top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു കുത്തിത്തിരുപ്പുകൾ

ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർ വർഗ്ഗീയമായി ബ്രാഹ്മണ പക്ഷത്തെ ആക്രമിച്ചുകൊണ്ടിരുന്നു. ഈ ഒരു കാര്യത്തെ ഇസ്ലാമിക വർഗ്ഗീയതയായും ഇസ്ലാമിക ഭീകരവാദമായും നിർവ്വചിക്കുന്നതിൽ പല പോരായ്മകളും ഉണ്ട്.


സമൂഹത്തിൽ ചില കഠിനമായ വാസ്തവങ്ങൾ നിലനിന്നിരുന്നു. ഒന്ന് ഭീകര സ്വഭാവമുള്ള ഫ്യൂഡൽ ഭാഷ. രണ്ടാമത്, ഈ ഭാഷതന്നെ സൃഷ്ടിക്കുന്ന അതി കഠിനമായ സാമൂഹിക അടിമത്തം.


ഈ വിധ കാര്യങ്ങൾ ഒന്നും തന്നെ Saiyid Fazl തങ്ങളുടെ പ്രവർത്തനത്താൽ സമൂഹത്തിൽ വന്നവയല്ല. എന്നാൽ ഈ വക കാര്യങ്ങൾ സമൂഹത്തിൽ ഒരു തരം നിത്യ കാഴ്ചയായി നിലനിൽക്കുന്ന അവസരത്തിൽ, ഇദ്ദേഹത്തിന്റെ വാക്കുകളിൽ അവയോട് പ്രതികരിക്കന്നവ വരും എന്നുള്ളത് തീർച്ചയാണ്.


പരന്ന സ്വഭാവമുള്ള ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർ ഭരണം ഏറ്റെടുത്തിരിക്കുന്നു. നാട്ടിൽ നിയമപരമായി അടിമത്തം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇവയും ഐതിഹാസികമായ മാറ്റങ്ങൾ ആണ്, ആ പ്രാകൃത സമൂഹത്തിൽ.


പിന്നെയും ചില കാര്യങ്ങൾ കൂടിയുണ്ട്. അവയിലേക്ക് അൽപം കഴിഞ്ഞ് നീങ്ങാം.


ഇനി, Malabar Manualലിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ട് വ്യത്യസ്ത സംഭവങ്ങളെ ഇവിടെ പരാമർശിക്കാം.


ആദ്യത്തെ സംഭവം ഉത്തരമലബാറിലാണ് സംഭവിച്ചത്. ഇത് ചെറിയ തോതിൽ ആശ്ചര്യകരമാണ്.


QUOTE from Malabar Manual:


On the night of the 28th April 1852 the house of Kannambat Tangal in Kottayam taluk was fired into and the out-buildings of the Kallur temple were set on fire.

ആശയം: 1852 ഏപ്രിൽ 28 രാത്രി സമയത്ത് കോട്ടയം താലൂക്കിലെ (Tellicherryക്ക് ചുറ്റ് പാട്) കണ്ണംബാട്ട് തങ്ങളുടെ വീടിന് നേരെ വെടിവെപ്പ് നടന്നു. വീടിന് പുറത്തുള്ള കെട്ടിടത്തിനും കല്ലൂർ അമ്പലത്തിനും തീവെക്കപ്പെട്ടു. (ഇവിടെ പരാമർശിക്കപ്പെട്ട തങ്ങൾ ബ്രാഹ്മണ പക്ഷ ജന്മിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. മുഹമ്മദീയൻ അല്ല).


The tahsildar (a Hindu) was of opinion that it was done by Hindus wishing to profit by the absence of the Tangal, the great janmi of the locality. The Sri Kovil (shrine) and the grain rooms were left uninjured, and this fact was urged in support of the tahsildar’s opinion.


