top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

48. ഉന്നത വിവരമുള്ളവർ നടത്തുന്ന വിലയിരുത്തലുകളിലെ പാളിച്ചകൾ

ദക്ഷിണേഷ്യയിലെ എല്ലാ ഇടങ്ങളും ആയിരക്കണക്കിന് വർഷങ്ങളോളം പലവിധ ജനവംശങ്ങളും വ്യത്യസ്തങ്ങളായ രീതിയിൽ ഭരിച്ചിട്ടുണ്ട്. അന്നൊന്നും ഇന്ത്യയില്ല എന്ന് ഓർക്കുക.


ഇന്ന് ഔപചാരിക ചരിത്രങ്ങളിൽ പുരാതന ഇന്ത്യ (ancient India), മധ്യകാല ഇന്ത്യ (medieval India), ആധുനിക ഇന്ത്യ (modern India) എന്ന രീതിയിൽ ചരിത്രത്തെ വിഭാഗിച്ച് പഠനം നടത്തുന്നുണ്ട്.


പഠനം നടത്താനുള്ള സൌകര്യത്തിന് ഇത് ഉപയോഗപ്രദമാണ് എന്ന് തോന്നാമെങ്കിലും, ദക്ഷിണേഷ്യൻ ചരിത്രത്തിന്റെ അടിത്തറതന്നെ വിഡ്ഢിത്തത്തിൽ നിന്നുമാണ് ആരംഭിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.


ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


പല ജനവംശങ്ങളും ദക്ഷിണേഷ്യയുടെ പലഭാഗങ്ങളിലും ജീവിച്ചിട്ടുണ്ട്. ഇത് ദക്ഷിണേഷ്യയിൽ മാത്രമല്ല, ഏഷ്യയിലും ലോകത്തിന്റെ പല പ്രദേശങ്ങളിലും സംഭവിച്ചിട്ടുണ്ട്.


മലബാറിൽ തന്നെ വ്യത്യസ്തരായ ജനംവംശങ്ങൾ ബ്രാഹ്മണ മഹിമ അവകാശപ്പെടുന്നുണ്ട്. അവർക്ക് കീഴിൽ പലതരം അമ്പലവാസികൾ ഉണ്ട്. അവർക്ക് കീഴിൽ പലതരം ജനവംശങ്ങൾ നായർ സ്ഥാനങ്ങളിൽ കയറിയിട്ടുണ്ട്. ഉത്തര മലബാറിലും ദക്ഷിണ മലബാറിലും നായർമാരിൽ തമ്മിൽ തന്നെ എന്തോ ഗുരുതരമായ നിലവാര വ്യത്യാസം ഉണ്ടായിരുന്നു.


ഇവർക്കെല്ലാം കീഴിൽ ഉത്തര മലബാറിൽ മരുമക്കത്തായ തീയരും, ദക്ഷിണ മലബാറിൽ മക്കത്തായ തീയരും ഉണ്ടായിരുന്നു. ഇവരിൽ ഒരു കൂട്ടർക്ക് യവന ജനവംശ രക്തബന്ധ പാതയുടെ അംശവും മറ്റൊന്നിന് മധ്യേഷ്യൻ രക്തബന്ധ പാതയുടേയും അംശ കലർന്നിട്ടുണ്ടായിരുന്നു എന്നും തോന്നുന്നു. ഈ രണ്ടൂകൂട്ടരിലും ഉന്നത തീയർ വിഭാഗവും, കീഴ്ജന തീയൻ വിഭാഗവും ആയി പ്രാദേശിക ഭാഷാ കോഡുകൾ മറ്റൊരു വിഭാഗീയതയും കൃത്രിമമായി വരുത്തിയിട്ടുണ്ട്. അതായത് ഓരും ഓനും. തീയർ / തീയൻ എന്ന രീതിയിൽ


രണ്ടു കൂട്ടരിലേയും കീഴ്ജന വിഭാഗങ്ങളിൽ ചെറിയ തോതിൽ തിരുവിതാംകൂറിലെ ഈഴവ ജനതയുടെ രക്ത ബന്ധ പാതയും 1800കളുടെ അന്ത്യ വർഷങ്ങളിൽ ചെറിയ തോതിൽ കലർന്നിരുന്നു എന്നുംവേണം മനസ്സിലാക്കാൻ.


അതേ സമയം ഈ രണ്ട് തീയർ ജനവിഭാഗങ്ങളിലും പണ്ട് കാലം മുതൽ മലബാറിലെ ഏതൊക്കെയോ ചില പ്രാദേശിക ജനവംശങ്ങളുടെ രക്തബന്ധ പാതയും കലർന്നിട്ടുണ്ട് എന്നും ചിന്തിക്കാവുന്നകാര്യമാണ്.


