top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ

സമൂഹത്തിൽ ഫ്യൂഡൽ ഭാഷയാണ് ഉള്ളത്. ഈ സാമൂഹികാന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് ഭൂജന്മികൾ കൃഷി ഭൂമി പാട്ടത്തിന് കൃഷിക്കാർക്ക് നൽകുന്നത്.


വാടകയ്ക്ക് സ്ഥലവും വീടും, വാണിജ്യസ്ഥാപനം നടത്താനുള്ള മുറിയും, മറ്റും നൽകുമ്പോൾ ഫ്യൂഡൽ ഭാഷകളിൽ ഇന്നും ഉടമയും വാടകക്കാരനും തമ്മിൽ പലപ്പോഴും വാക്ക് കോഡുകളിലെ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട് പലയിടത്തും. അടിയാളത്തം കാണിച്ചില്ലായെങ്കിൽ വാടകയ്ക്ക് ഈ വക കാര്യങ്ങൾ ലഭിക്കില്ല.


ഈ വിധമായുള്ള ഒരു അടിയാളത്ത ഭാവം ഇല്ലാത്ത വാടക്കാരൻ അപ്രിയനും ഉപദ്രവകാരിയും മറ്റ് വാടകക്കാരിലെ അടിയാളത്തം തേച്ചുമാച്ചുകളയുന്നവനും, അതിനാൽ തന്നെ ഉടമയ്ക്ക് സഹിക്കാൻ പറ്റാത്തവനും ആയിരിക്കും.


മാപ്പിള കൃഷിക്കാർക്ക് ഹൈന്ദ ഭൂജന്മികൾ സ്ഥലം പലവിധത്തിലുള്ള പാട്ടക്കരാറിൽ നൽകിയാൽ, പ്രശ്നം തന്നെയായിരുന്നിരിക്കാം. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ അവർ പ്രകടിപ്പിക്കുന്നതുപോലുള്ള ധിക്കാരം അവരിൽ ചിലരിൽ കാണപ്പെട്ടേക്കാം.


എന്നാൽ അവർക്ക് സ്വതസിദ്ധമായി ഇല്ലാത്ത ഒരു വൻ ഐക്യബോധവും സാഹോദര്യവും ഇസ്ലാം അവരിൽ കയറ്റിവിട്ടിറ്റുമുണ്ടാവും. ഇതും ഒരു വൻ സംഗതി തന്നെയാണ്. കാരണം, കീഴ്ജനങ്ങൾക്ക് തമ്മിൽ സംഘടിക്കാനും പൊതുശത്രുവിനെ ഒന്നിച്ചു നിന്ന് എതിരിടാനും ആവില്ല. കാരണം, ഭാഷാ കോഡുകൾ അവരെ തമ്മിൽ തെറ്റിക്കുകയും അവരിൽ തമ്മിൽത്തമ്മിൽ വൻ വിരോധം നിറക്കുകയും ചെയ്യും.


എന്നാൽ ഇസ്ലാം എന്ന വൻ പുതപ്പ് അവരെയെല്ലാരേയും ഒന്നായി പൊതിയുമ്പോൾ, അവരിൽ പാരമ്പര്യമായി നിലനിന്നിരുന്ന സ്പർദ്ധകൾ കാര്യമായി പ്രവർത്തിക്കില്ലതന്നെ.


ഇത് മനസ്സിലാക്കാൻ ഉദാഹരണമായുതകുന്ന മറ്റൊരു കാര്യം ഇവിടെ പറയാം.


ഇന്ന് ഇന്ത്യാക്കാരായ പലരും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും, ഇന്ത്യയിൽ തന്നെയും പലവിധ സാങ്കേതികവിദ്യാ പ്രവർത്തന മേഖലകളിൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്നുണ്ട്. അവർ മിക്കപ്പോഴും തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുക. അതോടൊപ്പം തന്നെ പ്രായവ്യത്യാസം എന്ന കാര്യത്തിനും തൊഴിൽ സ്ഥാനപദവി എന്ന കാര്യത്തിനും യാതോരു മതിപ്പും നൽകാതെ തമ്മിൽ വെറും പേരാണ് ഉപയോഗിക്കുക.