പ്രാദേശിക തലത്തിൽ വൻ ജന്മിയായ തങ്ങളുടെ അസാന്നിദ്ധ്യത്തെ മുതലാക്കാനായി ഹൈന്ദവ പക്ഷം കരുത്തിക്കൂട്ടി ചെയ്താണ് ഈ കൊള്ളിവെപ്പ് എന്നാണ് താഹ്സിൽദാരുടെ അഭിപ്രായം. ഈ താഹ്സിൽദാർ ഹൈന്ദവനാണ് എന്നും കാണുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനും ധാന്യങ്ങൾ സൂക്ഷിച്ചുവെക്കുന്ന പത്തായപ്പുരകൾക്കും യാതോരു ഹാനിയും സംഭവിച്ചില്ല എന്നുള്ളത് താഹ്സിൽതാരുടെ അഭിപ്രായത്തിന് പിന്തുണ നൽകുന്ന കാര്യങ്ങൾ ആയിരുന്നു.


But in the view of the Special Commissioner, Mr. Strange, this opinion had been expressed more to suit the views of the Collector (Mr. Conolly) than to report facts.


എന്നാൽ മാപ്പിള അക്രമങ്ങളെക്കുറിച്ച് പഠിക്കാനും അവയെ നിയന്ത്രിക്കുന്നതിനുള്ള ശുപാർശകൾ നൽകാനുമായി ഇങ്ഗ്ളിഷ് കമ്പനി നിയോഗിച്ചിരുന്ന Special Commissioner, Mr. Strange അഭിപ്രായപ്പെട്ടത്, ഈ വിധമായുള്ള കണ്ടെത്തൽ മലബാർ ജില്ലാ കലക്ടർ ആയിരുന്ന Mr. Conollyയുടെ വീക്ഷണത്തോട് യോജിച്ചുകൊണ്ട് താഹ്സിൽദാർ പറഞ്ഞതാണ് എന്നാണ്.


Mr. Strange took a different view and attributed the affair to the Mappillas.

ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് മാപ്പിളമാരാണ് എന്ന അഭിപ്രായം ആണ് Mr. Strangeന് ഉണ്ടായിരുന്നത്.


END OF QUOTE


മുകളിൽ നൽകിയ വിവരണത്തെ ഈ വിധം കാണേണ്ടതാണ്.


ഉത്തര മലബാറിലെ ഒരു ബ്രാഹ്മണ പക്ഷ ഭൂജന്മിയുടെ വീട്, ആ ജന്മി സ്ഥലത്തില്ലാത്തപ്പോൾ ആക്രമിക്കപ്പെട്ടു. എന്നാൽ ആക്രമണം വെറും പേരിന് മാത്രമേ നഷ്ടങ്ങൾ വരുത്തിയുള്ളു.


ഈ വിധമായുള്ള ഒരു ആക്രമണം ബ്രാഹ്മണ പക്ഷക്കാർ കരുതിക്കൂടി ചെയ്യുകയും അത് മാപ്പിളമാരുടെ പേരിൽ ആക്കാനും ശ്രമിച്ചു എന്നതാണ് മലബാർ ജില്ലാ കലക്ടാറയിരുന്ന Henry Conollyയുടെ അഭിപ്രായം.


എന്നുവച്ചാൽ ഇങ്ഗ്ളിഷ് ഭരണത്തിന് മുന്നിൽ മാപ്പിളമാരെ ദുഷ്ടന്മാരായി ചിത്രീകരിക്കാൻ ബ്രാഹ്മണ പക്ഷം ശ്രമിക്കുന്നുണ്ട് എന്ന ഒരു തോന്നൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നു എന്നു തോന്നുന്നു.


അതേ സമയം മറ്റൊരു കാര്യവും Malabar Manualൽ കാണാൻ പറ്റുന്നുണ്ട്. Henry Conollyക്ക് മാപ്പിള പക്ഷത്തോട് വൻ വിരോദം ഇല്ല. പോരാത്തതിന്, Saiyid Fazl തങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ് വളർന്നുവന്നത്.