ഇവർക്കെല്ലാം കീഴിലായി പലവിധ വ്യത്യസ്ത ജനവംശങ്ങൾ തട്ടുതട്ടായി കീഴ്ജനമായും ഉണ്ടായിരുന്നു.


ഈ മുകളിൽ നൽകിയ ജനവിഭാഗങ്ങളിൽ പെട്ട പലകൂട്ടരേയും കുറിച്ച് വളരെ വിശാലമായിത്തന്നെ ഈ എഴുത്തിൽ നേരത്തെ പ്രതിപാദിച്ചിട്ടുണ്ട്. ഈ ജനവിഭാഗങ്ങളെ വ്യത്യസ്ത ജാതിക്കാർ ആണ് എന്ന് ഇന്ന് വളരെ ലളിതമായങ്ങ് എഴുതിവിടുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇതിലെ പല ജാതിക്കാരും ലോകത്തിലെ പല ദേശങ്ങളിൽനിന്നും മലബാറിൽ എങ്ങിനെയൊക്കെയോ എത്തപ്പെട്ട വ്യത്യസ്ത ജനവംശങ്ങൾ (populations of different ethnicity) തന്നെയായിരുന്നിരിക്കാം.


വ്യത്യസ്ത തരം മുഹമ്മദീയരും, കൃസ്തീയരും മറ്റും ലോകത്തിലെ മറ്റ് ചില ദിക്കുകളിലെ ജനവംശ രക്തപാതകളുമായി ബന്ധപ്പെട്ടവർ തന്നെ.


മലബാറിലെ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പിടിയിൽ അകപ്പെട്ട് പല സാമൂഹിക നിലവാരങ്ങളിൽ ആണികൊണ്ട് അടിച്ചിട്ടതുമാതിരി നൂറ്റാണ്ടുകളോളം തളച്ചിടപ്പെട്ട്, ഭാഷാ കോഡുകൾ നിശ്ചയിക്കുന്ന നിർവ്വചനങ്ങൾക്ക് അനുസൃതമായി മുഖഭാവവും ശരീരഘടനയും വസ്ത്രധാരണവും പെരുമാറ്റങ്ങളും അടിയാളത്തം അല്ലെങ്കിൽ ആധിപത്യം എന്നിവയും സംസാര രീതികളും രൂപകൽപ്പന ചെയ്യപ്പെട്ട് ആളും ആൾക്കാരും നൂറ്റാണ്ടുകളിലൂടെ തരംതിരിയപ്പെട്ടിരിക്കും.


ഈ മുകളിൽ പറഞ്ഞതിലൊന്നും കാര്യമായ പുതുമയില്ലതന്നെ. എന്നാൽ ഭൂഖണ്ഡ യൂറോപ്യന്മാർ ഇവിടെ വന്ന് കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ചരിത്രം വൻ വിവരമുള്ളവർ എഴുതിത്തുടങ്ങുമ്പോൾ, കാര്യങ്ങൾക്ക് ഒരു വ്യത്യാസം വന്നുകാണുന്നുണ്ട്.


പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും ദക്ഷിണേഷ്യയിൽ കാര്യമായി യാതോരു സാമ്രാജ്യവും സൃഷ്ടിച്ചിരുന്നുവെന്ന് ഈ എഴുത്തുകാരന് തോന്നുന്നില്ല. ആ മൂന്നുകൂട്ടർക്കും ദക്ഷിണേഷ്യയുടെ കടലോരങ്ങളിൽ ചില വളരെ ചെറിയ ഇടങ്ങളിൽ ചെറിയ തോതിൽ ഭരണ അധികാരം ഉള്ള ഇടങ്ങൾ ഉണ്ടായിരുന്നു. അത്രമാത്രം. ഉദാഹരണത്തിന് Mahe (മൈയ്യഴി). ഇതൊന്നും യാതോരു രീതിയിലും ഒരു സാമ്പാജ്യം ആയിരുന്നില്ലതന്നെ.


ഇവരുടെ ചരിത്രം പറയുമ്പോൾ അതിനെ കോളോണിയൽ വാഴ്ച എന്നു പറയുന്നതും ചരിത്ര എഴുത്തിന്റെ പാളിച്ചയായിട്ടാണ് തോന്നുന്നത്. എന്നാൽ ഈ പാളിച്ചയെ എങ്ങിനെയാണ് തിരുത്തേണ്ടത് എന്ന് ഇപ്പോൾ പറയാൻ ആവില്ല.


