top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ എന്നുവേണം പറയാൻ

ഇനി Mr. Strangeന്റെ സാമൂഹിക പഠന റിപ്പോട്ടിനെ ചെറുതായി ഒന്ന് അവലോകനം ചെയ്യാം. ആ റിപ്പോട്ട് ഈ എഴുത്തുകാരൻ കണ്ടിട്ടില്ല. എന്നാൽ Malabar Manualലിൽ അതിനെ പ്രതിപാദിക്കുന്നുണ്ട്.


ഇവിടെ ആദ്യം തന്നെ പറയേണ്ടുന്ന കാര്യം ദക്ഷിണേഷ്യയിൽ, അറിയപ്പെടുന്ന ചരിത്രകാലത്ത്, ഈ വിധം സാമൂഹിക പ്രശ്നങ്ങളെ പഠിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും ഉള്ള ഒരു പ്രവണത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല.


കാരണം, സമൂഹം മൊത്തമായി അങ്ങ് - നീ (आप्प् - तू) എന്ന രീതിയിൽ വിഭാഗിച്ചാണ് നിൽക്കുന്നത്. പോരാത്തതിന്, മുകളിൽ നിന്നും തോഴോട്ടേക്ക് നീങ്ങുന്ന എല്ലാ നിലകളിലും ഇതേ പോലുള്ള ഒരു വിഭാഗിക്കൽ നിലനിൽക്കുന്നുണ്ട്. ശരിയും തെറ്റും നിർണ്ണയിക്കുന്നത്, വ്യക്തി അങ്ങ് ആണോ, അതോ നീ ആണോ എന്നതിനെ ആശ്രയിച്ചാണ്.


ഉദാഹരണത്തിന്, ഡോക്ടർ നീ എന്നോ നിങ്ങൾ എന്നോ രോഗമുണ്ടോ എന്ന് പരിശോദിക്കാൻ വന്ന വ്യക്തിയെ സംബോധന ചെയ്താൽ കാര്യമായ പ്രശ്നം ഇല്ല. എന്നാൽ രോഗി ഡോക്ടറെ നീ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്താൽ, ഡോക്ടർക്ക് സമനില തെറ്റുന്നില്ലായെങ്കിൽ ആ ഡോക്ടറക്ക് മാനസികമായി എന്തോ തകരാറുണ്ട് എന്ന് അനുമാനിക്കേണ്ടിവരും.


ഈ വിധമായുള്ള ഒരു വാസ്തവം ദക്ഷിണേഷ്യയിലെ സാമൂഹിക ആശയവിനിമയത്തിൽ ഉണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. ഈ ഒരു ഗുരുതരമായ രോഗവാസ്ഥയെക്കുറിച്ച് യാതോരു ബോധവും ഇല്ലാതെ സമൂഹിക രോഗാവസ്ഥയെ ചികിൽസിച്ചുമാറ്റാൻ ഒരുമ്പെട്ടാൽ, കാര്യമായ രോഗശമനം സംഭവിക്കും എന്നു തോന്നുന്നില്ല.