Saiyid Fazl തങ്ങളെ അറസ്റ്റ് ചെയ്യാനായുള്ള ഒരു താൽപ്പര്യം Mr. Strangeന് ഉണ്ടായിരുന്നു എന്ന് ഒരു തോന്നൽ. എന്നാൽ Henry Conolly ഇതിന് അവസരം നൽകാതെ തങ്ങളുമായി സംഭാഷങ്ങളിലൂടെ ബന്ധപ്പെടുകയാണ് ചെയ്തത്. ആ കാര്യം പിന്നീട് നോക്കാം.


എന്നാൽ ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടുന്ന കാര്യം, Henry Conollyയെ മൂന്ന് മാപ്പിളമാർ ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ വച്ച്, ഭാര്യയുടെ മുന്നിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടി കഷണമാക്കി കൊല്ലുകയാണ് ചെയ്തത് എന്നതാണ്.


എന്നുവച്ചാൽ മാപ്പിളമാരിലും പലവിധ ആളുകൾ നിറഞ്ഞുകൊണ്ടിരിക്കുന്ന കാലം ആണ് അന്ന് എന്ന് സാരം.


Henry Conollyക്ക് മാപ്പിളമാരോട് മാനസികമായി ചായ്വുണ്ട് എന്ന കാര്യത്തിൽ കാര്യമായ സംശയത്തിന് ആവശ്യം ഇല്ലതന്നെ.


എന്നാൽ കീഴ്ജന മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തെ കണ്ടറിയുന്നതും അനുഭവിച്ചറിയുന്നതും, പ്രാദേശിക പോലീസുകാരിലൂടേയും മറ്റ് പ്രാദേശികരായുള്ള സർക്കാർ ഉദ്യോഗസ്ഥരിലൂടേയും ആണ്. അവരിൽ മിക്കവരും ബ്രാഹ്മണപക്ഷക്കാരായ ഉന്നത ജാതിക്കാരോ, അതുമല്ലെങ്കിൽ ചെറിയ തോതിൽ കീഴ്ജന വംശങ്ങളോ ആയിരിക്കാം.


പൊതുവായിപ്പറഞ്ഞാൽ ഇവരെല്ലാം അവരുടെ അടിയിൽ വരുന്നവരോട് യാതോരു മര്യാദയും ഇല്ലാതെ പെരുമാറുന്നവർ ആയിരിക്കും. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം, ഈ വിധ മര്യാദയില്ലായ്മ ഫ്യൂഡൽ ഭാഷകളുടെ ഒരു സവിശേഷതതന്നെയാണ്.


ഈ ഉദ്യോഗസ്ഥർക്ക് കീഴ്ജന മാപ്പിളമാരോട് കടുത്ത വിരോധം മനസ്സിൽ ഇല്ലെങ്കിൽപോലും, തരംതാഴ്ത്തിത്തന്നെയാവും അവരോട് പെരുമാറുക എന്നത് സത്യം തന്നെയായിരിക്കാം.


ഈ ഒരു സാമൂഹിക യാഥാർത്ഥ്യത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് മാച്ചുകളയാൻ അന്ന് സാധ്യമല്ല.


ഇനി Malabar Manualലിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവം പരാമർശിക്കാം.


QUOTE from Malabar Manual:


In April-May 1852 two Cheramars (the property of Kudilil Kannu Kutti Nayar, peon of Chernad taluk), after embracing Muhammadanism, reverted to their original faith after the departure of Saiyid Fazl, through whose influence they had become converts.


ചേരനാട് താലൂക്കിലെ സർക്കാർ പ്യൂൺ ആയിരുന്ന കുടിലിൽ കന്നുകുട്ടി നായരുടെ സ്വത്തായ, മുഹമ്മദീയ മതത്തിൽ ചേർന്നിരുന്ന രണ്ട് ചെറുമർ വ്യക്തികൾ, 1852 ഏപ്രിൽ-മെയ് മാസത്തിൽ ഇസ്ലാം മതംവിട്ട്, അവരുടെ പഴയ ജാതിയിലേക്ക് തിരിച്ചു കയറി. ഇവർ ഇസ്ലാമിലേക്ക് ചേർന്നത് Saiyid Fazl തങ്ങളോടുള്ള താൽപ്പര്യത്താലാണ്. എന്നാൽ Saiyid Fazl തങ്ങൾ അറേബ്യയിലേക്ക് തിരിച്ചു പോയപ്പോൾ, അവർ അവരുടെ പഴയ ജാതിയിലേക്ക് തിരിച്ചു പോന്നു.


