top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ അടിയാളത്തിലേക്ക് തിരിച്ചുകയറാൻ കൂട്ടാക്കിയില്ല

കീഴ്ജനങ്ങളിൽ ഇസ്ലാം പടർന്നാൽ മറ്റുള്ളവരിൽ വെപ്രാളം വരും എന്നും, എന്നാൽ ഇതേ പോലുള്ള ഒരു പ്രതിഭാസം, കീഴ്ജനങ്ങളിൽ ഇങ്ഗ്ളിഷ് പടർന്നാൽ വരില്ലാ എന്നും പറഞ്ഞുപോയി. എന്നാൽ ഇങ്ഗ്ളിഷിനെക്കുറിച്ചുള്ള കാര്യം കുറേകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.


ഇസ്ലാം ദക്ഷിണ മലബാറിൽ പടർന്നപ്പോൾ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ മാച്ചുകളയാനുള്ള യാതോരു തയ്യാറെടുപ്പിനും മുതിർന്നിട്ടുണ്ടാവില്ല എന്നുതോന്നുന്നു. കാരണം, അതൊന്നും നടപ്പുള്ള കാര്യം അല്ലായെന്നുതന്നെയാവും പൊതുവായുള്ള തിരിച്ചറിവ്. എന്നാൽ ഫ്യൂഡൽ ഭാഷയിലെ ആളെത്തമർത്തുന്ന പദങ്ങൾ മുഹമ്മദീയരിലെ ചില ഉന്നത കുടുംബക്കാരിലെ ആരോടും മാപ്പിളമാർ ഉപയോഗിക്കരുത് എന്ന ശട്ടം കെട്ടിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


അതേ സമയം, ഇങ്ഗ്ളിഷ് പടർന്നുപിടിക്കുമ്പോൾ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ തേച്ചുമച്ചുകളയുന്ന ഒരു ആശയ സംവിധാനമാണ് പടരുന്നത്. ഈ വിധം വളർന്നുവന്ന കീഴ്വ്യക്തി സാമൂഹിക ഉന്നതരോട് You, He, She, They, Our, Mr., Mrs. എന്നെല്ലാം ഉപയോഗിക്കുമ്പോൾ, മറുപക്ഷത്തെ 180° തലകീഴായി മറിച്ചിടുന്ന ഒരു പ്രതിഭാസം അവിടെ നടക്കുന്നില്ല എന്നുള്ളത് വാസ്തവം തന്നെ. എന്നാൽ വാസ്തവം ഈ വിധമായുള്ള സൂക്ഷ്മമായ ഒരു ഇടത്ത് ഒതുങ്ങി നിൽക്കില്ലതന്നെ.


മറുപക്ഷം കാണുന്നത്, കീഴിൽ ചുരുണ്ടുകൂടി കുനിഞ്ഞുനിന്നും, നിലത്തിരുന്നും, അടിയാളത്തം പ്രകടിപ്പിക്കേണ്ടുന്നവൻ, മലവെള്ളപ്പാച്ചിലിൽ വെള്ളം കുത്തിച്ചുയർന്നുവരുന്ന മാതിരി, മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ്.


ഇവിടെ ചില യാഥാർത്ഥ്യങ്ങൾ മാറുന്നില്ലതന്നെ. അതായത്, കീഴ്വ്യക്തിക്ക് കുറച്ച് ഇങ്ഗ്ളിഷ് ലഭിച്ചതുകൊണ്ടു മാത്രം അയാൾ സാമൂഹികമായി ഉയരുന്നില്ല. മറിച്ച്, അവിടുള്ള പ്രാദേശിക സമൂഹത്തിലെ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ പല നിലവാരക്കാരുടേയും നീ, ഇഞ്ഞി, എടാ, എടീ, വെറും പേര്, അവൻ, അവൾ നിലവാരത്തിൽ ചങ്ങലക്കിട്ടവനും, മുകളിലുള്ളവരോട് ഫ്യൂഡൽ ഭാഷാ പദങ്ങളിലൂടേയും ശരീര ഭാഷാ ഹേതുക്കളിലൂടേയും അടിയാളത്തം നിരന്തരം കാഴ്ചവെക്കേണ്ടുന്നവനും തന്നെ.