ഇന്നും ഇന്ത്യയിൽ സാമൂഹിക പ്രശ്നങ്ങളെ ശമിപ്പിക്കാൻ ഉപയോഗിക്കുന്ന വളരെ കാര്യക്ഷമമായ മരുന്ന് വൻ സായുധ മർദ്ദനമാണ്. അതോടെ സമൂഹത്തിൽ വൻ ശാന്തത കൈവരും എന്നു കാണപ്പെടുന്നു. ഇതിനു പകരം, വിപ്ളവക്കൊടി പാറിക്കുന്നവരോട് മാന്യമായി പെരുമാറിയാൽ അവർ മാന്യമല്ലാതെ തിരിച്ചു പെരുമാറും എന്നതാണ് ഭാഷാ കോഡുകളിലെ വാസ്തവം.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ രീതിയിൽ അല്ല പ്രശ്നപരിഹാരത്തിന് നോക്കിയത്. അവർക്ക് അറിയില്ല, കീഴിൽ പെട്ടവനെ എത്ര ഉയർത്തിയാലും അവനേയും അവളേയും വാക്ക് കോഡുകളിൽ അടിയാളിയായിത്തന്നെ പിടിച്ചുനിർത്തുന്നതാണ് അഭികാമ്യം എന്നത്. അല്ലാതെ 'അവനെ' എടുത്ത് 'അവരും' 'അദ്ദേഹവും' ആക്കിയാൽ, ആ ആൾ അപകടകാരിയാകും എന്ന വിവരം അവർക്ക് ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക രോഗാവസ്ഥയ്ക്ക് യാതോരുവിധ മറുമരുന്നും കാര്യമായ രോഗശമനം നൽകാറില്ല. Irelandൽ പോലും എന്തൊക്കെ തന്നെ ഗുണകരമായ കാര്യങ്ങൾ England ചെയ്താലും സമൂഹത്തിൽ വൻ അസമത്വവും അശാന്തിയും നിലനിന്നിരുന്നു. അതിന്റെ കാരണം, എന്നാൽ അവിടുള്ള സാമൂഹിക ഉന്നതർ Englandന്റിന്റെ തലയിൽ വെച്ചാണ് തടിതപ്പാറ്.


QUOTE from the words of Mr. Strange:

“It is apparent thus that in no instance can any outbreak or threat of outbreak that has arisen be attributed to the oppression of tenants by landlords.


ആശയം: ഭൂജന്മികൾ അവരുടെ കുടിയാന്മാരെ ഞെരുക്കിക്കളയുന്നതിനാൽ പൊട്ടിപ്പുറപ്പെട്ട യാതോരു അക്രമവും കണ്ടെത്താൻ ആയിട്ടില്ല.


A great clamour is now raised on this regard prominently in the southern taluks visited by me, the Mappilla population seeking to throw the blame of these outbreaks upon the landlords by thus charging them with being the cause thereof.


തെക്കൻ താലൂക്കുകളിൽ Mr. Strange സന്ദർശനം നടത്തിയപ്പോൾ, അവിടുള്ള മാപ്പിളമാർ ഈ വിധ അക്രമങ്ങളുടെ കാരണക്കാർ ഭൂജന്മികൾ ആണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചുരുന്നു.


I have given the subject every attention, and am convinced that though instances may and do arise of individual hardship to a tenant, the general character of the dealings of the Hindu landlords towards their tenantry, whether Mappilla or Hindu, is mild, equitable and forbearing


എന്നാൽ Mr. Strangeന് വ്യക്തിപരമായി ബോധ്യപ്പെട്ടത്, ഈ വിധമായുള്ള അമർച്ചചെയ്യുന്ന സംഭവങ്ങൾ ചിലതെല്ലാം ഉണ്ടായിരിക്കാമെങ്കിലും, മൊത്തമായി പറഞ്ഞാൽ, ഹിന്ദുക്കളായ ഭൂജന്മിമാർ അവരുടെ കുടിയാന്മാരോട്, അവർ മാപ്പിളമാർ ആയാലും ഹിന്ദുക്കൾ ആയാലും, മൃദുവായും നായത്തോടും ക്ഷമയോടും പെരുമാറുന്നവർ ആണ്.


END


Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ എന്നുവേണം പറയാൻ. ഇദ്ദേഹം വൻ നീതിമാനാണ് എന്ന ഭാവത്തിലാണ് ഇത്രയും എഴുതിയിരിക്കുക.