Some Mappillas did not relish this, and consequently determined to murder Kannu Kutti Nayar and the two Cheramars, and thus become Sahids (martyrs).


ഈ രണ്ടുപേരും ഇസ്ലാമിൽ നിന്നും പുറത്ത് ചാടിയ കാര്യം ചില മാപ്പിളമാർക്ക് അത്രകണ്ട് രുചിച്ചില്ല പോലും. അവർ കന്നുകുട്ടി നായരേയും ആ രണ്ട് ചെറുമരേയും കൊല്ലാനും, അതോടൊപ്പം സ്വയം ഷാഹിദ്മാരാകാനും തീരുമാനിച്ചു.


Although the Nayar agreed to relinquish his claims over these Cheramars on receipt of their purchase money, the impression made on the conspirators was that Kannu Kutti Nayar alone was instrumental to the Cheramars’ apostacy.


ഈ ചെറുമരെ വാങ്ങിച്ച സംഖ്യ തനിക്ക് തിരിച്ച് ലഭിക്കുകയാണ് എങ്കിൽ അവരുടെ മേൽ തനിക്കുള്ള അവകാശം കൈവിടാൻ താൻ തയ്യാറാണ് എന്ന് നായർ സമ്മതിച്ചിരുന്നുവെങ്കിലും, ഇസ്ലാം മതത്തിൽ നിന്നും ഈ രണ്ടു പേരും വിട്ടുപോന്നത്, ഈ നായർരുടെ പ്രേരണയാലാണ് എന്ന വിശ്വാസം ഗൂഡാലോചനക്കാരിൽ ഉണ്ടായിരുന്നു പോലും.


END OF QUOTE


ഇങ്ഗ്ളിഷ് ഭരണത്തിന്റെ മാനസിക ഭാവത്തിൽ നിന്നും വളരെ അകലെ, സാമൂഹിക അഗാധതയിൽ പലതരം ചിന്താഗതികളും നിലനിന്നിരുന്നുവെന്നത് വാസ്തവം തന്നെ.


രണ്ട് ചെറുമർ വ്യക്തികൾ ഇസ്ലാം മതം വിട്ടുപോയതിൽ മറ്റ് മാപ്പിളമാരിൽ കാര്യമായ ഒരു പരിഭവം സൃഷ്ടിക്കേണ്ടതുണ്ടോ എന്ന ചോദ്യം വരാം. ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ നിന്നുമാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ, ഇല്ലാ എന്നുതന്നെയാണ് വ്യക്തമായ ഉത്തരം. കാരണം, ഫ്യൂഡൽ ഭാഷയിൽ കാണുന്ന പലവിധ സാമൂഹികവും വ്യക്തിപരവും ആയ കണ്ണികളുടെ പിടുത്തത്തിൽ പെടാത്തവരാണ് ഇങ്ഗ്ളിഷിൽ വ്യക്തികൾ.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യം ഈവിധമല്ല. ഒന്ന് വിവാഹം കഴിച്ചാൽ മതി, ആ വ്യക്തിയുടെ മേൽ പലവിധ മേൽവിലാസങ്ങളും അടിയാളത്തങ്ങളും ആദരവുകളും മറ്റും വന്ന് കുമിഞ്ഞുകൂടും പല പുതിയ വ്യക്തികളിൽ നിന്നും. അവയുടെ താളത്തിനൊത്ത് കാൽവച്ചുകൊണ്ട് നൃത്തം ചെയ്ത് ജീവിക്കുകയാണ് എങ്കിൽ പ്രശ്നമില്ല.


