top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ തമ്മിൽ മാറ്റി ഉപയോഗിച്ചാൽ

മലബാറിൽ, പ്രത്യേകിച്ചും ദക്ഷിണ മലബാറിൽ, വർഗ്ഗീയ സ്വഭാവമുള്ള അക്രമങ്ങൾ ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്നു. സാമൂഹത്തിൽ ഒന്നിൽകൂടുതൽ കാരണങ്ങളാൽ വൻ പിരിമുറുക്കങ്ങളും മാനസിക സമ്മർദ്ദങ്ങളും വളർന്നുവന്നിരുന്നു. ഇവ ഓരോന്നിന്നും സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കുണ്ടായിരുന്നു എന്നും പറയാം എന്നു തോന്നുന്നു.


ഇങ്ഗ്ളിഷ് കമ്പനീ ഭരണം വളരെ സുരക്ഷിതമായതും ഉയർന്ന സാമൂഹിക നിലവാരങ്ങൾ ഉള്ളതുമായ സാമൂഹിക ഘടനയെ വിഭാവനം ചെയ്യുകൊണ്ടാണ് ഓരോ കാൽവെപ്പും നടത്തുന്നത്. എന്നാൽ അവർക്ക് യാതോരു രീതിയിലും കണ്ടെത്താൻ പറ്റാത്തതും കാണാൻ പറ്റാത്തതുമായ എന്തോ ചില നീക്കങ്ങൾ സാമൂഹിക ഉള്ളറകളിൽ സംഭവിക്കുന്നുണ്ട്. അതെന്താണ് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് ഭാഷയിലൂടെ വിഭാവനം ചെയ്ത്, പ്രാദേശിക നേതൃത്വസ്ഥാനങ്ങളിൽ ഉള്ള പലരുമായി സൃഷ്ടിക്കുന്ന ഉടമ്പടികൾക്കും കരാറുകൾക്കും വാക്ക് ഉറപ്പുകൾക്കും മറ്റും പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ഇതേ നേതാക്കൾ മറ്റു പ്രാദേശികരുമായി ഇടപഴകുമ്പോൾ, ബലക്കുറവ് സംഭവിക്കുന്നുണ്ട്.


'ഇഞ്ഞി പോടോ, ഇന്റെ ഒരു ഉറപ്പ്. ഓന് ഇഞ്ഞി കൊടുത്ത ഉറപ്പങ്ങ് കണ്ടത്ത് ചാടിക്കള', എന്ന വാക്കുകളിൽ ഇങ്ഗ്ളിഷ് പക്ഷം വെറും 'ഓൻ' ആവുന്നുണ്ട്. അതോടെ, വാക്ക് ഉറപ്പിന് സ്വമേധയാ ഉറപ്പു കുറയുന്നു. കാരണം, 'ഓർക്ക്' കൊടുത്ത ഉറപ്പ് പ്രാദേശിക വേദികളിലെ താഴ്ന്ന ഇടങ്ങളിൽ 'ഓന്' കൊടുത്ത വാക്കായി മാറുന്നു.


ഒന്നാമത്തേതിന് വൻ ഉറപ്പാണ് ഉള്ളത്. രണ്ടാമത്തേതിന് യാതോരു ഉറപ്പും ഇല്ലതന്നെ.


ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇത്.


എന്നാൽ ഇത് മാത്രമല്ല സാമൂഹിക അന്തരീക്ഷത്തിലെ പ്രശ്നം.


അടിമ ജനം ഭൂജന്മി വീടുകൾക്ക് ചുറ്റുപാടുമുള്ള പാടപ്പറമ്പുകളിലും മറ്റും വെറും കന്നുകാലികളെപ്പോലെ ജീവിച്ചവർ ആണ്. അവർക്ക് അവരുടെ പാരമ്പര്യപരവും പൈതൃകവുമായി ഉണ്ടായിരുന്ന ഭാഷയും സംസ്ക്കാരവും ആദ്ധ്യാത്മിക കാര്യങ്ങളും മറ്റും ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.