വായനക്കാരൻ ഇവിടെ ശ്രദ്ധിക്കേണ്ടുന്നത്, ഇവിടെ കുടിയാൻ എന്ന് പറയുന്ന ആൾ അടിമയല്ല. മറിച്ച് ഭൂജന്മിയിൽ നിന്നും കൃഷിസ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ആൾ ആണ്. അടിമയെന്നത് മറ്റൊരു വിഭാഗമാണ്. ഏതാണ്ട് കന്നുകാലികളെപ്പോലെ വാങ്ങിക്കപ്പെട്ടും, വിൽക്കപ്പെട്ടും, ഭൂജന്മികൾ തമ്മിൽ പങ്കിട്ടും വാടകയ്ക്ക് കൊടുത്തും കൃഷിഭൂമിയിൽ അർദ്ധമൃഗങ്ങളെപ്പോലെ വളർത്തപ്പെടുന്നവർ ആണ് ആ കൂട്ടർ.


രണ്ടാമത്തെകാര്യം, ഹിന്ദുക്കൾ എന്ന വാക്കിലും പിശകുണ്ട്. അമ്പലത്തിൽ കയറാൻ പറ്റാത്തവരും ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാൻ പറ്റാത്തവരും വേദകാലമതവുമായും, പുരാണങ്ങളിലെ ഹൈന്ദവമതവുമായും യാതോരു ബന്ധവും ഇല്ലാത്തവരും, എന്നാൽ സ്വന്തം ജനവിഭാഗക്കാർക്ക് സ്വന്തമായുള്ള ചെറുകിട ഷാമനിസ്റ്റിക്ക് സ്വഭാവമുള്ള ദൈവങ്ങൾ ഉള്ളവരും ആണ് 'ഹിന്ദുക്കൾ' എന്ന് Mr. Strange നിർവ്വചിക്കുന്ന ഈ കുടിയാന്മാർ.


തികച്ചും വ്യത്യസ്തരായ ജനവിഭാഗങ്ങളെ ഹിന്ദുക്കൾ എന്ന ഒറ്റ മേൽവിലാസത്തിൽ Mr. Strange നിർവ്വചിക്കുന്നത് തന്നെ വൻ വിഡ്ഡിത്തം ആണ്.


പിന്നെ എടുത്ത് പറയേണ്ടുന്നത് ഭൂജന്മികളുടെ പെരുമാറ്റത്തെക്കുറിച്ചാണ്. അവർ മൃദുവായും നായത്തോടും ക്ഷമയോടും പെരുമാറുന്നവർ ആണ് എന്നു പറയുന്നതിലും കാര്യമായ ഒരു പ്രശ്നം ഉണ്ട്.


മലയാളം സ്കൂളിൽ വിദ്ധ്യാർത്ഥികളെ നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം രീതിയിൽ നിർവ്വചിച്ചാൽ, വിദ്യാർത്ഥിക്കൾക്ക് യാതോരു പ്രശ്നവും ഇല്ല. ആ വിദ്യാർത്ഥികളുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും അവരുടെ ചിന്താഗതിയിലും മറ്റും ഈ വാക്കുകളുടെ ഊക്ക് കാണപ്പെടും എങ്കിലും, അതിലൊന്നും തന്നെ ആരും പ്രത്യേകമായുള്ള ഒരു പ്രശ്നം കാണില്ല.


എന്നാൽ, തികച്ചും ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളിൽ ഈ വിധമായുള്ള ഒരു മുഖഭാവം കാണപ്പെടില്ല.


ഇതിലും പ്രശ്നമില്ല. എന്നാൽ മലയാളം സ്കൂളിലെ വിദ്യാർത്ഥികളിൽ ചിലർക്ക് ഇങ്ഗ്ളിഷ് സ്കൂൾ അന്തരീക്ഷത്തിൽ കുറച്ചു വർഷങ്ങൾ ജീവിക്കാൻ സൌകര്യം ലഭിച്ചാൽ പ്രശ്നമാണ്. അവർ അവരുടെ മലയാളം സ്കൂളിൽ തിരിച്ചുവന്നാൽ, അവരുടെ അദ്ധ്യാപകരെ തങ്ങളെ അർമച്ചചെയ്യുന്ന ഒരു വർഗ്ഗമായി അവർ കാണാൻ സാധ്യത ഏറെയാണ്.


