top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം തെറ്റിച്ച ഗാനത്തെക്കുറിച്ച്

1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ മൂന്നാമതായി പരമാർശിച്ചത് ഇതാണ്:


QUOTE: 3. വന്ദേ മാതരം എന്ന കവിതയെ ബൃട്ടിഷ്-ഇന്ത്യയുടെ ദേശീയ ഗാനമാക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം. END OF QUOTE.


British-India ഭരിച്ചിരുന്നത് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ അവർ അടങ്ങുന്ന ബൃട്ടിഷുകാരോ ആണ് എന്ന ധാരണ ഒരു അബദ്ധ ധാരണ മാത്രമാണ്.


ബൃട്ടിഷ്-ഇന്ത്യയിൽ മുഴുവനും പ്രാദേശികർ തന്നെയാണ് ഉണ്ടായിരുന്നത്. ഭരണത്തിന്റെ ഏറ്റവും മുകളിൽ മാത്രമാണ് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ മറ്റ് ബൃട്ടിഷുകാരോ ഉണ്ടായിരുന്നത്.


മുകളിൽ ഇങ്ഗ്ളിഷുകാർ ഉണ്ടായിരുന്നാലെ, ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന പലവിധ ഉന്നത മാഷുനിക മൂല്യങ്ങളും ഈ പ്രദേശത്ത് പടരാൻ പാത ഒരുങ്ങുള്ളു.

ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ ജോലിചെയ്യാനും ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ പോയി ജീവിക്കാനും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് എങ്കിൽ ഇങ്ഗ്ളിഷുകാർ ഭരണ യന്ത്രത്തിന് മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ജീവിക്കാനും ആളുകൾ ഇഷ്ടപ്പെടും.


ഈ ഇഷ്ടപ്പെടലാണ് ബൃട്ടിഷ്-ഇന്ത്യയെ പിടിച്ചുനിർത്തിയത്. അല്ലാതെ ഇന്ന് വിഡ്ഢി ചരിത്രങ്ങളിൽ പറയുന്നത് പോലെ വൻകിട പോലീസ് അതിക്രമവും, പട്ടാള ആക്രമണങ്ങളും ഉപയോഗിച്ചായിരുന്നില്ല ബൃട്ടിഷ്-ഇന്ത്യ നിലനിന്നത്.


എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ എല്ലായിടത്തും പ്രാദേശിക സാമൂഹിക ഉന്നതരാണ് സാമൂഹിക ആധിപത്യത്തിൽ. അവർക്ക് ഇങ്ഗണ്ടിൽ പോകാം. അവിടെ വച്ച് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി സംസാരിക്കാം. അവർക്ക് ഏറ്റവും കുറഞ്ഞത് ഐറിഷുകാരിലേയും സ്കോട്ടിഷുകാരിലേയും ഒരു പ്രത്യേക ശതമാനം ആളുകളുടെ പിന്തുണ ലഭിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. പോരാത്തതിന് ബൃട്ടണിലെ ഇടതുപക്ഷ ചിന്താഗതിക്കാരും ഈ വൻ കിട ഭൂജന്മി കുടുംബക്കാരെ തലയിൽ ഏറ്റിനടക്കും.


അതേ സമയം ബൃട്ടിഷ്-ഇന്ത്യൻ ഭരണയന്ത്രത്തിൽ ഏതാണ്ട് 99.9999999 ശതമാനം ജീവനക്കാരും പ്രാദേശികർ തന്നെ. അതിനാൽ തന്നെ ഈ ഭരണയന്ത്രത്തിൽ നിന്നും പുറത്തുവരന്ന പലവിധ നയങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും മറ്റും ഒരു ഇങ്ഗ്ളിഷ് പ്രതിച്ഛായ അല്ല ഉണ്ടാവുക. പകരം ഹിന്ദിയിലേയും ഉർദ്ദുവിലേയും തമിഴിലേയും ബെങ്ഗോളിയിലേയും മലബാറിയിലേയും മറ്റും സാമൂഹിക ഭാവങ്ങളുടെ ഒരു വൻ ബലം തന്നെ ഈ വിധ കാര്യങ്ങളിൽ നിഴലിക്കും.


