പലർക്കും സ്വതന്ത്രമായി സമൂഹത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കാൻ ആവില്ല. എന്നാൽ സാമൂഹത്തിൽ യാതോരു മൂക്കുകയറും ഇല്ലാതെ കീഴ്ജനം ഇസ്ലാമിക തിരിച്ചറിയൽ കാഡും വീശിക്കാണിച്ച് കാളവണ്ടി ഓടിക്കുകയും കച്ചവടം നടത്തുകയും കൃഷിഭൂമിയിൽ കൃഷിചെയ്യുകയും, പോരാത്തതിന്, സ്വന്തമായി പാട്ടത്തിന് കൃഷിയിടം കൈവശപ്പെടുത്തുകയും മറ്റും ചെയ്തു തുടങ്ങിയത് എങ്ങിനെയാണ് സഹിക്കാൻ പറ്റുക?


ഇങ്ഗ്ളണ്ടിൽ നിന്നും ചെറിയ ഒരു കാലയിളവിലേക്ക് തിരിച്ചുവന്ന വിദ്യാർത്ഥി തന്റെ പഴയ സ്കൂളിലെ പുതിയ അദ്ധ്യാപകരെ / അദ്ധ്യാപികമാരെ അവരുടെ പേരിന്ന മുന്നിൽ Mr. / Mrs. ചേർത്തുകൊണ്ട് സംബോധന ചെയ്താൽ ഒരളവുവരെ പ്രശ്നമാണ്. എന്നാൽ പഴയ അദ്ധ്യാപകർ വിദ്യാർത്ഥിയെ ഇഞ്ഞി എന്ന് സംബോധന ചെയ്തപ്പോൾ, വിദ്യാർത്ഥി കോപിച്ചാലുള്ള കാര്യം ഒന്ന് ഓർത്തുനോക്കുക.


കീഴ്ജനത്തിൽ പെട്ട പലരും അവരുടെ പാരമ്പര്യ നിലവാരങ്ങൾക്ക് അതീതമായുള്ള സാമൂഹിക നിലവാരങ്ങളിലാണ് നിന്നു പെരുമാറുന്നത്. ചിലർ ബ്രാഹ്മണ പക്ഷക്കാരോട് കച്ചവടം നടത്തുകയും മറ്റും ചെയ്യുന്നു. എന്നാൽ അവർക്ക് ബ്രാഹ്മണ പക്ഷക്കാരോടു യാതോരു വിധ വിധേയത്വവും പ്രകടിപ്പിക്കേണ്ടുന്ന കാര്യം ഇല്ലതന്നെ.


പോലീസ് ശിപായിയുടെ വീട്ടുവേലക്കാരൻ ഐഏഎസ്സുകാരന്റെ അടുത്ത് വന്നു നിന്ന് യാതോരു വിധേയത്വവും ഇല്ലാതെ ഇടപഴകാൻ തുടങ്ങിയാലുള്ള അവസ്ഥാവിശേഷം ഒന്ന് ആലോചിക്കുക.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page