ഈ വക തൊഴിൽ അന്തരീക്ഷങ്ങളിൽ തമ്മിൽപാരവെക്കാനുള്ള പ്രവണതയും ഗ്രൂപ്പിസവും അസൂയയും, വിവരം തമ്മിൽ പങ്കിടാനുള്ള വൈമനസ്യവും, തൊഴിൽ ശാലയ്ക്കുള്ളിൽ ആന്തരികമായ ഒരു തരം രാഷ്ട്രീയക്കളി നടത്താനും മറ്റുമുള്ള പ്രവണതയും മറ്റും വളരെ തുച്ഛമായിരിക്കും.


ഇവരിൽ നൈസർഗ്ഗികമായുള്ള പല നിഷേധാത്മക പ്രവണതകളേയും മാച്ചുകളയുന്നത് ഇങ്ഗ്ളിഷ് ആണ്. മാത്രവുമല്ല അവരിൽ വളരെ ഉന്നതമായ വ്യക്തിത്വവും ബുദ്ധിയും ചിന്താശക്തിയും കാണപ്പെടാം.


എന്നാൽ ഒരുനാൾ അവർക്ക് ഉത്തരവ് ലഭിക്കുന്നു, ഇനിമുതൽ അവർ ഹിന്ദിയിലോ തമിഴിലോ മലയാളത്തിലോ മറ്റോ മാത്രമേ തമ്മിൽ സംസാരിക്കാൻ പാടുള്ളു എന്ന്.


ഈവിധമായുള്ള ഒരു ഉത്തരവ് അവർക്ക് ലഭിച്ചാൽ പിന്നെ കുറച്ചു ദിവസങ്ങളോളം അവർക്ക് തമ്മിൽ സംസാരിക്കാൻ തന്നെ പറ്റില്ല. വെറും പേരുവിളിച്ച ആളെ നീ എന്നോ നിങ്ങൾ എന്നോ സാർ എന്നോ ആണോ വിളിക്കേണ്ടത് എന്നത് തന്നെ ഒരു വൻ പ്രശ്നം ആകും.


കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ അവരുടെ പ്രാദേശിക ഭാഷയിലേക്ക് നിലംപതിച്ചു തുടങ്ങിയാൽ, പിന്നെ അവരിൽ നിന്നും ഇങ്ഗ്ളിഷ് മാച്ചു കളഞ്ഞിരുന്ന എല്ലാ വിധ വിധ്വംസക പ്രവണതകളും തിരിച്ചുവരും. അവർ തമ്മിലടിച്ചും തമ്മിൽ പാരവച്ചും പിരിഞ്ഞും പിരിയാതേയും തൊഴിൽ തുടരുകയോ തൊഴിൽ വിട്ടുപോകുകയോ ചെയ്യും. അവരുടെ തൊഴിൽ ശാല തവിടുപൊടിയാകും.


ഏതാണ്ട് ഇതേ പോലൊക്കെ തന്നെയാവാം ഇസ്ലാമും ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പലവിധ മാറ്റങ്ങളും വരുത്തിയത്. അവരുടെ പാൻഗാമികളോട് താരതമ്യം ചെയ്യുമ്പോൾ, ഈ കൂട്ടർക്ക് വൻ മാനസികവും ശാരീരികവും ആയ മാറ്റങ്ങൾ കാണപ്പെടാം


എന്നാൽ ഇസ്ലാം മതത്തിലെ ഉന്നത കുടുംബക്കാരും ഇവരെ ഒരു പരിധിവരെ ജാഗ്രതയോടുകൂടി തന്നെയാവാം വീക്ഷിച്ചിരിക്കുക. അവരെ കൈകാര്യം ചെയ്യുന്നത് പൊട്ടിത്തെറിക്കാൻ കെൽപ്പുള്ള കൈബോംബിനെ (live grenade) കൈകാര്യം ചെയ്യുന്നത് പോലെയാവാം. കാരണം, ഈ കൂട്ടർ സംസാരിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെയാണ്.