ഇതിനെ മാച്ചുകളയാൻ ഇങ്ഗ്ളിഷ് ഭരണം എത്രതന്നെ ശ്രമിച്ചാലും ആവില്ലതന്നെ. കാരണം, അവർ എത്രമാത്രം professional ആയി ഭരണയന്ത്രത്തെ നയിച്ചാലും, അതിനുള്ളിലെ ജീവനക്കാർ പലതരത്തിലുള്ള പ്രാദേശിക ഉന്നതരോട് കൂറുള്ളവർ തന്നെയാവും. മാത്രവുമല്ല, ആ ജീവനക്കാരുടെ മനസ്സുകളിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് മറ്റ് പ്രാദേശികരോടുള്ള പലവിധ വിരോധങ്ങളും അറപ്പുകളും തന്നെയായിരിക്കും.


പറയാൻ വന്നത് വന്ദേ മാതരം എന്ന ഗാനത്തെക്കുറിച്ചാണ്.


Anandamath എന്ന ബെങ്ഗോളി നോവലിൽ അടങ്ങിയിരിക്കുന്ന ഒരു ഗാനമാണ് ബന്ദേ മാതരം. ഇന്ന് ഈ ഗാനത്തേയും ഈ ഗ്രന്ഥത്തേയും ഒരു ദേശ സ്നേഹ ഗാനവും ഗ്രന്ഥവും ആയാണ് വിക്കീപീടിയയിൽ എഴുതിക്കാണുന്നത്. ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള കാഹളനാദം മുഴക്കുന്ന ഒരു ഗ്രന്ഥമാണ് ഇത് എന്നു വരെ എഴുതിവിട്ടുകാണുന്നുണ്ട് പലദിക്കിലും ഇന്ന്.


ഈ ഗ്രന്ഥം വായിച്ചിട്ടില്ലാത്തതിനാൽ ഈ ഗ്രന്ഥത്തെക്കുറിച്ച് മറ്റ് ഇടങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഈ എഴുത്തുകാരന് ഉള്ളത്.


ഈ ഗ്രന്ഥം എഴുതിയത് Bankim Chandra Chatterjee ആണ്. ഈ ആൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുകാണിച്ചിരുന്ന ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുന്നു.


ഇന്ന് ബന്ദേ മാതരം എന്ന ഗാനത്തെ സംസ്കൃത ഭാഷാ ലിപികളിൽ എഴുതിയ ഗാനമായി ചിത്രീകരിക്കാൻ ഹിന്ദിക്കാരും അവരുടെ കീഴാളന്മാരും ശ്രമിക്കുന്നുണ്ട് എന്ന ഒരു തോന്നുൽ. കൃത്യമായി അറിയില്ല.


ബന്ദേ മാതരം എന്ന ഗാനം ബെങ്ഗോളിനെ മാതാവായി സങ്കൽപ്പിക്കുന്ന ഒരു ഗാനമാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്ന പ്രാദേശിക ഉന്നതർക്ക് തരിശായിക്കിടന്നിരുന്ന അവരുടെ പക്ഷത്തുള്ള ദേശീയ വാദങ്ങൾക്ക് മാറ്റുകൂട്ടാൻ ഈ മാതാവ് വിളിക്ക് ആവും എന്ന ഒരു തോന്നൽ വന്നിരിക്കാം.


അതോടുകൂടി ആവാം, ഇന്ന് വന്ദേ മാതരം എന്ന ഗാനത്തെ ഒരു ഇന്ത്യൻ ദേശീയ ഗാനമാക്കിയെന്ന പറയപ്പെടുന്നതിന് പിന്നിലുള്ള ചേതോവികാരം.


Anandamath എന്ന വാക്കിനെ ആനന്ദ മഠം എന്ന് മലയാളത്തിൽ എഴുതാം എന്ന് കരുതുന്നു. ഈ മഠം എന്ന വാക്ക് മുഹമ്മദീയർക്ക് എതിരായി ആക്രമണങ്ങൾ നയിച്ച ഒരു സ്വാമിയുടെ ആശ്രമത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു.


ആ ഗ്രന്ഥത്തിൽ ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് ഒരു നേതാവായ ഒരു സ്വാമി ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു. എന്നാൽ ഈ ഹിന്ദുക്കൾ എന്ന കൂട്ടർ യഥാർത്ഥത്തിൽ ഹിന്ദുക്കൾ ആണോ എന്ന് ഈ എഴുത്തുകാരന് (എനിക്ക്) കൃത്യമായി പറയാൻ ആവുന്നില്ല. കാരണം, ഹിന്ദുക്കൾ എന്നത് ബ്രാഹ്മണ മതക്കാരാണ്. അതിന് പുറത്തുള്ളവർ ബ്രാഹ്മണ മതക്കാരോ ഹിന്ദുക്കളോ അല്ലതന്നെ.


