top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ

നമ്പൂതിരിയും വിപ്ളവ പാർട്ടി നേതാവും, പിന്നീട് കുറച്ചുകാലം കേരളാ സംസ്ഥാന മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തിയുടെ അത്മകഥയിൽ, മാപ്പിള ലഹളക്കാലത്ത് ഏലംകുളത്തുള്ള മനയിൽനിന്നും രക്ഷപ്പെട്ടകാര്യവും, അതിന് ശേഷം ഏതാനും മാസങ്ങൾക്ക് ശേഷം തിരിച്ചു മനയിൽ വന്ന കാര്യവും പറയുന്നതിനിടയിൽ ഈ വിധം ചില വാക്യങ്ങൾ എഴുതിയിട്ടുണ്ട് പോലും:


QUOTE:

ലഹളക്കാർ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള കഥകൾ പറയുന്ന ഹിന്ദുക്കൾ, പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത് എപ്പോഴെന്ന് ഭയപ്പെട്ടുകൊണ്ടിരിക്കുകയും ജയിലിൽ കഴിയുന്ന ബന്ധുക്കളെക്കുറിച്ച് വ്യാകുലരായിക്കഴിയുകയും ചെയ്യുന്ന മുസ്ലീങ്ങൾ; ഗാന്ധിയേയും കോൺഗ്രസ്സിനേയും പഴിക്കുന്ന ബ്രിട്ടീഷ് ഭക്തന്മാർ ; കോൺഗ്രസിനെ ന്യായീകരിക്കുന്നതെങ്ങനെയെന്നറിയാതെ നിൽക്കുന്ന ദേശീയവാദികൾ - ഇതാണ് സ്ഥതി. END.


ഇവിടെ ഇത് ഉദ്ധരിച്ചത്, അന്നും ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണിനോട് വൻ അടുപ്പവും ആദരവും നൽകിയിരുന്ന ഒരു വൻ കൂട്ടം ജനം ഉണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവായിട്ടാണ്. എന്നാൽ ഈ കൂട്ടരെ സംഘടിപ്പിക്കാനും അവരെ ഒരു രാഷ്ട്രീയ പർട്ടിയാക്കാനും മറ്റും ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചില്ലാ എന്നതും ഓർക്കേണ്ടതാണ്.


പിന്നെ പറയാനുള്ളത് ഹിന്ദുവെന്ന വാക്കിന് ബ്രാഹ്മണ മതത്തിന് പുറത്തുള്ളവരേയും ഉൾക്കൊള്ളന്ന രീതിയിലേക്ക്, ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളിൽ, വന്ന മാറ്റം ആണ്.


പിന്നേയും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഗാന്ധിയേയും കോൺഗ്രസിനേയും രണ്ടായും വ്യത്യസ്തമായും എടുത്തുപറയുന്നുണ്ട് എന്നതാണ്. ഇക്കാര്യത്തിലും ഒരു വൻ വാസ്തവം അടങ്ങിയിരിപ്പുണ്ട്. അത് പിന്നീട് നോക്കാം.


പിന്നെ പറയാനുള്ളത്, 'ദേശീയവാദം' എന്ന വാക്ക് പ്രയോഗം ആണ്. അത് ബൃട്ടിഷ്-മലബാറിനേയും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളേയും ഹിന്ദിക്കാരുടെ കൈകളിലേക്ക് വെള്ളിത്തളികയിൽ ഏൽപ്പിക്കുക എന്ന വിഡ്ഢിത്തം തന്നെയായിരുന്നു.


ഇനി എഴുത്തിന്റെ പാതയിലേക്ക് തിരിച്ചുപോകാം.


മുസ്ലിം മജ്ലിസ് എന്നത് 'Hindu Congress Party'യുടെ ഒരു ശിങ്കിടി പാർട്ടിയാണ് എന്ന ആരോപണത്തെ മുസ്ലിം മജ്ലിസിന് നേരിടേണ്ടിവന്നിരുന്നു. കാരണം, അവരുടെ ഔദ്യോഗിക നയം കോൺഗ്രസ് പാർട്ടിയുടെ അതേ നയം തന്നെയാണ്. ഈ ഒരു വിമർശനത്തെ നേരിടാൻ മലബാറിലെ മജ്ലിസ് കണ്ടെത്തിയ മാർഗ്ഗം മുസ്ലിം ലീഗിനെ കടത്തിവെട്ടുന്ന തരത്തിലുള്ള വർഗ്ഗീയ ആവശ്യങ്ങൾ പുറപ്പെടുവിക്കുക എന്നതായിരുന്നു പോലും.