ഇങ്ഗ്ളിഷ് നൽകുന്നതുപോലുള്ള മൃദുലമായ വാക്കുകളും വാക്യപ്രയോഗങ്ങളും മാന്യമായ ആശയവിനിമയവും മറ്റും ഇസ്ലാമിന് ഒരു പരിധിക്കപ്പുറം ഇവരിലേക്ക് ചേർക്കാൻ ആവില്ല. കാരണം, ഇവരുടെ പ്രാദേശിക ഭാഷയെ മാച്ചുകളയാൻ ഇസ്ലാം ശ്രമിച്ചിരുന്നില്ലതന്നെ. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യവും മനസ്സിൽ കയറിവരുന്നുണ്ട്. അതിലേക്ക് കടക്കാൻ ഇപ്പോൾ പറ്റില്ല.


മുഹമ്മദീയരിലെ പ്രാദേശിക ഉന്നതർ വാക്ക് കോഡുകളുടെ ഉപയോഗത്തിൽ സ്വന്തം സംരക്ഷണം മാത്രം ആണ് ശ്രദ്ധിച്ചിരുന്നത്. വാക്ക് കോഡുകൾ പൊട്ടുന്ന കൈബോംബു തന്നെയാണ്, ഈ കീഴ്ജന മാപ്പിളമാരുടെ കൈകളിൽ. എന്നാൽ അത് ഇപ്പുറത്ത് പൊട്ടരുത് എന്നേ ശ്രദ്ധിക്കാൻ പറ്റുള്ളു. അപ്പുറത്ത് പൊട്ടുന്നത് കൊണ്ട് പ്രശ്നം ഇല്ലതന്നെ.


ഈ ഒരു നയം ഇസ്ലാമിന്റെ നയമല്ല എന്നും പറയാം. കാരണം, ഇന്ന് ഇന്ത്യയിൽ ഫ്യൂഡൽ ഭാഷ ഉപയോഗിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഇതേ നയം തന്നെയാണ് പ്രാവർത്തികമായി വച്ചിട്ടുള്ളത്.


ഉദാഹരണത്തിന്, ഇന്ത്യൻ പോലീസിൽ. കീഴ്സ്ഥാനക്കാരൻ സ്വന്തം മേലുദ്ധ്യോഗസ്ഥരിലേക്ക് വാക്കുകളുടെ ഈ കൈബോംബ് എറിഞ്ഞ് പൊട്ടിക്കരുത്. എന്നാൽ കീഴ്സ്ഥാനക്കാരന് പുറത്തുള്ള ആരുടെ മേലും, അതായത് പൊതുജനത്തിൽ പെട്ട ആരുടെ മേലും, ഈ പൊട്ടാൻ തയ്യാറായിരിക്കുന്ന കൈബോംബ് എറിയാം.


QUOTE from the words of Mr. Strange:


and that the Mappilla tenantry, especially of the taluks in South Malabar, where the outbreaks have been so common, are very prone to evade their obligations and to resort to false and litigious pleas.


ആശയം : മാപ്പിള കുടിയാന്മാർ, പ്രത്യേകിച്ചും എപ്പോഴും ലഹള നടക്കുന്ന തെക്കൻ മലബാറിലേത്, അവരുടെ ധാർമ്മികബാധ്യതയിൽനിന്നും കടപ്പാടിൽനിന്നും തന്ത്രപൂർവ്വം മാറിക്കളയാനും, വ്യാജവും കേസുനൽകുന്നതുമാതിരിയുള്ള വാദങ്ങൾ ഉന്നയിക്കാനും മുതിരുന്നു. END


QUOTE :

And Mr. Strange proceeded to review some instances—such as the taking of fines and fees on renewal of leases and the granting of melkanam rights for the purpose of getting rid of obnoxious tenants—in which he thought some changes in the customary rules ought to be made.


ആശയം : തുടർന്ന് Mr. Strange പുതിയ പാട്ടങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പിഴ ഈടാക്കുന്നതും, ഫീസുകൾ വാങ്ങിക്കുന്നതും, അപ്രീയരായ കുടിയാന്മാരെ പുറത്താക്കുന്നതും മറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നടന്ന ചില സംഭവങ്ങളെ അവലോകനം ചെയ്തു തുടങ്ങി.


END.