എന്നാൽ പെട്ടെന്നൊരുനാൾ, ആവിധ കണ്ണികളെ കുടഞ്ഞെറിഞ്ഞും തട്ടിമാറ്റിയും മാറിനിൽക്കാൻ പോയാൽ പ്രശ്നം തന്നെയാണ്. ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


എന്നാൽ നോക്കുക, ചെറുമൻ എന്ന വ്യക്തി സാമൂഹികമായും ഭാഷാകോഡുകളാലും വളരെ അധമ സ്ഥാനത്തുള്ള വ്യക്തിയാണ്. ഈ ആളെ ഇസ്ലാമിലേക്ക് ചേർക്കുക എന്നത്, ഒരു വൻ സംഗതി തന്നെയാണ്. ബ്രാഹ്മണ പക്ഷം അവരുടെ ദുഃസ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പോലും തയ്യാറാവാത്തതു പോലുള്ള കാര്യമാണ് ഇസ്ലാം ചെയ്യുന്നത്. ഇസ്ലാമിന്റെ ചങ്കുറപ്പ് ആശ്ചര്യകരം തന്നെ.


പോലീസ് ശിപായി ആകാൻ പോയ ആളെപ്പിടിച്ച് ഐപിഎസ്സുകാരനാക്കിയതു പോലെയാണ് കാര്യങ്ങൾ. ആ ആൾ മറ്റ് ഐപിഎസ്സുകാരേയും പോരാത്തതിന് ഐഏഎസ്സുകരേയും വെറും പേരും വിളിക്കുകയും അവരോടൊത്ത് കളിതമാശകൾ പറഞ്ഞ് കുറച്ചുകാലും ജീവിച്ച്, ആ ഐപിഎസ് ജിവിതത്തിനേക്കാൾ എന്തുകൊണ്ടും ശിപായിപ്പണിതന്നെയാണ് ആനന്ദകരം എന്ന് കണ്ട്, ഒരു നാൾ ശിപായി ആയി സ്വന്തംനാട്ടിൽ വന്ന് സർക്കാർ ഉദ്യോഗത്തിൽ ചേർന്നാലുള്ള കാര്യം ആലോചിച്ചുനോക്കൂ.


ഈ ആളുടെ സാന്നിദ്ധ്യം അടുത്തെവിടെയെങ്കിലും ഉണ്ട് എന്ന് മണത്തറിഞ്ഞൽ, പണ്ട് പരിചയക്കാരായ ഐഏഎസ്സുകാരും ഐപിഎസ്സുകാരും, ജീവനും കൊണ്ട് ഓടിക്കളയും എന്നുള്ളതാണ് ഫ്യൂഡൽ ഭാഷയിലെ പരമാർത്ഥം. അയാളെ ആരെങ്കിലും അടിച്ചു കൊല്ലണമേ എന്ന് പ്രാർത്ഥിക്കുക തന്നെ ചെയ്തേക്കാം.


മുഹമ്മദീയ പള്ളിയിലും മദ്രസയിലും മറ്റ് പ്രസ്ഥാനങ്ങളിലും കറങ്ങിത്തിരിഞ്ഞ്, അവിടെയെല്ലാം പെരങ്ങി, വൻ പരിചയം സരൂപിച്ച്, അതിന് ശേഷം ഈ ആൾ വീണ്ടും കന്നുകാലി രൂപത്തിലേക്ക് ചുരുണ്ടുകേറുക എന്നത് അവിടെയുള്ള പല മുഹമ്മദീയരിലും വൻ വെപ്രാളം തന്നെ വരുത്തിയിരിക്കാം.