Malabar District Boardലെ അനവധി ഉന്നത തൊഴിലുകളിൽ മുസ്ലിം വ്യക്തികളെ നിയമിക്കുന്നില്ല എന്ന ഒരു ആരോപണം അവർ ഉയർത്തി പോലും.


മുസ്ലിം ലീഗ് എന്ന പാർട്ടി ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള കൂട്ടരാണ് എന്ന ആരോപണവും വന്നുകൊണ്ടിരുന്നു.


ചിലയിടങ്ങളിൽ മുസ്ലിം ലീഗുകാരും മജ്ലിസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളിയിൽവരെ എത്തിയെന്നും കാണുന്നു. ജില്ലാ കലക്ക്ടർ ഈ രണ്ട് കൂട്ടർക്കും ശക്തമായ താക്കീതു നൽകുകയും, യാതോരു വിധത്തിലും തമ്മിൽ അടിപിടി അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു പോലും.


മലബാർ ജില്ലയിൽ, മജ്ലിസുകാരും ലീഗുകാരും തമ്മിലുള്ള ശത്രുത രാഷ്ട്രീയ മണ്ഡലം വിട്ട് സാമൂഹികവും മതപരവുമായ വേദികളിലേക്ക് വ്യാപിച്ചുവെന്നും കാണുന്നു. ഒരു മജ്ലിസ് അനുഭാവിയായ വ്യക്തിയെ പള്ളിയിൽ കയറാൻ അനുവദിക്കാത്ത ഒരു സംഭവം ഉണ്ടായി.


Calicutറ്റിലെ പട്ടാളപ്പള്ളിയിലെ ഖാസിയായ വ്യക്തി ഒരു ലീഗ് അനുഭാവിയായിരുന്നു. പള്ളി കമ്മറ്റി മജ്ലിസ് പ്രവർത്തകരുടെ ആധിപത്യത്തിൽ ആയിരുന്നു. അതിനാൽ തന്നെ ഈ ഖാസിക്ക് തന്റെ സ്ഥാനം ഒഴിയേണ്ടതായി വന്നു.


1940തുകളിൽ ഖുതുബ പാരായണത്തിൽ ജിഹ്നയുടെ പേര് ചേർക്കുന്ന ഒരു ഏർപ്പാടും വന്നുപോലും.


ചന്ദ്രിക പത്രം മുസ്ലിം ലീഗിന്റെ പത്രമായാണ് പ്രവർത്തിച്ചത്. ഈ പത്രത്തിൽ ലീഗുകാരേയും മജ്ലിസുകാരേയും വ്യത്യസ്തമായാണ് പരാമർശിച്ചിരുന്നത് പോലും. മുസ്ലിം ലീഗ് നേതാക്കളെ പരാമർശിക്കുന്ന അവസരത്തിൽ അവരുടെ പേരിന് മുന്നിൽ ജനാബ് എന്നു ചേർക്കും. അതേ സമയം മജ്ലിസ് നേതാക്കളെ പരാമർശിക്കുന്ന അവസരത്തിൽ 'ശ്രീ' എന്നോ 'Mr.' എന്നോ ചേർക്കും പോലും.


ഈ അവസരത്തിൽ, മുഹമ്മദ് അലി ജിഹ്ന, തന്നെ 'Mr. Jinnah' എന്ന വാക്ക് പ്രയോഗത്തിൽ പരാമർശിക്കുന്നതാണ് ഇഷ്ടം എന്ന് ഒരു അവസരത്തിൽ പറഞ്ഞ കാര്യം ഓർമ്മവരുന്നു. അതേ ജിഹ്നയുടെ അനുഭാവികൾ ഈ 'Mr.' പ്രയോഗം തങ്ങളുടെ എതിരാളികളികളെ പരാമർശിക്കാനാണ് ഉപയോഗിച്ചത് എന്നത് അന്നത്തെ മലബാറിലെ രാഷ്ട്രീയ പ്രവർത്തകരുടെ മാനസിക ഭാവത്തിന്റെ നിസ്സാര വ്യാപ്തിയെ സൂചിപ്പിക്കാനായേക്കാം.