കോഴിക്കും, ആടിനും പശുവിനും എരുമക്കും മറ്റും ഒരു പ്രദേശത്ത് സ്വതന്ത്രമായി നൂറ്റാണ്ടുകളോളം ജീവിക്കാൻ പറ്റിയാൽ, അവർക്ക് പലവിധ കുടുംബ ബന്ധങ്ങളും ആശയവിനിമയ മാർഗ്ഗങ്ങളും വ്യക്തി ബന്ധങ്ങളും മറ്റും നിർമ്മിച്ചെടുക്കാനും നിലനിർത്താനും ആവും.


എന്നാൽ ഇതേ വ്യക്തികളെ പല മനുഷ്യവീടുകളിൽ ഒറ്റപ്പെടുത്തി വീട്ടുവളപ്പിലെ വേലിക്കകത്തിട്ടും കൂട്ടിലിട്ടും പറമ്പത്ത് കയറിട്ടു കെട്ടിയും ജീവിപ്പിച്ചു തുടങ്ങിയാൽ അവരിൽ ഈ പറഞ്ഞ യാതോരു കാര്യങ്ങളും നിലനിൽക്കില്ല. അവർ തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടിയാൽ തന്നെ പൊതുവായി തമ്മിൽ കൈമാറാനുള്ള യാതോരു വിശേഷങ്ങളും കാണില്ല. തമ്മിൽ മനസ്സിലാകുന്ന ആശയവിനിമയ ഭാഷതന്നെ മാഞ്ഞുപോയിരിക്കും.


കാട്ടിലെ പോത്തുകൾ സിംഹങ്ങളെവരെ ഒറ്റയായും കൂട്ടമായും കുത്തിമറിച്ചിട്ട് തോൽപ്പിക്കുന്ന കാഴ്ചകൾ ഇന്ന് Youtube വീഡിയോകളിൽ കാണാൻ പറ്റുന്നതാണ്. എന്നാൽ ഇതേ പോത്തുകളെ മനുഷ്യന്റെ കൈയിൽ കിട്ടിയാൽ അവയെ കശാപ്പുകാരന്റെ കൈവശം എത്തിക്കും എന്നത് തീർച്ചയാണ്. ആ പോത്തുകളിൽ ആരെങ്കിലും രക്ഷപ്പെട്ടതായോ, കശാപ്പുകാരനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടതായോ ഉള്ള ചരിത്രം കണ്ടെത്താൻ പ്രയാസം തന്നെയാണ്.


എന്നാൽ പെട്ടെന്ന് ഒരുനാൾ ഒരു പുതിയ പ്രസ്ഥാനം വന്ന് ഇവരെയെല്ലാ കയറൂരിവിടുകയും അവർക്ക് സ്വതന്ത്രമായി ജീവിക്കാനും വളരാനും ഉള്ള സൌകര്യവും സുരക്ഷിതത്വവും നൽകിയാലുള്ള സ്ഥിതി ആലോചിക്കാവുന്നതേയുള്ളു. എന്നാൽ അതോടൊപ്പം അവർക്ക് മനുഷ്യരെ ഒതുക്കാനുള്ള ശേഷിയും വന്നുതുടങ്ങിയാലോ?


ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നത് പ്രാദേശിക ഭൂജന്മി കുടുംബങ്ങളുടെ അധികാരത്തെ തുടച്ചുമാറ്റി. അവരുടെ നായർ മേൽനോട്ടക്കാരുടെ കൈയ്യാകളി ജയിൽ ശിക്ഷയ്ക്ക് അർഹമായ കുറ്റമായി മാറി.


