top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ ഉദ്ധരിക്കാൻ വേണ്ടി

ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക രാഷ്ട്രീയക്കാർക്കും മറ്റ് സാമൂഹിക ഉന്നതർക്കും ഭരിക്കാൻ ആവും എന്ന് അനുഭവിച്ചറിഞ്ഞു തുടങ്ങിയിരുന്നു, 1900ങ്ങളുടെ ആദ്യ പതിറ്റാണ്ടുകളിൽതന്നെ. ഇങ്ഗ്ളണ്ടിൽ പോയി തിരിച്ചുവന്നവരിൽ പെട്ട പല രാഷ്ട്രീയക്കാർക്കും അതിനുമപ്പുറത്തേക്കുള്ള ആഗ്രഹങ്ങൾ മനസ്സിൽ മുളച്ചുപൊന്തിവന്നിരുന്നു.


ബൃട്ടണിനേക്കാളും വളരെ വലുപ്പമുള്ള ഒരു രാജ്യമാണ് ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കെട്ടിപ്പടുത്തിയത്. ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവന്നിരുന്ന വൻകിടക്കാർക്ക് ബൃട്ടിഷ് ഇന്ത്യയെത്തന്നെ തങ്ങൾക്ക് തട്ടിയെടുക്കാൻ ആവും എന്ന ചിന്താഗതി അവരുടെ മനസ്സിൽ കയറിവന്നു തുടങ്ങിയിരുന്നു.


ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം പടർന്നുതുടങ്ങിയപ്പോൾ, ഈ വിധമായുള്ള ഒരു ലക്ഷ്യത്തിന് പലരും ശ്രമിച്ചുതുടങ്ങിരുന്നു. ഈ ശ്രമിച്ചു തുടങ്ങിയവരിൽ ആർക്കും തന്നെ യഥാർത്ഥത്തിൽ ഈ വിധമായുള്ള ഒരു വൻ രാജ്യത്തെ കൈവശപ്പെടുത്താനുള്ള യാതോരു പാരമ്പര്യപരമോ മറ്റോ ആയ അധികാരമോ അവകാശമോ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.


രാഷ്ട്രീയമായി ഈ വിധം കാര്യങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആളുകളെ അവരുടെ കീഴിൽ അണിനിരത്താനുള്ള വെപ്രാളത്തിൽ ആയിത്തുടങ്ങിയിരുന്നിരിക്കാം.


പല കാരണങ്ങളാൽ കോൺഗ്രസിനാണ് പലയിടത്തും ചെറിയതോതിലുള്ള ആൾ ബലം വന്നുതുടങ്ങിയത്. ആ കാരണങ്ങൾ പിന്നീട് പരിശോധിച്ചു നോക്കാം. എന്നാൽ ഈ വിധമായുള്ള ഒരു ആൾ ബലം കോൺഗ്രസിൽ വന്നുചേരുന്നതിനോട് അനുബന്ധിച്ചുള്ള ഒരു വളർച്ച ഹിന്ദുമതത്തിലും വന്നിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു.


ഉപദ്വീപിൽ മുഹമ്മദീയരും കൃസ്തീയരും ബുദ്ധമതക്കാരും ജൈനരും മറ്റും അല്ലാത്ത ഏവരും ഹിന്ദുക്കൾ ആണ് എന്ന രീതിയിലേക്കാണ് ഔപചാരിക വിവരങ്ങൾ പടർന്നു തുടങ്ങിയത്. ഈ ഒരു സാമൂഹിക പന്തലിക്കലിനെ കോൺഗ്രസ് പാർട്ടി വിജയകരമായി കൈവശപ്പെടുത്തുകയും ചെയ്യും എന്ന ഒരു പേടിതന്നെ മുഹമ്മദീയ രാഷ്ട്രീയക്കാരിൽ വന്നു തുടങ്ങിയിട്ടുണ്ടാവാം, ബൃട്ടിഷ്-ഇന്ത്യയിലെ പലദിക്കുകളിലും.