ഇങ്ങിനെയുള്ളവൻ ഇടക്കിടക്ക് ഇങ്ഗ്ളിഷ് ഭാഷാ വാക്യങ്ങൾ ഉപയോഗിച്ച് കാൽച്ചങ്ങലയിൽ നിന്നും വഴുതിമാറുന്നത് മറുപക്ഷത്തിന് അത്രകണ്ട് രസിക്കേണം എന്നില്ല. കാരണം, കീഴിലിരിക്കുന്നവൻ വൻ അടിയാളത്തം നൽകിയാൽ വളരെ നല്ലവനും, അത് നൽകാതിരുന്നാൽ വൻ അപകടകാരിയും ആണ് എന്നതാണ് ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലെ യാഥാർത്ഥ്യം.


ഈ വിധം ഉയർന്നു വന്ന കീഴ്വ്യക്തി ഉന്നതരെ അവൻ, അവൾ വാക്കുകളിൽ നിർവ്വചിച്ചാൽ വൻ പ്രശ്നം തന്നെയാണ്.


ഇതിന്റെ വ്യാപകമായ വശം, മറുപക്ഷത്തുള്ള ഉന്നതരും, അവർക്ക് മുകളിൽ ഉള്ള പലരോടും ഫ്യൂഡൽ ഭാഷാ വാക്കുകളിലൂടേയും ശരീര ഭാഷയിലൂടേയും അടിയാളത്തവും വിധേയത്തവും നിരന്തരം പ്രകടിപ്പിച്ച് ജീവിക്കുന്നവർ തന്നെ എന്നതാണ്.


ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അതിനുള്ള അവസരം അല്ലതന്നെ ഇപ്പോൾ.


ഇസ്ലാം മതം മലബാറിൽ ഏറ്റവും കുറഞ്ഞത് രണ്ട് എതിർ കോണുകളിൽ ഉള്ള ജനവംശങ്ങളിൽ പടർന്നിരുന്നു എന്നു തോന്നുന്നു. 1300കളിൽ മലബാർ സന്ദർശിച്ച മൊറോക്കൻ യാത്രികനും ചരിത്രകാരനുമായ Ibn Bututa ഈ വിധമായുള്ള ഒരു കാര്യത്തിന് തെളിവുനൽകുന്ന ചില വാചകങ്ങൾ എഴുതിയതായി കാണുന്നുണ്ട്.


വഴിയോരങ്ങളിൽ ഇടക്കിടക്കായി യാത്രക്കാർക്ക് വിശ്രമിക്കാനായി ചെറിയ സത്രങ്ങൾ ഉണ്ടായിരുന്നു പോലും. ഇതിനോട് അനുബന്ധിച്ച് ഒരു കിണറും കാണും. ഈ സത്രം നടത്തിപ്പുചെയ്യുന്ന ഉന്നത ജാതിക്കാരനായ വ്യക്തി കിണറിന് അടുത്ത് നിന്നുകൊണ്ട് വെള്ളം കുടിക്കാനായി വരുന്നവർക്ക് അത് ഒരു പാത്രത്തിൽ ഒഴിച്ചുകൊടുക്കും. എന്നാൽ വരുന്നത് മുഹമ്മദീയൻ ആണെങ്കിൽ, വെള്ളം അയാളുടെ കൈകളിൽ ആണ് ഒഴിച്ചുകൊടുക്കുക. വെള്ളം ഒഴിക്കുന്ന പാത്രം ആ മുഹമ്മദീയൻ സ്പർശിക്കാൻ പാടില്ല. (മുളകൊണ്ടുള്ള കുഴലിലൂടെയാവാം വെള്ളം ഈ വിധം കൊടുക്കുന്നത് എന്നും പറഞ്ഞുകാണുന്നു).