QUOTE :

He then went on to review the next ground for committing them dwelt upon by the Mappillas, namely, that the criminals were forced into them by destitution,


ആശയം : ഇതിന് ശേഷം, മാപ്പിളമാരിൽ പെട്ട ചിലർ കഠിമായ ദാരിദ്ര്യത്താൽ കുറ്റകരമായ കാര്യങ്ങൾ ചെയ്തുതുടങ്ങിയതാണ് എന്ന വാദഗതിയെ ഇദ്ദേഹം അവലോകനം ചെയ്തു. END.


QUOTE :

But he next remarked “a feature that has been manifestly common to the whole of these affairs is that they have been one and all marked by the most decided fanaticism, and this, there can be no doubt, has furnished the true incentive to them.


ആശയം : ഇദ്ദേഹം ഇതിന് ശേഷം ഈ വിധം അഭിപ്രായപ്പെട്ടു: ഈ സംഭവങ്ങളിൽ എല്ലാം തന്നെ പൊതുവായി കാണപ്പെടുന്ന ഒരു കാര്യം അതി കഠിനമായ മതഭ്രാന്താണ്. ഈ ഒരു ഘടകം ആണ് ഇവരിൽ ഏറ്റവും ശക്തമായ പ്രചോദനമായി നിലനിന്നിരുന്നത്. END.


ഈ ഒരു കാര്യം ഒരു വൻ പരിധിവരെ വാസ്തവം ആയേക്കാം. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കീഴ്ജനങ്ങളിൽ പെട്ടവർ ഏതു പ്രസ്ഥാനത്തിൽ ചേരുന്നാലും ഒരു തരം fanaticism അവർ പ്രകടിപ്പിക്കും എന്നത് ഒരു പൊതുവായുള്ള വാസ്തവം തന്നെയാണ്.


പ്രത്യേകിച്ചും, ആ വിധ പ്രസ്ഥാനങ്ങളിലൂടെയാണ് അവർക്ക് സാമൂഹികമായി ഉയർന്നുനിൽക്കാൻ ആവുള്ളു എങ്കിൽ അവർ ആ പ്രസ്ഥാനത്തിനോട് കഠിനമായ കൂറും കടപ്പാടും പ്രകടിപ്പിക്കും. ഇത്, ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും കാണാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ അവരുടെ പ്രാർട്ടിയെ ഒരു തരം ദിവ്യ ഭൂജന്മിയെപ്പോലെയാണ് കൊണ്ടുനടക്കുക. പാർട്ടി ഇതു പറഞ്ഞു അതു പറഞ്ഞു, പാർട്ടി ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത്? എന്നെല്ലാം രീതിയിൽ.


ദക്ഷിണ മലബറിലെ കീഴ്ജന മാപ്പിളമാർക്ക് ഇസ്ലാമിനോട് ഏതാണ്ട് ഇതേ പോലുള്ള ഒരു മാനസിക ഭാവം ഉണ്ടാവും എന്നാണ് തോന്നേണ്ടത്. ഇസ്ലാം അവരിൽ നിന്നും മാഞ്ഞുപോയാൽ പിന്നെ, തമ്മിൽ വികടിച്ചുനിൽക്കുന്ന കുറേ പ്രാദേശിക ഭാഷക്കാരായി മാറും അവർ. അവരിൽ മക്കത്തായ തീയർ മുതൽ ചെറുമർ വരെയുള്ളവരുടെ പിൻഗാമികൾ ഉണ്ട്. പോരാത്തതിന് അറബി രക്ത മുൻഗാമികളും ഉണ്ട്. ഈ വിധ കാര്യങ്ങൾ അവരെ ഒറ്റക്കെട്ടായി നിലനിർത്തും എന്നും തോന്നുന്നില്ല.


ഇസ്ലാമിന്റെ സ്വാധീനം ഇവരിൽ ഐക്യവും സാഹോദര്യവും നിലനിർത്താൻ സഹായിക്കാം. അതോടൊപ്പം തന്നെ, ഇവർക്ക് പാരമ്പര്യമായി ലഭിച്ചിരുന്ന മാനസിക നിലവരത്തിന് മുകളിലേക്ക് ഉയരാനും ഇവരെ ഇസ്ലാം പ്രാപ്തരാക്കും.