കാരണം, മഹാ നേതാവായി കാണുന്ന വ്യക്തിയുടെ മാനസിക ഭാവം യാതോരു തീരിയിലും ഉൾക്കൊള്ളാൻ പറ്റാത്തവർ ആയിരുന്നിരിക്കാം അണികൾ.


ഇതേ അവസരത്തിൽ, ഗാന്ധിയെ 'Mr. Gandhi' എന്ന് പരാമർശിച്ചപ്പോൾ ഗാന്ധി ഭക്തർ ജിഹ്നയെ ഓടിച്ചുതല്ലാൻ ശ്രമിച്ച കാര്യവം ഓർക്കാവുന്നതാണ്.


ഇതൊക്കെയായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹാ സേനാനികൾ എന്ന് കൊട്ടിഘോഷിക്കപ്പെടുന്നവരുടെ മാനസിക നിലവാരം.


മലബാറിൽ 'Mr.' / 'ശ്രീ' പ്രയോഗങ്ങൾ മജ്ലിസുകാരുടെ മേൽ അടിച്ചേൽപ്പിക്കുകയും, അതേ സമയം ലീഗ് നേതാക്കൾക്ക് 'ജനാബ്' പ്രയോഗം നൽകുകയും ചെയ്യുന്നത്, സാമൂഹിക യന്ത്രസംവിധാനത്തിൽ ശക്തമായ നീക്കങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റും എന്ന അറിവിലൂടെയായിരുന്നിരിക്കാം.


'ജനാബ്' എന്ന ബഹുമാനം ഉള്ളവരോട് മുഹമ്മദീയർക്ക് സ്വമേധയാ ആദരവ് വരികയും, 'Mr.' / 'ശ്രീ' എന്ന വിശേഷണത്തിൽ പെടുന്നവർ സാമുധായികമായി നിഷ്പ്രഭരാകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെട്ടിരിക്കാം. കാരണം, ഫ്യൂഡൽ ഭാഷാ കോഡുകളുടെ നിശ്ബദവും എന്നാൽ വിസ്മയകരമായ ശക്തിയെക്കുറിച്ച് അറിവുള്ളവർ തന്നെയാവും ചന്ദ്രികയിലെ എഴുത്തുകാർ.


ചന്ദ്രികയിൽ ഒരു മലബാറി കോൺഗ്രസ് നേതാവിന്റെ വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി. രാജ്യം കോൺഗ്രസിന്റെ കൈകളിൽ വന്നാൽ, ഗോവധവും, മതപരമായുള്ള പ്രചരണങ്ങളും നിരോധിക്കും എന്ന് ആ ആൾ പ്രസ്താവിച്ചു പോലും. ഇങ്ഗ്ളിഷ് ഭരണം ആണ് നല്ലത് എന്ന സൂചന ചന്ദ്രികയുടെ വാക്കുകളിൽ ഉണ്ടോ എന്ന് അറിയില്ല.


മലബാറിൽ 40തുകളിൽ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ് തമ്മിൽ ഏറ്റുമുട്ടിയും അല്ലാതെയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഉള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തിരുന്നുവോ എന്ന് ഈ അവസരത്തിൽ ഈ എഴുത്തുകാരന് വ്യക്തമായി അറിയില്ല.


കോൺഗ്രസും മുസ്ലിം ലീഗും മുസ്ലിം മജ്ലിസും ആണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കളിക്കുന്നത്.


മുഹമ്മദീയർക്ക് മാത്രമായുള്ള സ്കൂളുകൾ നിർത്തരുത് എന്ന് മുസ്ലിം ലീഗ് Malabar District Boardനോട് ആവശ്യപ്പെടുന്നു. അതിനെ കടത്തിവെട്ടിക്കൊണ്ട് കോൺഗ്രസിന്റെ KPCCയിലെ മുസ്ലിം അംഗങ്ങൾ ഇതേ ആവശ്യം ഒരു Resolution ആയി കോൺഗ്രസിനെക്കൊണ്ട് പാസാക്കിച്ചു.