ഇനി ബെങ്ഗ്ളിന്റെ കാര്യം തന്നെ നോക്കാം. മുർഷിദാബാദ് എന്ന രാജ്യമാണ് ഉണ്ടായിരുന്നത്. അത് ഭരിച്ചുകൊണ്ടിരുന്നത് ഇസ്സാം മതക്കാരായ ബെങ്ഗോളികളോ തുർക്കികളോ അതുമല്ലെങ്കിൽ യവന വംശജരോ ആയിരുന്നു എന്നു തോന്നുന്നു. സിറാജുദ് ദൌള (Siraj Ud Daulah) എന്ന ഭരണാധിപൻ ഇങ്ഗ്ളിഷ് പക്ഷത്തെ ആക്രമിച്ചപ്പോൾ, കൂടെയുണ്ടായിരുന്ന പട്ടാള മേധാവി ഒരു ഹിന്ദു വ്യക്തിയാണ് എന്ന് കേട്ടിട്ടുണ്ട്. ഈ നിർവ്വചനം കൃത്യമായി ശരിയായിരിക്കണം എന്നില്ല.


എന്നിരുന്നാലും, ഇസ്ലാം അല്ലാത്ത ഒരു വൻ കൂട്ടം ആളുകൾ ഇസ്ലാമിക ഭരണത്തിന് കീഴിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഇസ്ലാമിക ഭരണം പ്രാദേശികമായുള്ള മറ്റ് ഭരണങ്ങളേക്കാൾ മേൻമ ഉള്ള ഒന്നാവും എന്നു പറയാൻ പറ്റില്ല. എന്നാൽ ഇസ്ലാം അല്ലാത്ത കീഴ്ജന വംശങ്ങൾ ഏതു കൂട്ടുരുടെ കീഴിൽ നിന്നാലും, അവർക്ക് കാര്യമായ വ്യത്യാസം ജീവിതത്തിൽ അനുഭവപ്പെടും എന്നും തോന്നുന്നില്ല.


എന്നാൽ ഇസ്ലാം അല്ലാത്ത സാമൂഹിക ഉന്നതർക്ക് ചെറിയ തോതിലുള്ള പ്രശ്നം തന്നെയായിരിക്കാം ഈ ഇസ്ലാം ഭരണം.


അവർ ഏതു വിധത്തിലെങ്കിലും ആളെക്കൂട്ടി ഈ മുഹമ്മദീയ ഭരണത്തെ അടിച്ചമർത്താൻ പദ്ധതിയിട്ടുകൊണ്ടിരിക്കും.


ഇങ്ഗ്ളിഷ് കമ്പനി മുർഷിദാബാദ് പിടിച്ചടിക്കിയിരുന്നുവെങ്കിലും ഭരണം ഏറ്റെടുത്തിരുന്നില്ല. കാരണം, കമ്പനി ശ്രമിച്ചുകൊണ്ടിരുന്നത് കച്ചവടം മാത്രമാണ്.


ആനന്ദ മഠത്തിലെ കഥ ഹൈന്ദവനായ സ്വാമി മുഹമ്മദീയരല്ലാത്ത, 'ഹിന്ദുക്കൾ' എന്ന് അന്ന് അവകാശപ്പെട്ടുതുടങ്ങിയ ജനക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും മുഹമ്മദീയരെ അടിച്ചു തമർക്കുകയും ചെയ്ത കഥയാണ് എന്നാണ് മനസ്സിലാക്കുന്നത്. ബ്രാഹ്മണരാണ് മുഹമ്മദീയരെ ആക്രമിച്ചത് എന്നു തോന്നുന്നില്ല.


മുഹമ്മദീയർക്ക് നേരെ കഠിനമായ അസഭ്യവർഷം തന്നെ ഈ ഗ്രന്ഥത്തിൽ ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ നടത്തുന്നുണ്ട് പോലും. എന്നാൽ മുന്ന് വ്യത്യസ്ത രീതിയിൽ ആണ് മുഹമ്മദീയരെ ഈ ഗ്രന്ഥത്തിൽ 'ഹിന്ദു' പക്ഷം പാരമർശിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ഒന്ന് തുർക്കികൾ (തുലുക്കൻ) ആയ ഭരണ കർത്താക്കൾ എന്നും മറ്റൊന്ന് കീഴ്ജന ജാതിക്കാർ എന്നും. യവനർ എന്നും പറയുന്നുണ്ട്. ഈ മൂന്ന് കാര്യത്തിലും വ്യത്യസ്തങ്ങളായ സാമൂഹിക പ്രകോപനങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. അവയിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.