വെള്ളക്കാരായവരെ സായിപ്പെന്നും മദാമ്മയെന്നും പ്രാദേശികമായി പറയുന്നതുപോലുള്ള ഒരു പ്രശ്നമാണ് ഇത്. അത് വെള്ളക്കാരെ മൊത്തമായി ഒരു ഉന്നത ജനതയായി കാണുന്ന പ്രാദേശികരുടെ ഭാവമാണ്. എന്നാൽ ഈ പ്രാദേശികർ യൂറോപ്പിൽ പോയാൽ, ഈ രണ്ട് വാക്കുകളും ഒരു തരം വിഡ്ഢിവാക്കുകൾ ആയി അനുഭവപ്പെടാം.


ഇനി പറയാനുള്ളത് ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ചാണ്. അതിനെക്കുറിച്ച് ഈ എഴുത്തിൽ പലതും പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷ്മമായുള്ള രീതിയിൽ വളരെ ശ്രദ്ധയോടുകൂടി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമാണ് ദക്ഷിണേഷ്യയിൽ ചില ഇടങ്ങളിൽ നടന്ന ഇങ്ഗ്ളിഷ് ഭരണം.


ഇതിനെ മൊത്തമായി 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന് പറഞ്ഞുകൊണ്ടാണ് പല ഉന്നത വിവരം ഉള്ളവരും പല തരത്തിലുള്ള ചരിത്രപരമായുള്ള അവകാശങ്ങൾ പുറപ്പെടുവിക്കുന്നത്.


ഈ തരത്തിലുള്ള ഒരു വാക്യപ്രയോഗം ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ സിനിമാ കഥകളിൽ കെട്ടിച്ചമച്ചെടുത്ത പലതരത്തിലുള്ള ഭാവങ്ങളും തോന്നലുകളും സ്വമേധയാ ഈ ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് മനസ്സിൽ കയറും.


കൊടും ക്രൂരരും, കൊലപാതകികളും പിടിച്ചുപറിക്കാരും അമ്പലങ്ങൾ കൊള്ളയടിക്കുന്നവരും, സ്ത്രീകളെ മൊത്തമായും ഒറ്റക്കൊറ്റക്കായും കൈവെക്കുന്നവരും കള്ളന്മാരും അഴിമതിക്കാരും ജനങ്ങളെ അടിമകളായി പിടിച്ചുകൊണ്ടുപോയി വിൽക്കുന്നവരും വനവൃക്ഷങ്ങളെ മൊത്തമായി വെട്ടിനിരപ്പാക്കുന്നവരും കാട്ടിലെ മൃഗങ്ങളെ വേട്ടയാടി ഉല്ലസിക്കുന്നവരും ഇന്ത്യാക്കാരെ നീഎന്നും എടാ, എടീ എന്നും വിളിക്കുന്നവരും, ഇന്ത്യാക്കാരെ കുനിച്ചു നിർത്തുന്നവരും നിലത്തിരുത്തുന്നവരും, ഇന്ത്യാക്കാർക്ക് യാതോരു വിവരവും നൽകാത്തവരും, ഇന്ത്യയിൽ നിന്നും പലവിധ വിഭവ സമ്പത്തുകൾ കട്ടെടുത്ത് കൊണ്ടുപോകുന്നവരും, ഇവിടെനിന്നും കുരുമുളക്ക് കട്ട് കൊണ്ടുപോയവരും ഇവിടുള്ള രാജാക്കളെ ചതിച്ചവരും ഇവിടെ മുഹമ്മദീയരേയും ഹിന്ദുക്കളേയും തമ്മിൽ അടിപ്പിച്ച് സ്വന്തം മേധാവിത്വം വളർത്തിയവരും അങ്ങിനെ പലതും വായനക്കാരന്റെ മനസ്സിൽ ഈ ഒരു 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന ഒരു ഒറ്റ വാക്യപ്രയോഗത്താൽ കയറ്റിവിടാൻ പറ്റും.


ഇതൊരു വമ്പൻ സംഗതി തന്നെയാണ്. യഥാർത്ഥത്തിൽ മുകളിൽ പറഞ്ഞ യാതോരു വിധ തെറ്റായ പ്രവണതകളും ഇല്ലാത്തവരും, ആ വിധ മോശമായ കാര്യങ്ങളെ ഈ ഉപഭൂഖണ്ഡത്തിൽ നിന്നും തുടച്ചുമാറ്റാൻ വൻശ്രമം തന്നെ നടത്തിയ പ്രസ്ഥാനങ്ങളും ആണ് ഇവിടെ ഭരണം നടത്തിയ രണ്ട് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളും. ഈ പറഞ്ഞത് മലബാറിനെക്കുറിച്ചാണ്. തിരുവിതാംകൂർ ഇങ്ഗ്ളിഷ് ഭരണത്തിൽ ആയിരുന്നില്ല എന്ന് കൃത്യമായg മനസ്സിലാക്കുക.