ഈ ചെറുമൻ വെറും പേര് വിളിക്കുകയോ, അതുമല്ലെങ്കിൽ ഓൻ, ഓള്, ഇഞ്ഞി, ഇജ്ജ് വാക്കുകൾ തൊടുത്തുവിടുകയോ ചെയ്താൽ, അവ വന്ന് കൊള്ളുന്നിടത്ത് നിശബ്ദമായോ അതുമല്ലെങ്കിൽ വൻ ശബ്ദത്തോടുകൂടിയോ വൻ പൊട്ടിത്തെറി തന്നെ സംഭവിക്കാം.


ഈ വിധ സൂക്ഷ്മായുള്ള കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് എത്രമാത്രം അറിവു ലഭിച്ചിരുന്നുവെന്ന് അറിയില്ല. പോരാത്തതിന്, ഈ വിധ സംഭവങ്ങളിൽ എന്തൊക്കെയോ ചളിപിളി പ്രശ്നങ്ങൾ ഉണ്ട് എന്നല്ലാതെ, വ്യക്തമായും കൃത്യമായും എന്താണ് പ്രശ്നം എന്ന് പ്രാദേശിക വ്യക്തികൾക്കും അറിയേണം എന്നില്ല.


അറിഞ്ഞാൽ തന്നെ, ആ വിവരം മറ്റൊരു വ്യക്തിയോടോ പ്രസ്ഥാനത്തിനോടോ പറഞ്ഞറിയിക്കാനും പ്രയാസം തന്നെയാണ്.


കാരണം, താനും അടിമുടി മുങ്ങിക്കുളിച്ചു നിൽക്കുന്ന, തുറന്നു നിൽക്കുന്ന നാഡിയിൽ കുത്തുകൊള്ളിക്കുന്ന, ഭാഷാ വാക്കുകൾ കൊണ്ടുള്ള ആ ആവരണത്തിനെക്കുറിച്ചാണ് പറയേണ്ടുന്നത്.


ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ അമർത്തപ്പെടുന്ന വ്യക്തി തന്റെ ഏറ്റവും അപകടകാരിയായ ശത്രുവായി കാണുന്നത്, തന്നോടൊപ്പം അർമ്മത്തപ്പെട്ട മറ്റുവ്യക്തികളെ തന്നെയാണ്.


അല്ലാതെ, തന്നേയും തന്നെപ്പോലുള്ളവരേയും അമർത്തിയും തമർത്തിയും നിൽക്കുന്ന മഹാവ്യക്തികളോടും മഹാപ്രസ്ഥാനങ്ങളോടും ആവില്ല വിരോധം. മുകളിലിരിക്കുന്ന മഹാവ്യക്തികൾ, ഈ അർമ്മതപ്പെട്ട വ്യക്തികളെ പ്രത്യേകം പ്രത്യേകം നൂലിൽകുടുക്കി പൊന്തിച്ചും താഴ്ത്തിയും അവരിൽ തമ്മിൽ മാനസിക മത്സരം വളർത്തിയെടുക്കും.


ഈ മുകളിലോട്ടും താഴേക്കും പൊങ്ങിയും താഴ്ന്നുകൊണ്ടിരിക്കുന്ന ഈ കൂട്ടർക്ക് സംഘടിക്കാനോ, ഒന്നായി നിന്ന് തങ്ങളെ അമർച്ച ചെയ്യുന്നവരെ തുരത്താനോ ആവില്ല. ഇതും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishഷിൽ) ഇല്ലാത്ത ഒരു പ്രതിഭാസമാണ്.


എന്നാൽ ഇസ്ലാമിന് ഈ വിധം തമ്മിൽ മത്സരിപ്പിച്ച് സ്വയം നാശത്തിലേക്ക് നയിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിൽ നിന്നും കീഴ്ജനത്തിനെ ഒരു പരിധിവരെ മാറ്റിനിർത്താൻ ആയിട്ടുണ്ടാവാം. എന്നാൽ ഇസ്ലാമിന് അവരെ വിനാശകമായ അവരുടെ ഭാഷാ മേലങ്കിയിൽനിന്നും പുറത്തെടുക്കാൻ ആയില്ല എന്നുള്ളതും വാസ്തവംതന്നെ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page