എന്നാൽ ഇസ്ലാമിന് ഇവരിലെ പാരമ്പര്യ കീഴ്ജന പെരുമാറ്റങ്ങളും അസഭ്യവാക്കുകളും മറ്റും പൂർണ്ണമായി മാച്ചുകളയാൻ ആയിട്ടുണ്ടാവുമോ എന്ന് അറിയില്ല. ആകെ ചെയ്യാൻ പറ്റിയിട്ടുണ്ടാവുക അവരിലെ ഈ വിധ കാര്യങ്ങൾക്ക് പുതിയ പദങ്ങളും പുതിയ ആവഷ്കരണ കഴിവുകളും നൽകുക എന്നതാവാം.


ഇക്കൂട്ടർ ഇസ്ലാമിനാൽ മാനസികമായും സാമൂഹികമായും വളർന്നവർ ആണ്. എന്നാൽ ഇവർ നൂറുകണക്കിന് നാഴികകൾക്ക് അപ്പുറം കടലിന്റെ അങ്ങേക്കരയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് വെട്ടിത്തിളങ്ങിയ മുഹമ്മദ് എന്ന വ്യക്തിത്വത്തിന്റെ പ്രതിരൂപമോ പകർപ്പോ ആണ് എന്നു തോന്നുന്നില്ല.


ഇവരിൽ ആളിത്തിളച്ചുകൊണ്ടു നിൽക്കുന്നത് പ്രാദേശിക സാമൂഹിക യാഥാർത്ഥ്യങ്ങൾ അവരിൽ ഏൽപ്പിക്കുന്ന വേദനകളും പ്രകോപനങ്ങളും ആണ്.


QUOTE :

And he then proceeded to state that the Mappillas of the interior were always lawless, even in the time of Tippu’s Government, were steeped in ignorance, and were on these accounts more than ordinarily susceptible to the teaching of ambitious and fanatical priests, using the recognised precepts of the Koran as handles for the sanction to arise and slay Kafirs, who opposed the faithful chiefly in the pursuit of agriculture.


ആശയം : ഉൾപ്രദേശങ്ങളിലെ മാപ്പിളമാർ, ടിപ്പുവിന്റെ കാലത്തുപോലും, അജ്ഞതയിൽ കുളിച്ചുനിൽക്കുന്നവർ ആയിരുന്നു. ഈ കാരണത്താൽ ഇവർ അതിമോഹമുള്ളതും മതഭ്രാന്തന്മാരയവരും ആയ മതനേതാക്കളുടെ ചൊൽപ്പടികൾക്കും പഠിപ്പിക്കലിനും വളരെ എളുപ്പത്തിൽ സ്വാധീനക്കാൻ ആവുന്നവർ ആയിരിക്കും. ഈ മത നേതാക്കൾ ആവട്ടെ കാഫിർമാർക്ക് എതിരായി ഉയരാനും അവരെ കൊല്ലാനും ഖുർആനിൽ ഉണ്ട് എന്ന് അറിയപ്പെടുന്ന കാഴ്ചപ്പാടുകളേയും ധാരണകളേയും ഉപയോഗിക്കുന്നു. END.


ഈ മതനേതാക്കളെക്കുറിച്ച് പറയുമ്പോൾ, അവരും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കോഡുകൾക്ക് വിധേയരായി ജീവിക്കുന്നവർ ആണ് എന്നതും വാസ്തവം തന്നെ. ഈ കോഡുകൾ അവരിൽ വാക്ക് കോഡുകളിലെ ഉന്നത സ്ഥാനത്ത് നിലകൊണ്ടു തന്നെ ജീവിക്കണം എന്ന അതിമോഹം വരുത്തും. മാത്രവുമല്ല, അവരും മുഹമ്മദിന്റെ പ്രതിരൂപമല്ലതന്നെ.


അവർക്കും ഇസ്ലാം ഒരു വേഷവും ആയുധവും ആണ് എന്നല്ലാതെ അവരാണ് ഇസ്ലാം എന്ന് പറയാൻ ആവും എന്ന് തോന്നുന്നില്ല.