ഇത് അടിസ്ഥാനപരമായി സാമൂഹിക ഉന്നതർ തമ്മിലുള്ള ഒരു മത്സരമാണ്. സാമൂഹികമായുള്ള ഔന്നിത്യം പിടിച്ചുനിന്നേ പറ്റു. കാരണം, സാമൂഹിക ഔന്നിത്യം നഷ്ടപ്പെട്ടാൽ പിന്നെ ഉരുണ്ടു വീഴുന്നത് ദക്ഷിണേഷ്യയിലെ സാധാരണക്കാരന്റെ നിലവാരത്തിലേക്കാണ്. ഈ വിധം ഉരുണ്ടുവീഴ്ച സംഭവിച്ചാൽ, സാധാരണക്കാർ എന്നത് ഒരു ഭീകരജീവികൾ ആയി മറ്റും, ഭാഷാകോഡുകളിൽ.


1937ൽ Tellicherryയിൽ വച്ചു നടന്ന District Muslim League Council പല തീരുമാനങ്ങളും എടുത്തിരുന്നു. അവയിൽ ചിലത് ഈ വിധമാണ്:


മുഹമ്മദീയരായ എല്ലാ കുട്ടികളേയും സ്കൂളിൽ വിട്ട് പഠിപ്പിക്കുക.


(സർക്കാർ ഉദ്യോഗങ്ങൾക്ക് പ്രാപ്തരാക്കുക എന്നതാവാം ഉദ്ദേശം എന്ന് തോന്നുന്നു).


അക്ഷരജ്ഞാനം ഇല്ലാത്ത മുഹമ്മദീയ കൂലിപ്പണിക്കാർക്കും കർഷകർക്കും ഐഹികവും ആദ്ധ്യാത്മികവും ആയ വിദ്യാഭ്യാസം നൽകാനായി രാത്രി കാല സ്കൂളുകൾ നടത്തുക.


(ഇത് ഒരു വിപ്ളവ പ്രസ്ഥാനമാണ് എന്ന ഒരു ചിന്ത മറ്റ് ജനക്കൂട്ടങ്ങളിൽ വന്നു ചേരാവുന്നതാണ്. തിരുവിതാംകൂറിൽ കീഴ്ജനങ്ങളെ ഉദ്ധരിപ്പിക്കാനായി ഈ വിധമായുള്ള കാര്യങ്ങൾ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ നടത്തിയിരുന്നു. പിന്നീട് ഈ വിധമായുള്ള കാര്യങ്ങൾ കമ്മ്യുണിസത്തിലൂടെ സാമൂഹിക നേതൃത്വത്തിലേക്ക് കടക്കാൻ ശ്രമിച്ച മറ്റ് പലരും ചെയ്തിരുന്നു).


എല്ലായിടത്തും വായന ശാലകളും പുസ്തകശാലകളും ആരംഭിക്കുക.


(ഇതും വിപ്ളവ പാർട്ടികളുടെ പരിപാടിയാണ്. ഈ വിധ വായന ശാലകളിലും പുസ്തകശാലകളിലും ഒരുക്കിവെക്കുക അതാത് പ്രസ്ഥാനക്കാരുടെ സിദ്ധാന്തോപദേശ പ്രസിദ്ധീകരണങ്ങൾ ആയിരിക്കാനാണ് സാധ്യത. ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കാനും ഇങ്ഗ്ളിഷ് സാഹിത്യത്തിലെ ക്ളാസിക്കുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും മുസ്ലിം ലീഗും ശ്രമിച്ചിരുന്നു എന്നു തോന്നുന്നില്ല. മറിച് പ്രാദേശിക ഫ്യൂഡൽ ഭാഷയെത്തന്നെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചിരിക്കുക. ഈ പരിശ്രമം ഒരു ഹറാം പരിപാടിയാണ് എന്ന ഒരു തോന്നൽ.)