എന്നാൽ ഈ ഗ്രന്ഥം ഒരു ദേശസ്നേഹ ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു പോലും ഇങ്ഗ്ളിഷ് ഭരണ കാലത്ത്. ഇതിനുള്ളിലെ ഗാനമായ ബന്ദേ മാതരം ബൃട്ടിഷ്-ഇന്ത്യയുടെ National Anthem ആക്കാനും ശ്രമം നടന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത് ആരുടെ താൽപ്പര്യ പ്രകാരം ആണ് എന്ന് അറിയില്ല.


അമ്മ എന്ന വാക്ക് പലരും പലരീതിയിലും ദുരുപയോഗം ചെയ്യുന്ന ഒന്നാണ്. ഉദാഹരണത്തിന് മാതൃഭാഷ. അമ്മയുടെ ഭാഷ എന്നാണ്, പ്രാദേശിക ഭാഷയെ നിർവ്വചിക്കപ്പെടുന്നത്. ഇതിൽ തന്നെ കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. ഉദഹാരണത്തിന്, മലബാറിൽ ഏതുവിധത്തിലാണ് തിരുവിതാംകൂർ ഭാഷയായ മലയാളം അടിച്ചേൽപ്പിച്ചത് എന്ന ചോദ്യം തന്നെ ഉദിക്കേണ്ടുന്നതാണ്.


ബൃട്ടിഷ്-ഇന്ത്യ എന്നത് ഒരു പൌരാണിക മാതാവിന്റെ പുതിയ പരിവേഷം ആണ് എന്ന രീതിയിൽ ചിന്തകളെ വളച്ചൊടിക്കാനുള്ള ഒരു ശ്രമം തന്നെകാണുന്നുണ്ട്. ഈ പൌരാണിക അമ്മ ഏതുവിധത്തിലാണ് തുണ്ടംതുണ്ടം ആയിപ്പോയത് എന്ന ചോദ്യം ആരുടേയും ചിന്തകളിൽ ഉദിച്ചില്ലാ എന്നത് ആശ്ചര്യകരം അല്ലതന്നെ. കാരണം മിക്കവർക്കും അവർക്ക് ചുറ്റും കാണുന്നതിനും കേൾക്കുന്നതിനും മുന്നിലും അപ്പുറത്തും ആയ യാതൊന്നും അറിയില്ലാ എന്നു വരെ തോന്നിപ്പോകേണ്ടുന്നതാണ്.


ആനന്ദ മഠം ഒരു ഇങ്ഗ്ളിഷ് ഭരണ വിരോധ ഗ്രന്ഥം അല്ലാ എന്നാണ് തോന്നുന്നത്. കാരണം, മുഹമ്മദീയരെ എല്ലാരേയും വെട്ടിമുറിച്ച് തുണ്ടം തുണ്ടം ആക്കി വിജയിച്ചു നിൽക്കുന്ന 'ഹിന്ദു' പക്ഷക്കാരോട് സ്വാമി വന്നു പറയുകയാണ്, നമുക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന്.


ആനന്ദം മഠം എന്ന ഗ്രന്ഥം യഥാർത്ഥത്തിൽ മുഹമ്മദീയർക്ക് എതിരായി മാത്രമായുള്ള ഒരു ഗ്രന്ഥമായി കാണാൻ പറ്റുമോ എന്നും അറിയില്ല. കാരണം, ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവരേയും ഒരു കാട്ടാളക്കൂട്ടമായിത്തന്നെയാണ് ആ ഗ്രന്ഥത്തിൽ നിശബ്ദമായി നിർവ്വചിക്കുന്നത്.


QUOTE: എല്ലാരും കൊള്ളയടിക്കാൻ പോയിരിക്കുന്നു. ഗ്രാമങ്ങളെല്ലാം ഇപ്പോൾ സംരക്ഷണമില്ലാതായിരിക്കുന്നു. അവർ ഇപ്പോൾ മുഹമ്മദീയരുടെ ഗ്രാമങ്ങളേയും തൊഴിൽശാലകളേയും കൊള്ളയടിച്ചിട്ട് അവരവരുടെ വീടുകളിൽ വന്നുചേരും.


QUOTE: അപ്പോൾ അവിടെ വലിയ കോലാഹലമുണ്ടായി. ചിലർ 'കൊല്ലുവിൻ മൊട്ടത്തലയന്മാരെ, കൊല്ലുവിൻ' എന്ന് ആർത്തുവിളിച്ചു. ചിലർ 'ജയ മഹാരാജാ കീ ജയ' എന്നു ആർത്തുവിളിച്ചു. ചിലർ 'ഹരേ മുരാരേ മധു കൈട ഭാരെ' എന്ന ഗാനം ആലപിച്ചു. മറ്റു ചിലർ 'ബന്ദേ മാതരം' എന്ന് പാടി.