വെള്ളം കുടിക്കുന്ന മുഹമ്മദീയൻ പാത്രം അറിയാതെ തൊട്ടുപോയാൽ ആ പാത്രം, ഉന്നത ജാതിക്കാരൻ പൊട്ടിച്ചുകളയും. മുഹമ്മദീയർക്ക് ഈ സത്രത്തിനുള്ളിലേക്ക് കയറാൻ അനുവാദം ഇല്ല. എന്നാൽ അവർക്ക് ഭക്ഷണം നൽകും. എന്നാൽ അവരെ അകറ്റി നിർത്തും.


കാര്യങ്ങൾ ഈ വിധം പറയുന്ന ഇടത്തുതന്നെ Ibn Bututa മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതായത് മിക്ക പട്ടണങ്ങളിലും ധനികാരായുള്ള മുഹമ്മദീയ കച്ചവടക്കാരുടെ വീടുകൾ ഉണ്ട്. യാത്രക്കാരനായ ഏത് മുഹമ്മദീയനും താമസ സൌകര്യവും ഭക്ഷണവും ഇവിടെ ലഭിക്കും. മാത്രവുമല്ല, ഈ ധനികരായ മുഹമ്മദീയർക്ക് സമൂഹത്തിൽ വൻ ആദരവും സ്ഥാനവും ഉണ്ട് പോലും.


QUOTE:

“To the infidels he supplies this in vessels ; to the Moslems he pours it in their hands. They do not allow the Moslems to touch their vessels, or to enter into their apartments ; but if any one should happen to eat out of one of their vessels, they break it to pieces. But in most of their districts the Mussulman merchants have houses, and are greatly respected.


So that Moslems who are strangers, whether they are merchants or poor, may lodge among them. But at any town in which no Moslem resides, upon any one’s arriving they cook, and pour out drink for him, upon the leaf of the banana ; and, whatever he happens to leave, is given to the dogs. END OF QUOTE.


ഈ വിധം ഉന്നതങ്ങളിലും കീഴ് അറ്റത്തും ഉള്ള രണ്ട് വ്യത്യസ്ത തരം മുഹമ്മതീയരെക്കുറിച്ച് പറുന്നുണ്ട് എങ്കിലും, ഉന്നതരായ മുഹമ്മദീയർ കീഴ്ജന മുഹമ്മദീയരെ അകറ്റിനിർത്തുന്നില്ലാ എന്നതും ശ്രദ്ധിക്കപ്പെടാം. ഈ വിധ കീഴ്വ്യക്തികളായ മുഹമ്മദീയരെ ഉന്നതരായ മുഹമ്മദീയർ അകറ്റി നിർത്താത്തതിന് വ്യക്തമായ കാരണം, ഈ രണ്ട് കൂട്ടരും തമ്മിൽ വളരെ വ്യക്തമായി നിർദ്ദേശിക്കപ്പെട്ട വ്യവഹാര ചട്ടങ്ങൾ നിലവിൽ ഉണ്ടാവും എന്നതിനാലും, ഇസ്ലാം മതം എന്ന മൊത്തമായുള്ള ആവരണത്തിനുള്ളിൽ ആണ് രണ്ട് കൂട്ടരും എന്നതിനാലും ആവാം.


അതേ സമയം, ഹൈന്ദവർക്കും (ബ്രാഹ്മണർക്കും) അവരുടെ സിൽബന്ധികൾക്കും (അമ്പലവാസികളും, നായർമാരും) കീഴ്ജനം എന്നത് വെറും കീഴ്ജനം മാത്രമാണ്. 1900ങ്ങളോടൂകൂടി മാത്രമാണ് കീഴ്ജനത്തിന് ഹൈന്ദവ മേൽവിലാസം പ്രാദേശിക സമൂഹത്തിൽ വന്നിട്ടുണ്ടാവുള്ളു.