എല്ലാ മഹലുകളിൽ നിന്നും സക്കാത്ത് ശേഖരിക്കുകയും അർഹരായ മുഹമ്മദീയർക്ക് അവ നൽകി അവർക്ക് പിന്തുണയും സംരക്ഷണവും നൽകുക.


(ഇതും, സാമുധായികമായി ഒരു നല്ലകാര്യം തന്നെയാണ് എങ്കിലും, ഇങ്ഗ്ളിഷ് ഭരണം ഏവർക്കും പൊതുവായുള്ള പല പിന്തുണയും സൌകര്യപ്പെടുത്താൻ ശ്രമിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമായിരുന്നിരിക്കാം. എന്നാൽ ചിന്നിച്ചിതറിക്കിടക്കുന്നതും, ഭാഷാ കോഡുകൾ തമ്മിൽത്തമ്മിൽ തെറ്റിച്ചു നിർത്തുന്നതുമായ ഒരു സാമൂഹിക അന്തരീക്ഷത്തിൽ പ്രാദേശിക പ്രസ്ഥാനങ്ങൾക്ക് സാമുധായികമായിത്തന്നെ ഈ വിധമായുള്ള ഒരു കാര്യം ചെയ്തുതീർക്കാൻ വളരെ ബദ്ധപ്പെടേണ്ടതായി വരും. കാരണം എത്രതന്നെ സംഘടിച്ചു നിന്നാലും വ്യക്തികൾ തമ്മിൽ ഏറ്റക്കുറച്ചിലും അകൽച്ചകളും ഉച്ചനീചത്വഭാവങ്ങളും നിശബ്ദമായും ഭൌതികമായി കാണാൻ പറ്റാത്ത രീതിയിലും നിലനിർത്തിതന്നെയാണ് സാമൂഹിക ആശയവിനിമയം നിത്യവും നടക്കുക.)


വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അമിതവും ധാരളിത്തം നിറഞ്ഞു നിൽക്കുന്നതുമായ ചിലവുകൾ നിയന്ത്രിക്കുക.

(ഇതും ഫ്യൂഡൽ ഭാഷ പ്രേരണ നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇതിനെയൊന്നും ഫ്യൂഡൽ ഭാഷയിൽ മുങ്ങിനിൽക്കുന്ന പ്രാദേശിക ഇസ്ലാമിന് നിയന്ത്രിക്കാൻ ആവും എന്നു ചിന്തിക്കുന്നത് തന്നെ ഒരു വ്യാമോഹം മാത്രമായിരിക്കാം.)


ഓരോ പ്രദേശത്തും ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ പ്രോത്സാഹനം നൽകുക.


(ബൃട്ടിഷ്-ഇന്ത്യയിൽ ഇതിനുള്ള നിയമപരമായുള്ള സൌകര്യം ഉണ്ടായിരുന്നു എന്ന് ഓർക്കുക. എന്നാൽ മുഹമ്മദീയ മതത്തിൽ ചേർന്നവർക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന തമ്മിൽത്തമ്മിൽ ഉള്ള സാമ്പത്തികവും വാണിജ്യപരവും ആയ ഒരു സഹകരണം വന്നുതുടങ്ങിയാൽ അത് മറ്റ് ജനങ്ങളിൽ ഭീതി വളർത്തും എന്നുള്ളതും ഒരു വാസ്തവം ആണ്. ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.)


മുഹമ്മദീയർക്കിടയിൽ ഉള്ള തമ്മിൽ പോരുകളേയും നിയമപരമായുള്ള ഏറ്റുമുട്ടലുകളേയും തർക്കങ്ങളേയും മറ്റും ശക്തമായ മാദ്ധ്യസ്ഥത്തിലൂടെ ഒത്തുതീക്കുക.


(ഇതും വിപ്ളപാർട്ടി ചെയ്യുന്ന ഒരു കാര്യംതന്നെയാണ്).


വെള്ളിയാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കായി മുഹമ്മദീയർ എത്തണം എന്നത് പ്രോത്സാഹിപ്പിക്കുക. അതും കൃത്യസമയത്ത്.