കീഴ്ജനത്തിൽ പെട്ട ചിലർ ഇതിനാൽ തന്നെ രക്ഷപ്പെട്ടു. എന്നാൽ ഇതിനേക്കാൾ കൂടുതൽ കീഴ്ജനം രക്ഷപ്രാപിച്ചത് ഇസ്ലാമിലേക്ക് കയറിയതോടുകൂടിയാണ്. ഈ ഒരു രക്ഷാ മാർഗ്ഗത്തെ തടയാൻ ഭൂജന്മികൾക്ക് നിയമപരമായി യാതോരു പാതയും ലഭിച്ചതും ഇല്ല.


ഭൂജന്മി പാടപ്പറമ്പുകളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്നവരുടെ പിന്തലമുറക്കാർ അതോടുകൂടി ഇസ്ലാം മേൽവിലാസത്തിൽ സംഘടിച്ചുതുടങ്ങി. പോരാത്തതിന്, അവർ പലതരം വാണിജ്യപദ്ധതികളിലും പങ്കുചേരുകയും സ്വന്തമായി തുടങ്ങകുയും ചെയ്തു പോലും. ചിലർ സ്വന്തമായി കൃഷിയും ചെയ്തുതുടങ്ങി.


കന്നുകാലികൾ സംഘടിച്ചുനിന്ന് മനുഷ്യരോട് ഏറ്റുമുട്ടാൻ തയ്യാറെടുപ്പെടുത്തുതു പോലെയാണ് എന്ന് വേണമെങ്കിൽ പറയാം.


ഇത് സമൂഹത്തിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം. എന്നാൽ ഇങ്ഗ്ളിഷ് ഭരണം പൊതുവായി സമൂഹത്തിൽ സമാധനവും സാംസ്കാരിക മൂല്യങ്ങളും നിയമങ്ങളും മറ്റും കൊണ്ടുവന്നത് ഭൂജന്മികളിൽ വൻ സമാധാനം സൃഷ്ടിച്ചിരിക്കാം എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ അതോടൊപ്പം ഈ കീഴ്ജന സംഘടിക്കൽ ഒരു വൻ പ്രശ്നം തന്നെയായി നിലിനിന്നിരിക്കാം.


ഈ കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നു എന്നത് വാസ്തവം തന്നെ. എന്നാൽ ഇതിൽ കീഴ്ജനത്തിന്റെ കൈകളിൽ ഫ്യൂഡൽ ഭാഷ സ്ഫോടകശക്തിയുള്ള വാക്കുകൾ നൽകിയിട്ടുണ്ട് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അത്രകണ്ട് അറിവ് ലഭിച്ചിരിക്കില്ല.


ചെറുമനെ ഭൂജന്മി 'ഇഞ്ഞി' എന്ന് സംബോധന ചെയ്താൽ യാതോരു പ്രശ്നവും ഇല്ലതന്നെ. എന്നാൽ അതേ ചെറുമൻ ഭൂജന്മിയെ 'ഇഞ്ഞി' എന്ന് സംബോധന ചെയ്താൽ വൻ പൊട്ടിത്തെറിതന്നെ സംഭവിപ്പിക്കാം.


ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ ഒരു മുന്നറിയിപ്പ് എഴുതിക്കാണാം. ബാറ്ററി ഇടുമ്പോൾ ശരിയായ ദ്രുവങ്ങൾ നോക്കിത്തന്നെ വേണം ഇടാൻ. ദ്രുവങ്ങൾ തമ്മിൽ മാറി ബാറ്ററി ഇട്ടാൽ സ്ഫോടനം നടന്നേക്കാം.


ഏതാണ്ട് ഇതേ പോലെയാണ് കാര്യങ്ങൾ. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ തമ്മിൽ മാറ്റി ഉപയോഗിച്ചാൽ സ്ഫോടനം നടക്കാൻ സാധ്യതയുണ്ട്. കാരണം ഫ്യൂഡൽ ഭാഷയിലെ indicant word codeഡുകളെ ഘടിപ്പിക്കേണ്ടുന്ന ടെർമിനുകൾ (terminals) വ്യക്തമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.