ഇനി നായർമാരും മാപ്പിളമാരും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന പകയുടേയും പോരിന്റെ കാര്യം പറയാം. ഈ വിധം ഇവിടെ പറയാൻ പോകുന്ന കാര്യം മാത്രമാകില്ല യാഥാർത്ഥ്യവും ശരിയും. കാരണം, Calicutറ്റിലെ രാജകുടുംബം മുഹമ്മദീയരായ കച്ചവടക്കാർക്കും അവർക്ക് തൊഴിൽ ചെയ്യുന്ന മുക്കവ വംശത്തിൽ പെട്ട മുഹമ്മദീയർക്കും പലവിധ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു.


മാപ്പിളമാരെ ഉപയോഗിച്ചുകൊണ്ടുള്ള Calicut രാജ്യത്തിന്റെ കളികണ്ട് തൊട്ടടുത്തുള്ള വെള്ളത്തിരി (Vellatiri) രാജകുടുംബക്കാരും ഇതേ പോലൊന്ന് ശ്രമിച്ചുനോക്കിയ കാര്യം കാണുന്നുണ്ട്. വെള്ളത്തിരിയുടെ പ്രദേശം വള്ളുനാടാണ്. അവിടെ അന്ന് അറബി രക്തപാതയിൽ ഉള്ള മുഹമ്മദീയർ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ ഈ രാജകുടുംബത്തിന് ചെറുമാരിലും മറ്റും പെട്ട ജനവംശങ്ങൾ മാപ്പിളമാരായി മാറിയവരെ ഉപയോഗിക്കേണ്ടതായി വന്നു.


ഈ മാപ്പിളമാർക്ക് Calicut രാജ്യത്തിലെ മാപ്പിളമാരുടെ സ്വഭാവഗുണം കണ്ടില്ലപോലും.


QUOTE from MALABAR MANUAL:

Mappillas consequently abounded in this chief’s territory, but as Muhammadan immigrants were few in his inland tracts he had perforce to recruit his Mappilja retainers from the lowest classes of all—the slaves of the soil or Cherumar. END OF QUOTE


ഈ കീഴ്ജന മാപ്പിളമാരും വെള്ളത്തിരിയുടെ പാരമ്പര്യ സംരക്ഷണ വർഗ്ഗമായ നായർമാരും തമ്മിൽ വൻ ഏറ്റുമുട്ടലുകൾ നടന്നുപോലും. വർഷം ഏതാണ്ട് 1790കൾ.


മാപ്പിള ലഹളയും കിലാഫത്തും ഇതേ പ്രദേശത്ത് ഇതേ പ്രശ്നം ഉയർത്തിയത് 1921ൽ ആണ്. ഗാന്ധി വീമ്പിളക്കിയത് ഇത് താൻ ആഹ്വാനം ചെയ്ത വിപ്ളവമാണ് എന്നാണ്. എന്നാൽ ഗാന്ധി അന്യ രാജ്യത്ത് ജനിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇതേ പ്രദേശത്ത് വൻ ഏറ്റുമുട്ടലുകൾ ഇതേ കൂട്ടർ തമ്മിൽ നടന്നിട്ടുണ്ട്. അതിൽ ഇങ്ഗ്ളിഷ് പക്ഷം വെറും കാഴ്ച്ചക്കാരും അടിപിടിയെ നിയന്ത്രിച്ചില്ലാതാക്കിയവരും മാത്രമായിരുന്നു.


QUOTE from MALABAR MANUAL:

Although., therefore, the Vellatiri Raja’s districts were restored “to the Raja for management, it was soon discovered that he was powerless to repress the disturbance which speedily arose between Nayar and Mappilla, and it was in consequence of this that so early as May 1793 the Joint Commissioners had to resume his districts and manage them directly. END OF QUOTE.