ഖുർആനിൽ എന്താണ് എഴുതി വച്ചിട്ടുള്ളത് എന്ന് ഈ എഴുത്തുകാരന് വ്യക്തമായി അറിയില്ല. ഈ വാക്കുകൾ ആരാണ് എഴുതിയത് എന്നും കൃത്യമായി അറിയില്ല. എന്നാൽ മനസ്സിൽ ചില തോന്നലുകൾ ഉണ്ട് താനും. അവ വെറും തോന്നലുകൾ ആണ് എന്നതിനാൽ അവ ഇവിടെ എഴുതിവെക്കുന്നുമില്ല.


ഖർആനിൽ അവിശ്വാസികളെ കൊല്ലാൻ പറയുന്നുണ്ട് എന്ന് പറയപ്പെടുന്നു. ഈ ഒരു കാര്യം ഈ എഴുത്തുകാരന്റെ ഒരു വായനക്കാരൻ പണ്ടൊരിക്കൽ എണ്ണമിട്ട് അയച്ചു തന്നിരുന്നു.


ഈ വക അക്രമ സ്വഭാവമുള്ള വചനങ്ങൾ ഏത് സാഹചര്യത്തിലാണ്, പശ്ചാത്തലത്തിലാണ്, സന്ദർഭത്തിലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയാതെ അവയെ വിലയിരുത്താൻ ആവില്ല.


പോരാത്തതിന് ഭഗവത് ഗീതയിലും ഇതേ പോലെ ആയുധമെടുക്കാൻ പറയുന്ന വാക്കുകൾ ഉണ്ട് എന്ന് കേൾക്കുന്നു. എന്നാൽ അവയ്ക്കും വ്യക്തമായ സാഹചര്യവും പശ്ചാത്തലവും സന്ദർഭവും ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.


രാമായണവും മഹാഭാരതവും യുദ്ധത്തിന്റെ കഥകൾ തന്നെയായി വേണമെങ്കിൽ നിർവ്വചിക്കാം.


അവയ്ക്കും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് മധ്യേഷ്യയിലോ മറ്റോ ഉണ്ടായിരുന്ന വേദകാല മതത്തിലും ആയുധവേലകൾ കണ്ടിരുന്നിരിക്കാം.


ബൈബിൾ പഴയ നിയമത്തിൽ യുദ്ധങ്ങളും സ്ത്രീകളെ പിടിച്ചുകൊണ്ടുപോക്കും മറ്റും ഉണ്ട് എന്ന് ഒരു ഓർമ്മ.


കമ്മ്യൂണിസത്തിലും ആയുധവേലകൾ പരാമർശിക്കപ്പെടുന്നുണ്ട് പോലും.


ഈ വക ആശയങ്ങൾ മനുഷ്യക്കൂട്ടങ്ങളെ അണിനിരത്താൻ ഉപയോഗിക്കപ്പെടുമ്പോൾ, ആ വിധ സംരഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ അവർക്ക് വേണ്ടുന്ന വാക്കുകളേയും വചനങ്ങളേയും എണ്ണിപ്പെറുക്കി ഉപയോഗിക്കും എന്നും മനസ്സിലാകുന്നുണ്ട്.


മറാഠാ നേതാവായ ശിവജി ഹൈന്ദവ മതഗ്രന്ഥങ്ങളേയും ആശയങ്ങളേയും ഉപയോഗിച്ചാണ് നേതാവായത്.


ലെനിനും മവോയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കളും മാക്സിസം എന്ന വാക്ക് ഉപയോഗിച്ചാണ് നേതാക്കളായത്. എന്നാൽ അവരാരും എവിടേയും മാക്സിസം ദൃഷ്ടിവെക്കുന്ന മനുഷ്യ സമത്വത്തിന്റെ അടുത്തെങ്ങും ആരേയും എത്തിച്ചതായി അറിവില്ല.


എന്നാൽ യാതോരു അണിനിരത്തലും ലക്ഷ്യമിടാത്ത ഇങ്ഗ്ളിഷ് ഭാഷയ്ക്ക് മനുഷ്യനിൽ വൻ മികവുള്ള മാറ്റങ്ങൾ വരുത്താൻ ആയിട്ടുണ്ട് എന്നുള്ളത് വിവരമുള്ളവർക്ക് നിഷേധിക്കാൻ ആവലില്ല എന്നതും ശരിതന്നെ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page