മുസ്ലിം ലീഗ് നേതൃത്വം മുഴുവനും വൻകിട ഭൂജന്മികളും മറ്റ് വൻകിടക്കാരും ആണ് എന്ന ആരോപണം ആണ് മജ്ലിസ് ഉയർത്തിയത്. Mampuram Restoration Issue എന്ന സംഗതിയിൽ മുസ്ലിം ലീഗിന്റെ നിലപാട് അവരുടെ ഇങ്ഗ്ലിഷ് ഭരണത്തിനോടുള്ള കൂറ് പ്രഖ്യപിക്കുന്നുണ്ട് എന്നും ആരോപണം മജ്ലിസുകാർ ഉയർത്തി.


Mampuram Restoration Issueവിനെക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റില്ല. എഴുത്തിന്റെ പാതയിൽ പിന്നിട് ഇത് വരികയാണ് എങ്കിൽ അത് പരാമർശിക്കാം.


മുസ്ലിം ലീഗ് ഇങ്ഗ്ളിഷ് ഭരണപക്ഷക്കാരും, കോൺഗ്രസ് ഹിന്ദി ഭരണ പക്ഷക്കാരും ആയി നിലനിന്നുവെന്ന് തോന്നുന്നു. എന്നാൽ മജ്ലിസുകാർ എവിടെയാണ് നിൽക്കേണ്ട് എന്ന ചോദ്യം പലരുടേയും മനസ്സിൽ ഉയർന്നിരിക്കാം. കാരണം, അവരുടെ പ്രഖ്യാപിത നയം കോൺഗ്രസിന്റെ നയം തന്നെ. എന്നാൽ മലബാറിൽ അവർ വർഗ്ഗീയകാര്യങ്ങളിൽ ലീഗിനെ കടത്തിവെട്ടുന്നു.


ഈ വിധം അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന ഒരു പാർട്ടിക്കാരുടെ കൂടെ ആരാണ് നിൽക്കുക എന്നതാവാം ചോദ്യം. എന്തൊക്കെയായാലും, മുഹമ്മദീയർ ഒട്ടുമുക്കാലും മുസ്ലിം ലീഗിന്റെ കൂടെയാണ് അണിനിരന്നത് എന്നു തോന്നുന്നു.


Madras Presidencyയുടെ District Boardഡുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്ന മുസ്ലിം കോൺഗ്രസ് വ്യക്തികൾ മുഹമ്മദീയരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കില്ലാ എന്നതായിരുന്നു ലീഗുകാരുടെ കണ്ടെത്തൽ.


കാരണം, ഈ വ്യക്തികൾ ജയിക്കുന്നത് മുഹമ്മദീയരല്ലാത്ത ജനങ്ങളുടെ വോട്ടുകൾ നേടിയാണ്. അതിനാൽ തന്നെ മലബാറിലെ മുഹമ്മദീയർക്ക് പ്രത്യേകമായുള്ള സീറ്റുകൾ നൽകണം എന്ന ഒരു ആവശ്യം മുസ്ലിം ലീഗ് Madras Presidency Chief Secretaryക്ക് നിവേദനം ആയി 1941ൽ നൽകി.


ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം മുന്നോട്ട് നീങ്ങുകയാണ്. എന്നാൽ രാഷ്ട്രീയക്കാർക്ക് ഇങ്ഗ്ളിഷ് ഭരണം ഇവിടെ നടപ്പാക്കുന്ന കാര്യങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങൾ എന്താണ് തങ്ങൾക്ക് ചെയ്യാനാവുക എന്ന യാതോരു ബോധവും ഇല്ലായിരുന്നു എന്ന് വ്യക്തം. കാരണം, നിസ്സാരവും നിസ്സാരമല്ലാത്തതും ആയ വിഡ്ഢിത്തങ്ങളിൽ ആണ് അവരെല്ലാം ശ്രദ്ധ കേന്ദീകരിക്കുന്നത്.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page