മുസ്ലീം ലീഗിന്റെ ശാഖയുള്ള ഓരോ പ്രദേശത്തും ഒരു ജിംനേഷ്യം ആരംഭിക്കുക, പോരാത്തതിന്, ഒരു സന്നദ്ധസേവക സംഘം സ്ഥാപിക്കുകയും ചെയ്യുക.


(ഇതും ഒരു തരം വിപ്ളവ പാർട്ടി പദ്ധതിതന്നെയാണ്.)


ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യം, ദക്ഷിണേഷ്യയിലെ പലവിധമായുള്ളസാമൂഹിക പോരായ്മകൾ മുഹമ്മദീയരിലും ഉണ്ടായിരുന്നുവെന്നതാണ്.


ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം വന്നതോടുകൂടി, സമൂഹത്തിൽ പണ്ടുകാലം മുതൽ ഉണ്ടായിരുന്ന പലവിധ വിള്ളലുകളിലും കുത്തനെയുള്ള പടിപടിയായുള്ള വേർതിരുവുകളിലും ചെറിയതോതിലുള്ള മാറ്റങ്ങൾ സംഭവിച്ചുവെന്നു മനസ്സിലാക്കാവുന്നതാണ്.


ഈ മാറ്റങ്ങളിൽ ഒന്ന് സാമൂഹിക ഔന്നിത്യത്തിൽ ഉള്ളവർ തമ്മിൽ സംഘടിച്ചുനിൽക്കുന്നതിന് പകരം, അവർ ഓരോരുത്തർക്കും കീഴിലുള്ളവരെ സ്വന്തം സാമുദായിക മേൽവിലാസത്തിൽ ചേർത്ത് മറ്റൊരു രീതിയിൽ ഉള്ള സാമൂഹിക വേർതിരിവിലേക്ക് നാട് നീങ്ങിത്തുടങ്ങിയെന്നതാണ്.


സമൂഹത്തിൽ യുദ്ധ തയ്യാറെടുപ്പോടുകൂടി പലവിധ സംഘടിക്കലുകളും വന്നുചേർന്നുവെന്നല്ലാതെ, ഫ്യൂഡൽ ഭാഷകൾ ഈ ഉപദ്വീപിൽ കാലാകാലങ്ങളായി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്ത യാതോരു പ്രശ്നങ്ങളേയും ഇങ്ഗ്ളണ്ടിൽനിന്നും ഇറക്കുമതി ചെയ്ത ജനാധിപത്യം മാച്ചുകളയുകയോ പിഴുതെടുത്തുകളയുകയോ ചെയ്തില്ല എന്നതാണ് വാസ്തവം.


ഇതിനു പകരം, തമ്മിൽത്തമ്മിൽ ഏറ്റുമട്ടിനിൽക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് ഭാഷ പൊതുജനങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള പലവിധ പദ്ധതികളും കൂർമ്മബുദ്ധിയോടും കുരുട്ടുബുദ്ധിയോടുംകൂടി നടപ്പാക്കുകയാണ് ചെയ്തത്.


കാരണം, അണികൾക്ക് ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിച്ചാൽ വൻ വ്യക്തിത്വം ഉള്ള ഒരു കീഴ്ജന വർഗ്ഗം ഈ നാട്ടിൽ വളർന്നുവരും. ഈ വിധം വൻ വ്യക്തിത്വം ഉള്ള കീഴ്ജനം, കീഴ്ജനം എന്ന മേൽവിലാസത്തിൽ ഒതുങ്ങിനിൽക്കില്ലതന്നെ. തെരുവിൽ ഒച്ചവെക്കാനും മുദ്രവാക്യ ലഹരിയിൽ ആർത്തുല്ലസിക്കാനും ആളില്ലാതെ വരും.


ആണത്തം ഇല്ലാത്ത ഒരു ജനം എന്ന് വേണമെങ്കിൽ ഫ്യൂഡൽ ഭാഷകളിൽ ഇവരെ നിർവ്വചിക്കാനുമായേക്കാം.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page