തറമ്മൽ (Taramal) തങ്ങളെക്കുറിച്ചും, പൂക്കോയ (Sayyid Fazl) തങ്ങളെക്കുറിച്ചും എഴുതുന്ന ഇടങ്ങളിൽ ചിലതിൽ ഈ 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന വാക്യപ്രയോഗം ഉപയോഗിച്ചുകൊണ്ട് കൃത്യമായ ചരിത്രവിവരണത്തിൽ നിന്നും വൻ വിവരമുള്ള ചരിത്രകാരന്മാർ വഴുതി നീങ്ങുന്നത് കണുന്നുണ്ട്.


യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് കമ്പനി ഇവിടെ യാതോരു ഇടവും, ആക്രമിച്ചു പിടികൂടാനുള്ള ഒരു ഉദ്യമത്തോടുകൂടി കരുതിക്കൂട്ടി പദ്ധതിയിട്ട് പ്രവർത്തിച്ച് പിടികൂടിയവയല്ല. സംഘടിതമായ വാണിജ്യപ്രസ്ഥാനങ്ങൾ ഏത് പ്രദേശത്തിലും കയറിവന്നാൽ, സാവധാനത്തിൽ ആ പ്രദേശത്തെ പിടികൂടും എന്നത് ഇന്നും ഒരു നിത്യസത്യം തന്നെയാണ്. ഉദാഹരണത്തിന് Google.


ഈ രീതിയിൽ വേണമെങ്കിൽ English East India Companyയെ കാണാൻ പറ്റും. എന്നാൽ ഇതും ശരിയായ ഒരു വിലയിരുത്തൽ അല്ലതന്നെ. എന്തുകൊണ്ടാണ് ഈ വിധം പറയുന്നത് എന്നതിനെക്കുറിച്ച് മുൻപൊരിക്കൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.


ഫ്യൂഡൽ ഭാഷാക്കാരിലെ ☝️Entrepreneurshipപ്പും (സംരംഭകത്വവും) English ജനതയിലെ Entrepreneurshipപ്പും (സംരംഭകത്വവും) തികച്ചും രണ്ട് വ്യത്യസ്ത ദീശാകോണുകളിൽ സ്ഥിതിചെയ്യുന്ന പ്രതിഭാസങ്ങൾ അണ് എന്നതുകൊണ്ടാണ് ഇത്. ഈ സംഗതിയിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല.


മനുഷ്യവ്യക്തികളിൽ, മൃഗങ്ങളിൽ ഉള്ളതുപോലെ തന്നെ, വിശപ്പ്, ദാഹം, കാമാർത്ഥി തുടങ്ങിയ പല പൊതുവായ വികാരങ്ങൾ കാണും എന്നു വിശ്വസിക്കാം. എന്നാൽ ഇങ്ഗ്ളിഷ് പോലുള്ള planar ഭാഷകൾ സംസാരിക്കുന്ന വ്യക്തികളിൽ ഇല്ലാത്ത പലതരും അതിസംങ്കീർണ്ണമായിട്ടുള്ള ഭാവങ്ങളും ചിന്തകളും കൂർമ്മബുദ്ധികളും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ കാണും എന്നുള്ളത് വാസ്തവം തന്നെയാവാം.


തങ്ങളുടെ മാനസിക ഭാവങ്ങളിലൂടെ ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷുകാരെ വിഭാവനം ചെയ്യുമ്പോൾ, കിട്ടുന്ന മനസ്സിലാക്കൽ വളരെ പിശകുനിറഞ്ഞതുതന്നെയാവും. ഫ്യൂഡൽ ഭാഷാ കോഡുകൾ തങ്ങളിൽ സൃഷ്ടിക്കുന്ന ദുഷ്ട ലക്ഷ്യങ്ങൾ ഇങ്ഗ്ളിഷുകാരിലും ഉണ്ട് എന്നത് തന്നെ വൻ പിശകുള്ള ഒരു ധാരണയാണ്.