ഭൂജന്മികളുടെ അടിയാന്മാരിൽ ഹിന്ദുകൾ എന്ന് Mr. Strange നിർവ്വചിക്കുന്നവരും മാപ്പിളമാരും ഉണ്ടായിരുന്നു. ഇതിൽ ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്നവർ പലരീതിയിൽ ബ്രാഹ്മണ മേധവിത്വത്തോട് അടിയാളത്തം പ്രകടിപ്പിച്ച് അവരിൽനിന്നും പലവിധ പ്രയോജനങ്ങളും ഉപകാരങ്ങളും ആദായങ്ങളും ആനുകൂല്യങ്ങളും പാദസേവയിലൂടെ സ്വരൂപിച്ച് ജീവിക്കുന്നവർ ആണ്. അവർക്ക് ഭൂജന്മികളുടെ തരംതാഴ്ത്തുന്ന പെരുമാറ്റം ഒരു പ്രശ്നം ആയിരിക്കില്ല.


എന്നാൽ മാപ്പിള അടിയാളന്മാർ വ്യത്യസ്തരാണ്. അവരിൽ എല്ലാവരും കീഴ്ജനവംശങ്ങളിൽ നിന്നും ഇസ്ലാമിലൂടെ വളർന്നുവന്നവരുടെ പിൻഗാമികൾ ആയിരിക്കാം. ഇസ്ലാമിന്റെ സ്വാധീനത്താൽ അവരിൽ പലവിധ കീഴ്ജന ഭാവങ്ങളും മാറിയിരിക്കാം. പോരാത്തതിന് അവരിൽ അറബി രക്തവും കലർന്നിരിക്കാം. പ്രത്യേകിച്ചു വെളുത്ത ത്വക്കിൻ നിറമുള്ള അറബികളുടെ.


എന്നാൽ, മലയാളം സ്കൂളിലെ വിദ്യാർത്ഥികളുടെ കാര്യം പറഞ്ഞത് പോലെയാണ്. അവർ അങ്ങ് ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചുവന്നാലും, പഴയ സ്കൂളിൽ ചേർന്നാൽ അവർ മലയാളം സ്കൂൾ വിദ്യാർത്ഥികൾ മാത്രമായാണ് നിർവ്വചിക്കപ്പെടുക.


എന്നാൽ അവർ അവരുടെ മലയാളം അദ്ധ്യാപകരുടെ വാക്കുകളോട് പ്രതികരിക്കുന്നത്, മറ്റു വിദ്യാർത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ്. അദ്ധ്യാപകർക്ക് വിവരം ഇല്ലാ, മാന്യമായി പെരുമാറാൻ അറിയില്ല, അവർ ബഹുമാനമില്ലാത്ത വാക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്നെല്ലാം പറഞ്ഞ് അവർ സ്കൂൾ അന്തരീക്ഷത്തിൽ ഒരു ചെറുകിട വിപ്ളവം തന്നെ സൃഷ്ടിച്ചേക്കാം. എന്നാൽ അവരും അടിസ്ഥാനപരമായി മലയാളം അറിയുന്നവരും മലയാളത്തിൽ സംസാരിക്കുന്നവരും പ്രാദേശികരും തന്നെ.


അവർ എന്തുകൊണ്ടാണ് ഈ വിധം ധിക്കാരപരമായും ധാർഷ്ട്യത്തോടും പെരുമാറുന്നത് എന്ന് പഠിക്കാനായി ആര് തന്നെ ചെന്നാലും, യഥാർത്ഥ പ്രശ്നത്തിന്റെ വ്യക്തമായ കാതൽ അറിയാത്തിടത്തോളം, എന്ത് പഠനം നടത്തിയാലും Mr. Strangeന്റെ കണ്ടുപിടുത്തം പോലെയായിരിക്കും വരിക.