QUOTE: മുപ്പതുകോടി ദേവകളെ ആരാധിക്കുന്നതല്ല സനാതനധർമ്മം. അത് നികൃഷ്ടമായ ലൌകിക പാമര മതമത്രെ. ആ പാമര പ്രഭാവത്തെ മേള്ച്ചന്മാർ ഹിന്ദുമതം എന്ന് നിർവ്വചിച്ചതിനാൽ, യഥാർത്ഥ സനാതന ധർമ്മം നശിച്ചുപോയി.


QUOTE: ആംഗലേയരുടെ ഭരണത്തിൽ പ്രജകൾ സുഖമായി അവരവരുടെ മതാചാരങ്ങളെ നിർബന്ധം കൂടാതെ അനുഷ്ഠിച്ചുകൊള്ളും.


QUOTE: ആംഗലേയർ ഇപ്പോൾ വ്യാപാരികൾ ആണ്. ധന സമ്പാദനത്തിന് ആണ് അവർ ശ്രമിക്കുന്നത്. രാജ്യഭാരം ചെയ്യാൻ അവർ ഇഷ്ടപ്പെടില്ല. എങ്കിലും അവർ ഈ രാജ്യം (Bengal) ഭരിക്കേണ്ടിവരും. .... ആംഗലേയർ രാജ്യഭാരം കൈയേൽക്കാൻ വേണ്ടിയാണ് മുഹമ്മദീയരെ നമ്മൾ പുറത്താക്കിയത്. END OF QUOTE.


ഈ ഗ്രന്ഥത്തിൽ കാണുന്നത് എന്തെല്ലാമാണ്! മ്ളേച്ച ജനവംശങ്ങൾ ബ്രാഹ്മണമതത്തിൽ കയറി അതിന്റെ കഥ കഴിച്ചുവെന്ന് വരെ സൂചിപ്പിക്കപ്പെടുന്നു, എന്ന് ഒരു തോന്നൽ. അതുമല്ലെങ്കിൽ മ്ളേച്ചന്മാരായ ഇങ്ഗ്ളിഷുകാർ വന്ന് സാനാതനമതത്തിലേക്ക് കീഴ്ജന ആളുകളെ കൂട്ടിച്ചേർത്തുവെന്നും ആവാം സൂചന.


പോരാത്തതിന്, മുഹമ്മദീയരുടെ വീടുകളിൽ കയറി തന്നി തോന്ന്യസം നടത്തിയെന്ന്.


ഇങ്ഗ്ളിഷുകാരുടെ ഭരണത്തിന് കീഴിൽ നിന്നുമാണ് ഏറ്റവുംകൂടുതൽ സുഖകരമായ ജീവിതം ജനങ്ങൾക്ക് ലഭിക്കുള്ളുവെന്ന്.


ഇങ്ഗ്ളിഷുകാരെ വിഡ്ഢികൾ ആക്കി അവരെക്കൊണ്ട് നമ്മുടെ രാജ്യം ഭരിപ്പിക്കാമെന്ന്.


ബ്രാഹ്മണമതത്തെയല്ല ഈ ഗ്രന്ഥത്തിൽ കാണപ്പെടുന്നത്. മറിച്ച് Mob violence ആണ് കാണപ്പെടുന്നത്.


ഈ വിധമായുള്ള ഒരു ഭാവം അവരുടെ മാനസിക നിലവാരം ആയി ഉള്ളവർക്ക് ഐതിഹാസികമായ മേന്മ നൽകുന്നത് വിഡ്ഢിത്തം തന്നെയാണ്. എന്നാൽ Bengalളിന്റെ മാതാവിനെ പ്രകീർത്തിക്കുന്ന 'ബന്ദേ മാതരം' എന്ന ഗാനത്തെ ബൃട്ടിഷ്-ഇന്ത്യയുടെ National anthem ആക്കാൻ ശ്രമിച്ചിരുന്ന മിക്കവരും അന്ന് ആനന്ദമഠം എന്ന ഗ്രന്ഥം കണ്ടിട്ടേയുണ്ടാവില്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ 'ബന്ദേ മാതരം' എന്ന് കേൾക്കുമ്പോൾ മനസിൽ വല്ല ബ്രഹ്മതാളവും താളം തെറ്റി കൊട്ടിത്തുടങ്ങിയിരിക്കാം അവരിൽ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page