വിദ്യാർത്ഥിയോടു ഘടിപ്പിക്കേണ്ടത് 'ഇഞ്ഞി' ആണ്. അദ്ധ്യാപകനോട് ഘടിപ്പിക്കേണ്ടത് 'ഇങ്ങൾ' ആണ്. ഇവയെ തലതിരിഞ്ഞ് ഘടിപ്പിച്ചാൽ വൻ പൊട്ടിത്തെറിതന്നെ സംഭവിക്കാം.


കന്നുകാലിയെ അധിക്ഷേപിച്ചപ്പോൾ, കന്നുകാലി അതേ സ്വരത്തിൽ തിരിച്ച് അധിക്ഷേപിക്കുന്നു. അതുമല്ലായെങ്കിൽ കന്നുകാലിയുടെ അടുത്തുകൂടി പോകുമ്പോൾ, കന്നുകാലി യാതോരു പ്രകോപനവും ഇല്ലാതെ ആളെ തരംതാഴ്ത്തുന്നു.


വീട്ടുകാരുടെ സാമൂഹിക വേദികളിൽ കന്നുകാലി പെങ്കെടുക്കുകയും വീട്ടുകാരോട് മത്സിക്കുകയും ചെയ്യുന്നു.


ഈ രീതിയിലാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നത്.


ഏതാണ്ട് ഇതിന് സമമായുള്ള ഒരു സാമൂഹിക പ്രതിഭാസം തിരുവിതാംകൂർ രാജ്യത്തിലും ഇതേ കാലഘട്ടത്തിൽ സംഭവിച്ചിരുന്നു. London Missionary Societyയുടെ ബൃട്ടണിൽ നിന്നും വന്ന മിഷിനറിമാർ അവിടുള്ള കീഴ്ജനങ്ങളെ പ്രാപ്തരാക്കിയപ്പോൾ, അവരും ഇതേ പോലെയങ്ങ് മാനസികമായി വളർന്നു.


എന്നാൽ തിരുവിതാംകൂർ രാജ്യഭരണത്തിൽ തന്നെയാണ്. ബൃട്ടിഷ്-ഇന്ത്യയിലെ നിയമങ്ങൾക്ക് അവിടെ സാധുതയിലതന്നെ. ഈ വിധം പ്രാപ്തരാക്കപ്പെട്ട കീഴ്ജനങ്ങൾക്ക് സാമൂഹികമായി പടർന്നുകേറാനുള്ള ഇടം ഈ മിഷിനറിമാർക്ക് അവിടെ സൌകര്യപ്പെടുത്താൻ ആയില്ല. അത് അവിടെ പലവിധ തെരുവു യുദ്ധങ്ങളിലേക്കും നയിച്ചു എന്നതാണ് വാസ്തവം.


അവിടുള്ള നായർമാർ ഈ വിധ ഉദ്യമങ്ങളെ തെരുവിൽ ഇട്ടു അടിച്ചുതമർത്തി. പതിറ്റാണ്ടുകൾക്ക് ശേഷം പുന്നപ്രയിലും വയലാറിലും കീഴ്ജനങ്ങൾ സംഘടിച്ച് തിരുവിതാംകൂർ പോലീസുമായി ഏറ്റുമുട്ടിയതിനും പിന്നിൽ നിന്നിരുന്ന പ്രോചോദനം ഇതുതന്നെ. എന്നാൽ അന്ന് തിരുവിതാംകൂർ പട്ടാളം വന്ന് ഈ കുട്ടരെ വെടിവെച്ചിടുകയാണ് ചെയ്തത്.


ദക്ഷിണ മലബാറിൽ വേറേയും ചില കാര്യങ്ങൾ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തിയിരുന്നു.


അക്കാര്യത്തെക്കുറിച്ച് അടുത്ത എഴുത്തിൽ എഴുതാം എന്നു കരുതുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page