അദ്ധ്യാപകർക്ക് വിവരം ഇല്ലാ, മാന്യമായി പെരുമാറാൻ അറിയില്ല, അവർ ബഹുമാനമില്ലാത്ത വാക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്നെല്ലാം ഈ അക്രമാസക്തരായ വിദ്യാർത്ഥികൾ പറഞ്ഞുഫലിപ്പിക്കാൻ ശ്രമിച്ചാൽ

അതൊക്കെ വെണ്ടക്കാ വിഡ്ഡിത്തം ആയിത്തന്നെയാണ് പഠനത്തിന് ഇറങ്ങിത്തിരിച്ച വൻ വിധ്വാന് തോന്നുക. പൊട്ടിച്ചിരിക്കാൻ ഉള്ള സംഗതിയാണ് ഈ വിധ അവകാശവാദങ്ങൾ!


ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചാൽ വ്യക്തികളിൽ ഇത്രമാത്രം വിഡ്ഢിത്തം ആണോ കയറിവരിക എന്ന തോന്നൽ തന്നെ ആ വിധ്വാനിൽ വന്നുകയറാം.


കാരണം, ഈ ഇങ്ഗ്ളണ്ടിൽ പോയി വന്ന വിദ്യാർത്ഥികളും സംസാരിക്കുന്നത് പ്രാദേശിക ഭാഷതന്നെയാണ്. അവരും അവരുടെ അദ്ധ്യാപകർ പറയുന്ന അതേ അഴുക്കുപുരട്ടുന്ന വാക്കുകൾ തന്നെയാണ് തമ്മിലും മറ്റുള്ളവരോടും ഉപയോഗിക്കുന്നത്.


സമൂഹം ഫ്യൂഡൽ ഭാഷയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ മാപ്പിളമാരും ഇതേ ഭാഷയും അതിലെ ദ്രോഹവാക്കുകളും തന്നെയാണ് തമ്മിലും അല്ലാതെയും ഉപയോഗിക്കുന്നത്. എന്നാൽ അവരിൽ അവരുടെ ഭൂജന്മികളോട് വ്യക്തമായ അടിയാളത്ത ഭാവം ഇല്ലതന്നെ.


ഈ മാപ്പിളമാർ ധിക്കാരപരമായി തന്നെയാണ് പെരുമാറിയിരുന്നത് എന്ന് സാമൂതിരിയും മറ്റൊരു അവസരത്തിൽ പറഞ്ഞതായി കാണുന്നു. സാമൂതിരിയുടെ ഉദ്യോഗസ്ഥർ ഈ മാപ്പിളമാരിൽ നിന്നും നികുതി പരിക്കാൻ ചെന്നാൽ, മാപ്പിളമാർ വാൾ ചുഴറ്റിക്കാണിക്കും പോലും.


എന്നാൽ ഈ മാപ്പിളമാർ നായർ ഉദ്യോഗസ്ഥരോട് ഇഞ്ഞി (ഇജ്ജ്) പോടാ, എന്നോ മറ്റോ കൂടി പറഞ്ഞിരിക്കാം എന്ന കാര്യം എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല. ഈ വക വാക്കുകൾ വെട്ടിയുണ്ടാക്കുന്ന ചാലുകളിൽ കൂടിയാണ് യഥാർത്ഥത്തിൽ ദക്ഷിണേഷ്യൻ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. എന്നാൽ ഔപചാരിക ചിരിത്രത്തിന് ഈ കാര്യം അറിവില്ലാ എന്നു തോന്നുന്നു. അറിഞ്ഞാൽ തന്നെ അതിനെ അങ്ങ് മൂടിവച്ച് വൻ ചരിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച് നിർബന്ധ വിദ്യാഭ്യാസത്തിലൂടെ ആളുകളിൽ പഠിപ്പിച്ചുവിടും വിഡ്ഢിത്തങ്ങൾ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page