ഇങ്ഗ്ളിഷ് പക്ഷവും മാപ്പിളമാരിൽ പെട്ടവരെ വ്യത്യസ്തരായി കണ്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


QUOTE from MALABAR MANUAL:

To ensure peace and harmony in the family the Linguist, M. A. Rodrigues, and the influential Mappilla merchant Chovakkaran Makki, were deputed to Chirakkal. They succeeded in establishing peace. END OF QUOTE.


ഉന്നത നിലവാരങ്ങളിളും കടൽകച്ചവട തുറമുഖ പ്രദേശങ്ങളിലും മറ്റും മുഹമ്മദീയരും നായർമാരും തമ്മിൽ സഹകരിച്ചിരിക്കാമെങ്കിലും, ഉൾനാടുകളിലും കൃഷിപ്രദേശങ്ങളിലും മാപ്പിള സാധാരണ ജനവും നായർ മേലാള മേൽനോട്ട വർഗ്ഗവും പലരീതികളിൽ ഏറ്റുമുട്ടിയിരിക്കാം.


QUOTE from MALABAR MANUAL:

Having tasted the sweets of liberty under the Mysorean rule, these Mappillas did not readily yield submission to the ancient order of things when the Mysoreans were driven out. END OF QUOTE.


ആശയം: മൈസൂറുകാരുടെ ഹ്രസ്വകാല ഭരണകാലത്ത് വൻ മധുരമുള്ള സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ ഈ മാപ്പിളമാർ, പുരാതനകാലം മുതൽ നിലനിന്നിരുന്ന സാമൂഹിക അടിയാളത്ത നിലവാരത്തിലേക്ക് തിരിച്ചുകയറാൻ കാര്യമായ ഉത്സാഹം കാണിച്ചില്ല. END


മാപ്പിളമാരെ നായർമാരുടെ ആക്രമണങ്ങളിൽ നിന്നും ഇങ്ഗ്ളിഷ് പക്ഷം സംരക്ഷിച്ചിരുന്ന അവസരങ്ങളും ഉണ്ടായിരുന്നു. അവയെക്കുറിച്ച് അടുത്ത എഴുത്തിൽ സൂചിപ്പിക്കാം.


ഇന്ന് രണ്ട് കൂട്ടരും ഇങ്ഗ്ളിഷുകാരെ ആക്ഷേപിച്ചുകൊണ്ട് പലതും പറയുന്നുണ്ട്. ആ വിധം പറയുന്നതിനാണ് ഇന്ന് നാണയമൂല്യം (currency value) ലഭിക്കുക ഇക്കാലങ്ങളിൽ. ആർക്കും എന്തും എഴുതി സിനിമയെടുക്കാൻ പറ്റും. മനസ്സിലും ശരീരത്തിലും വൻ രോമാഞ്ചം ഉണർത്തുന്ന വാക്കുകൾക്ക് യാതോരു ദാരിദ്ര്യവും ഇല്ലാത്ത ഭാഷകൾ ആണ് ഫ്യൂഡൽ ഭാഷകൾ. ഏത് ആളേയും വൻ വീരശൂരപരാക്രമിയും സ്വാതന്ത്ര്യ സമര നേതാവും മറ്റും ആക്കാൻ യാതോരു പ്രയാസവും ഇല്ലതന്നെ.


എന്നാൽ ഈ പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായി സാധാരണ ജനങ്ങൾക്ക് ഇത്രമാത്രം ഗുണം നൽകുന്ന കാര്യങ്ങൾ നൽകിയ ഒരു ജനവംശത്തിനെക്കുറിച്ച് (Englishഷുകാരെക്കുറിച്ച്) ഇത്രമാത്രം കളവും ആക്ഷേപവും പ്രചരിപ്പിക്കുന്നവർക്ക് എന്താണാവോ ലഭിക്കേണ്ടത്?

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page