ഇങ്ഗ്ളിഷ് ഭരണം ചെയ്ത ഓരോ നല്ലകാര്യത്തേയും സ്വന്തം ദുഷ്ടചിന്താഗതികളുടെ വ്യാഖ്യാനത്തിൽ കുടുക്കിയിട്ടാൽ, പിന്നെ ലഭിക്കുന്ന ചിത്രം ഇന്ത്യൻ സിനിമാകഥകളിൽ നിന്നും ലഭിക്കുന്നവ തന്നെയാവും.


planar ഭാഷകൾ പ്രാദേശികമായി സംസാരിക്കുന്ന മുഹമ്മദീയരും ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുഹമ്മദിയരും തമ്മിലും ഈ ഒരു മാനസിക വ്യത്യാസം ഉണ്ട് എന്ന് പറയാം എന്നും തോന്നുന്നുണ്ട്.


തറമ്മൽ (Taramal) തങ്ങളെക്കുറിച്ചും, പൂക്കോയ (Sayyid Fazl) തങ്ങളെക്കുറിച്ചും എഴുതുമ്പോൾ അവർ പ്രതിപ്രവർത്തിച്ച സാമൂഹിക അവസ്ഥയെ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.


അല്ലാതെ ഇന്ന് ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നർ ശത്രുപക്ഷത്താണ് എന്ന തിരിച്ചറിവ് മനസ്സിൽ വച്ചുകൊണ്ടും, ഇന്നുള്ള ഇന്ത്യാ രാജ്യത്തിലെ യാഥാർത്ഥ്യങ്ങളെ ഉൾകൊണ്ടുകൊണ്ടും, അപ്പുറത്തും ഇപ്പുറത്തും കൊള്ളാതെ 'കൊടുംക്രൂരമായ' ബൃട്ടിഷ് കൊളോണിയൽ വാഴ്ചയെന്ന പ്രതിഭാസത്തെ പഴിപറഞ്ഞുകൊണ്ട് ഈ രണ്ട് വ്യക്തിത്വങ്ങളേയും മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും മുതിരുന്നതിൽ കാര്യമായ പാളിച്ചയുണ്ട് എന്നാണ് തോന്നുന്നത്.


ഈ രണ്ട് വ്യക്തിത്വങ്ങളേയും അവരുടെ അതേ മാനസികവും സാമൂഹികവും ആയ നിലവാരത്തിൽ നിന്നുകൊണ്ട് തന്നെ മനസ്സിലാക്കാൻ ഇന്നുള്ള ഇന്ത്യയിലെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുഹമ്മദീയർക്കുപോലും കൃത്യമായി ആവും എന്നും തോന്നുന്നില്ല.


സ്വയം 'ഓൻ' എന്ന നിലവാരത്തിൽ നിന്നുകൊണ്ട്, അവർ ഇവരെ കാണുന്നത് 'ഓര്' എന്ന ഭാഷാ വാക്കിന്റെ വരേണ്യ ഭാവത്തിലാണ്. അല്ലാതെ ഇങ്ഗ്ളിഷിലെ He, Him എന്ന വാക്കുകൾ നൽകുന്ന ഭാവത്തിൽ നിന്നുകൊണ്ട്, അതേ വാക്കുകളുടെ ഭാവത്തിൽ അല്ല.


കലർപ്പില്ലാത്ത അറബിയിൽ (pristine-Arabicക്കിൽ) എന്താണ് അവസ്ഥയെന്ന് ഈ എഴുത്തുകാരന് അറിയില്ല.


ഇതേ കാര്യം ഇസ്ലാമിനും ബാധകമാണ്. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർക്ക്, അതും പ്രത്യേകിച്ചും ആ ഭാഷകളുടെ അടിത്തട്ടിൽ നിൽക്കുന്നവർക്ക്, ഇസ്ലാമിനേയോ മുഹമ്മദിനെത്തന്നെയോ കൃത്യമായി മനസ്സിലാക്കാൻ ആവുമോ എന്ന ഒരു ചോദ്യം മനസ്സിൽ കയറി നിൽക്കുന്നുണ്ട്.


ഈ രണ്ട് കാര്യങ്ങളും ഈ എഴുത്തുകാരൻ ഇവിടെ പറഞ്ഞത്, ഇസ്ലാം എന്ന മതത്തിനെ ഐഹികമായ (temporal) വീക്ഷണകോണിൽ നിന്നും നോക്കിക്കൊണ്ടുമാത്രമാണ്. ഇസ്ലാമിന്റെ ആദ്ധ്യാത്മിക ആഴങ്ങളിലേക്ക് കടന്നു നോക്കാനുള്ള യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page